Thursday, July 03, 2014

ലോകകപ്പ്-01




അർജന്റീനയും ക്വാർട്ടറിലേക്ക് എതിരില്ലാത്ത ഒരു ഗോളിനു സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തിയാണു അടുത്ത റവ്ണ്ടിലേക്ക് അർജന്റീന വരുന്നത് എന്നാൽ ലോകകപ്പ് എടുക്കാൻ സാധ്യതയുള്ള ടീമിനു ചേർന്ന പ്രകടനമല്ല അർജന്റീന നടത്തിയത് അവരുടെ നീക്കങ്ങൾക്ക് ചടുലതയില്ല ഉരുട്ടിക്കളി വഴി ടീം ജയിച്ചാലും ഫുട്ബാളിന്റെ സൌന്ദര്യം കാഴ്ചവസ്തുവായിരിക്കും മെസ്സി എന്ന ഒരാളെ കേന്ദ്രീകരിച്ചാണു അർജന്റീനയുടെ നീക്കങ്ങൾ  സ്വിസ്സ്  ഡിഫൻസ് മെസ്സി എന്നല്ല എതിരാളികൾ ഒരാളെ പോലും ഗോൾ മുഖത്തേക്കു പ്രവെശിപിച്ചില്ല ഫലമൊ എക്സ്ട്ര റ്റൈമിന്റെ അവസാന നിമിഷത്തിലാണു സ്വിസ്സ് ഗോൾ വല ചലിച്ചതു ഗോളി ദ്യേഗു ബെനാഗ്ളിയൊ മികച്ച പ്രകടനം നടത്തി എന്നാൽ സ്വിസ്സ് കോച്ചിനു ഒരു തെറ്റു പറ്റി എല്ലാം പടിപ്പിച്ചിട്ടും എങ്ങിനെ ഗോളടിക്കാം എന്നതു മാത്രം പറഞ്ഞു കൊടുത്തില്ല അർജന്റീനക്കാരിൽ നിന്നും ഇയാൾ “സംതിങ്ങ്”  വാങ്ങിയിരിക്കുമൊ ഏതായാലും അർജന്റിന ഭാഗ്യമുണ്ടെങ്കിൽ മാത്രമെ ഫൈനലിലെത്തുകയുള്ളു






ഒടുവിൽ അമേരിക്കയ്ക്കു മടക്കം അമേരിക്കയെ 2-1നു തോല്പ്പിച്ചു ബെല്ജിയം ക്വാർട്ടരിൽ എത്തുന്ന അവസാന ടിം ആയി കെവിൻ ഡി ബ്രൂയെന്റെയും റൊമേലു ലുക്കാക്കുവിന്റേയും ഗോളുകൾ നന്നായി കളിച്ചിരുന്ന അമെരിക്കക്കു മടക്ക റ്റിക്കറ്റു നല്കി  അമേരിക്കൻ ഗോളി ടിം ഹേവാർഡ് ഗോൾസേവിങ്ങിൽ റെക്കോർഡ് സ്ഥാപിച്ചു  28 വർഷത്തിനു ശേഷമാണു ബെല്ജിയം ലോകകപ്പിൽ ക്വാർട്ടർ കളിക്കുന്നത് അർജന്റീനയാണു അടുത്ത എതിരാളികൾ ഒരു അട്ടിമറി സാധ്യത വളരെ സജീവമാണു


No comments: