Thursday, December 22, 2016

സംഘടനാ ചരിത്രം 2

സംഘടനാ ചരിത്രം 2
                                                         നാരായൺ കണ്ണോത്ത്.                                                                  അവലംബം സർവ്വീസ് സംഘടനാ ചരിത്രം

      തിരുവിതാംകൂറിൽ ക്ഷേത്രങ്ങളുടെ നിയന്ത്രണം ലാൻറ് റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലായിരുന്നു. ക്ഷേത്രത്തിൽ കയറുന്നതിന് താഴ്ന്ന ജാതിക്കാർക്ക്  അയിത്തം കല്പിച്ചിരുന്നു. ക്ഷേത്രത്തിൽ  പ്രവേശിക്കാൻ അനുവാദമില്ലാതിരുന്ന താഴ്ന്ന ജാതിക്കാരെ ക്ഷേത്രങ്ങളിൽ ജോലിക്കായി  നിയമിക്കരുതെന്ന് 1919ൽ ഉണ്ടായ ഉത്തരവിനെതിരെ വലിയ രീതിയിലുള്ള  സമരം നടക്കുകയും ഇതിന്റെ ഫലമായി ലാന്റ് റവന്യൂ വകുപ്പിനെ രണ്ടായി ( റവന്യൂ  , ദേവസ്വം ) വിഭജിച്ച് പ്രശ്നം പരിഹരിക്കുകയുണ്ടായി.പിന്നീട് 1924ൽ ഗാന്ധിജിയടക്കം പങ്കെടുത്ത വൈക്കം സത്യഗ്രഹം നടക്കുകയും ഇതിന്റെ ഫലമായി 1936 നവംമ്പർ 12 ന് ക്ഷേത്രപ്രവേശന വിളംബരമുണ്ടായി.
     1930 ലെ ഉപ്പുസത്യഗ്രഹത്തോടെ ദേശീയ സ്വാതന്ത്യ സമര പോരാട്ടത്തിന് കരുത്തേകി . സമൂഹത്തിലെ ഉന്നത ശ്രേണിയിൽ പെട്ടവരായിരുന്നു അന്ന് കോൺഗ്രസ്സിനെ നയിച്ചിരുന്നത്. ഇവരുടെ പ്രവർത്തന രീതിയിൽ പ്രതിഷേധിച്ച് മനുഷ്യ സ്നേഹികളായവർ കോൺഗ്രസ്സ് സോഷ്യലിസ്റ്റ് ചേരിയിലേക്ക് മാറ്റുകയും കാലാന്തരത്തിൽ കമ്യൂണിസ്റ്റുകളായി മാറുകയും ചെയ്തു .പി .കൃഷ്ണപിള്ള ,എ കെ ജി , എം എൻ ഗോവിന്ദൻ നായർ ,ഇ എം.എസ് , എൻ.ഇ ബലറാം ,സി.അച്യുതമേനോൻ ,ടി.വി തോമസ് ,കെ.പി.ആർ ഗോപാലൻ  ഇങ്ങനെ ഒരു നീണ്ട നിര തന്നെയുണ്ടായിരുന്നു.
       1920 കളിൽ തന്നെ കമ്യൂണിസ്റ്റ് ഗ്രൂപ്പിന് തുടക്കമായിരുന്നെങ്കിലും 1939 ൽ കണ്ണൂർ ജില്ലയിലെ പാറപ്രത്ത് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ 90 സജീവ പ്രവർത്തകർ പങ്കെടുത്ത രഹസ്യ യോഗമാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനത്തിന് ഔപചാരിക തുടക്കം കുറിച്ചത് .
      1941 ലെ കയ്യൂർ സമരം ,1946 ലെ കരിവെള്ളൂർ സമരം ,പുന്നപ്ര വയലാർ സമരം ,ചെങ്ങന്നൂർ ,കടയ്ക്കൽ ,കല്ലറ ,പാങ്ങോട് ,തില്ലങ്കേരി ,കാവുമ്പായി ,പായം ,ഒഞ്ചിയം തുടങ്ങി എണ്ണമറ്റ കർഷക സമരങ്ങൾ  കമ്യൂണിസ്റ്റ് ഏറ്റെടുത്ത് നടത്തിയത് അവശതയനുഭവിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിച്ച് കൊണ്ടായിരുന്നു. ഇതിനായി ഏറെ ത്യാഗങ്ങളും ഭരണകൂടത്തിന്റെ മർദ്ദനങ്ങളും കമ്യൂണിസ്റ്റ് കാർ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
     1946ൽ പ്രജാ മണ്ഡലം ഉത്തരവാദിത്ത പ്രക്ഷോഭമാരംഭിക്കാൻ തീരുമാനിച്ചു.
 ടിപ്പുവിന്റെ പടയോട്ടവും ഈസ്റ്റിന്ത്യാ കമ്പനി ഭരണം മൂലം ദാരിദ്യത്തിന്റെ മേഖലയായിരുന്ന മലബാറും
 വികസിതമായി കൊണ്ടിരുന്ന കൊച്ചിയും
 ഏറെ മെച്ചപ്പെട്ട നിലയിലുള്ള തിരുവിതാംകൂറും ഒന്നായി യോജിപ്പിക്കുന്നതിന് പ്രജാ മണ്ഡലം നിർദ്ദേശിക്കുകയുണ്ടായി.
1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വാതന്ത്ര്യം നേടി ജവഹർലാൽ നെഹ്റു പ്രഥമ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്തു. സർ.സി.പി രാമസ്വാമി അയ്യർ സ്ഥാന മൊഴിഞ്ഞതിനെത്തുടർന്ന് 1948 മാർച്ച് 24ന് തിരുവിതാംകൂറിൽ ഒന്നാമത്തെ ജനകീയ മന്ത്രിസഭ (പട്ടം താണുപിള്ള പ്രധാനമന്ത്രിയായി ) അധികാരമേറ്റെടുത്തു. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും ലയിച്ച് ഒന്നായി തീർന്നു.
     വ്യത്യസ്ത ദേശീയതകളുടെ ഒരു ഫെഡറേഷനായ ആധുനിക ഇന്ത്യയെ കേന്ദ്ര സർക്കാർ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളായി വിഭജിക്കുന്നതിന് സർദാർ കെ.എം പണിക്കറുടെ നേതൃത്വത്തിൽ കമ്മീഷനെ നിയമിക്കുകയും ഈ  റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  1956 നവംബർ ഒന്നിന് പഴയ തിരുവിതാംകൂർ - കൊച്ചി - മലബാർ പ്രദേശങ്ങൾ ചേർന്ന നമ്മുടെ കേരളം പിറവിയെടുത്തു.


No comments: