Wednesday, October 14, 2015

മൂന്നാര്‍

രാഷ്ട്രീയ നേതാക്കളേ, ബുദ്ധിജീവികളേ, മലമുകളില്‍നിന്ന് ഓര്‍മപ്പെടുത്തുന്നതെന്തെന്നു കേള്‍പ്പിന്‍!
Posted By: ഡോ.ആസാദ്Posted date: September 12, 2015in: 

മൂന്നാറില്‍ തണുത്തുറഞ്ഞ മലകള്‍ പൊട്ടിത്തെറിച്ചു തുടങ്ങിയിരിക്കുന്നു. ഉയര്‍ന്നപ്രദേശത്തെ ഭൂമിയിലും കീഴാള ജീവിതത്തിലും കടന്നുകയറി ഉഴുതുമറിച്ച് എല്ലാം തങ്ങളുടേതാക്കിയ അധിനിവേശാധികാര ശക്തികളെ മുഴുവന്‍ ചെറുക്കാനുള്ള കരുത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒത്തുതീര്‍പ്പിന്റെ വഞ്ചന വമിപ്പിക്കുന്ന ഇടത്തട്ടുകാരെ മൂന്നാര്‍ വിചാരണ ചെയ്യുകയാണ്. കയ്യേറ്റക്കോയ്മകളെപ്പോലെ അപകടകാരികളായ ഒരിടത്തട്ടു കൂട്ടിക്കൊടുപ്പുസംഘം തങ്ങളുടെ ജീവിതത്തെ പാപ്പരാക്കി തിടം വെക്കുകയാണെന്ന് തിരിച്ചറിഞ്ഞതും ചെറുത്തുനില്‍പ്പാരംഭിച്ചതും തൊഴിലാളി സ്ത്രീകളാണെന്നത് ആഹ്ലാദകരമാണ്.
ദിവസം 231 രൂപകൂലിക്ക് തൊഴിലെടുക്കുന്ന തൊഴിലാളികള്‍ കൂലി 500 രൂപയെങ്കിലും ആക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആ കൂലി നേരിട്ടു നല്‍കുകയും വേണം. ഇടത്തട്ടുകാര്‍ വഴിയുള്ള കൂലി വിതരണം വേണ്ട. ബോണസിന്റെ കാര്യത്തിലും വ്യക്തത വേണം. അതു ചുരുങ്ങിയത് 20 ശതമാനമെങ്കിലും ആവണം. തികച്ചും ന്യായമായ ആവശ്യങ്ങളാണ് അവരുയര്‍ത്തുന്നത്. സംഘടിത തൊഴില്‍ മേഖലയായിട്ടും ബഹുവിധ ചൂഷണങ്ങള്‍ക്കാണ് തോട്ടം തൊഴിലാളികള്‍ വിധേയമാകുന്നത്. ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഇടത്തട്ടു ചൂഷകരായി പുതിയ സമ്പന്ന വര്‍ഗമായിത്തീരുകയാണ്. അതിനാല്‍ ഇനി നേരിട്ടാവാം ഇടപാടുകളെന്ന് മാനേജ്‌മെന്റിനോടും ഗവണ്‍മെന്റിനോടും പറയാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് തൊഴിലാളികള്‍.
കഴിഞ്ഞ കാലമത്രയും തൊഴിലാളികള്‍ക്കുവേണ്ടി നിലകൊണ്ടതും അങ്ങനെ നടിച്ചതുമായ ട്രേഡ് യൂണിയനുകളുടെ നേതാക്കളെ മുഴുവന്‍ നോക്കുകുത്തികളാക്കിക്കൊണ്ട് തൊഴിലാളികള്‍ ഒറ്റശക്തിയായി പൊരുതുന്നത് മൂന്നാറില്‍ കാണുന്നു. കേരളത്തില്‍ തൊഴിലാളി സമരങ്ങളുടെയും മുന്നേറ്റങ്ങളുടെയും കാലം കഴിഞ്ഞു എന്നു ധരിച്ചവര്‍ക്കാകെ തെറ്റിയിരിക്കുന്നു. അധ്വാനിക്കുന്നവരുടെ അഥവാ ഏറ്റവും ചൂഷിതരായവരുടെ സമരശേഷി അസ്തമിച്ചിട്ടില്ലെന്ന് മൂന്നാറിലെ ചായത്തോട്ടങ്ങളില്‍ തൊഴിലെടുക്കുന്ന പതിനായിരത്തോളം സ്ത്രീകളാണ് പ്രഖ്യാപിക്കുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളെ മറികടന്നു പ്രഖ്യാപിക്കപ്പെടുന്ന സമരങ്ങളെല്ലാം തീവ്രവാദമെന്ന് മുദ്രകുത്തുന്ന പതിവ് അഭ്യാസങ്ങള്‍ ഏശാതായിട്ടുണ്ട്. ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ താല്‍പ്പര്യം അവരുടെമാത്രം ഉത്തരവാദിത്തമാണെന്ന തിരിച്ചറിവ് പുതിയകാലത്ത് പിറക്കാനിരിക്കുന്ന രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അടിത്തറയായിത്തീരും. കിഴക്കന്‍ മലയോരങ്ങളില്‍ ഉണരുന്ന രാഷ്ട്രീയം അപായകരമായ മാവോയിസ്റ്റ് ഇടപെടലെന്ന് ഇനിമേലില്‍ അതിനെ ചുരുക്കിക്കാണാന്‍ ആര്‍ക്കുമാവില്ല. എന്‍ ജി ഒ രാഷ്ട്രീയം, അരാഷ്ട്രീയം, തീവ്രവാദം, അരാജകത്വം, വിഘടനശ്രമം എന്നിങ്ങനെ അത്ര സുഖകരമല്ലാത്ത വിശേഷണങ്ങള്‍കൊണ്ട് ന്യായമായ സമരങ്ങളെ തകര്‍ത്തുകളയുന്ന അധികാര രാഷ്ട്രീയം അതിന്റെ ഭീമമായ വിശ്വാസ തകര്‍ച്ചയെയാണ് ഇപ്പോള്‍ നേരിടുന്നത്. പന്ത്രണ്ടു മണിക്കൂര്‍ വേലചെയ്യുന്നവര്‍ക്ക് മാന്യമായ കൂലിയോ താമസസൗകര്യമോ ചികിത്സയോ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസമോ ലഭിക്കുന്നില്ല.

1951ലെ തോട്ടം തൊഴിലാളി നിയമം നല്‍കുന്ന അവകാശങ്ങളൊന്നും പ്രാവര്‍ത്തികമാവുന്നില്ല. 2010ലെ ഭേദഗതി പ്രകാരമുള്ള സുരക്ഷാമാനദണ്ഡങ്ങളും മിക്ക തോട്ടങ്ങളിലേക്കും കടന്നെത്തിയിട്ടില്ല. നിയമവും നിയമഭേദഗതിയും അറിയുന്നത് നേതാക്കള്‍ക്കാണ്. അവര്‍ ജോലി ചെയ്യുന്നില്ലെങ്കിലും നല്ല വസ്ത്രങ്ങളുണ്ട്. ഭക്ഷണവും വാഹനവുമുണ്ട്. താമസിക്കാന്‍ വലിയ വീടുകളുണ്ട്. കുട്ടികള്‍ക്ക് പഠിക്കാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്. എന്നാല്‍ ദിവസം മുഴുവന്‍ അധ്വാനിക്കുന്ന തൊഴിലാളികള്‍ക്ക് ഇതെല്ലാം സ്വപ്നമാണ്. ഈ വൈരുദ്ധ്യം മൂര്‍ച്ചിച്ചപ്പോഴാണ് എല്ലാ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളെയും തൊഴിലാളികള്‍ക്ക് കയ്യൊഴിയേണ്ടി വന്നത്. അതോടെ യഥാര്‍ത്ഥ തൊഴിലാളി വര്‍ഗ ഐക്യത്തിന്റെ കരുത്തിലേക്ക് അവര്‍ ഉയരുകയും ചെയ്തു.
അപ്പോഴും സമരത്തിന് പിറകിലാര് എന്തു താല്‍പ്പര്യമാണ് അവരെ നയിക്കുന്നത് എന്നെല്ലാം അന്വേഷിച്ച് ഉറക്കം കളയുന്നവര്‍ ഒന്നോര്‍ക്കണം. അടിമകളെപ്പോലെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന പ്രക്ഷോഭമാണിത്. പിറകിലാര്‍ക്കെങ്കിലും ഇടപെടാന്‍ പാകത്തില്‍ ചൂഷണത്തിന്റെ നടത്തിപ്പുകാരും ആസ്വാദകരമായി തീര്‍ന്നശേഷം ആരോ പിറകിലുണ്ട് സൂക്ഷിക്കണം എന്ന് പറയുന്നതില്‍ എന്തു കാര്യമാണുള്ളത്? മിനിമം കൂലിയും ബോണസും പോലും നല്‍കാനാവുന്നില്ലെങ്കില്‍ ആ വ്യവസായം തൊഴിലാളികള്‍ക്കു കൈമാറുകയാണ് വേണ്ടത്. ഭൂ പരിഷ്‌ക്കരണ നിയമം തോട്ടം മേഖലക്ക് ഭൂ പരിധി ഇളവുകള്‍ അനുവദിച്ചത് പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലുറപ്പും ജീവിത സുരക്ഷയും പരിഗണിച്ചാണ്. അക്കാര്യം നേതാക്കള്‍ മറന്നുപോയിരിക്കുന്നു.
തൊഴിലാളി നേതാക്കള്‍ക്കെല്ലാം കണ്ണന്‍ദേവന്‍ പ്ലാന്റേഷന്‍ ഉള്‍പ്പെടെയുള്ള ചായത്തോട്ടങ്ങളുടെ ഉടമകളില്‍നിന്ന് വീടുംഭൂമിയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതായി തൊഴിലാളികള്‍ ആരോപിക്കുന്നു. അങ്ങനെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരുടെ പട്ടികയും തൊഴിലാളികള്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ ജീവിത നിലവാരത്തിലുണ്ടാകുന്ന വളര്‍ച്ച തങ്ങളുടെ അധ്വാനമാണെന്നുള്ള തിരിച്ചറിവ് തൊഴിലാളികള്‍ക്കുണ്ട്. 
പണിയെടുപ്പത് നാങ്കള് / കൊള്ളയടിപ്പത് നീങ്കള്, കൊളുന്ത് കുട്ട എടുപ്പത് നാങ്കെള് / പണക്കുട്ട അമുക്കുത് നീങ്കള്, കുട്ട തൊപ്പി നാങ്കള്‍ക്ക് / കോട്ടും സൂട്ടും ഉങ്കള്‍ക്ക്, പൊട്ട ലയങ്ങള്‍ നാങ്കള്‍ക്ക് / എ സി ബംഗ്ലാ ഉങ്കള്‍ക്ക് തുടങ്ങിയ മുദ്രാവാക്യങ്ങളാണ് സ്ത്രീതൊഴിലാളി കൂട്ടായ്മ മുഴക്കുന്നത്. മലയോരങ്ങളിലെ അടിസ്ഥാന പ്രശ്‌നമെന്തെന്ന് ഇതു തുറന്നു കാട്ടുന്നു.


മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളൊഴിപ്പിക്കാന്‍ വി എസ് ഗവണ്‍മെന്റ് ശ്രമിച്ചപ്പോള്‍ വന്‍കിട പ്ലാന്റേഷനുകള്‍ക്കും കയ്യേറ്റക്കാര്‍ക്കും തുണയായത് ഈ ഇടത്തട്ടു ചൂഷകരായിരുന്നു എന്നത് നാം മറന്നിട്ടില്ല. ആ അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത്. തോട്ടങ്ങളിലെ സൂപ്പര്‍വൈസര്‍മാരും മാനേജര്‍മാരും ട്രേഡ് യൂണിയന്‍ നേതാക്കളം അടങ്ങുന്ന പുതിയൊരു മധ്യവര്‍ഗ ചൂഷക ശക്തി തോട്ടം മുതലാളിത്തത്തോടൊപ്പം ചേര്‍ന്ന് വലിയൊരു കൊള്ളസംഘമായിത്തീരുമ്പോള്‍ ജനാധിപത്യഭരണകൂടവും അതിന്റെ സംവിധാനങ്ങളും അവര്‍ക്കു തണല്‍ വിരിക്കുന്നേയുള്ളു. നിയമങ്ങളോ അതിന്റെ നടത്തിപ്പു സംവിധാനങ്ങളോ തൊഴിലാളികള്‍ക്കു രക്ഷയാകുന്നില്ല. ഈ സാഹചര്യമാണ് പുതിയൊരു സമരമുന്നേറ്റത്തിന് പ്രേരണയായത്.
കൃഷി ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളെ എക്കാലത്തേക്കും അടിമകളാക്കി നിര്‍ത്താനാവില്ലെന്ന് ആഗോളവത്ക്കരണ കാലത്ത് മുത്തങ്ങയും ചെങ്ങറയും ഇപ്പോള്‍ മൂന്നാറും ചരിത്രപ്രഖ്യാപനങ്ങളാവുന്നു. അസംഘടിത തൊഴില്‍മേഖലകളിലെല്ലാം തികട്ടി നില്‍ക്കുന്ന അസ്വസ്ഥതകള്‍ക്കും ക്ഷോഭങ്ങള്‍ക്കും തീവ്രമായ ആവിഷ്‌ക്കാരരൂപങ്ങള്‍ കിട്ടുകയാണ്. യോജിച്ച മുന്നേറ്റങ്ങള്‍ക്കുള്ള പുതിയ ആഹ്വാനമാണ് മുഴങ്ങുന്നത്. രാഷ്ട്രീയ നേതാക്കളേ ബുദ്ധിജീവികളേ കാലം മാറുകയും പോരാട്ടങ്ങള്‍ നിലയ്ക്കുകയും ചെയ്തുവെന്ന ആ സിദ്ധാന്തം ദൂരെക്കളയൂ. സമരങ്ങള്‍ കയ്യൊഴിഞ്ഞ് സഹായ വിപ്ലവം നടത്താമെന്ന പാര്‍ലമെന്ററി മോഹക്കുതിപ്പുകളേ മലമുകളില്‍നിന്ന് ഓര്‍മപ്പെടുത്തുന്നതെന്തെന്നു കേള്‍പ്പിന്‍!
ഡോ.ആസാദ്:മഞ്ചേരി എന്‍എസ്എസ് കോളേജില്‍ അസോസിയറ്റ് പ്രഫസറും സാംസ്‌കാരിക പ്രവര്‍ത്തകനുമാണു ലേഖകൻ.
www.azadonline.wordpress.com





തൂക്കിക്കൊല

ഭാരതത്തിലെ കോടതികള്‍ മുസ്‌ളിങ്ങളെ തെരഞ്ഞുപിടിച്ച് തൂക്കിലേറ്റുകയാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് കനത്ത തിരിച്ചടി. സ്വാതന്ത്ര്യത്തിനു ശേഷം തൂക്കിലേറ്റപ്പെട്ടവരില്‍ കൂടുതലും ഹിന്ദുക്കള്‍ തന്നെയാണെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തായി. ഒരു പ്രമുഖ ഇംഗ്‌ളീഷ് പത്രമാണ് നുണപ്രചാരണം പൊളിച്ചടുക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം, തൂക്കിക്കൊന്നത് 1414 പേരെയാണ്( ലഭ്യമായ വിവരപ്രകാരം) ഇവരില്‍ മുസ്‌ളിങ്ങള്‍ വെറും 72 പേര്‍ മാത്രമാണ്. ഇത് മൊത്തം തൂക്കിലേറ്റിയവരുടെ അഞ്ചു ശതമാനം പോലും വരില്ല. തൂക്കിലേറ്റപ്പെട്ടവരില്‍ 1342 പേരും ഹിന്ദുക്കളാണ്. ദേശീയ നിയമ സര്‍വ്വകലാശാലയില്‍, വധശിക്ഷാ ഗവേഷണ പദ്ധതി പ്രകാരം നടത്തിയ അന്വേഷ ണത്തിലാണ് ഇക്കാര്യം വെളിവായത്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആന്ധ്രയില്‍ 27 പേരെയാണ് വധശിക്ഷയ്ക്ക് വിധേയ രാക്കിയത്. ഇവരില്‍ രണ്ടു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ദല്‍ഹിയില്‍ തൂക്കിലേറ്റിയ 25 പേരില്‍ നാലു പേര്‍ മാത്രമാണ് മുസ്‌ളിങ്ങള്‍. ഹരിയാനയില്‍ 103 പേരില്‍ ഒരേ ഒരു മുസ്‌ളിം മാത്രം. കര്‍ണ്ണാടകത്തില്‍ 39 പേരെയാണ് തൂക്കിലേറ്റിയത്. ഇവരില്‍ മൂന്നു പേരാണ് മുസ്‌ളിങ്ങള്‍. മധ്യപ്രദേശില്‍ തൂക്കിലേറ്റിയ 78 പേരില്‍ 73 പേരും ഹിന്ദുക്കളാണ്. വെറും അഞ്ചു മുസ്‌ളിങ്ങള്‍ മാത്രമാണ് വധശിക്ഷയ്ക്ക് വിധേയ രാക്കിയത്. മഹാരാഷ്ട്രയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കപ്പെട്ട 56 പേരില്‍ അഞ്ചു മുസ്‌ളിങ്ങള്‍ മാത്രം. യുപിയില്‍ 366 പേരെയാണ് തൂക്കിക്കൊന്നത്. അതിലുള്‍പ്പെട്ടത് വെറും 45 മുസ്‌ളിങ്ങള്‍ മാത്രം. ബംഗാളില്‍ തൂക്കിലേറ്റപ്പെട്ട 32 പേരില്‍ ഏഴു മാത്രമാണ് മുസ്‌ളിങ്ങള്‍. ചിതല്‍ തിന്നതിനാല്‍ കേരളത്തിലെ ചരിത്രം ലഭ്യമല്ല. ആന്ധ്രയില്‍ 68നു ശേഷമുള്ള കണക്കും ചിതല്‍ തിന്നു. ജമ്മു കശ്മീര്‍: ഭീകരത കൊടികുത്തിയ ജമ്മുകശ്മീരില്‍ ഇതുവരെ ഒരു മുസ്‌ളീമിനെപ്പോലും തൂക്കിക്കൊന്നിട്ടില്ല. അതേസമയം ഭീകരാക്രമണങ്ങളില്‍ 2009 വരെയായി 47000 പേരാണ് കൊല്ലപ്പെട്ടത്. 2015 വരെയുള്ള ഇതിന്റെ കണക്ക് എത്രയോ ഭീകരമായിരിക്കും. പത്തു വര്‍ഷത്തിനിടെ ആയിരക്കണക്കിന് ഹിന്ദുക്കളെ ഭീകരരും മുസ്‌ളിം ജനക്കൂട്ടങ്ങളും കൊന്നൊ ടുക്കിയിട്ടുണ്ടെന്ന് മനുഷ്യവകാശ സംഘടനയും പറയുന്നു. ഒഡീഷ, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒരു മുസ്‌ളിം തടവുപുള്ളിയെപ്പോലും തൂക്കിലേറ്റിയിട്ടില്ല. യാക്കൂബ് മേമന്‍ മുസ്‌ളിം ആയതിനാലാണ് തൂക്കിലേറ്റു ന്നതെന്നാണ് അസാസുദ്ദീന്‍ ഒവൈസിയും മറ്റും പ്രചരിപ്പി ക്കുന്നത്. തീര്‍ന്നില്ല കഴിഞ്ഞ ദിവസം നാഗ്പ്പൂര്‍ ജയിലിലുള്ള നക്‌സലുകള്‍ നിരാഹാരം അനുഷ്ഠിച്ചു, മേമന്റെ ജീവന്‍ രക്ഷിക്കാന്‍ മേമനു വേണ്ടി വാദിക്കുന്ന നക്‌സലുകള്‍ പലയിടങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 13000 പേരാണ്



യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്

ശ്രീകുമാര്‍ കാവില്‍
എന്റെ കുഞ്ഞിന്റെ മരണത്തിന് മറുപടി പറയേണ്ടത് യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്എന്ന ഐലന്റെ പിതാവ് അബ്ദുല്ല കുര്‍ദ്ദിയുടെ നിലവിളി ഇന്ന് ലോകത്തിന് മുന്നില്‍ ഉയരുന്നുണ്ട്. എന്നിട്ടും ഇതുവരെ ലക്ഷക്കണക്കിന് പശ്ചിമേഷ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ യൂറോപ്പിനെ കുറ്റം പറയുകയാണ് മിക്കവരും. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണം എന്ന് അന്ത്യശാസനം നല്‍കുന്ന യുഎന്‍ പോലും ഇക്കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാടിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല.

കടല്‍താണ്ടി സമാധാനത്തിന്റെ മറുകരയിലെത്താന്‍ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ അവരെ സ്വീകരിക്കാന്‍ മടി കാണിക്കുന്ന രാജ്യങ്ങള്‍..യൂറോപ്പിന് മുന്നില്‍ കൈനീട്ടി രണ്ട് ലക്ഷത്തോളം മുസ്ലീങ്ങളുള്‍പ്പടെയുള്ള സിറിയന്‍, ഇറാഖ് അഭയാര്‍ത്ഥികള്‍ കരയുമ്പോള്‍ ലോകത്തിന് മുന്നില്‍ ഉയരുന്ന ചോദ്യം ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് മാര്‍ഗ്ഗമെന്നാണ്.. ഒപ്പം എന്ത് കൊണ്ട് ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മടി കാണിക്കുന്നു..എന്ന ചോദ്യം ഉയരുന്നു. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് വലിയ ചര്‍ച്ചയാകുന്നത് മറ്റൊന്നാണ് എന്ത് കൊണ്ടാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഈ സഹോദരങ്ങളെ നിഷ്‌ക്കരുണം തള്ളി കളയുന്നത്?
രണ്ട് ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ മനുഷ്യ സ്‌നേഹത്തിന്റെ പേരില്‍ മാത്രം കയ്യുംകെട്ടി സ്വീകരിക്കാന്‍ ഒരു രാജ്യത്തിനുമാകില്ല. ആ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക അവസ്ഥയെ ബാധിക്കുന്ന അത്തരം കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒരു രാഷ്ട്രം എന്ന നിലയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നത് സ്വഭാവികം. എന്നിട്ടും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് കുറച്ചെങ്കിലും സ്വാഗതാര്‍ഹമാണ്. നാലായിരം അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്ന് ബ്രിട്ടന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. ഹംഗറിയും, ജര്‍മ്മനിയും അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നുഅഭയാര്‍ത്ഥികളെ മനുഷ്യത്വത്തിന്റെ പേരില്‍ സ്വീകരിക്കണമെന്ന സമര്‍ദ്ദം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഉയരുന്നുണ്ട്..
ഒരു മുസ്ലിം അഭയാര്‍ത്ഥിയെ പോലും രാജ്യത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന ഹംഗറി പ്രസിഡണ്ട് വിക്ടര്‍ ഓര്‍ബാന്റിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോകത്തെ നടുക്കിയ പ്രസ്താവന എന്നാണ് പലരും ഇതിനെ വിലയിരുത്തിയത്. തുര്‍ക്കി കടല്‍ത്തീരത്ത് അടിഞ്ഞ ഐലന്‍ എന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി യൂറോപ്പിന് മുന്നില്‍ സമര്‍ദ്ദമുയര്‍ത്തുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. എന്നിട്ടും എന്ത് കൊണ്ടാണ് അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ തുറന്നിടാത്തത്. അതിനും മുന്‍പെ നേരത്തെ പറഞ്ഞ വലിയൊരു ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട്.
എന്ത് കൊണ്ടാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ അയല്‍രാജ്യങ്ങളിലെ ഈ സഹോദരന്മാര്‍ക്ക് അഭയം നല്‍കാത്തത്?



ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ എന്ത് കൊണ്ട് നിലപാട് പ്രഖ്യാപിക്കുന്നില്ല..?
ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്പിനേക്കാള്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ കനിയേണ്ടത് ഇസ്ലാമിക രാഷ്ട്രങ്ങളല്ലേ?
പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയ്ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും ഉത്തരവാദികളായിരിക്കെ എന്ത് കൊണ്ട് മുസ്ലിം സാഹോദര്യം പ്രായോഗികതലത്തിലേക്കുയരാത്തത്..?

ചോദ്യങ്ങള്‍ ഒരുപാടുണ്ട്മൗനത്തിലാണ് പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍..ഐസിസ് ഭീകരതയ്ക്ക് പിന്നില്‍ അമേരിക്ക എന്നിങ്ങനെ അഴകൊഴമ്പന്‍ ന്യായങ്ങള്‍ നിരത്തി ചിലരെങ്കിലും ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്..എന്തായാലും അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ അറബ് രാജ്യങ്ങള്‍ തുടരുന്ന നിസ്സംഗത വലിയ മനുഷ്യാവകാശ പ്രശ്‌നമുയര്‍ത്തുന്നുണ്ട്.
ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുസ്ലിം സാഹോദര്യം ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിന് ഉത്തരമായി കണ്ടെത്താവുന്ന പ്രധാന വസ്തുത. മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള സഹോദരങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യത്തിന് കാരണം ഈ മേഖലയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ തന്നെയാണ്. പശ്ചിമേഷ്യയിലെ രണ്ട് രാജ്യങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും സ്ഥിരതയുള്ളത്. ഇസ്ലാമിക രാഷ്ട്രമായ ഇറാനും, ജൂത രാഷ്ട്രമായ ഇസ്രായേലും മാത്രമാണ് രാഷ്ട്രീമായ സ്ഥിരതയുള്ളത്. മറ്റുള്ള രാഷ്ട്രങ്ങളെല്ലാം സ്വമതത്തില്‍ പെടുന്ന ഹൂതികളുമായി ആഭ്യന്തര യുദ്ധത്തിലാണ്. എത്രയൊക്കെ അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളെ കുറ്റം പറഞ്ഞാലും മതവിശ്വാസത്തെ ചൊല്ലിയുള്ള കലാപങ്ങള്‍ തന്നെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഐസിസ് പോലുള്ള ഭീകരസംഘടനകളെ വളര്‍ത്താനുള്ള വെള്ളവും വളവും നല്‍കിയതും മതസംഘര്‍ഷങ്ങള്‍ തന്നെ.
മുസ്ലിം അഭയാര്‍ത്ഥികളോടുള്ള അറബ് രാഷ്ട്രങ്ങളുടെ സമീപനം റഹീങ്ക്യ മുസ്ലിംങ്ങളുടെ കാര്യത്തില്‍ ലോകം കണ്ടതാണ്. ജീവിതം തേടി കടലിലൂടെ അലഞ്ഞ നൂറ് കണക്കിന് റഹിങ്ക്യോ മുസ്ലിംങ്ങളെ ഏറ്റെടുക്കാന്‍ മല്യേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളൊന്നും തയ്യാറായില്ല. ഇവരെ സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കാം എന്നെങ്കിലും പറഞ്ഞ ഖത്തര്‍ മാത്രമാണ് ഇതിന് അല്‍പമെങ്കിലും അപവാദമായത്. ഇസ്ലമിക രാജ്യങ്ങള്‍ ജിഹാജി ഭീകരതയ്‌ക്കൊപ്പം സംഘടിത കുറ്റവാളികളുടെ മേഖലയായി മാറിയിരിക്കുന്നു. മനുഷ്യക്കടത്ത് കൊള്ളക്കാരുടെ തേര്‍വാഴ്ചയാണ് ഇവിടങ്ങളില്‍..ഫലത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് മനുഷ്യത്വവും കാരുണ്യവും,സഹോദരസ്‌നേഹവും, സഹാനുഭൂതിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമതെളിവാണ് അഭയാര്‍ത്ഥി പ്രശ്‌നത്തിനോട് ഇവര്‍ പുലര്‍ത്തുന്ന കുറ്റകരമായ നിസ്സംഗത.
എന്റെ കുഞ്ഞിന്റെ മരണത്തിന് മറുപടി പറയേണ്ടത് യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്എന്ന ഐലന്റെ പിതാവ് അബ്ദുല്ല കുര്‍ദ്ദിയുടെ നിലവിളി ഇന്ന് ലോകത്തിന് മുന്നില്‍ ഉയരുന്നുണ്ട്. എന്നിട്ടും ഇതുവരെ ലക്ഷക്കണക്കിന് പഷ്ചിമേഷ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ യൂറോപ്പിനെ കുറ്റം പറയുകയാണ് മിക്കവരും. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണം എന്ന് അന്ത്യശാസനം നല്‍കുന്ന യുഎന്‍ പോലും ഇക്കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാടിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല.
അഭയാര്‍ത്ഥികളെ കയ്യും നീട്ടി സ്വീകരിക്കാന്‍ യൂറോപ്പ് മടിക്കുന്നതിന് പിന്നില്‍
അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പ് വിമുഖത കാണിക്കുന്നതിന് പിന്നില്‍ ഒരു പാട് കാരണമുണ്ട്. അതിലൊന്ന് ഹംഗറി രാഷ്ട്രത്തലവന്‍ പറഞ്ഞത് പോലെ മതം തന്നെയാണ്. കുടിയേറ്റത്തെ ഇസ്ലമിക ഭീകരര്‍ മതവ്യാപനത്തിനും, ഖാലിഫേറ്റ് വിപുലീകരണത്തിനും ഉപയോഗിക്കാനുള്ള സാധ്യതയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. ഐസിസ് ഭീകരത സ്വയം സൃഷ്ടിച്ചെടുത്ത അരക്ഷിതാവസ്ഥയുടെ ഉപോത്പന്നമാണ് ഈ അഭയാര്‍ത്ഥി പ്രശ്‌നമെന്നത് വലിയ ആശങ്ക തന്നെയാണ്. കുടിയേറ്റങ്ങള്‍ യൂറോപ്പിനെ യൂറോപ്പ് അല്ലാതാക്കുന്നു എന്നാണ് അവരുടെ ആശങ്ക. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഐസിസ് അനുകൂല സമീപനം യുവാക്കളില്‍ വര്‍ദ്ധിക്കുന്നുവെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ഐസിസ് ഭീകരതയും പറിച്ച് നടപ്പെടാമെന്ന് യൂറോപ്പ് ചിന്തിക്കുന്നു. പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ചാര്‍ ഹെബ്ദോ എന്ന മാഗസിന്‍ ഓഫിസിന് നേരെ ആക്രമണം നടത്തി നിരവധി പേരെ കൊന്നൊടുക്കിയതിന് ശേഷം ഇസ്ലാമിക ഭീകരതയ്‌ക്കെതിരായി യൂറോപ്പ് വലിയ പടയൊരുക്കത്തിലാണ്.
ഇതിനിടയിലും ജര്‍മ്മനിയും, ബ്രിട്ടനും, ഹംഗറിയും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമോതി. ജര്‍മ്മനിയില്‍ രണ്ട് ലക്ഷത്തോളം കുടിയേറ്റമാണ് ഈയിടെ നടന്നത്. കുടിയേറ്റത്തിനെതിരെ ശക്തമായ വികാരമുള്ള രാജ്യമാണ് ജര്‍മ്മനി. ലക്ഷക്കണക്കിന് അംഗങ്ങളുള്ള നവഫാസിസ്റ്റ് സംഘടനകള്‍ ജര്‍മ്മനിയില്‍ കുടിയേറ്റത്തിനെതിരെ വലിയ പ്രക്ഷോഭം നടത്തുകയാണ്. കുടിയേറ്റത്തിലൂടെ നടക്കുന്ന മത അധിനിവേശമാണെന്നാണ് ഇവരുടെ ശക്തമായ നിലപാട്. ബ്രിട്ടനിലും, ഹംഗറിയിലും സമാനമായ അവസ്ഥയാണ്. ഇതിനിടയിലും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ കാണിക്കുന്ന മനസ്സ് അഭിനന്ദനാര്‍ഹമാണ്..ഒപ്പം അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് വെറുപ്പുളവാക്കുന്നതും.


കെ.സി.ഉമേഷ്‌ ബാബു.


കുൽബർഗിയെന്ന നിരീശ്വരവാദിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കേരളത്തിലെ 'സാംസ്കാരിക' പ്രവർത്തകർ നടത്തുന്നത് മുതലാക്കണ്ണീരാണെന്ന് കെ.സി.ഉമേഷ്‌ ബാബു.
സഖാവ് കെ.സി. ഉമേഷ്‌ ബാബു ഉയർത്തുന്നത് മൌലികമായ ചോദ്യങ്ങൾ ആണ്.
കുൽബർഗ്ഗി നിരീശ്വരവാദിയും യുക്തിവാദിയും ആയിരുന്നു.
അതിന്റെ പേരിൽ വധഭീഷണി നിരവധി തവണ ഉണ്ടായി. പോലീസ് സംരക്ഷണം സ്വീകരിച്ചു. പിന്നെ വേണ്ടെന്നു വെച്ച്. തുടർന്ന് ഹിന്ദു വർഗീയ വാദികളാൽ കൊലചെയ്യപ്പെട്ടു.
കന്നടയിലെ ഒറ്റപ്പെട്ട ഒരു എഴുത്തുകാരൻ ആയിരുന്നില്ല കുൽബർഗി. വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച കുൽബർഗിയെ കർണ്ണാടക സർക്കാർ ഹംപി യൂനിവേർസിറ്റിയുടെ വൈസ് ചാൻസിലർ ആക്കി. കുൽബർഗിയുടെ കൊലപാതകത്തിന് ശേഷവും സമാന നിലപാടുകൾ ഉള്ള എഴുത്തുകാരൻ ആയ കെ.എസ്.ഭഗവാനെതിരെ വാൻ തോതിലുള്ള എതിർപ്പുകൾ ഉണ്ടായിട്ടും അതിനെയൊന്നും വകവെക്കാതെ കർണ്ണാടക സാഹിത്യ അക്കദമി സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ പുരസ്‌ക്കാരം നല്കി. ഇങ്ങനെ ഒരു അവസ്ഥയെ കേരളത്തിലെ അവസ്ഥയുമായി ഉമേഷ്‌ ബാബു താരതമ്യം ചെയ്യുന്നു. അദ്ദേഹം തുടർന്ന് പറയുന്നത് ശ്രദ്ധേയമായ കാര്യം ആണ്. 

1. കേരളത്തിൽ ഇപ്പോൾ നിരീശ്വരവാദി സാഹിത്യകാരന്മാരില്ല.
2. ഉള്ളവരുടെ രചനകൾ മുഖ്യധാര ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കാറില്ല.
3. അത്തരം രചനകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകാറില്ല.
4. അങ്ങനെ ഉള്ള ആളുകൾ വൈസ് ചാൻസലർ പദവിയിൽ എത്തിയിട്ടില്ല.
5. യുക്തിവാദികളുടെ സമ്മേളനത്തിൽ അല്ലാതെ മറ്റൊരിടത്തും മതത്തെയും ദൈവത്തെയും വിമര്ശിച്ചു ആരും ഒന്നും പറയാറില്ല.
6. വലതു കൈമുട്ടിൽ ഇടതുകൈ ചെര്തുവെച്ചു, നിലവിളക്ക് കത്തിക്കാത്ത ഉലഘാദനങ്ങൽ കേരളത്തിൽ ഇപ്പോൾ വളരെ കുറവാണ്.

ഉമേഷ്‌ ഇങ്ങനെ തുടരുന്നു:
കേരളത്തിൽ മുന്പുണ്ടായിരുന്ന ഇത്തരം സാഹിത്യകാരന്മാരെ നവോഥാന സാഹിത്യകാരന്മാർ എന്ന പേരിട്ടു കല്ലറകളിലും മറ്റു ആർട്ട് ഗാലറികളിലും മറ്റും ഒതുക്കിയിരിക്കുന്നുവെന്നും ഇനി അവരെക്കൊണ്ടു ശല്ല്യമില്ലെന്നും പറയുന്നു.
നവോഥാനമെന്നതു ഒരു പ്രത്യേക കാലത്ത് തുടങ്ങിയവസാനിക്കുന്ന വിചിത്രമായ ഒരു സാമൂഹ്യ പ്രതിഭാസമാല്ലെന്നും മനുഷ്യരാശിയോടൊപ്പം അവരുടെ സമസ്ത കാലത്തിലും ഒപ്പം നിൽക്കേണ്ട ഒരു ആദർശാത്മക തിരുത്തൽ പ്രവർത്തനമാണെന്നും സൂചിപ്പിക്കുന്നു. 

പക്ഷെ ഇങ്ങനെയുള്ള ഒരാൾ ഇവിടെ മുൻപ് ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് എം.എൻ.വിജയൻ എന്നാണു.
ഇന്ത്യയിലെ മറ്റേതൊരു സാഹിത്യ നായകരെക്കാലും സാമ്രാജ്യത്ത്വത്തിനു വർഗീയതക്കുമെതിരെ എഴുതുകയും പ്രവര്ത്തിക്കുകയും പോരാടുകയും ചെയ്ത മഹാൻ.അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞത് എം.എൻ.വിജയനെ ജനങ്ങൾ തെരുവിൽ നേരിടും എന്നായിരുന്നു.
അതിനുശേഷം ഫാസിസ്റ്റ് രാഷ്ട്രീയ രീതിശാസ്ത്രത്തിന്റെ ഉള്ളടക്കത്തിലുള്ള ഒരു എം.എൻ.വിജയൻ വേട്ടയാണ് 2004-07 കാലത്ത് കേരളത്തിൽ നടന്നത്. മധ്യകാലത്തെ മതദ്രോഹ വിചാരണയോടാണ് ഈ വേട്ടയെ ഉമേഷ്‌ ബാബു ഉപമിക്കുന്നത്. ഇതേ സി.പി.എമ്മിന്റെ പോഷക സംഘടനകളുടെ വേദിയിൽ നിന്ന് കുൽബർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നത് കാണുന്പോൾ അതിലെ ആത്മവഞ്ചനയുടെയും പരവഞ്ചനയുടെയും ആഴം കണക്കാക്കാനാവില്ല.
2012 മെയ് നാലിന് നടന്ന ടീ പീ ചന്ദ്രശേഖരാൻ കൊലപാതകവും അതിനോട് കേരളീയ സാംസ്കാരിക ബോധം പ്രതികരിച്ച രീതിയും തുടർന്ന്പരാമർശിക്കുന്നു. ആർ.എം.പി. എന്ന ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി രൂപീകരിച്ചതിന്റെ പേരിലാണ് സഖാവ് ടീ പീ കൊല്ലപ്പെടുന്നത്. ഉന്മൂലനത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ പോലും കേരളത്തിൽ പ്രവർത്തിക്കുന്നു. അതിന്റെയൊന്നും സ്ഥാപകരേ ആരും കൊലചെയ്തിട്ടില്ല.
എം.എൻ.വിജയനെപ്പോലൊരാളെ വേട്ടയാടിയ സി.പി.എം. നേതൃത്വം ചന്ദ്രശേഖരനെ കൊല്ലുകയും തുടർന്ന് സി.പി.എം നേതൃത്വം ഇതുമായി ബന്ധപ്പെട്ടു ഒന്പതു നുണകൾ മാറ്റി മാറ്റിപ്പറയുകയും ചെയ്തു.
ഇപ്പോഴും കൊലപാതകികളായ ക്വട്ടേഷൻ സംഘത്തെ പൂർണ്ണമായും സംരക്ഷിക്കുന്നു.
ആവിഷ്കകാര സ്വാതന്ത്ര്യമാണ് മാനദണ്ഡം എങ്കിൽ പ്രൊഫ.കുൽബർഗിയുടെ വധത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ചന്ദ്രശേഖരന്റെതെന്നും ഉമേഷ്ബാബു ചൂണ്ടിക്കാട്ടുന്നു .അന്ന് മൌനിബാബികൾ ആയിരുന്നവർ ആണ് ഇപ്പോൾ കുൽബർഗിയുടെ വധത്തിൽ വലിയ വായിൽ പ്രതിഷേധവുമായ് ഇറങ്ങിയിരിക്കുന്നതെന്ന് വരുന്പോൾ അത് മുതലകണ്ണീരല്ലാതെ മറ്റെന്താണ് ?
ഹിന്ദുത്വ ഫാസിസം മറ്റെന്തിനേക്കാൾ അപകടകരമാണെന്നും പക്ഷെ അവർക്കെതിരെ സമരം നടത്തേണ്ടത് കറകളഞ്ഞ ജനാധിപത്യ ബോധത്തിന്റെയും സ്വതന്ത്രമായ ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങളുടെയും ധാര്മ്മികതയുള്ള വ്യക്തികളും ശക്തികളും ആയിരിക്കണമെന്നും ഉമേഷ്‌ പറയുന്നു. അല്ലെങ്കിൽ അത് പരിഹാസ്യമായിത്തീരും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ താല്ക്കാലിക ലാഭം മാത്രം ലക്ഷ്യമാക്കരുതെന്നും ഉമേഷ്‌ പറഞ്ഞവസാനിപ്പിക്കുന്നു. 
Top of Form


ശ്രീ കൃഷ്ണൻ പോളിറ്റ് ബ്യുറോ മെമ്പറാണോ


" ശ്രീ കൃഷ്ണൻ ആർ എസ് എസ് കാരനാണോ ? " സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു. തീർത്തും ന്യായമായ ചോദ്യം. പക്ഷേ ഈ ചോദ്യം കേട്ടാൽ ഏതൊരു സാധാരണക്കാരന്റെയും മനസിൽ ഉയരുന്ന ചോദ്യം " ശ്രീ കൃഷ്ണൻ സി പി എമ്മിന്റെ പോളിറ്റ് ബ്യുറോ മെമ്പറാണോ " എന്നായിരിക്കും.
സി പി എം ചരിത്രത്തിൽ ആദ്യമായി ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ചു. കണ്ണൂരിൽ മാത്രമായിരുന്നു പ്രധാന ആഘോഷം. മറ്റ് വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ പേരിന് ചില ആഘോഷങ്ങൾ നടന്നു. ഈ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ വിമർശനം ഉയർന്നതിനെ തുടർന്ന് പിണറായി വിജയൻ " ബാലസംഘം ഘോഷയാത്രകൾ ശ്രീ കൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടതല്ല " എന്നും, " ഓണാഘോഷത്തോടനണ്ഡിച്ച് ബാലസംഘം നടത്തുന്ന ഘോഷയാത്രക്ക് മറ്റ് നിറം നൽകേണ്ടതില്ല '' എന്നും ഉള്ള പ്രസ്താവനുമായി രംഗത്ത് വരികയുണ്ടായി. പക്ഷേ സി പി എം ഘോഷയാത്രകളിൽ നിരന്ന കുട്ടി ശ്രീകൃഷ്ണൻ മാരുടെ ഫോട്ടോകൾ മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയും, സി പി എം നേതാവ് ശ്രീരാമകൃഷ്ണൻ മതേതര ശ്രീകൃഷ്ണ ജയന്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തതോടെ പിണറായിയുടെ പ്രസ്താവന പൊള്ളയാണെന്ന് തെളിയുകയായിരുന്നു .
സമൂഹമാധ്യമങ്ങളിൽ നിറയെ സി പി എമ്മിന്റെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കെതിരെ ശക്തമായ വിമർശനങ്ങളും കടുത്ത പരിഹാസങ്ങളുമായിരുന്നു. " മതേതര ശ്രീകൃഷ്ണ ജയന്തി അഥവാ വെജിറ്റബിൾ ചിക്കൻ ബിരിയാണി, അല്ലെങ്കിൽ നോൺ ആൽക്കഹോളിക് ബ്രാണ്ടി - എനിക്കൊന്നും മനസിലായില്ല. പാർടി ക്ലാസിൽ പോയ ആരെയെങ്കിലും കിട്ടിയിരുന്നെങ്കിൽ ചോദിക്കാമായിരുന്നു'' ഒരു രസികന്റെ വിമർശനം ഇങ്ങനെയായിരുന്നു. " ഇങ്കുലാബ് സിന്ദാബാദ്, ശ്രീകൃഷ്ണൻ സിന്ദാബാദ്, പണ്ട് പണ്ടൊരു രാജ്യത്ത്, കംസൻ എന്നൊരു ബൂർഷ്വാസിയെ, ഇടിച്ചു കൊന്നൊരു നേതാവേ, സഖാവ് കൃഷ്ണാ നേതാവേ, ധീരതയോടെ നയിച്ചോളൂ" എന്ന് കുറിച്ചു മറ്റൊരു രസികൻ.
സി പി എമ്മിന്റെ ചരിത്രത്തിൽ ആദ്യമായി എന്തു കൊണ്ടാണ് അവർ ഇത്തവണ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ചത്? ഓണാഘോഷത്തോടനുബന്ധിച്ച് ബാലസംഘം നടത്തിയ ഘോഷയാത്രയായിരുന്നു എന്ന വാദം നിലനിൽക്കുന്നതല്ല. കഴിഞ്ഞ മാസം അവസാനമായിരുന്നു ഓണം. ഓണം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഘോഷയാത്ര എന്ന വാദം ബാലിശമാണ്. തങ്ങളോടൊപ്പം നിൽക്കുന്ന മത വിശ്വാസികളെ , അവരുടെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാൻ അവസരം നൽകി തങ്ങളിൽ തന്നെ ഉറപ്പിച്ച് നിർത്തുക എന്നതായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യം എന്ന് വ്യക്തം.
പക്ഷേ എന്ത് കൊണ്ട് സി പി എം ഇപ്പോൾ ഇത്തരമൊരു നടപടിക്കൊരുങ്ങി എന്ന് നാം ചിന്തിക്കണം. എല്ലക്കാലത്തും സിപിഎമ്മിൽ അടിയുറച്ച് വിശ്വസിച്ചിരുന്നവരിൽ ഏറിയ പങ്കും, അഭ്യുദയകാംഷികളിൽ ബഹുഭൂരിപക്ഷവും വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരായിരുന്നു. അന്നൊന്നും സിപിഎം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചിരുന്നില്ല. 1987ലും, 1996 ലും, 2006ലും സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷം അധികാരത്തിലെത്തിയത് തങ്ങളോടൊപ്പമുള്ള മത വിശ്വാസികളെ തൃപ്തിപ്പെടുത്തി അവരുടെ ആചാരാനുഷ്ഠാനങ്ങൾ നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് കൊണ്ടായിരുന്നില്ല. മറിച്ച്, വിവിധ വിഭാഗം ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളേറ്റെടുത്ത് അവർക്ക് വേണ്ടി സന്ധിയില്ലാ സമരം ചെയുന്ന, മതേതര മൂല്യങ്ങൾക്ക് വേണ്ടി ആർജ്ജവത്തോടെ നിലകൊള്ളുന്ന, അതിശക്തമായ അഴിമതി വിരുദ്ധ നിലപാടുകളുള്ള ഒരു വിപ്ളവ പാർട്ടിയുടെ നേത്രുതത്തിലുള്ള ഇടതുപക്ഷ മായിരുന്നു കേരളത്തിലുണ്ടായിരുന്നത് എന്നത് കൊണ്ടായിരുന്നു.
ഇന്നത്തെ സി പി എമ്മിന്റെ അവസ്ഥയെന്താണ്? സമര സംഘടനയെന്ന ലേബൽ പോലും ഇന്ന് സി പി എമ്മിന് നഷ്ടമായിരിക്കുന്നു. ഏറ്റെടുക്കുന്ന സമരങ്ങളെല്ലാം നിരന്തരം തോൽക്കുന്നു. തിരഞ്ഞെടുപ്പുകളിൽ നിരന്തരം പരാജയപ്പെടുന്നു. സി പി എമ്മിന്റെ മതേതര നിലപാടുകൾ തീർത്തും കപSമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. അഴിമതി സി പി എമ്മിനെ അർബുദം പോലെ അടിമുടി ബാധിച്ചതും ജനം തിരിച്ചറിഞ്ഞുകഴിഞ്ഞിരിക്കുന്നു. ആഴത്തിലുള്ള വിഭാഗീയത എല്ലാ സീമകളും ലംഘിച്ച് സിപിഎമ്മിനെ ഏതാണ്ട് വിഭജിച്ച് കഴിഞ്ഞ അവസ്ഥയും സംജാതമായിരിക്കുന്നു. അതായത് സി പി എം അടിമുടി ജീർണ്ണിച്ചിരിക്കുന്നു എന്നർത്ഥം. സി പി എമ്മിന്റെ വിപ്ളവ - മതേതര പുറംമോടികളെല്ലാം അടർന്നു വീണ് കഴിഞ്ഞിരിക്കുന്നു.
സിപിഎമ്മിന്റെ ഈ ജീർണ്ണതയാണ് ബി ജെ പി വളമാക്കുന്നത് എന്ന് അവർ തിരിച്ചറിയുന്നില്ല. അരുവിക്കരയിലുണ്ടായതും ഇത് തന്നെയാണ്. സി പി എമ്മിന്റെ ജീർണ്ണതയും വിഭാഗീയതയുമാണ് ബി ജെ പി അരുവിക്കരയിൽ മുതലെടുത്തത്, അല്ലാതെ കടുത്ത ഹിന്ദുത്വ നിലപാടെടുത്തിട്ടായിരുന്നില്ല. സി പി എമ്മിന്റെ കടുത്ത ജീർണ്ണതയോടുള്ള പക തീർക്കാനുള്ള സി പി എം അണികളുടെ നീക്കമാണ് ബി ജെ പിയുടെ വോട്ടുകൾ കുത്തനെ വർദ്ധിക്കാനുള്ള കാരണം.
ഇതൊന്നും കാണാതെയോ, ഇതൊക്കെ മറച്ചു വച്ചു കൊണ്ടോ സി പി എം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിലൂടെയും മറ്റും പച്ചയായ മത പ്രീണനം നടത്തുകയാണ് ചെയ്യുന്നത്. ജനങ്ങൾ ഇതൊന്നുമല്ല സിപിഎമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കർണ്ണാടകത്തിൽ യുക്തിവാദി നേതാവായിക്കുന്നകൽ ബുർഗിയുടെ കൊലക്കെതിരെ ശബ്ദമുയർത്തുന്ന സി പി എമ്മാണ് കേരളത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കുന്നത്!
സി പി എമ്മിന്റെ ഇത്തരം തലതിരിഞ്ഞ നീക്കങ്ങൾ ബി ജെ പി ക്ക് വളമാവുകയേ ഉള്ളു എന്ന് തിരിച്ചറിയാൻ ആ പാർടിയുടെ നേതാക്കൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ബിജെപിയിലേക്കുള്ള ഇടതുപക്ഷ അണികളുടെ ഒഴുക്ക് തടയാനാണ് സി പി എം ഇത്തരം നാടകങ്ങളൊക്കെ നടത്തുന്നത്. പക്ഷേ ഈ നാടകങ്ങൾ ബി ജെ പിയിലേക്കുള്ള സി പി എം അണികളുടെ ഒഴുക്ക് വർദ്ധിക്കാൻ മാത്രമേ സഹായിക്കൂ എന്ന് സി പി എം വൈകാതെ തിരിച്ചറിയുക തന്നെ ചെയ്യും.


അരുവിക്കര

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പോടെ ബിജെപിയുടെ മുന്നേറ്റം ഭയന്ന് മുന്നണി വിപുലീകരണത്തിന് വലയെറിഞ്ഞ് ഇടതുവലതു മുന്നണികള്‍. അരുവിക്കരയില്‍ ബിജെപിയുടെ സ്ഥാനം മൂന്നാമതാണ്. എന്നാല്‍ വോട്ടിംഗ് നിലയില്‍ ഒന്നാമതും. ഒരു ഘടകകക്ഷിയുടെയും പിന്തുണയില്ലാതെ ബിജെപി അഞ്ചിരട്ടിയായി വോട്ടു വര്‍ദ്ധിപ്പിച്ചതോടെ എല്‍ഡിഎഫും യുഡിഎഫും അങ്കലാപ്പിലായിരിക്കുകയാണ്. ഇതോടെ കയ്യില്‍ കിട്ടുന്നവരെയെല്ലാം കൂടെച്ചേര്‍ക്കാന്‍നെട്ടോട്ടമോടുകയാണ് ഇരുമുന്നണികളും. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഐക്യമുന്നണിക്ക് നഷ്ടമായത് പത്തു ശതമാനം വോട്ടാണ്. ഇടതുപക്ഷത്തിനാകട്ടെ ഏഴു ശതമാനത്തിലധികവും ചോര്‍ന്നു. ബിജെപിക്കു 17.5 ശതമാനത്തിന്റെ വര്‍ധനയും. അടിത്തറയിളകിയതോടെയാണ് ഇരു മുന്നണികളും വിപുലീകരണത്തിന് തിടുക്കം കൂട്ടുന്നത്. സ്വാഭാവിക സഖ്യ കക്ഷിയാകാന്‍ സിപിഐയെ കിട്ടിയാല്‍ കൊള്ളാമെന്ന് കോണ്‍ഗ്രസിനും മുസ്ലിംലീഗിനും ആഗ്രഹമുണ്ട്. മുസ്ലിംലീഗ് ഇതിനു മുമ്പ് ആഗ്രഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. ഇപ്പോള്‍ കോണ്‍ഗ്രസും സിപിഐയുടെ പിന്നാലെയാണ്. പത്തുവര്‍ഷക്കാലം സിപിഐയും കോണ്‍ഗ്രസും ഒരുമിച്ചായിരുന്നു. സി. അച്യുതമേനോനെ മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിച്ച് സിപിഐയെ വാലാക്കി നിര്‍ത്തിയ പാരമ്പര്യവുമുണ്ട്. ഈ ചരിത്രം ഓര്‍മിപ്പിച്ച് കോണ്‍ഗസ് മുഖപത്രം സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. ഇടതുകക്ഷികള്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. സിപിഐയെ ക്ഷണിച്ച് വീക്ഷണം മുഖപ്രസംഗം എഴുതിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന. അരുവിക്കരയിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് ഊര്‍ജം പകരാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സിപിഐ കോണ്‍ഗ്രസിനൊപ്പമില്ലെന്ന് തീര്‍ത്തു പറയാന്‍ ഇനിയും തയ്യാറായിട്ടില്ല. ആടിക്കളിച്ചിരുന്ന ജനതാദള്‍ സെക്കുലര്‍ അരുവിക്കര ഫലത്തോടെ യുഡിഎഫില്‍ പൊറുതി ഉറപ്പിക്കാന്‍ തീരുമാനിച്ചു. അരുവിക്കര ഫലത്തോടെ നിരാശയിലും തകര്‍ച്ചയിലുമായത് എല്‍ഡിഎഫാണ്. മുന്നണി വിപുലപ്പെടുത്തിയില്ലെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷം വേരറ്റുപോകുമെന്ന തിരിച്ചറിവില്‍ ഏത് പെരുന്നാനുമായും കൂട്ടുകൂടാന്‍ തയ്യാറായി നില്‍ക്കുകയാണ് സിപിഎം. കെ.എം. മാണിയെ വലയിലാക്കി യുഡിഎഫിനെ തകര്‍ക്കാനായിരുന്നു എല്‍ഡിഎഫിന്റെ നീക്കം. എന്നാല്‍ മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ വിവാദം സിപിഎമ്മിന് തിരിച്ചടിയായി. സിപിഐ വിട്ട മുന്‍ ജില്ലാസെക്രട്ടറി പി. രാമചന്ദ്രന്‍നായരെ സിപിഎം ജില്ലാകമ്മറ്റി അംഗമാക്കി. ആര്‍എസ്പിയോട് തിരിച്ചു വരാന്‍ അപേക്ഷ തുടങ്ങിയിട്ടു മാസങ്ങളായി. വല്യേട്ടന്‍ മനോഭാവം ഇനിയുണ്ടാകില്ലെന്നാണ് വാഗ്ദാനം. ജനതാദളിലും സിപിഎമ്മിന് പ്രതീക്ഷയുണ്ട്. അരുവിക്കര തെരഞ്ഞെടുപ്പോടെ കെ.ആര്‍. ഗൗരിയമ്മയെയും കൂടെകൂട്ടി. യുഡിഎഫില്‍ നിന്ന് തല്ലിപ്പിരിഞ്ഞ കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയെയും സിപിഎം കൂടെക്കൂട്ടിയെന്നതാണ് കൗതുകം. ഒരു രാഷ്ട്രീയ സദാചാരവുമില്ലാത്ത ഈ നീക്കത്തില്‍ ഒതുങ്ങുന്നതല്ല മുന്നണി വിപുലീകരണം. ജാതിമത സംഘടനകളെ പ്രീണിപ്പിക്കാനുള്ള നീക്കവും ഇരുമുന്നണികളും ആരംഭിച്ചിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ച ഭയന്ന് കിട്ടാവുന്നവരെയെല്ലാം കൂടെ കൂട്ടാനാണ് ശ്രമവും.എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ മുന്‍പ് ശക്തമായി പ്രതികരിച്ചിരുന്ന പിണറായി സുരേഷ് ഗോപി പ്രശ്‌നത്തില്‍ അദ്ദേഹത്തിന് അനുകൂലമായി പ്രതികരിച്ചതും ശ്രദ്ധേയമാണ്. പിള്ളയെ പിടിവള്ളിയാക്കി പെരുന്നയില്‍ കാലുറപ്പിക്കാനാണ് പിണറായിയുടെയും കോടിയേരിയുടേയും നീക്കം. ഇത്തരമൊരു നീക്കം തങ്ങള്‍ക്ക് ഭാവിയില്‍ വിനയാകുമെന്ന് മിക്ക എന്‍എസ്എസ് നേതാക്കളും കരുതുന്നു


ബഹ്റൈൻ ഗുരുദേവ കൾച്ചർ




സ്വാമി ശാശ്വതീകാനന്ദയെ കൊലപ്പെടുത്തിയത് വെള്ളാപ്പിള്ളി നടേശനും മകൻ തുഷാറും ചേർന്നു ഏർപ്പെടുത്തിയ വാടക ക്കൊലയാളി ആണെന്ന് വ്യവസായി ശ്രീ. ബജു ഗുരുതരമായ ആരോപണം ഉന്നയി ച്ചിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട എന്റെ അറിവിൽ പ്പെട്ട കാര്യങ്ങൾ എന്റെ എഫ് ബി സുഹൃത്തു ക്കളുമായി പങ്കു വെയ്ക്കുവാൻ ആഗ്രഹിക്കുന്നു. സ്വാമി പങ്കെടുത്ത അവസ്സാനത്തെ പരിപാടി ബഹ്റൈൻ ഗുരുദേവ കൾച്ചർ അസ്സോസിയേഷൻ സംഘടിപ്പിച്ച തായിരുന്നു. ഈ സംഘടനയുടെ സ്ഥാപക സെക്രട്ടറി എന്ന നിലയിൽ എനിക്ക് പരിപാടികളുടെ സംഘാടനത്തിൽ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ഗുരുദേവ കൾച്ചറൽ അസോസി യേഷൻ ഏർപ്പെടുത്തിയ പ്രഥമ ഗുരു സ്മൃ തി പുരസ്ക്കാരം വെള്ളാപ്പിള്ളി നടെശനു സമർപ്പിക്കുക എന്നതായിരുന്നു മുഖ്യചടങ്ങ്. പുരസ്ക്കാര സ്വീകരണത്തിനായി വെള്ളാപ്പിള്ളി നടെശൻ, പത്നി പ്രീതി നടേശൻ, തുഷാർ, ഷാജി വെട്ടൂരാൻ എന്നിവർ സ്വാമി യോടൊപ്പ മാണ് ബഹ് റൈ നിൽ എത്തിയത്. എയർ പ്പോർട്ടിൽനിന്നും സ്വീകരിച്ചതു മുതൽ തിരിച്ച് യാത്രയയക്കുന്നതുവരെ സ്വാമി സഞ്ചരിച്ചിരുന്നത് ഞാൻ ഒടിച്ചിരുന്ന വാഹനത്തിലായിരുന്നു. രാത്രി സ്വാമി ഉറ ങ്ങുന്നതു വരെ സംഘാടകരായ ഞാൻ അടക്കം നിരവധി വ്യക്തി കൾ സ്വമിയൊടോപ്പം ഉണ്ടായിരുന്നു. മിക്കവാറും സ്വാമിയും ഞാനും മാത്രമായിരുന്നു പകൽ സമയങ്ങളിലെ യാത്രകളിൽ, ഇതിനു മുന്പ് മറ്റൊരു തവണ കൂടി സ്വാമി ബഹ് റൈ ൻ സ്ന്ദ ർ ശിച്ചി രുന്നതു മൂലം സ്വാമിയുമായി വളരെ ഊഷമ ളമായ ഒരു സൗ ഹൃ തം ഇതിനകം ഉടലെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്വാമിയുമായി സംഘടനാപരവും വ്യക്തിപരവുമായ നിരവധി കാര്യങ്ങൾ പങ്കുവെയ്ക്കുവാനുള്ള അവസരം ഞങ്ങളുടെ തനിച്ചുള്ള യാത്രകളിൽ സംജാതമായിരുന്നു. നാട്ടിലേക്ക് ഇവരുടെ എല്ലാം തിരിച്ചുള്ള യാത്ര മസ്ക്കറ്റ് വഴിയായിരുന്നു, ഏയർപ്പൊട്ടിൽ യാത്രയയക്കുന്ന അവസരത്തിൽ വരെ സ്വാമി തികച്ചും ആഹ്ലാദചിത്തനായിരുന്നു. നാലുദിവസം ബഹ്റൈ നിൽ ചിലവഴി ച്ച അവസ്സരത്തിൽ സ്വാമിയും വെള്ളാ പ്പിള്ളിയും കുടുബവുമായി തികച്ചും വളരെ സ്നേ ഹ പൂർവ്വമായ ഇടപെടലുകളാണ് അനുഭവപ്പെട്ടിരുന്നത്. അന്ന് വെള്ളാ പ്പിള്ളിയുടെ സംസാരത്തിന് ഇന്നു കാണുന്ന കൃത്യത ഉണ്ടായിരുന്നില്ല, അവിടെനടന്ന പത്രസമ്മേളനത്തിൽ വെള്ളാപ്പിള്ളി ക്ക് സഹായിയായി തൊട്ടടുത്ത കസേരയിൽ സ്വാമിയും ഉണ്ടായിരുന്നു. വെള്ളാപ്പിയും സ്വാമിയും ഒരുമിച്ചു നടത്തിയ അവസ്സാനത്തെ വിദേശ യാത്ര ബഹ് റൈനിലേ ക്കായിരുന്നു, അവിടെ വെച്ച് തുഷാർ സ്വാമിയെ മർദ്ദി ച്ചു എന്നുവരെ ഇപ്പോൾ വാർ ത്ത പ്രചരിക്കുന്നു. സ്വാമി ഗുരുദേവ കൾച്ചറ ൽ അസ്സോസിയേഷന്റെ മുഖ്യ അതിഥിയായി രിക്കെ അദ്ദേഹത്തെ തുഷാറി നെന്നല്ല, ദൈവം തമ്പുരാനു പോലും ഒരുതരി മണ്ണുവരി ഇടുവാനു ള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കാരണം സ്വാമി ഉറങ്ങുന്നതു വരെ ചുറ്റും സംഘാടകരുടെ ഒരു വലിയ നിരതന്നെ ഉണ്ടായിരുന്നു. പിന്നെ ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങളിൽ പറയുന്ന അനിഷ്ട സംഭവങ്ങൾ എന്തെങ്കിലും നടന്നിട്ടുണ്ടങ്കിൽ അത് മാസ്ക്ക്റ്റ് യാത്രാമ ദ്ധ്യെ ആകാം. പക്ഷെ അങ്ങിനെ ഒന്ന് സംഭവിച്ചിട്ടു ണ്ടെ ങ്കിൽ അത് തീർച്ചയായും പുറത്തുവരും കാരണം അന്ന് തുഷാറിന്റെ സന്തത സഹചാരി യായി ഉണ്ടായിരുന്നത് ഇന്ന് എതിർ ചേരിയിൽ നിന്ന് വെള്ളാപ്പിള്ളിക്കെതിരെ ഇലക്ഷന് മത്സരിക്കുക വരെ ചെയ്തിരിക്കുന്ന ഷാജിവെട്ടൂരാൻ ആയിരുന്നു. ബഹ്റിനിൽ നിന്നും തിരിച്ച് നാട്ടിലെത്തി നാലാം ദിവസ മായിരുന്നു സ്വാമിയുടെ അപകട മരണം സംഭവിച്ചിരിക്കുന്നത്. തിർച്ചയായും ശ്രീനാരയണീയ സമൂഹത്തിന് വലിയ നഷ്ടമാണ് സ്വാമിയുടെ നിര്യാണം നിമിത്തം സംഭവിച്ചിരിക്കുന്നത്. എന്തായാലും മരണത്തിൽ വളരെ ദുരൂഹത നിലനിൽക്കുന്നു. ഏവരും ചിന്തിക്കുന്നത് പോലെ വെറുതെ പുഴയിൽ മുങ്ങി മരിക്കെണ്ട ഒരു വ്യക്തിത്വമായിരുന്നില്ല സ്വമിയുടെത്. എന്തെങ്കിലും അസ്വാഭാവികത ഈ മരണത്തിൽ ഉണ്ടെ ങ്കിൽ അതു പുരത്തുകൊണ്ടു വരണം. വെള്ളപ്പിള്ളിക്ക് ഈ മരണത്തിൽ പങ്കെണ്ട് എന്ന് ഇപ്പോൾ പറയുന്നതിലെ സാങ്കത്യം ഉഹിക്കാ വുന്നതല്ലേ?. അത്രയും വിഡ്ഢിയാണോ വെള്ളാപ്പിള്ളി. ഒരാൾക്ക് മറ്റൊരാളുടെ ജീവനാശം കാണണമെങ്കിൽ ആവ്യക്തിയോട് ഒരിക്കലും അടങ്ങത പകഉണ്ടാകണം, എസ് എൻ ഡി പി യോഗം സെക്രട്ട റി പടത്തിലെ ക്ക് വെള്ളാപ്പിള്ളി എത്തുന്നതിൽ നേ തൃ ത്വ പരമായ പങ്കുവഹി ച്ച സ്വാമിയെ വധിക്കത്തക്ക പക വെള്ളാപ്പള്ളിക്കു സ്വമിയോട് ഉണ്ടാകുവാനുള്ള കാലം ഒന്നും സ്വാമിയുടെ അപകട സമയത്ത് ആയിരുന്നില്ല. എല്ലാ നിഗൂഢ തകളും മറനീക്കി പുറത്തുവരട്ടേ എന്നു ആത്മാത്ഥ മായി ആഗ്രഹിക്കുന്നു. പക്ഷേ വ്യക്താമായ തെളിവില്ലാതെ ഇതൊരു വ്യക്തിയും ആരോപണ ങ്ങളുടെ മുൾ മുനയിൽ നിരത്തുന്നത് ശരിയോ എന്ന് സമൂഹം തീരുമാനിക്കട്ടെ .............

പൊറാട്ട് നാടക


കുറച്ചു പേരെ കുറച്ചു കാലം പൊട്ടൻമാരാക്കാൻ കഴിഞ്ഞേക്കാം, കുറേ പേരെ കുറേക്കാലം പൊട്ടൻമാരാക്കാനും കഴിഞ്ഞേക്കാം. പക്ഷേ എല്ലാവരേയും എല്ലാക്കാലവും പൊട്ടൻമാരാക്കാൻ കഴിയില്ല

1) ഈഴവ സമുദായത്തിന് 60 ലക്ഷത്തോളം വോട്ടുണ്ട് കേരളത്തിൽ, ഇതിൽ ബഹു ഭൂരിപക്ഷവും ഇടതുപക്ഷത്തിനായിരുന്നു വോട്ട് ചെയ്തു കൊണ്ടിരുന്നത്. സമീപകാലത്തെ വെളളാപ്പളളിയുടെ നിലപാടുകളിൽ നിങ്ങൾ ആശങ്കാകുലരാണ്. ഇനി പേടിയില്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങൾ അവരുടെ തീരുമാനങ്ങള എതിർക്കുന്നതും, അവരെ ചെളി വാരിയെറിയുന്നതും? അതിനർത്ഥം നിങ്ങൾ ഒരു വോട്ടുചോർച്ച ഭയക്കുന്നുണ്ട് എന്നതു തന്നെയാണ്.

2) കേരളത്തിലെ 110 ഓളം മണ്ഡലങ്ങളിൽ ഈഴവ സമുദായത്തിന് നിർണ്ണായക സ്വാധീനമുണ്ട്. തിരുവിതാംകൂർ (സെൻട്രൽ ട്രാവൻ കോർ അടക്കം)-കൊച്ചിൻ - തൃശ്ശൂർ മേഖലയിലെ 70 ഓളം മണ്ഡലങ്ങളിൽ SNDP എന്ന സംഘടന നിർണ്ണായക സ്വാധീനം ചെലുത്തുന്നു. 
3) കേരളത്തിലെ 26 മണ്ഡലങ്ങളിലെ ഭൂരിപക്ഷം 5000 വോട്ടിനും താഴെയാണ്. അതുപോലെ 42 മണ്ഡലങ്ങളിലത് 10000 ത്തിനും താഴെയാണ്. 15000 ത്തിൽ താഴെയോ, അൽപ്പം മുകളിലോ ആയുള്ള 31 മണ്ഡലങ്ങളും. അതായത് 100 ഓളം മണ്ഡലങ്ങളിൽ 1000 മുതൽ 8000 വോട്ടുകൾ ഒരു വശത്തുനിന്നും മറക്കുവാൻ ഏതെങ്കിലുമൊരു സംഘടനയ്ക്ക് കഴിയുകയാണെങ്കിൽ, ആ വോട്ടുകൾ അത് 2010ൽ ലഭിച്ച പാർട്ടിയെയാവും പരാജയത്തിലേക്ക് തള്ളിയിടുക. നിങ്ങൾക്കിപ്പോൾ കാര്യങ്ങൾ മനസ്സിലായല്ലോ? 5000 ത്തിനു താഴെ ഭൂരിപക്ഷമുള്ള 26 മണ്ഡലങ്ങളിലും ഈഴവർ ശക്തരാണ് എന്നതു മാത്രമല്ല പ്രധാനം അവയിലെല്ലാം SNDP എന്ന സംഘടനക്ക് സ്വാധീനിക്കാൻ കഴിയുന്ന വോട്ടുകളുണ്ട്. ഈഴവ സമുദായത്തിന് ഈ മണ്ഡലങ്ങളിലെല്ലാം 30000 മുതൽ 45000 വരെ വോട്ടുകളുണ്ട്. അതിൽ വെറും 3000-4000 വോട്ടുകൾ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനായാൽ വെള്ളാപ്പള്ളി ഇടതിന്റെ നടുവൊടിക്കും. ഇത് വളരെ വ്യക്തമായി സി പി എമ്മിനറിയാം. ഇതു പോലെ 10000 ത്തിനു താഴെ ഭൂരിപക്ഷമുള്ള 42 മണ്ഡലങ്ങളിൽ 90% ത്തിലും ഈഴവരും, 70% ത്തിലധികം SNDP എന്ന സംഘടനയും ശക്തരാണ്. അതായത് മറ്റൊരു 28-30 മണ്ഡലങ്ങളിൽ 5000-6000 വോട്ടുകൾ ഇടതിൽ നിന്നും അടർത്തിയെടുക്കാൻ SNDP ക്ക് കഴിഞ്ഞേക്കുമെന്ന് സാരം. ഈ 68 മണ്ഡലങ്ങളിൽ 35 എണ്ണത്തിൽ എൽ ഡി എഫ് ആണ് 2010ൽ ജയിച്ചിരിയ്ക്കുന്നതെന്നുകൂടി ചേർത്തു വായിച്ചാൽ ഇപ്പോൾ ഇടത് പാർട്ടികൾ, പ്രത്യോകിച്ച് സിപിഎം, കാണിച്ചു കൊണ്ടിരിക്കുന്ന പൊറാട്ട് നാടകത്തിന്റെ പൊരുൾ സാധാരണക്കാരന് മനസ്സിലാകും. അതോർമ്മയുണ്ടാകുന്നത് നല്ലതാണ്.

ഗ്ലോബല്‍എന്‍എസ്എസ്


കേരളത്തിലെ  പ്രബല വിഭാഗമായ എസ്എന്‍ഡിപിയെ കൂടോടെ കൈയ്യിലെടുത്ത ബിജെപി കേന്ദ്ര നേതൃത്വം പുതിയ തന്ത്രത്തില്‍. എന്‍എസ്എസിനെ മെരുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍. സുകുമാരന്‍നായരെ എങ്ങനേയും വശത്താക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ബിജെപി തുടങ്ങിക്കഴിഞ്ഞു.
മോഹന്‍ലാലും സുരേഷ് ഗോപിയും പ്രിയദര്‍ശനും മേജര്‍രവിയും അടക്കമുള്ളവരെ മുന്‍നിര്‍ത്തിയാണ് തന്ത്രം മെനയുന്നത്. ഇതിന്റെ ഭാഗമായിരുന്നു കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍നടന്ന ഗ്ലോബല്‍എന്‍എസ്എസ് സമ്മേളനം. പേരില്‍എന്‍എസ്എസ് എന്നുണ്ടെങ്കിലും ചങ്ങനാശ്ശേരിയിലെ ജി സുകുമാരന്‍നായരുടെ നേതൃത്വത്തെ അംഗീകരിക്കാത്തവരുടെ കൂട്ടായ്മയായിരുന്നു അത്. ഫലത്തില്‍എന്‍എസ്എസിന് ബദല്‍സാധ്യതയാണ് ഡല്‍ഹിയില്‍തേടിയതും. ബിജെപിയുമായി അടുത്തു നില്‍ക്കുന്ന സുരേഷ് ഗോപിയായിരുന്നു മുഖ്യതാരം. മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി ഉദ്ഘാടകനുമായി.
നായന്മാര്‍സംവരണമാവശ്യപ്പെടുന്നതിനു പകരം സ്വയംശാക്തീകരിക്കുകയാണു വേണ്ടതെന്ന് നടന്‍സുരേഷ് ഗോപി പറഞ്ഞത് ചില സൂചനകളാണ് നല്‍കുന്നത്. ഇതിന് നായര്‍ബാങ്ക് എന്ന ആശയമാണ് ഗ്ലോബല്‍എന്‍.എസ്.എസ്. സമ്മേളനത്തില്‍സുരേഷ് ഗോപി മുന്നോട്ട് വച്ചത്. മോഹന്‍ലാലും പ്രിയദര്‍ശനും പിന്തുണയ്ക്കുമെന്നും പറഞ്ഞു. വ്യക്തമായ തന്ത്രത്തിന്റെ ഭാഗമായാണ് ഈ പ്രസംഗമെന്നാണ് സൂചന. മന്നത്തു പത്മനാഭന്‍വിഭാവനംചെയ്ത എല്ലാവര്‍ക്കും തുല്യത എന്ന തത്ത്വം നിറവേറണമെങ്കില്‍നായന്മാര്‍സ്വന്തമായ സംവരണതത്ത്വം ആവിഷ്‌കരിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു.
ഇതിനുള്ള ഒരു വഴിയാണ് നൂറോ ഇരുനൂറോ കോടി ആസ്തിയുള്ള നായര്‍ബാങ്ക്. ജോലിചെയ്തു കിട്ടുന്നതിലെ ഒരംശം നായര്‍ബാങ്കിനു വിഹിതമായി നല്‍കും. ഞാന്‍ഒരുകോടി കൊടുത്താല്‍രണ്ടുകോടി നല്‍കാമെന്നാണ് മോഹന്‍ലാലിന്റെ വാഗ്ദാനം. പ്രിയദര്‍ശനടക്കമുള്ളവര്‍സഹകരിക്കാമെന്നേറ്റു. ലോകമെമ്പാടുമുള്ള നായന്മാരുടെ സാമ്പത്തികസംഗമം ഇതിന്റെ ഭാഗമായി സംഘടിപ്പിക്കണം. ആരും ചങ്ങനാശ്ശേരിയെ ചോദ്യംചെയ്യേണ്ട. അവര്‍ക്കു കഴിയാതെപോവുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍അവിടേക്കു പാഞ്ഞെത്താന്‍ഗ്ലോബല്‍എന്‍.എസ്.എസ്സുകാര്‍ക്കു കഴിയണം. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍വേണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. നായന്മാരുടേതു മാത്രമായ സംവരണമുണ്ടാക്കിയെടുക്കണം. ഇതിന് സ്വയംശാക്തീകരിക്കണം. നായന്മാര്‍ക്ക് സംവരണം വേണ്ട, സമ്പ്രദായം മതി എന്ന നിലപാടെടുക്കണമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
ഫലത്തില്‍ചങ്ങനാശ്ശേരിയെ കുറ്റപ്പെടുത്താതെ എല്ലം പറയുകയായിരുന്നു സുരേഷ് ഗോപി. നായന്മാര്‍ക്ക് പെരുന്നയില്‍നിന്ന് ഒരു സാഹായവും കിട്ടുന്നില്ലെന്ന പരാതി സജീവമാണ്. ഈ സാഹചര്യത്തിലാണ് സിനിമാ താരങ്ങളുടെ സഹയാത്രികരുടെ സഹായത്താല്‍ബാങ്കെന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. മന്നം ജയന്തി ദിനത്തില്‍മുഖ്യാതിഥിയായി എത്തിയ മോഹന്‍ലാലും തനിക്കൊപ്പമുണ്ടെന്ന് സുരേഷ് ഗോപി പറയുന്നതും ശ്രദ്ധേയമാണ്. പെരുന്നയില്‍നിന്ന് ഇറക്കി വിട്ട സുരേഷ് ഗോപിയിലൂടെ എന്‍എസ്എസിന്റെ സംഘടനാ സംവിധാനത്തെ വെല്ലുവിളിക്കാനുള്ള പരോക്ഷ വഴി തേടുന്ന ബിജെപിക്ക് പുതിയ ആയുധമാകും ബാങ്ക്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ ഇത് സാധിച്ചെടുക്കാനാകുമെന്നാണ് സുരേഷ് ഗോപിയുടേയും പ്രതീക്ഷ. എസ്എന്‍ഡി പിയില്‍വെള്ളാപ്പള്ളി നടേശന്‍ആധിപത്യം നേടിയത് മൈക്രോ ഫിനാന്‍സ് സംഘത്തിലൂടെയായിരുന്നു. അതിന്റെ പുതു മാതൃകയാകും നായര്‍ബാങ്കും.

എസ് എന്‍ ട്രസ്റ്റ

എസ് എന്‍ ട്രസ്റ്റിനു കീഴിലുള്ള വിദ്യാലയങ്ങളിലെ അധ്യാപക-അനധ്യാപക നിയമനത്തിന് വെള്ളാപ്പള്ളി നടേശന്‍ കോഴ വാങ്ങിയെന്ന ആരോപണം സംബന്ധിച്ച് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഒരുങ്ങുന്നു, വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി രമേശ് ചെന്നിത്തലയാണ് വെള്ളാപ്പള്ളിയ്‌ക്കെതിരെ അന്വേഷണത്തിന് തയ്യാറെടുക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ നടക്കാന്‍ സാധ്യതയുള്ള അന്വേഷണത്തിനു പിന്നില്‍ എന്‍എസ്എസിന്റെ കരങ്ങളുണ്ടെന്ന് സൂചനയുണ്ട്. എന്‍എസ് എസ് നേതൃത്വവുമായി അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ചെന്നിത്തല. 

വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ വിരുദ്ധ പക്ഷമാണ്. അന്വേഷണത്തെ സിപിഎമ്മും കോണ്‍ഗ്രസും സര്‍വാത്മനാ സ്വാഗതം ചെയ്യും. സംസ്ഥാനത്തെ മുതിര്‍ന്ന മന്ത്രിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച തനിക്ക് വെള്ളാപ്പള്ളിയെ എങ്ങനെ ഒഴിക്കാനാവുമെന്നായിരിക്കും ചെന്നിത്തല ചോദിക്കുക.

ആദ്യം നടക്കുന്നത് ക്വിക്ക് വെരിഫിക്കേഷനാണ്. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ് എന്‍ഡിപി യോഗം അധ്യാപക നിയമനത്തിന് ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. ഇത് കോഴയായല്ല വാങ്ങുന്നത് പകരം സംഭാവനയാണ്. എന്നാല്‍ സംഭാവനയ്ക്ക് രസീത് നല്‍കാറില്ല. സംഭാവനയായാല്‍ രസീത് വേണമെന്നാണ് ചട്ടം. ഇത്തരത്തില്‍ പിരിഞ്ഞു കിട്ടുന്ന പണമാണ് സ്‌കൂളുകളുടെയും കോളേജുകളുടെയും വികസനത്തിന് ഉപയോഗിക്കുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റിയും എം ഇ എസുമൊക്കെ ഇത്തരത്തില്‍ ലക്ഷങ്ങള്‍ വാങ്ങുന്നുണ്ട്. ക്രൈസ്തവ മാനേജ്‌മെന്റുകളും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്.

വെള്ളാപ്പള്ളിയെ ഒതുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ ഒതുങ്ങാന്‍ ഒരിക്കലും വെള്ളാപ്പള്ളി തയ്യാറാവുകയില്ല. പണം വാങ്ങുന്നത് രഹസ്യമല്ലെന്ന നിലപാട് സ്വീകരിക്കും, ട്രസ്റ്റിന്റെ സ്‌കൂളില്‍ പഠിപ്പിക്കുന്നവരും ജോലി ചെയ്യുന്നവരും തങ്ങള്‍ കോഴ നല്‍കിയതായി പറയാത്തിടത്തോളം കാലം ചെന്നിത്തലയ്ക്ക് നടേശന്‍ മുതലാളിയെ ഒരു ചുക്കും ചെയ്യാനാവില്ല. ചെന്നിത്തലയെ മന്ത്രിയാക്കാതിരിക്കാന്‍ വെള്ളാപ്പള്ളി നടത്തിയ നീക്കങ്ങള്‍ ചെന്നിത്തലയ്ക്ക് അറിയുകയും ചെയ്യാം.

വെള്ളാപ്പള്ളിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം വന്നാല്‍ മാനേജ്‌മെന്റുകള്‍ ഒന്നാകെ പ്രകോപിക്കപ്പെടും എന്ന് കരുതുന്ന കോണ്‍ഗ്രസ് നേതാക്കളും ധാരാളമുണ്ട്. വെളുക്കാന്‍ തേച്ചത് പാണ്ടാകുമോ എന്ന് കണ്ടറിയാം.

ഗുലാം അലി


സംഗീതം അപകടകരമായ കലാരൂപമാണ് വർഗീയ വാദികൾക്ക്. കാരണം സംഗീതം മനുഷ്യ മനസ്സിനെ സാന്ദ്രമാക്കുകയും ധ്യാനാത്മകതയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. മനുഷ്യ മനസ്സുകളെ അത് നൃത്തം ചെയ്യിക്കും. അത് മനുഷ്യന്റെ അന്തരംഗങ്ങളെ സ്നേഹോഷ്മളമാക്കും. അത് പരമമായ സ്നേഹത്തെ വിളംബരം ചെയ്യും. അവിടെ വിദ്വേഷത്തിനു പ്രസക്തിയില്ലാതാകും . വർഗ്ഗീയ വാദികളുടെ വിദ്വേഷത്തിന്റെ മുനയോടിയുന്ന അല്ലെങ്കിൽ അതിനിടം കിട്ടാത്ത സന്ദർഭങ്ങളാണിത്. അതിനാൽ അവർ സംഗീതത്തെ എതിർക്കുക തന്നെ ചെയ്യും. 1976 ൽ വിഖ്യാത റെഗ്ഗെ ഗായകൻ ബോബ് മർലി സി ഐ എ യുടെ ഭീഷണി നേരിടുകയുണ്ടായി. ഇപ്പോൾ ഇന്ത്യയിൽ വീണ്ടും ഗുലാം അലിയുടെ സംഗീതത്തെ വർഗ്ഗീയ ശക്തികൾ ഭയക്കുന്നു. ലോകം മുഴുവൻ സ്നേഹത്തെ കുറിച്ച് പാടി നടന്ന അദ്ദേഹം വർഗീയ വാദിയോ ഏതെങ്കിലും വർഗ്ഗീയ ശക്തിയിലെ അംഗമോ അല്ല എന്ന് മാലോകർക്ക് മുഴുവനറിയാം. ഡൽഹിയിൽ വർഷങ്ങൾക്കു മുൻപും ഗുലാം അലിയുടെ വേദി ഫാഷിസ്റ്റ്‌ ശക്തികൾ അലങ്കോലപ്പെടുതിയിട്ടുണ്ട്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ കാൽ നൂറ്റാണ്ടോളം തന്റെ ഷഹനായി കൊണ്ട് സംഗീത സാന്ദ്രമാക്കിയ ഉസ്താദ്‌ ബിസ്മില്ലാഖാൻ വർഗ്ഗീയ ശക്തികളുടെ വളർച്ചയോടെ, ഭീഷണിസഹിക്കവയ്യാതെ ആ സംഗീത ഉപാസന നിരത്തി. ഇപ്പോൾ , ലോകത്തെ സംഗീത ആരാധകരുടെ പ്രിയ ഗായകരിലൊരാളായ ഉസ്താദ്‌ ഗുലാം അലി പ്രമുഖ ഗസൽ ഗായകനായിരുന്ന ജഗ്ജിത് സിംഗിന് ആദരം അർപിച്ചു കൊണ്ട് മുംബയിൽ നടത്തേണ്ടിയിരുന്ന സംഗീത പരിപാടിയാണ് ശിവ സേനയുടെ ഭീഷണിയെ തുടർന്ന് വേണ്ടെന്നു വെച്ചത് .അക്രമ വസനയുള്ളവർക്ക് എല്ലാ കാലത്തും സംഗീതം അപകടകരമാകുന്നത് അതിലടങ്ങിയിടുള്ള നന്മയും സമാധാനവുമാണ്. തന്റെ പരിപാടി വേണ്ടെന്നു വെച്ചതിനെ തുടർന്ന് പ്രതികരിക്കവേ ഗുലാം അലി ചോദിക്കുന്നു; സ്നേഹം,അല്ലാ,ഭഗവാൻ എല്ലാം ഒന്നുതന്നെയല്ലേ എന്ന്. ജഗ്ജിത് സിംഗ് തന്റെ സഹോദരനായിരുന്നു എന്നും ഇന്ത്യയെ സ്നേഹിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു . ഇതെന്താ ഹിന്ദു സൗദിയാണോ എന്നാണ് ഈ വാർത്തയോട് പ്രതികരിക്കവേ പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീൻ ചോദിക്കുന്നത് .
വാൽക്കഷണം : പ്രിയ ഗുലാം അലി സാബ്‌ വർഗീയ ഫാസിസ്റ്റുകൾ അങ്ങേക്ക് പാടാൻ രാജ്യത്ത് അവസരം നിഷേധിച്ചാലും ഞങ്ങൾ നിങ്ങളുടെ പാട്ടുകൾ കേൾക്കുകയും അങ്ങയുടെ സ്നേഹത്തിന്റെ ഗാനങ്ങൾ ഈ രാജ്യത്ത് അവസരം ലഭിക്കുന്നിടതൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു. സംഗീതത്തിനു ജാതിയോ മതമോ രാജ്യത്തിന്റെ അതിർത്തികളോ ഇല്ലെന്നു ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. കാരണം ലോകസംസ്കാരങ്ങളുടെ ഹൃദയം ഹൃദയത്തോട് നടത്തുന്ന ആശയവിനിമയമാണ് സംഗീതം എന്ന ബോധം ഞങ്ങൾക്കുണ്ട്.

Dear gulam ali sir, We appeal to all music lovers , secular and democratic minded people to listen to Gulam Ali’s music and we strongly condemned the freedom of expression of the great musician of south asia we are proud of your music. We are extremely glad sir that we are born in this planet at a time when a great Gulam Ali singing and breathing.

ജാതി വെറിയുടെ കാണാ കഥകൾ


മരിച്ചാൽ പോലും വിടാത്ത ജാതി വെറി
ഇത് ബി.ബി.സി യിൽ വന്ന റിപ്പോർട്ട്‌.... തമിൾ നാട്ടിലെ ക്രിസ്തു മതത്തിലെ ജാതി വെറിയുടെ കാണാ കഥകൾ.....ഹിന്ദു മതത്തിൽ നിന്നും പാവങ്ങളെ മത പരിവർത്തനം ചെയ്യുമ്പോൾ പറയുന്നത് വരൂ ...ഇവിടെ നമ്മൾ ഒന്നാണ് എന്നാണു ...എന്നാൽ എന്താണ് സത്യം..?? സത്യം നമ്മൾ കാണുന്നതിനും അപ്പുറം ആണ് ....എന്നാൽ ഹിന്ദു മതത്തിൽ ഇതെല്ലാം ഇല്ലായ്മ ചെയ്യപ്പെട്ടു കൊണ്ടും ഇരിക്കുന്നു .... നടന്നു വന്ന വീഥികളിൽ എവിടെയോ കാലിൽ തറച്ച ജാതി വിവേചനം എന്നാ മുള്ള് ഊരിയെറിയാൻ ഹിന്ദുക്കൾ ഇന്ന് മുൻപോട്ടു വന്നിരിക്കുന്നു.
ചിത്രത്തിൽ കാണുന്നത്, തമിൾ നാട്ടിൽ ഒരു പള്ളിയിൽ സവർണ്ണർക്കും അവർണ്ണർക്കും ഉള്ള പ്രത്യേകം ശവക്കോട്ട. തൊട്ടു അപ്പുറവും ഇപ്പുറവും. എന്നാൽ ഈ പാവങ്ങളെ മത പരിവർത്തനം ചെയ്തപ്പോൾ പറഞ്ഞത്: ഹിന്ദു മതത്തിൽ മാത്രമേ സവർണ്ണരും അവർണ്ണരും ഉള്ളൂ, അത് കൊണ്ട് ഹിന്ദു മതത്തിൽ നിന്നും ഞങ്ങളിലേക്ക് വരൂ എന്നും. എന്നാൽ വന്നതിനു അടുത്ത ദിവസം അവർ ദളിത്‌ ക്രിസ്ത്യൻ ആയി മാറുന്നു. ക്രിസ്ത്യൻ അല്ല, ദളിത്‌ ക്രിസ്ത്യൻ ...ഇതിനാണോ ഈ പാവങ്ങളെ മതം മാറ്റൂന്നതു!
ഒരു സ്ഥലത്ത് നിന്നും കൊണ്ട് പോയി അടുത്ത സ്ഥലത്ത് കുറെ ആളെ കൂട്ടാൻ മാത്രമാണ് ലക്ഷ്യം! അല്ലാതെ യഥാർഥത്തിൽ അവർ അനുഭവിച്ചു വന്ന അടിമത്വം, വിവേചനം തുടച്ചു നീക്കുക എന്നതല്ല ലക്ഷ്യം! എന്നാൽ ഇന്ന് ഹിന്ദു മതത്തിൽ, തങ്ങളുടെ ഇടയില കയറിക്കൂടിയ ദുരാചാരങ്ങൾ എല്ലാം സ്വയം മാറ്റി കൂടുതൽ പവിത്രം ആയി കൊണ്ടിരിക്കുന്നു. ഈ ജാതി വെറി പോലും പില്ക്കാലത്ത് ചിലർ കൊണ്ട് വന്നത് ആണ് ..അവരുടെ മേല്ക്കൊയ്മക്ക് വേണ്ടി. ഭഗവാൻ കൃഷ്ണൻ, ഉത്തര പ്രദേശിലും ബീഹാറിലും പിന്നോക്കം എന്ന് വിളിക്കുന്ന ജാതിയിൽ പെട്ട യാദവ ബാലൻ ആയിരുന്നു.
ഒരു മുക്കുവ പുത്രൻ ആയ വ്യാസൻ ആണ് മഹാഭാരതം എഴുതിയത്. ആദിവാസി ആയ രത്നാകരൻ, അറിവ് കൊണ്ട് വാത്മികിയും ആയി, മഹത്തായ രാമായണം എഴുതി. ഭഗവാൻ ശ്രീരാമനും ബ്രാഹ്മണൻ അല്ലായിരുന്നു. ചിത്രം വ്യക്തമാണ്. അന്ന് ജന്മം കൊണ്ട് ബ്രാഹ്മണൻ ആകില്ല എന്നത് തന്നെ ..കര്മ്മം ആയിരുന്നു ഒരാളെ ബ്രാഹ്മണൻ ആക്കിയിരുന്നത്. ഇന്ന് ഹിന്ദു സംസ്കാരം അതിന്റെ എല്ലാ നന്മകളുമായി തിരിച്ചു വരുന്നു. ഭാരതത്തിൽ ആണ് ആദ്യമായി ഒരു പിന്നോക്കക്കാരൻ പ്രസിഡന്റ്‌ ആയി ... ഇപ്പോൾ പ്രധാനമന്ത്രിയും ആയി. അവർ രണ്ടു പേരും ഹിന്ദു മതം വിട്ടു പോയില്ല. എന്നാൽ മത പരിവർത്തനം ചെയ്ത ഒരു ദളിതനെ അല്ലെങ്കിൽ, ഒരു കറുത്ത വർഗക്കാരനെ മാർപ്പാപ്പ ആക്കുമോ? ഇല്ല ...പിന്നെ എങ്ങനെ സമത്വം വരും ...?
ദളിത്‌ കുടുംബത്തിൽ പിറന്ന ആയ മാതാ അമ്രുതാനന്ധമയി, ഹിന്ദു മതത്തിൽ ഉറച്ചു നിന്ന് പ്രവർത്തിച്ചതിന്‍റെ ഫലമായി ഇന്ന് വത്തിക്കാനിൽ വരെ സ്വീകരണം ലഭിക്കുന്നു... സര്വ്വ ഹിന്ദുക്കളും ജാതി ഭേദം ഇല്ലാതെ മാതാ അമ്രുതാനന്ധമയി ദേവിയെ കാണുവാൻ ചെല്ലുന്നു. മതം മാറിയത് കൊണ്ട് അല്ല ക്രിസ്ത്യാനികൾക്ക് ബഹുമാന്യൻ ആയ പോപ്പ് അമ്രുതാനന്ദമയിയെ തന്റെ തൊട്ടു അടുത്തു തന്നെ സീറ്റ്‌ കൊടുത്ത് ചർച്ച നടത്തിയത് ..അത് ഒരു ഹിന്ദു ആയതു കൊണ്ട് തന്നെ ..ഹിന്ദു സംസ്കാരത്തിന്‍റെ മഹത്വം കൊണ്ട് തന്നെ ....

സിഎംഎസ് കോളജ്


ബീഫും ആയി ക്രിസ്ത്യന്‍ സഭ നടത്തുന്ന സി എം എസ് കോളേജില് ചെന്നപ്പോള്‍ സഖാക്കള്‍ വിവരം അറിഞ്ഞു ...എല്ലവരെയും സസ്പന്ഡ് ചെയ്തു
എസ് എഫ് ഐ ക്ക് ഒരു രക്ത സാക്ഷിയെ ഉണ്ടാക്കാന്‍ ആണ് സി എം എസ കോളേജില്‍ ബീഫ്‌ ഫെസ്റ്റ് നടത്തിയത് എന്ന് പ്രിന്‍സിപ്പല്‍ ...
പ്രിന്‍സിപ്പലിന്റെ ദേഹത്ത് ബീഫ്‌ കറി ഒഴുച്ചു കമ്മുണിസ്റ്റു ഫാസിസ്റ്റുകള്‍ ...അദ്ദേഹത്തെ പിടിച്ചു തള്ളി
കലാപം ഉണ്ടാക്കുക ആണ് എസ് എഫ് ഐ യുടെ പരിപാടി എന്നും പ്രിന്‍സിപ്പല്‍ ..
കോട്ടയം സിഎംഎസ് കോളജിൽ ബീഫ് ഫെസ്റ്റിവൽ നടത്താനുള്ള എസ്എഫ്ഐ ശ്രമത്തിനിടെ സംഘർഷം. സംഭവവുമായി ബന്ധപ്പെട്ട് 10 വിദ്യാർഥികളെ സസ്പെൻഡ് ചെയ്യാൻ കോളജ് അധികൃതർ തീരുമാനിച്ചു. ഇന്നുച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ 150ലധികം വിദ്യാർഥികൾ ബീഫ് ഫെസ്റ്റ് നടത്താൻ കോളജിലെത്തുകയായിരുന്നു. എന്നാൽ കോളജ് പ്രിൻസിപ്പൽ ഡോ. റോയ് സാം ഡാനിയൽ ഇതിന് അനുമതി നിഷേധിച്ചാതാണ് സംഘർഷത്തിന് കാരണം.
വിദ്യാർഥി സംഘടനയായ എബിവിപിയുമായി സംഘർഷമുണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ഫെസ്റ്റിന് അനുമതി നൽകാൻ സാധിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചതാണ് വിദ്യാർഥികളെ പ്രകോപിതരാക്കിയത്. ഇതേതുടർന്ന് വിദ്യാർഥികൾ പ്രിൻസിപ്പലിനെ പിടിച്ചു തള്ളി. ഇതിനിടെ ബീഫ് ഇദ്ദേഹത്തിന്റെ ദേഹത്ത് വീഴുകയും ചെയ്തു.
അതേസമയം, കോളജിലെ എസ്എഫ്ഐ നേതാക്കൾ വിദ്യാർഥികളെ നിർബന്ധിച്ചാണ് ഫെസ്റ്റിവലിൽ പങ്കെടുപ്പിക്കാൻ കൊണ്ടുവന്നതെന്നും പുറത്തുനിന്നുള്ള മുൻ വിദ്യാർഥികളും സംഘത്തിലുണ്ടായിരുന്നുവെന്നും പ്രിൻസിപ്പൽ ആരോപിച്ചു.
ബീഫ് ഫെസ്റ്റിവലിന് അനുകൂലമായി ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ട തൃശൂർ കേരളവർമ്മ കോളജ് അധ്യാപിക ദീപ നിശാന്തിനെ അനുകൂലിച്ച് സിഎംഎസ് കോളജ് പരിസരത്ത് ബാനറുകളും സ്ഥാപിച്ചിരുന്നു.