Sunday, July 06, 2014

ലോകകപ്പ്-05


ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക് ആവേശകരമായ അന്ത്യം
അവസാന ക്വാർട്ടർ ഫൈനലിൽ നെതർലാന്റ്സ് കോസ്റ്റാറിക്കയെ 4-3നു പരാജയപ്പെടുത്തി സെമിഫൈനലിൽ പ്രവേശിച്ചു നിശ്ചിത 90 മിനുറ്റും കഴിഞ്ഞ് എക്സ്ട്ര റ്റൈമിലും കളി തീരുമാനമാവാതെ വന്നതിനാൽ പെനാല്റ്റിഷൂട്ടൌട്ട് വേണ്ടി വന്നു നെതർലാന്റ്സിനു വേണ്ടി ആര്യൻ റൊബൻ വാൻപെഴ്സി സ്നെയ്ഡർ കുയ്റ്റ് എന്നിവർ ഗോൾ നേടിയപ്പോൾ ബോർഗസ്,ഗൊൻസാലെസ്,ബൊലനോസ് എന്നിവർ കോസ്റ്റാറിക്കയ്ക്കു വേണ്ടി ഗോൾ നേടി ക്യാപ്റ്റൻ റൂയിസ്, ഉമാന എന്നിവരുടെ ഷോട്ടുകൾ നെതർലാന്റ്സ് ഗോളി ടിം ക്രൂസ് തടുത്തിട്ടു  അതു വരെ ഗോൾവല കാത്ത സില്ലസനു പകരം ക്രൂസിനെ ഇറക്കിയ കോച്ച് ലൂയിസ് വാൻ ഗാലിന്റെ തന്ത്രം ആണു നിർണായകമായത്

ഇതോടെ ലോകകപ്പ് സെമിഫൈനൽ നിര വ്യക്തമായി 8-ം തീയതി ബെലെ ഹൊറിസോണ്ടെയിൽ ബ്രസീൽ ജർമനിയെ നേരിടുംബോൾ 9-ം തീയതി സാവൊപോളൊയിൽ അർജന്റീന നെതർലാന്റ്സിനെ നേരിടും നെയ്മർ,ടി സില്വ ലൂയിസ് എന്നീ പ്രമുഖർ ഇല്ലാതെ ഇറങ്ങുന്ന ബ്രസീൽ ജർമനിയെ നേരിടുംബോൾ ഫ്രെഡ്ഡും മുള്ളറും ആയിരിക്കും ശ്രദ്ദാ കേന്ദ്രങ്ങൾ  അർജന്റീനയെ മെസ്സി നയിക്കുംബോൾ നെതർലാന്റ്സ് ആര്യൻ റോബന്റെ ചിറകിലേറി വരും
















No comments: