സർവ്വീസ്
സംഘടനാ ചരിത്രം ..6
സർവ്വീസ്
മേഖലയിൽ ഫെഡറേഷന്റെ പ്രവർത്തനം അത്ര ഗുണകരമായിരുന്നില്ല അതിനാൽ ശക്തമായ ഒരു സംഘടനാരൂപം
ആവശ്യമാണെന്ന് നേതാക്കന്മാരിൽ ധാരണയുണ്ടായി . അന്ന് നിലവിലുണ്ടായിരുന്ന മറ്റ് സംഘടനകളുമായി
കൂടിയാലോചന നടത്തി 36 സംഘടനകളുടെ സംയുക്ത കൺവെൻഷൻ 1961 ഫെബ്രുവരി 18, 19 തീയതികളിൽ
തിരുവനന്തപുരത്ത് വി ജെ റ്റി ഹാളിൽ വച്ച് ചേരുവാൻ തീരുമാനിച്ചു.അന്നത്തെ പൊതുസമ്മേളനത്തിന്
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി നേതാക്കളെ ക്ഷണിച്ചു. (MN ഗോവിന്ദൻ നായർ
CPI, CK ഗോവിന്ദൻ നായർ കോൺഗ്രസ്സ് ,N ശ്രീകണ്ഠൻ നായർ RSP CHമുഹമ്മദ് കോയ മുസ്ലീം ലീഗ്) ഇവർ പങ്കെടുക്കാൻ
സമ്മതിച്ചു. സമ്മേളനം വിളിച്ചു ചേർത്തവർക്ക് പ്രത്യേക രാഷ്ട്രീയം ഇല്ലായിരുന്നു എന്നതിന്
തെളിവായിരുന്നു ഇത്.
. സർക്കാർ ജീവനക്കാർ റോഡിലിറങ്ങി മുദ്രാവാക്യം
വിളിക്കുന്ന കാര്യമറിഞ്ഞ് മുഖ്യമന്ത്രി പട്ടം ക്രുദ്ധനാവുകയും പ്രകടനം നിരോധിക്കുകയും
പ്രകടനത്തിൽ പങ്കെടുക്കുന്നവരെ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം
നല്കി. സമ്മേളനം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്റ്റാൻഡിങ്ങ് കമ്മിറ്റിയ ചുമതലപ്പെടുത്തി. വെളുക്കുവോളം നടന്ന യോഗത്തിനൊടുവിൽ പ്രകടനം ഒഴിവാക്കി.
കറുത്ത ബാഡ്ജ് ധരിച്ച് ജീവനക്കാർ യോഗത്തിൽ പങ്കെടുക്കുകയും അവിടെ കരിങ്കൊടി ഉയർത്തുകയും
ചെയ്തു.
സമ്മേളനം
9പ്രമേയങ്ങൾ അംഗീകരിച്ചു .ശംബള കമ്മീഷനെ നിയമിക്കുക ,15 രൂപ ഇടക്കാലാശ്വാസം അനുവദിക്കുക
,വീട്ട് വാടക അലവൻസ് അനുവദിക്കുക ,ക്ഷാമബത്ത ശമ്പളത്തിൽ ലയിപ്പിക്കുക ,വിലക്കയറ്റം
കുറയ്ക്കുക എന്നിവ ഇതിൽ പ്പെടുന്നു. സമ്മേളനം കൈക്കൊണ്ട മറ്റൊരു സുപ്രധാന തീരുമാനം
ഭാവിയിൽ ജീവനക്കാരുടെ സംഘടനാരൂപം എങ്ങനെയായിരിക്കണം എന്ന് പഠിച്ച് റിപ്പോർട്ട് നല്കാൻ
കെ.എം മദന മോഹൻ അദ്ധ്യക്ഷനും കെ.ചെല്ലപ്പൻ പിള്ള ,സി.എം കോശി ,എം .പി കുര്യൻ ,ഇ ജെഫ്രാൻസിസ്
,പി ഗോവിന്ദൻ നായർ ,എ രാധാകൃഷണൻ നായർ എന്നിവർ അംഗങ്ങളായുള്ള ഒരു കമ്മറ്റി രൂപീകരിച്ചു.
1962 മാർച്ചിൽ
കെ.എം മദനമോഹനൻ കമ്മറ്റി റിപ്പോർട്ട് നല്കി .സർവ്വീസിലെ ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളിൽ
വരുന്നവർ ,അദ്വാപക വിഭാഗത്തിൽ വരുന്നവർ ഈ രണ്ടിലും പെടാത്ത എൻ.ജി ഒ മാർ . ഇവർക്ക് വേണ്ടി
മൂന്ന് സംഘടനകൾ രൂപീകരിക്കണമെന്നും ഈ മൂന്ന് സംഘടനകളുടെ പ്രവർത്തനങ്ങളെ കോർത്തിണക്കുന്ന
ഒരു ഫെഡറേഷൻ രൂപീകരിക്കണമെന്നും മദന മോഹൻ കമ്മറ്റി റിപ്പോർട്ട് നല്കി. ഈ റിപ്പോർട്ടിന്റെ
അടിസ്ഥാനത്തിൽ 1962 ഒക്ടോബർ 27, 28 തീയതികളിൻ തൃശൂരിൽ വച്ചാണ് കേരള എൻ.ജി.ഒ.യൂണിയൻ
ഉണ്ടാകുന്നത്. കെ.എം മദന മോഹനനെ പ്രസിഡന്റായും എ.രാധാകൃഷ്ണൻ നായരെ ജനറൽ സെക്രട്ടറിയായും
തെരെഞ്ഞെടുത്തു. ഇ ജെ ഫ്രാൻസിസ് ആയിരുന്നു ജോയിന്റ് സെക്രട്ടറി. 135 അംഗ സംസ്ഥാന കൗൺസിലും
തിരഞ്ഞെടുക്കപ്പെട്ടു.1964 ജനുവരി 11ന് ലോവർ ഗ്രേഡ് സർവ്വന്റ് അസോസിയേഷൻ രൂപീകരിക്കപ്പെട്ടു.
സർക്കാർ സ്വകാര്യ മേഖലകളിലായി നിരവധി അദ്യാപക സംഘടനകളും ഈ കാലഘട്ടത്തിൽ രൂപം കൊള്ളുകയുണ്ടായി.
No comments:
Post a Comment