സംഘടനകളുടെചരിത്രം
നാരായൺ കണ്ണോത്ത്. അവലംബം
സർവ്വീസ് സംഘടനാ ചരിത്രം
ലോകത്ത്
മനുഷ്യന്റ ഒത്തു ചേരലിന് കാതലായതും മൗലികവുമായ നിരവധി മാറ്റങ്ങൾ വിവിധ രാജ്യങ്ങളിൽ കാലാകാലമായി ഉണ്ടായിട്ടുണ്ടെങ്കിലും തൊഴിലെടുക്കുന്നവർ വിവിധ മേഖലകളിലും അവിടുണ്ടാകുന്ന
വ്യത്യസ്ത പ്രശ്നങ്ങളിലും വിവിധ വിഷയങ്ങളിലും ക്രിയാത്മകമായി ഇടപെടുന്നതിന് ഇന്നും
സംഘം ചേരൽ തുടർന്ന് കൊണ്ടേയിരിക്കുന്നു.
1819 ൽ ബ്രിട്ടണിലെ തൊഴിലാളികൾ നടത്തിയ പണിമുടക്കമാണ്
ചരിത്രത്തിലെ ആദ്യ പണിമുടക്കം.1848 ൽ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കപ്പെട്ടു.
1864 ൽ ലണ്ടനിൽ ചേർന്ന ഇന്റർനാഷണൽ വർക്കിങ്ങ് മെൻ സമ്മേളനം ആദ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങളുടെ
ഒത്തുചേരലായിരുന്നു.1871 ലെ പാരീസ് കമ്യൂണും ഫ്രഞ്ച് വിപ്ലവവും 1886 ലെ മെയ്ദിനത്തിന്
തുടക്കമായ ചിക്കാഗോ സമ്മേളനവും 1917 ലെ റഷ്യൻ വിപ്ലവവും ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും
ചരിത്രത്തിന്റെ വലിയ ഏടുകളാണ്.
ഇന്ത്യയിൽ 1870ൽ നടന്ന റെയിൽവേ തൊഴിലാളികളുടെ
പണിമുടക്ക് ,1885ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെയും 1920 ൽ ആദ്യ തൊഴിലാളി സംഘടനയായ
AlTUC യുടെ രൂപീകരണവും ചരിത്രമാണ്..
1498 ൽ പോർട്ട് ഗീസ് കാരുടെ വരവോടെ ആരംഭിച്ച വൈദേശിക
അധിനിവേശം നമ്മെ കൊള്ളയടിക്കലായിരുന്നു.ഇതിനെതിരെ ചെറിയ ചെറുത്തുനിൽപ്പുകൾ ഉണ്ടായി.
1729 ൽ മാർതാണ്ഡവർമ്മയുടെ കാലത്താണ് തിരുവിതാംകൂറിൽ റവന്യൂ ,ധനകാര്യം , നീതിന്യായം
,പട്ടാളം വകുപ്പുകൾ രൂപീകരിക്കുന്നത്.1758ൽ തിരുവിതാംകൂർ ഉണ്ടായി.1792 ൽ മലബാർ ഈസ്റ്റ്
ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിലും മാഹി പ്രദേശം ഫ്രഞ്ചുകാരുടെ നിയന്ത്രണത്തിലുമായിരുന്നു.
അധിനിവേശത്തെ ചെറുത്ത് നില്കാൻ പഴശ്ശിരാജയെ പോലുള്ളവ ദേശസ്നേഹികൾ നടത്തിയ പോരാട്ടവും ചെറുത്ത് നില്പും
നമുക്ക് മറക്കുവാൻ കഴിയില്ല.
അന്ധവിശ്വാസത്തിലും അനാചാരത്തിലും പെട്ട് ദുരിതവും
കഷ്ടപ്പെടുമനുഭവിച്ചിരുന്ന മലയാളികളെ നേർവഴിക്ക്
നയിക്കാൻ ചട്ടമ്പിസ്വാമികൾ ,ശ്രീ നാരായണ ഗുരു
തുടങ്ങി ഒട്ടനവധി സാമൂഹ്യ പരിഷ്കർത്താക്കൾ
നടത്തിയ ത്യാഗപൂർവ്വമായ പ്രവർത്തനങ്ങൾ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്.. വിവിധ
ജാതി മത സാംസ്കാരികസംഘടനകളും സാമൂഹ്യ പരിഷ്കരണ പ്രക്രിയയ്ക് കരുത്തേകി. ഇവരൊക്കെ ഉഴുതു
മറിച്ച മണ്ണിലാണ് ദേശീയ സ്വാതന്ത്യ സമര പ്രസ്ഥാനങ്ങളുടെ പ്രവർത്തനം രൂപപ്പെടുത്തിയത്
... ഇത് മാറ്റത്തിന്റെ തുടക്കമായിരുന്നു., ഇതോടൊപ്പമാണ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകരണവും
നടന്നത് എന്നത് ഏറെ ശ്രദ്ധേയമാണ് .സാമൂഹ്യ സാംസ്കാരിക നവോത്ഥാന പ്രവർത്തനങ്ങൾ ദേശീയ
സ്വാതന്ത്ര്യ സമര പോരാട്ടത്തിന് കരുത്ത് പകർന്നു.
No comments:
Post a Comment