ഇതാണ് യഥാര്ത്ഥ ക്രൈം .
വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ
വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ
കോണ്‍ഗ്രസ്് നേതാക്കള്‍ പിടിയില്‍
വടക്കഞ്ചേരി: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ളീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോകസഭാമണ്ഡലത്തിലാണ് സംഭവം.
വടക്കഞ്ചേരി: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ളീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോകസഭാമണ്ഡലത്തിലാണ് സംഭവം.
പാലക്കാട് ഡിസിസി അംഗം പി എം അബ്ദുള്‍റഹ്മാന്‍, ആലത്തൂര്‍ ബ്ളോക്ക് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി ഒ വര്‍ഗീസ്, കിഴക്കഞ്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് എം കെ ശ്രീനിവാസന്‍, യൂത്ത് കോണ്‍ഗ്രസ് കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, ഇളങ്കാവ് സണ്ണി എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പകല്‍ ഒന്നിന് കിഴക്കഞ്ചേരി കണിയമംഗലം വക്കാല ഭാഗത്ത് സ്ക്വാഡ് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പാതയോരത്ത് നിര്‍ത്തിയിട്ട കെഎല്‍ 8 എ-എച്ച് 479 ടവേര വാനിലും കെഎല്‍ 11 സി 3036 നമ്പര്‍ ജീപ്പിലും എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്ന നൂറുകണക്കിന് ക്രൈം വാരികകള്‍ കണ്ടെത്തി. കോണ്‍ഗ്രസ്നേതാക്കള്‍ റോഡിനോടു ചേര്‍ന്നുള്ള വീട്ടില്‍ പണം നല്‍കുന്നതും കണ്ടു. എന്നാല്‍, പണം വീട്ടുടമ നിരസിച്ചു.
വീട്ടുടമയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എത്തിയ എല്‍ഡിഎഫ്പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്കാരെ പിടികൂടി. തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 1000, 1500, 500 രൂപ വീതം കവറിലാക്കിയനിലയില്‍ 1,26,000 രൂപ, യുഡിഎഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാന്റെ ഒപ്പോടുകൂടിയ കത്ത്, പണംവാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട ബുക്ക് എന്നിവയും കണ്ടെത്തി. കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ച് പണംനല്‍കി വോട്ടുപിടിക്കാനുള്ള പദ്ധതിയായിരുന്നു കോണ്‍ഗ്രസിന്റേത്.
വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി ടി എസ് ജോസഫ്, വടക്കഞ്ചേരി സിഐ പി സി ബിജുകുമാര്‍, മംഗലംഡാം എസ്ഐ ദിലീപ് എന്നിവരെത്തി പ്രതികളെയും പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പണവും മഞ്ഞപ്പത്രവും ഇറക്കി ജനവികാരം അട്ടിമറിക്കാമെന്ന കോണ്‍ഗ്രസ് മോഹം വിലപ്പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. പ്രചാരണം പൂര്‍ത്തിയായതോടെ, എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് വ്യക്തമായി. ഇതില്‍ വിറളിപിടിച്ചാണ് സംസ്കാരശൂന്യമായ നടപടികളുമായി രംഗത്തിറങ്ങിയതെന്ന് എ കെ ബാലന്‍ പറഞ്ഞു.
http://pmmanoj.blogspot.in/2009/04/blog-post_16.html
No comments:
Post a Comment