സംഘടനാ ചരിത്രം
.. 4
. ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടം
താണുപ്പിള്ളയുടെ മന്ത്രിസഭയ്ക് നിവേദനം നല്കാൻ 1948 ൽ അസോസിയേഷൻ തീരുമാനിച്ചു. എന്നാൽ
നിവേദനം വാങ്ങാനാകില്ല എന്ന നിലപാടാണ് പട്ടം സ്വീകരിച്ചത്. 1948 ഒക്ടോബർ 17 ന് പട്ടം
മന്ത്രിസഭ രാജിവെക്കുകയും പകരം പറവൂർ ടി.കെ.നാരായണ പിള്ള ചുമതലയേൽക്കുകയും ചെയ്തു
- ഈ ഘട്ടത്തിൽ സംഘടനാ പ്രവർത്തനം കൂടുതൽ ശക്തമായി.1949 ഏപ്രിൽ 27 ന്റെ യോഗത്തിൽ വേണ്ടിവന്നാൽ
പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തണമെന്നഭിപ്രായപ്പെട്ടു.
. സമരത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് എം.കെ.എൻ
ചെട്ടിയാർ , ആർ കൃഷ്ണവാരിയർ, പി.നാണു, പി സോമനാഥൻ , പി ചാക്കോ , ആർ രാഘവൻ നായർ എന്നിവരെ
1949 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് പുറത്താക്കി. എന്നാൽ ക്ഷാമബത്തയിലും ശംബളത്തിലും
സർക്കാർ നേരിയ വർദ്ധനവ് വരുത്തി .
1951 ൽ തിരുകൊച്ചി
എൻ.ജി ഒ ഫെഡറേഷൻ രൂപീകൃതമായി .1952ൽ കോട്ടയത്ത് നിന് എൻജിഒ മാസിക പ്രസിദ്ധീകരിക്കാൻ
തുടങ്ങി. സി.ചാക്കോ ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത് .
പട്ടം താണുപിള്ള
വീണ്ടും അധികാരത്തിലെത്തി. 1954ൽ ട്രാൻസ്പോർട്ട് വകുപ്പ് ജീവനക്കാർ പണിമുടക്കി.
(1964 ലാണ് KSRTC രൂപീകരിക്കുന്നത് ) സമരത്തെ അതിക്രൂരമായി അടിച്ചമർത്താൻ സർക്കാർ ശ്രമിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന ഈ സമരം ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായമായിരുന്നു.
വെട്ടിക്കുറച്ച ശംബളം പുന:സ്ഥാപിക്കുന്നതിന് 1955 ൽ മ്യൂസിയം ജീവനക്കാർ പണിമുടക്കി
155 ദിവസം നീണ്ടു നിന്ന ഈ സമരം വൻ വിജയമായിരുന്നു. 1955 ഡിസംബറിൽ തിരു-കൊച്ചി മിനിസ്റ്റീരിയൽ
സ്റ്റാഫ് യൂനിയൻ രൂപം കൊണ്ടു. കാര്യമായ നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും 1955ൽ തിരു-കൊച്ചി
ഗവൺമെന്റ് ജീവനക്കാരുടെ ശംബളം പരിഷ്കരിച്ച് ഉത്തരവ് ഇറങ്ങി.
No comments:
Post a Comment