ലോകകപ്പിൽ നിന്നും റഷ്യ പുറത്തായതോടെ കളി കാണാനുള്ള ആവേശം റഷ്യയ്ക്ക് കുറഞ്ഞു പകരം കളി നടത്തിപ്പിനെക്കുറിച്ചാണു ഇപ്പോൾ ആലോചന 2018 ൽ അവിടെനടക്കുന്ന ലോകകപ്പ് എങ്ങിനെ വിജയിപ്പിക്കാം എന്നാണു അവർ തലപുകയ്ക്കുന്നത് ഇതിനുള്ള പ്രവർതനങ്ങൾ അവർ ദ്രുതഗതിയിലാക്കിയിട്ടുണ്ട് ഒരു ലോകകപ്പ് എങ്ങിനെ യാഥാർത്യമാവുന്നു എന്ന്തിന്റെ നേർകാഴ്ച്ചയാണു ബ്രസീൽ ലോകകപ്പ് എന്ന് റഷ്യൻ സ്പോർട്സ് മന്ത്രി വിറ്റാലി മുട്കൊ പറയുന്നു ഇതിനായിപ്രത്യേക പരിപാടി ഉണ്ടാകുന്നുണ്ട് എന്നു അദ്ദേഹം പറയുന്നു ലോകകപ്പ് നടത്തിപ്പ് നിരീക്ഷിക്കാനും പടിക്കാനുമായി 30-40 ലോക്കൽ ഓർഗനൈസിംഗ് കമ്മറ്റിയംഗങ്ങളെ ഉൾപ്പെടുത്തി ഒരു പ്രത്യെക പ്രോഗ്രാം തയ്യാറാക്കിയതായി എൽ ഒ സി സി ഇ ഒ അലെക്സി സൊറൊകിൻ വിശദീകരിച്ചു
ബ്രസീൽ ലോകകപ്പിൽ ഈ അംഗങ്ങൾ പങ്കെടുത്തു വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
ബ്രസീൽ ലോകകപ്പ് അനുഭവങ്ങൾ പങ്കുവെക്കാനും റഷ്യൻ സ്റ്റേഡിയങ്ങൾ ട്രൈനിങ്ങ് ഗ്രവ്ണ്ടുകൾ എയർപോർട്ടുകൾ ഫിഫ ബ്രോഡ്കാസ്റ്റിങ്ങ് സെന്ററുകൾ എന്നിവ വിലയിരുത്താനും ഫിഫയുമായി ചേർന്ന് പദ്ധതി തയ്യാറാകിയിട്ടുണ്ട്
സെപ്റ്റംബരിൽ സെന്റ്പീറ്റേഴ്സ്ബെർഗിൽ വച്ചു നടക്കുന്ന ജി-20 ഉച്ചകോടിയിൽ 2018 ലോകകപ്പിനെക്കുറിച്ചും റഷ്യൻ ഫുട്ബാൾ പാരംബര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഒരു എക്സിബിഷൻ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണു ഇപ്പോൾ സംഘാടകർ
No comments:
Post a Comment