ഏകപക്ഷീയമായ ഒരു ഗോളിനു ബെല്ജിയത്തെ തോല്പ്പിച്ച് അർജന്റീന സെമിഫൈനലിൽ പ്രവേശിച്ചു
കളി തുടങ്ങി 8-ം മിനുറ്റിൽ ഹിഗ്വെയിൻ ആണു അർജന്റീനയ്ക്കു വേണ്ടി ഗോൾ നേടിയത് അത് ഒരു വൺ ടച്ച് പാസ്സ് ആയിരുന്നു. അതോടെ അർജന്റീനയുടെ പോരാട്ടം അവസാനിച്ചു പിന്നെയൊരിക്കലും ചാരുതയാർന്ന നീക്കങ്ങളൊ തന്ത്രപരമായ കളിയൊ എന്തിനു ഗോൾഷോട്ടുകളോ പോലും ഉണ്ടായിരുന്നില്ല മറുഭാഗത്ത് ബെല്ജിയം ആകട്ടെ ലക്ഷ്യബോധമില്ലാത്ത കോമാളികളെ പോലെ ആയിരുന്നു സ്വന്തം പോസ്റ്റിൽ നിന്ന് എതിർ ഗോൾപോസ്റ്റ് വരെ പന്തു കൊണ്ടു പോകും എന്നിട്ട് അവർക്കു കൊടുത്തിട്ടു പോകും ഇതിനുവേണ്ടിയാണോ 90 മിനുറ്റ് ഇവർ ഇത്ര കഷ്ടപ്പെട്ട് കളിച്ചത് എന്ന് ആരും ചോദിച്ചു പോകും മൊത്തത്തിൽ കളി വിരസമായിരുന്നു ഈ കളിയും വച്ച് സെമി കടക്കുക സാധ്യമല്ല അർജന്റീനയ്ക്ക് ഇതു തന്നെ ധാരാളമാണെന്നു തോന്നുന്നു 24 വർഷത്തിനു ശേഷം സെമിഫൈനൽ കളിക്കുകയല്ലെ 9-ം തിയതി കാണാം ബാക്കി
No comments:
Post a Comment