Sunday, July 13, 2014

ലോകകപ്പ്-12







ബ്രസീലിന്റെ ശനി ദശ തീരുന്നില്ല ലൂസെഴ്സ് ഫൈനലിൽ ഹോളണ്ടിനോട് 0-3ന്റെ  തോൽ വി കാണിക്കുന്നത് ജർമനിയോടുള്ള തോൽ വിയുടെ ആഘാതം ഇനിയും മാറിയിട്ടില്ല എന്നതു തന്നെ 3 ഗോൾ വഴങ്ങി എന്നതിനെക്കാളുപരി ഒരു ആശ്വാസ ഗോൾ പോലും നേടാനായില്ല എന്നതാണു ലജ്ജിപ്പിക്കുന്നത് നെയ്മർ എന്ന പ്രതിഭയുടെ ചുമലിലേറിയാണു ഇവിടെ വരെ ബ്രസീൽ എത്തിയതു അദ്ദേഹത്തിന്റെ അഭാവം അവരെ ഒന്നുമല്ലാതാക്കി എന്നു പറയുന്നതാവും ശരി

മാഴ്സെല്ലൊ,ഹക്,ഫ്രെഡ് എന്നീ പ്രമുഖരെ പുറത്തിരുത്തി കളിക്കാനിറങ്ങിയ ബ്രസീലിനു ആദ്യ
 നിമിഷങ്ങളിൽ തന്നെ പ്രഹരം 3-ം മിനുറ്റിൽ വാൻപെഴ്സി പെനാല്റ്റിയിലൂടെ ഹോളണ്ടിന്റെ ആദ്യ ഗോൾ നേടി 17-ം മിനുറ്റിൽ ബ്ലൈൻഡ് രണ്ടാം ഗോളും 91-ം മിനുറ്റിൽ വിനാൽഡം 3-ം ഗോളൂം  നേടി ഗോളടക്കാനുള്ള ബ്രസീലിയൻ ശ്രമങ്ങളെല്ലാം ഹോളണ്ടിന്റെ പ്രതിരോധത്തിൽ തട്ടി തകർന്നപ്പോൾ സ്വന്തം നാട്ടിൽ സ്വന്തം കാണികൾക്കു മുൻപിൽ ഒരു ആശ്വാസ ഗോൾ പോലുമില്ലാതെ ബ്രസീൽ മടങ്ങുന്നു കോച് ലൂയി ഫിലിപ് സ്കോളാരിക് കുപ്പായം ഊരാം ഇനി 2018ൽ റഷ്യയിൽ കാണാം






No comments: