Wednesday, April 23, 2014

മഴപ്പൂക്കള്‍



കരളിന്‍റെ പാതി കാണിക്കയായ് തന്നാല്‍
നിന്‍റെ കണ്ണിലെ കടല്‍ത്തിര അടങ്ങുമെങ്കില്‍,
ചോരയില്‍ ചാലിച്ച പൂവൊന്നു തന്നാല്‍
നിന്‍റെ കവിളും അതുപോലെ ചുവക്കുമെങ്കില്‍,
പരുത്ത ഈ കഠിനമാം വിരലിന്‍ തലോടലാല്‍
നിന്‍റെ മനസ്സിന്‍റെ മന്ദാരം പൂക്കുമെങ്കില്‍
ഇഷ്ടമെന്നുരയുമെന്‍ നിശ്വാസം പുല്‍കുമ്പോള്‍
ആ കോപവും മിഴികളും തണുക്കുമെങ്കില്‍,
കാത്തിരിക്കുന്നോരേന്‍ കൈകളില്‍ അണയുവാന്‍
ചടുലമായ് നീ കുതിച്ചെത്തുമെങ്കില്‍
നിനക്കായി മാത്രം ഞാന്‍ കാത്തിരിക്കും.
എന്‍റെ മനസ്സും കവിതയും കാത്തുവെയ്ക്കും.

No comments: