ലോകകപ്പ് ഫുട്ബാൾ ഫൈനൽ റവ്ണ്ട് വ്യക്തമായി അവസാന പതിനാറിൽ ഏഷ്യയിൽ നിന്നും ആരും ഇല്ല ആഫ്രിക്കയിൽ നിന്നും 2 യൂറോപ്പിൽ നിന്നും 6 ബാക്കി എല്ലാം അമേരിക്കൻ ടീമുകൾ ലാറ്റിൻ അമേരിക്ക മധ്യ അമേരിക്ക കരീബിയ വടക്കെ അമെരിക്ക ഫുട്ബാൾ വസന്തം ഇവിടെയാണു നാട്ടിൽ വച്ചു നടക്കുന്ന ലോകകപ്പ് അവരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട് അടുത്ത 8 ൽ ആരെല്ലാം ഉണ്ടാവും?
28-ാം തിയതി ആദ്യ മത്സരത്തിൽ ബ്രസീൽ ചിലിയെ നേരിടുന്നു മികച്ച കളിക്കാരുടെ നിരയാണു ബ്രസീലിനു ഗോളടി വിദഗ്ദൻ നെയ്മർ ആണു ശ്രദ്ധാ കേന്ദ്രം മുന്നേറ്റ നിരയിൽ ഫ്രെഡ്,ഹക് എന്നിവർ കൂടിയുണ്ട് മധ്യ നിരയിൽ മർസെല്ലൊയും ഓസ്കറും മികച്ച ഫോമിൽ പ്രധിരോധത്തിൽ പൌളിഞ്ഞൊയും ഗോൾ വല കാക്കാൻ പരിചയസംബന്നനായ സീസർ സുശക്തമാണു ബ്രസീൽ പ്രതിരോധത്തിലാണു അല്പം പിന്നോക്കം അറ്റാകിങ്ങ് ഫുട്ബാൾ കളിക്കുംബോൾ അല്പം പ്രധിരോതക്കുറവ് സ്വാഭാവികം എന്നാൽ ചിലിയൻ പ്രതിരോധം ശക്തമാണു പക്ഷെ ഒരു ഗോളടി വിദഗ്ദന്റെ കുറവുണ്ട് എന്നാൽ ഏതു പൊസിഷനിലും കളിക്കുന്ന സാഞ്ചെസ് ഒരാൾ മതി എതിർടീമിന്റെ ചങ്കിടിപ്പു കൂടാൻ മത്സരം 2-1നൊ 3-2നൊ ബ്രസീൽ വിജയിക്കും
കൊളംബിയ ഉറുഗ്വെ മത്സരം കൊളംബിയ വിജയിക്കും ഒരു ടീം എന്ന നിലയിൽ ഉറുഗ്വയെക്കാൾ ഒത്തിണക്കത്തോടെ കളിക്കുന്നത് കൊളംബിയയാണു ലൂയി സുവാരസിന്റെ കളിമികവ് ആയിരുന്നു ഉറൂഗ്വെയുടെ മുൻ തൂക്കം അവർക്ക് അത് നഷ്ടമായിക്കഴിഞ്ഞു പകരമിറങ്ങുന്ന ഫോർലാനൊ മികച്ച കളി കാഴ്ച്ച വെക്കുന്ന കവാനിക്കൊ കൊളംബിയക്കെതിരെ ഒരു വിജയം നേടിക്കൊടുക്കുക അസാധ്യം തന്നെ
നെതർലാന്റ്സ് മെക്സിക്കൊ മൽസരം നെതർലാന്റ്സ് നെടും ആര്യൻ രോബനും കൂട്ടരും ആവേശത്തിലാണു
പക്ഷെ മെക്സിക്കൻ ഗോളിയെ മറികടക്കാൻ ഒരു പാടു ബുദ്ധിമുട്ടും
കോസ്റ്റാറിക്ക ഗ്രീസ് മത്സരം കൊസ്റ്റാറിക്ക നേടും ഗ്രീസ് ഉരുട്ടിക്കളിയുടെ ആശാന്മാരായിട്ടാണു ഈ ലോകകപ്പിൽ വിലസുന്നത് ആ കളി കരീബിയൻസിന്റെ അടുത്തു നടക്കില്ല
ഫ്രാൻസ് നൈജീരിയ മത്സരം എങ്ങിനെ ആയിരിക്കുമെന്നൊ ഫലമെന്തായിരിക്കുമെന്നൊ പറയുക അസാധ്യമാണു തങ്ങളുടെ ദിനത്തിൽ ഏത് വംബനേയും അട്ടിമറിക്കും ഈ ടീമുകൾ അതു പോലെ തന്നെ ഏതു ടീമിനോടും തോല്ക്കുകയും ചെയ്യും മുൻ ലോക ചാമ്പിയന്മാരാണെങ്കിലും സിനദിൻ സിദാൻ എന്ന കളിക്കാരനു പകരം വെക്കാൻ ഇപ്പോഴും ആരുമില്ല ഫ്രാൻസിൽ
ജർമനി അൾജീരിയ മത്സരം തീ പാറും ദശകങ്ങൾക്കു ശേഷം ലോകഫുട്ബാൾ ഭൂപടത്തിൽ ഇടം പിടിച്ച അൾജീരിയ അതേ ആവേശത്തോടെ മൽസരത്തിനിറങ്ങിയാൽ ജർമൻ പട തലതാഴ്ത്തേണ്ടി വരും
അർജന്റീന സ്വിറ്റ്സർലന്റ് മത്സരം അർജന്റീന വിജയിക്കും മെസ്സി എന്ന മാന്ത്രികൻ ആണു അർജന്റീനയുടെ കരുത്ത് എന്നാൽ മികച്ച ഒരു മധ്യ നിരയും പ്രതിരോധവും കൂടി അവർക്കുണ്ട് പക്ഷെ ടീമിൽ പലരും ഫോം കണ്ടെത്തുന്നില്ല എന്നത് ഒരു പ്രശ്നമാണു
അവസാന മത്സരത്തിൽ ബെല്ജിയം അമേരിക്കയെ നേരിടുംബോൾ വിജയം ബെല്ജിയത്തിനായിരിക്കും കടലാസിൽ തുല്യരാണെങ്കിലും കളിക്കളത്തിൽ യൂറോപ്യന്മാർക് മുൻ തൂക്കമുണ്ട് ലുക്കാക്കു,ഫെല്ലൈനി,വാൻബൈട്ടൻ,വാൻഡൻബോർ എന്നിവരും
ഏതായാലും ബ്രസീൽ,കൊളംബിയ,ഫ്രാൻസ്,അൾജീരിയ,നെതർലാന്റ്സ്,കോസ്റ്റാറിക്ക,അർജന്റീന,ബെല്ജിയം എന്നിവരെ ക്വാർട്ടറിൽ കാണാം
ഇതിൽ ബ്രസീൽ,ഫ്രാൻസ്/അൾജീരിയ,നെതർലാന്റ്സ്,അർജന്റീന എന്നിവരെ സെമിയിലും കാണാം
അപ്പോൾ ഫൈനലൊ? സംശയമെന്ത്?!! അതു ചിരവൈരികൾ തമ്മിൽ തന്നെ ലോകത്തിലെ മികച്ച കളിക്കാർ തമ്മിൽ തന്നെ നെയ്മറും മെസ്സിയും തമ്മിൽ തന്നെ
ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരൻ മെസ്സി ആയിരിക്കും