Wednesday, December 07, 2016

ജെ ജയലളിത




എംജിആറിനും ജയലളിതയ്ക്കുമിടയില്‍ സമാനതകളുണ്ട്. അതിലേറെ ഭിന്നതകളുമുണ്ട്. സിനിമയും അധികാരവും ഇടകലര്‍ന്ന ഒരു ഫാന്റസി എംജിആറിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നു. അതോടൊപ്പം തന്നെ ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ നേതാവുമായിരുന്നു എംജിആര്‍.

ജയലളിതയെ നിര്‍ണയിക്കുന്നതും നിര്‍വ്വചിക്കുന്നതും അധികാരമാണ്.അധികാരത്തിന്റെ വിരാട് രൂപമാണ് ജയലളിത. സമസ്ത പ്രപഞ്ചങ്ങളെയും കീഴടക്കി വളര്‍ന്ന വാമനന്റെ വിശ്വരൂപം പോലെ അധികാരം ജയലളിതയിലും ജയലളിത അധികാരത്തിലും ഒരേസമയം നിറഞ്ഞുനില്‍ക്കുന്നു.പക്ഷേ, എംജിആറിനെപ്പോലെ ജനങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ടല്ല അകലം പാലിച്ചുകൊണ്ടാണ് ജയലളിത നിലനില്‍ക്കുന്നത്. അപ്പോളൊ ആസ്പത്രിക്ക് മുന്നില്‍ കരഞ്ഞുതളരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരിക്കല്‍പോലും ജയലളിതയുമായുള്ള ഒരു നേര്‍ക്ക് നേര്‍ കൂടിക്കാഴ്ച പ്രതീക്ഷിക്കുന്നുണ്ടാവില്ല. പടത്തില്‍ കണ്ടിട്ടുണ്ട്, ടിവിയില്‍ കണ്ടിട്ടുണ്ട്,എന്നാല്‍ നേരിട്ടുകണ്ടിട്ടുണ്ടോ എന്ന് ഡിഎംകെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലയളവില്‍ ജയലളിതയെക്കുറിച്ച്‌ ഉയര്‍ത്തിയ ചോദ്യം പാര്‍ട്ടി പ്രവര്‍ത്തകര്‍ അവഗണിച്ചതേയുള്ളു.'' എന്തിനാണ് അമ്മയെ നേരിട്ടുകാണുന്നത്?'' എന്നാണ് മധുരയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കണ്ട ഒരു സ്ത്രീ ചോദിച്ചത്.


''ദ കള്‍ട്ട് ഒഫ് ജയലളിത, റിട്ടേണ്‍ ഒഫ് ദ ഡാര്‍ക്ക് ഗോഡസ്സ്' എന്ന ലേഖനത്തില്‍ പ്രമുഖ സാംസ്കാരിക വിമര്‍ശകന്‍ ശിവ് വിശ്വനാഥന്‍ ജയലളിതയെക്കുറിച്ച്‌ ചില രസകരമായ നിരീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ''ജയലളിതയുടെ രാഷ്ട്രീയം അവരുടെ തന്നെ സത്തയുടെ ഉയര്‍ത്തിക്കാട്ടലാണ്. ജയലളിതയ്ക്ക് വോട്ടചെയ്യുന്നത് ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തില്‍ ദേവിയെ പ്രതിഷ്ഠിക്കുന്നത് പോലെയാണ്. തനിക്ക് വോട്ടു ചെയ്യുന്നവരോട് ജയലളിത നന്ദി പ്രകടിപ്പിക്കുന്നില്ല, അതവരുടെ വിധിയും നിയോഗവുമാണ്. ജയലളിതയുമായി തുലനം ചെയ്യുമ്ബോള്‍ കരുണാനിധിയും കുടുംബവും മറ്റേതൊരു സാധാരണക്കാരനെയും പോലെയാണ്. കരുണാനിധിയും കുടുംബവും ഒരു തമിഴ് സീരിയലാണെങ്കില്‍ ജയലളിത ഇതിഹാസത്തിന്റെ മൂര്‍ത്തിമദ് ഭാവമാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കരുണാനിധിക്ക് ഒരു രാഷ്ട്രീയ യന്ത്രം ആവശ്യമാണ്. അതേസമയം ജയലളിത തന്നെയാണ് ജയലളിതയുടെ പാര്‍ട്ടി.'' അഗ്നിയുടെയും മഞ്ഞിന്റെയും മിശ്രണമാണ് ജയലളിത എന്ന് ശിവ് വിശ്വനാഥന്‍ എഴുതുന്നുണ്ട്. അധികാരവും ഏകാധിപത്യ പ്രവണതയും ഒരുപോലെ കുടികൊള്ളുന്ന ജയലളിതയെപ്പോലുള്ളവര്‍ ജനാധിപത്യത്തിന്റെ തന്നെ സൃഷ്ടികളാണെന്നത് ജനാധിപത്യത്തിന്റെ നിഗൂഡതകളിലൊന്നാണെന്നും ശിവ് ചൂണ്ടിക്കാട്ടുന്നു.ജയലളിതയോട് അനുയായികള്‍ക്കുള്ള ആരാധന വിഗ്രഹാരാധന തന്നെയാണെന്നും മാരകമായ ഈ ആരാധന മറികടക്കണമെങ്കില്‍ ഈ ആരാധനാക്രമങ്ങള്‍ നിരാകരിക്കുന്ന ഒരു പുതിയ മതേതര ചിന്താഗതി വേണ്ടിവരുമെന്നും ശിവ് വ്യക്തമാക്കുന്നു.

തമിഴ് സിനിമ തീര്‍ക്കുന്ന ഒരു മായികലോകത്തിന്റെ അവകാശിയും രാജ്ഞിയുമായാണ് ജയലളിത രാ്ഷട്രീയത്തിലേക്ക് കടന്നത്.അണ്ണാദുരൈയുടെയും പെരിയാറിന്റെയും പ്രത്യയശാസ്ത്രപരിസരത്ത് ഏറെക്കാലം ജീവിച്ചശേഷമാണ് എംജിആര്‍ അധികാരത്തിലേക്കെത്തുന്നത്.അതേസമയം ജയലളിതയുടെ രാഷ്ട്രീയ പഠനം ഏറെയും എംജിആറിന്റെ സ്കൂളിലായിരുന്നു.ഒരൊറ്റ നേതാവ് മാ്രതമുള്ള സ്കൂളായിരുന്നു എംജിആറിന്റേത്. അണ്ണാദുരൈയും പെരിയാറും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് ജനാധിപത്യത്തിന്റെ സുന്ദരവും സുരഭിലവുമായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. രാജാജിയുടെയും കാമരാജിന്റെയും സാന്നിദ്ധ്യമുള്ള ഒരു കളരിയിലായിരുന്നു അണ്ണാദുരൈ രാഷ്ട്രീയം പയറ്റിയതന്നെതും ഈ വഴിത്താരയിലൂടെയാണ് കലൈഞ്ജര്‍ കരുണാനിധി നടന്നുവന്നതെന്നതും മറക്കാനാവില്ല.അണ്ണാദുരൈയുടെ സ്കൂളില്‍ രാഷ്ട്രീയം അഭ്യസിച്ച കലൈഞ്ജര്‍ക്ക് ജയലളിതയുടെ രാഷ്ട്രീയം നേരിടുക എളുപ്പമല്ല. ഇവികെ സമ്ബത്തിനെയും വി.ആര്‍.നെടുഞ്ചേഴിയനെയും ഒതുക്കാന്‍ കഴിഞ്ഞ കലൈഞ്ജര്‍ക്ക് എംജിആറിനും ജയലളിതയ്ക്കുമെതിരെയുള്ള പോരാട്ടത്തില്‍ വിയര്‍ക്കേണ്ടിവരുന്നത് വെറുതെയല്ല. ജയലളിത ക്ലാസ് വേറെയാണ്. ഒരൊറ്റ വായനയില്‍ പിടി തരുന്ന ഒരു പുസ്തകമല്ല ജയലളിത.


1982ല്‍ അണ്ണാ ഡി.എം.കെ. അംഗമായാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമെങ്കിലും തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ പ്രപ്പഗന്‍ഡ സെക്രട്ടിയായി ഉയര്‍ത്തപ്പെട്ടു. അതേവര്‍ഷം നടന്ന തിരുച്ചെന്തൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കാന്‍ ജയയെ എം.ജി.ആര്‍. നിയോഗിച്ചു. തെരഞ്ഞെടുപ്പിലെ വിജയം ജയയുടെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി. ജയയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞാണ് രാജ്യസഭാംഗത്വത്തിലേക്ക് അവരെ പരിഗണിക്കാന്‍ എം.ജി.ആറിനെ പ്രേരിപ്പിച്ചത്. 1984ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയലളിത 1989 വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. എം.ജി.ആറിന്റെ തണലില്‍ പാര്‍ട്ടിനേതൃത്വത്തിലേക്ക് ഉയര്‍ന്ന ജയയ്ക്കു കനത്തവെല്ലുവിളി ഉയര്‍ത്തിയത് ജാനകി രാമചന്ദ്രനാണ്. എംജിആറിന്റെ മരണ ശേഷം ജാനകീ രാമചന്ദ്രന്‍ മുഖ്യമന്ത്രിയായെങ്കിലും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ശോഭിക്കാനായില്ല. എംജിആറിന്റെ പിന്‍ഗാമിയായി ജയലളിതയെ ജനം കണ്ടുവെന്നതായിരുന്നു ഇതിന് കാരണം.
എംജിആറിന്റെ വിയോഗ ശേഷം ജയയെ ഒതുക്കാന്‍ നടന്ന കളികള്‍ വിജയിച്ചില്ല. തമിഴകത്തിന് ജയയോടായിരുന്നു താല്‍പ്പര്യമെന്നതായിരുന്നു അതിന് കാരണം. അങ്ങനെ മൂന്ന് തവണ ജയലളിത മുഖ്യമന്ത്രി കസേരയിലെത്തി. വിവാദങ്ങളായി ജയില്‍ വാസവും. ഒന്നും പുരട്ച്ചി തലൈവിയെ തളര്‍ത്തിയല്ല. തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തി. അപ്പോഴേക്കും രോഗം. ഇപ്പോള്‍ അറുപത്തിയെട്ടാം വയസ്സില്‍ വിടവാങ്ങലും. 



വെള്ളിത്തിരയിലെ ഗ്ലാമറിന്‍റെ പിന്‍ബലവുമായായിരുന്നു ജയയുടെ രാഷ്ട്രീയ പ്രവേശം. 1982-ല്‍ അണ്ണാ ഡി.എം.കെ. അംഗമായാണു രാഷ്ട്രീയ ജീവിതത്തിനു തുടക്കമെങ്കിലും തൊട്ടടുത്ത വര്‍ഷം പാര്‍ട്ടിയുടെ പ്ര?പ്പഗാന്‍ഡ സെക്രട്ടിയായി ഉയര്‍ത്തപ്പെട്ടു. അതേവര്‍ഷം നടന്ന തിരുച്ചെന്തൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിക്കാന്‍ ജയയെ എം.ജി.ആര്‍. നിയോഗിച്ചു. തെരഞ്ഞെടുപ്പിലെ വിജയം ജയയുടെ രാഷ്ട്രീയ ഗ്രാഫ് ഉയര്‍ത്തി. ജയയുടെ ഇംഗ്ലീഷിലുള്ള പ്രാവീണ്യം തിരിച്ചറിഞ്ഞാണ് രാജ്യസഭാംഗത്വത്തിലേക്ക് അവരെ പരിഗണിക്കാന്‍ എം.ജി.ആറിനെ പ്രേരിപ്പിച്ചത്. 1984-ല്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ജയലളിത 1989 വരെ തല്‍സ്ഥാനത്തു തുടര്‍ന്നു. എം.ജി.ആറിന്‍റെ തണലില്‍ പാര്‍ട്ടിനേതൃത്വത്തിലേക്ക് ഉയര്‍ന്ന ജയയ്ക്കു കനത്തവെല്ലുവിളി ഉയര്‍ത്തിയത് ജാനകി രാമചന്ദ്രനാണ്. 1984-ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ വിജയത്തിലേക്കു നയിക്കാന്‍ ജയയ്ക്കു കഴിഞ്ഞു. 

എട്ടു തവണ നിയമസഭയിലേക്കു മത്സരിച്ച ജയ ഒരിക്കല്‍മാത്രമാണു തോല്‍വി അറിഞ്ഞത്. 1989-ല്‍ ബോഡിനായ്ക്കന്നൂര്‍ മണ്ഡലത്തില്‍നിന്നാണ് ജയ ആദ്യമായി നിയമസഭയിലെത്തിയത്. 54.5 ശതമാനം വോട്ട് സ്വന്തം പെട്ടിയിലാക്കിയ ജയ ഡി.എം.കെയിലെ മുത്തുമനോകരനെയാണു കന്നിപോരാട്ടത്തില്‍ പരാജയപ്പെടുത്തിയത്. അത്തവണ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ജീവിതത്തിലെ ഏറ്റവും കയ്പ്പേറിയ അനുഭവം ജയയ്ക്കുണ്ടായതും അക്കാലത്താണ്. 
തമിഴ്നാട് നിയമസഭയ്ക്കുള്ളില്‍വച്ച്‌ അവര്‍ ഡി.എം.കെ. അംഗങ്ങളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി. മുഖ്യമന്ത്രി കരുണാനിധിയുടെയും സ്പീക്കറുടെയും മുന്നില്‍വച്ച്‌ ഡി.എം.കെ. അംഗങ്ങള്‍ പ്രതിപക്ഷനേതാവായ ജയലളിതയുടെ സാരി വലിച്ചഴിച്ച്‌ അപമാനിച്ചത് രാജ്യത്തെ ജനാധിപത്യസംവിധാനത്തെയാണെ നാണിപ്പിച്ച സംഭവമായിരുന്നു. മഹാഭാരതത്തിലെ ദ്രൗപദിയോണ് അക്കാലത്ത് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ജയലളിതയെ ഉപമിച്ചത്. "മുഖ്യമന്ത്രിയായല്ലാതെ ഞാന്‍ ഈ സഭയില്‍ ഇനി പ്രവേശിക്കില്ല"-എന്നു പ്രഖ്യാപിച്ചാണ് അന്നു ജയലളിത നിയമസഭ വിട്ടത്. 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും എ.ഐ.എ.ഡി.എം.കെ. മികച്ച വിജയംനേടി. പിന്നാലെ 1991-ല്‍ തുടര്‍ന്ന് 1991-ല്‍ ബര്‍ഗൂരില്‍നിന്നും കങ്കയാമില്‍നിന്നു വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച്‌ ജയലളിത ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. 

അഴിമതി ആരോപണങ്ങള്‍ അലയടിച്ച അന്തരീക്ഷത്തിലായിരുന്നു 1996-ലെ തെരഞ്ഞെടുപ്പ്. അത്തവണ ബര്‍ഗൂരില്‍നിന്നു മത്സരിച്ചെങ്കിലും ഡി.എം.കെയിലെ ഇ.ജി. സുഗാവനത്തോട് പരാജയപ്പെട്ടു. ജയലളിതയുടെ രാഷ്ട്രീയചരിത്രത്തിലെ ആദ്യത്തേയും അവസാനത്തെയും തെരഞ്ഞെടുപ്പു പരാജയമായിരുന്നു അത്. 2001-ല്‍ ആണ്ടിപ്പെട്ടി, കൃഷ്ണഗിരി, ഭുവനഗിരി, പുതുക്കോട്ട എന്നീ നാലു മണ്ഡലങ്ങളില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഝാന്‍സി ഭൂമിഇടപാടുകളില്‍ ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യയാക്കപ്പെട്ടു. 

മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുത്തെങ്കിലും സുപ്രീം കോടതിവിധിയെത്തുടര്‍ന്ന് രാജിവച്ചു. കോടതി കുറ്റവിമുക്തയാക്കിയതോടെ 2002-ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നു മത്സരിച്ച്‌ വിജയിച്ചു. 2006-ല്‍ ആണ്ടിപ്പെട്ടിയില്‍നിന്നും 2011-ല്‍ ശ്രീരംഗത്തുനിന്നും ജയ നിയമസഭയിലെത്തി. എന്നാല്‍, 2015-ല്‍ ആര്‍.കെ. നഗറില്‍നിന്നു നിയമസഭയിലേക്കു മത്സരിക്കുന്പോള്‍ എതിരാളിയായി സി.പി.ഐയിലെ സി. മഹേന്ദ്രന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നു. അക്കുറി 88.43 ശതമാനം വോട്ട് നേടി റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയ വിജയക്കൊടി പാറിച്ചത്. മഹേന്ദ്രന് നേടാനായത് കേവലം 5.3 ശതമാനം വോട്ട് മാത്രം. 2016-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജയ ആര്‍.കെ. നഗറിനെ കൈവെടിഞ്ഞില്ല. 55.8 ശതമാനം വോട്ട് നേടി ഡി.എം.കെയിലെ ഷിം മുത്തുചോഴനെയാണു ജയ തറപറ്റിച്ചത്.

No comments: