സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ വര്‍ത്തിക്കണമെന്നു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൊരിന്ത്യര്‍ (1:10)
ഒറീസയിലെ കലാപത്തിലുളള പ്രതിഷേധം ക്രൈസ്തവികമായി അറിയിക്കുമെന്ന് പവ്വത്തില്‍ പിതാവ് അരുളിച്ചെയ്തത് കേട്ടിരിക്കുമല്ലോ. പിതാവിന്റെ വാക്കുകളനുസരിച്ച് ചെകുത്താനും കടലിനും ഇടയ്ക്കത്രേ, ക്രൈസ്തവര്‍. വര്‍ഗീയവാദികളുടെ മാനസാന്തരത്തിന് മുട്ടിപ്പായ പ്രാര്‍ത്ഥന ആവശ്യമാണെന്നും കൂടി തിരുമേനി പറഞ്ഞ കാര്യം ദീപിക നമ്മെ അറിയിച്ചിട്ടുണ്ട്.
കാര്യം ശരിയാണ്. പളളിയും പളളിക്കൂടങ്ങളും തകര്‍ത്താല്‍ പ്രൗഢിയൊട്ടും ചോരാതെ അവ വീണ്ടും പണിതുയര്‍ത്താം. സഭയുടെ കൈവശം ഫണ്ടുണ്ട്. വിശ്വാസികളെയോ പുരോഹിതന്മാരെയോ പച്ചയ്ക്ക് കത്തിച്ചാലും ഭയക്കേണ്ടതില്ല. കുടുംബാസൂത്രണം വിലക്കുകയും നിരോധ്, കോപ്പര്‍ ടി മുതലായ സങ്കേതങ്ങള്‍ വിശ്വാസികള്‍ക്ക് നിഷിദ്ധമാക്കുകയും ചെയ്തിട്ടുണ്ട്. ആള്‍ നാശത്തിലും കുലുങ്ങേണ്ട കാര്യം സഭയ്ക്കില്ല.
ചുരുക്കം പറഞ്ഞാല്‍ ഒറീസയില്‍ സംഭവിച്ചതിനൊക്കെ സഭയുടെ കൈവശം മരുന്നുണ്ട്. മരുന്നില്ലാത്തത് ഒരേയൊരു കാര്യത്തിന്... ഒരു തലമുറയുടെ വിശ്വാസം നശിപ്പിക്കപ്പെട്ടാല്‍ സഭയും, ളോഹയണിഞ്ഞ സര്‍വജ്ഞാനികളായ പുരോഹിതപ്രതിഭകളും അമ്പേ, നിസഹായര്‍.
കുറച്ചു കൂടി ലളിതമായി പറഞ്ഞാല്‍, "ചെകുത്താന്റെ ആലയമായ" പുതിയ ഏഴാം ക്ലാസ് മുറിയില്‍ "പിശാചു ബാധയേറ്റ" സാമൂഹ്യശാസ്ത്രം പഠിച്ച കുട്ടിയുടെ നശിച്ചുപോയ വിശ്വാസത്തെ വീണ്ടും മുളപ്പിക്കാന്‍ പവ്വത്തില്‍ പിതാവിനോ, താഴത്തില്‍ തിരുമേനിക്കോ എന്തിന് സാക്ഷാല്‍ മാര്‍പാപ്പയ്ക്കോ കഴിയില്ല.
ആയതിനാല്‍, വാളെടുക്കുമെന്ന ഭീഷണിയടങ്ങിയ ഇടയലേഖനങ്ങള്‍ മാര്‍ക്സിസ്റ്റുകാര്‍ക്കു നേരെ മതി. ഒറീസയില്‍ പളളികള്‍ക്ക് തീവെയ്ക്കുന്ന, രജനി മാജിയെപ്പോലുളളവരെ പച്ചയ്ക്ക് കത്തിക്കുന്ന വിശ്വഹിന്ദു പരിഷത്തുകാരെ അമ്പത്തിമൂന്നു മണി ജപം കൊണ്ട് മാനസാന്തരപ്പെടുത്തും.
പളളിക്കു തീവെയ്ക്കുകയും മനുഷ്യനെ കത്തിച്ചു കൊല്ലുകയും ചെയ്യുമ്പോള്‍ പവ്വത്തില്‍ തിരുമേനി പതിവില്ലാത്ത വിധം പ്രാര്‍ത്ഥനയിലേയ്ക്കും മണി ജപത്തിലേയ്ക്കും മടങ്ങിപ്പോകുന്നതിന് കാരണം തീര്‍ത്തും ലളിതം. ഒറീസയില്‍, പീഢാനുഭവങ്ങളുടെ കുരിശു വഴിയേ പോകുന്നത് ദളിതരാണ്. "സംവരണ ക്രിസ്ത്യാനികള്‍" എന്ന് ക്രൈസ്തവ സവര്‍ണര്‍ കളിയാക്കി വിളിക്കുന്നവരെ അടിച്ചാലും കൊന്നാലും തീവെച്ച് പൊളളിച്ചാലും തിരുമേനിമാരുടെ പ്രതിഷേധം മുട്ടിന്മേലുളള മുട്ടിപ്പു പ്രാര്‍ത്ഥനയിലൊതുങ്ങും.
"നമ്മുടെ വസ്തുക്കളേയും മതത്തേയും സംരക്ഷിക്കുകയാണ് നമ്മുടെ ഏറ്റവും പ്രധാന ഉദ്ദേശ്യമെന്ന് നിങ്ങളും വിസ്മരിക്കുകയില്ലെന്ന് നാം വിശ്വസിക്കുന്നു. അതിന് പ്രക്ഷോഭത്തേക്കാള്‍ സഹായകമായിരിക്കുന്നത് ദൈവത്തോടുള്ള ആത്മാര്‍ഥമായ പ്രാര്‍ഥനയാണെന്ന് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മിപ്പിച്ചുകൊള്ളുന്നു. നാം നിര്‍ദേശിച്ചിരിക്കുന്ന ക്രൂശിത രൂപങ്ങളോടുള്ള പ്രാര്‍ഥന നിങ്ങള്‍ കൂട്ടായി ചൊല്ലിക്കൊള്ളണം. എന്നാല്‍ പ്രാര്‍ഥന മാത്രം പോരാ ഉപവാസവും ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പ്രാര്‍ഥനകളും ഉപവാസവും കൊണ്ടല്ലാതെ വന്‍കാര്യങ്ങള്‍ ഒന്നും നടക്കുകയില്ലെന്ന് ഓര്‍ത്തിരിക്കണം".
സര്‍ സിപി രാമസ്വാമി അയ്യരെ "വിരട്ടാന്‍" ചങ്ങനാശേരി മെത്രാന്‍ ജെയിംസ് കാളാശേരി പുറപ്പെടുവിച്ച ഇടയലേഖനത്തിലെ ഈ വരികള്‍ ഇന്നും പ്രസക്തം.
ദാരിദ്ര്യത്തിനു പുറമേ, വിവേചനത്തിന്റെയും അവഗണനയുടെയും തിരസ്കാരത്തിന്റെയും കൂരമ്പും കൂര്‍ത്ത മുളളുമേറ്റ് മനംമടുത്താണ് ദളിതരും ആദിവാസികളും ഗോത്രവര്‍ഗക്കാരുമൊക്കെ ക്രിസ്തുമതം സ്വീകരിക്കാന്‍ സമ്മതിക്കുന്നത്. അവരുടെ ലക്ഷ്യം, നല്ല വിദ്യാഭ്യാസവും മെച്ചപ്പെട്ട തൊഴിലും സമൂഹികാംഗീകാരത്തിനുളള ഉല്‍ക്കടമായ മോഹവും. എന്നാല്‍ ഇവയും പ്രതീക്ഷിച്ച് ക്രിസ്തുമതത്തില്‍ ചെന്നു കയറുന്നവന് ക്രൈസ്തവ സവര്‍ണര്‍ സമ്മാനിക്കുന്നതോ, അമ്പരപ്പും കൊടിയ മോഹഭംഗവും മാത്രം.
പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞു കൂടുന്നവന്റെ ചെറ്റപ്പുരയില്‍ തൂക്കിയിട്ടിരിക്കുന്ന കൃഷ്ണന്റെയോ പരമശിവന്റെയോ ശിവകാശിപ്പടം മാറ്റി യേശുക്രിസ്തുവിന്റെ ഡോണ്‍ ബോസ്കോ ചിത്രം പ്രതിഷ്ഠിക്കുക എന്നത് മാത്രമാണ് മതപരിവര്‍ത്തനത്തില്‍ ആകെ നടക്കുന്ന സാംസ്ക്കാരിക മാറ്റം. ഭരണഘടന ഉറപ്പു നല്‍കുന്ന എത്രയോ ആനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞാണ് തങ്ങള്‍ ഈ വിശ്വാസ വിപ്ലവത്തിന് വിധേയരാകുന്നതെന്ന് ദളിതനും ആദിവാസിയുമൊക്കെ തിരിച്ചറിയുന്നുണ്ടോ ആവോ?
ഹൈന്ദവ സവര്‍ണരില്‍ നിന്നും ഒട്ടും മോശമല്ല ക്രൈസ്തവ സവര്‍ണരെന്ന് ദളിത് ക്രിസ്താനികള്‍ തിരിച്ചറിയുന്നുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് തമിഴ്‍നാട്ടിലെ വില്ലുപുരം ജില്ലയിലെ ഏറയൂരില്‍ സവര്‍ണ ക്രൈസ്തവരും ദളിത് ക്രൈസ്തവരും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ അതിന് തെളിവാണ്.
ഏറയൂരിലെ സെന്റ് ജബമലൈസ് അണ്ണാ പളളിയില്‍ ദളിത് ക്രൈസ്തവര്‍ക്ക് പ്രവേശനമില്ല. പ്രവേശനം നിഷേധിക്കപ്പെട്ടവര്‍ സ്വന്തം പളളി പണിതു. സഖ്യമാതാവിന്റെ പേരില്‍ പണിത ഈ പളളിയില്‍ സ്വന്തം പുരോഹിതനെയും അവര്‍ നിയമിച്ചു.
തുടര്‍ന്ന്, സ്ഥലത്തെ ദിവ്യന്മാരായ വണ്ണിയാര്‍ ക്രൈസ്തവരില്‍ നിന്നേല്‍ക്കുന്ന പീഡനങ്ങള്‍ സര്‍ക്കാരിന്റെയും കര്‍ത്താവിന്റെയും ശ്രദ്ധയില്‍ പെടുത്തുന്നതിനു വേണ്ടി മാര്‍ച്ച് ഏഴിന് അവര്‍ ഉപവാസ സമരം നടത്തി. പീഡനങ്ങളില്‍ നിന്നും രക്ഷ, പ്രാര്‍ത്ഥന വഴിയാണെന്നാണല്ലോ പവ്വത്തില്‍ തിരുമേനിയും പറയുന്നത്.
വേറെ പളളിയും കെട്ടി, പ്രത്യേക പുരോഹിതനെയും നിയമിച്ച ശേഷം ക്രിസ്ത്യാനികളെ പറയിപ്പിക്കാന്‍ ഉപവാസ സമരം നടത്തുന്നവര്‍ക്കു നേരെ സവര്‍ണ വികാരം ഉണര്‍ന്നത് സ്വാഭാവികം. അഞ്ഞൂറോളം വരുന്ന "യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍", ഉപവാസത്തില്‍ ഏര്‍പ്പെട്ടവരെ ആക്രമിച്ചു. മുപ്പതോളം കുടിലുകള്‍ തീവെച്ചു നശിപ്പിച്ചു.
പൊലീസ് സ്ഥലത്തെത്തി. അക്രമത്തിന് പ്രതിവിധി പ്രാര്‍ത്ഥനയാണെന്ന് ഐപിസിയോ സിആര്‍പിസിയോ പറയുന്നില്ല. തലങ്ങും വിലങ്ങും വെടി പൊട്ടി. എം. പെരിയ നായകം (40), എ മഗിമൈ (24) എന്നിവര്‍ സ്പോട്ടില്‍ തന്നെ കര്‍ത്താവിങ്കല്‍ നിദ്ര പ്രാപിച്ചു. നാല്‍പതോളം പേര്‍ക്ക് പരിക്കു പറ്റി.
അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍. 2008 ആഗസ്റ്റ് 14ന്, ഡോ. അംബേദ്കറുടെ 117ാമത് ജന്മവാര്‍ഷിക ദിവസം, ആയിരത്തോളം ദളിത് ക്രിസ്ത്യാനികള്‍ തലയില്‍ ഗംഗാ ജലം വീഴ്ത്തി ഹിന്ദുമതത്തിലേയ്ക്ക് തിരികെ പ്രവേശിച്ചു.
മൂര്‍ദ്ധാവില്‍ ഗംഗാ തീര്‍ത്ഥവും സേതു തീര്‍ത്ഥവും സമം ചേര്‍ത്തൊഴിച്ച്, സകല പാപങ്ങളില്‍ നിന്നും ശുദ്ധീകരിച്ച്, അവരെ ഹിന്ദുത്വത്തിലേയ്ക്ക് സ്വീകരിച്ചെന്ന് ചടങ്ങിന് നേതൃത്വം നല്‍കിയ ഹിന്ദു മക്കള്‍ കട്ചി നേതാവ് അര്‍ജുന്‍ സമ്പത്ത് പത്രക്കാരോട് പറഞ്ഞു. വില്ലുപുരത്തു മാത്രം ഏതാണ്ട് 20,000 പേരെ പുനര്‍ പരിവര്‍ത്തനത്തിന് വിധേയമാക്കാനാണ് ഹിന്ദു മക്കള്‍ പദ്ധതിയിട്ടിരിക്കുന്നത്. ഒറീസ വെടിപ്പാക്കി കഴിഞ്ഞ ശേഷം ഭാഗ്യമുണ്ടെങ്കില്‍ വില്ലുപുരം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഇടം നേടും.
സവര്‍ണപ്പടയെ പേടിച്ച് പളളിക്കുളളില്‍ അഭയം തേടിച്ചെന്ന ദളിതരെ ക്രൈസ്തവ സവര്‍ണര്‍ എങ്ങനെയാണ് സമീപിക്കുന്നതെന്ന് സുവ്യക്തം. ലത്തീന്‍കാരുടെ അടുക്കളയ്ക്ക് ചാള നാറ്റം ആരോപിക്കുന്ന സുറിയാനിക്കാരും നെഴ്സുമാര്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നിവരോട് വിവാഹ ബന്ധം വിലക്കുന്ന കത്തോലിക്കരും ലത്തീന്‍കാരുമായി വിവാഹബന്ധത്തിന് തുനിയുന്നവരോട് ഊരുവിലക്കിനു സമാനമായ പ്രതിരോധ മുറകള്‍ പയറ്റുന്ന പ്രമാണിമാരുമൊന്നും കേരള സമൂഹത്തിനും അന്യരല്ല.
പരിവര്‍ത്തിത ക്രൈസ്തവര്‍ കെട്ടുന്ന പ്രത്യേക പളളികള്‍ക്ക് "പുലയപ്പളളികള്‍" എന്നാണല്ലോ പരിഹാസപ്പേര്.
ഇന്ത്യയിലെ ക്രൈസ്തവരില്‍ ഏതാണ്ട് എഴുപതു ശതമാനം പേര്‍ പരിവര്‍ത്തിത ക്രൈസ്തവരാണെന്നാണ് കണക്ക്. കര്‍ത്താവിനും യേശുവിനും മുന്നില്‍ എല്ലാ ക്രൈസ്തവനും തുല്യരാണെന്ന് ഉദ്ഘോഷിക്കുന്നവര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് സംവരണം വേണമെന്ന് പരസ്യമായി ആവശ്യപ്പെടാന്‍ മടിക്കുന്നില്ല.
മതപരിവര്‍ത്തനം അവസാനിപ്പിക്കാനും ഇതുവരെ പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിത് ക്രൈസ്തവരോട് കാണിക്കുന്ന ക്രൂരമായ വിവേചനം അവസാനിപ്പിക്കാനും പുരോഹിതന്മാരോട് ആവശ്യപ്പെടുന്ന ദളിത് ക്രൈസ്തവ സംഘടനകളുണ്ട്. സര്‍ക്കാര്‍ സംവരണത്തിനു വേണ്ടി മുറവിളി കൂട്ടുന്നതിനു പകരം ക്രൈസ്തവ സ്ഥാപനങ്ങളില്‍ ദളിത് സംവരണം ഏര്‍പ്പെടുത്തണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. പവ്വത്തിലും താഴത്തിലുമൊന്നും ഇവരെ കേട്ടഭാവം പോലും നടിക്കുന്നില്ല.
ഇന്ത്യാ ഗവണ്മെന്റു കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകരാണ് ക്രൈസ്തവ സഭ. അവരുടെ പ്രലോഭനങ്ങളില്‍ വശംവദരായി ആദിവാസികളും ദളിതരുമൊക്കെ മതപരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍ അര്‍ഹതപ്പെട്ട നിയമപരമായ സംവരണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഭരണഘടനാപരമായി ലഭിക്കേണ്ട ആനുകൂല്യം നഷ്ടപ്പെടുത്തിയാണ് ക്രൈസ്തവ സഭകള്‍ മതപരിവര്‍ത്തനം സാധ്യമാക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍, സഭാ സ്ഥാപനങ്ങളില്‍ അവര്‍ക്കായി തൊഴില്‍ സംവരണം ഏര്‍പ്പെടുത്താനുളള ബാധ്യതയും സഭയ്ക്കുണ്ട്.
കൂട്ടമതപരിവര്‍ത്തനം നടത്തി സ്വന്തം മതത്തില്‍ ആളെക്കൂട്ടാനല്ലാതെ, വന്നു കയറുന്ന അതിഥികളോട് മാന്യമായി പെരുമാറാനോ, അവരെ സ്വന്തം കൂട്ടത്തില്‍ കൂട്ടാനോ ആസ്ഥാന ക്രൈസ്തവര്‍ തയ്യാറാകുന്നില്ലെന്ന് ദളിതര്‍ തന്നെയാണ് തുറന്നു പറയുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ പാതിരിച്ചതിയും ഫണ്ടിംഗിന്റെ അനന്ത സാധ്യതകളുമാണ് മതപരിവര്‍ത്തനത്തിന്റെ പിന്നാമ്പുറം.
മതപരിവര്‍ത്തനത്തിനു വേണ്ടി ഒഴുകിയെത്തുന്ന വിദേശ ഫണ്ടുപയോഗിച്ച് എഴുപതു ശതമാനം വരുന്ന പരിവര്‍ത്തിത ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കൂട്ടമതപരിവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കണമെന്നുമുളള ദളിത് ക്രൈസ്തവരുടെ ആവശ്യം വനരോദനമായി ഒടുങ്ങുന്നു. പുതിയ പളളികള്‍ വേണ്ടെന്നും നിലവിലുളള പളളികളില്‍ എല്ലാ ക്രൈസ്തവര്‍ക്കും ആരാധനയ്ക്ക് അനുമതി കൊടുക്കണമെന്നുമുളള ആവശ്യം പവ്വത്തില്‍ പിതാവും താഴത്തില്‍ തിരുമേനിയും തളളുമോ കൊളളുമോ?
ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം സീറ്റുകള്‍ ദളിത് ക്രൈസ്തവര്‍ക്ക് സംവരണം ചെയ്തണമെന്ന ആവശ്യവും ആരുമേ കേട്ടഭാവം നടിച്ചിട്ടില്ല. ന്യൂനപക്ഷ പദവിയുളള ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് ക്രിസ്ത്യന്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍ ക്രിമിനല്‍ നടപടിക്ക് വ്യവസ്ഥ ചെയ്യുന്ന വകുപ്പ് ഉള്‍ച്ചേര്‍ത്ത് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യം ഉയര്‍ന്നിട്ട് എത്രയോ കാലമായി. കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെയെന്ന കര്‍ത്താവിന്റെ വചനം ഇവിടെയും വ്യര്‍ത്ഥം.
വൈദിക മര്‍ദ്ദനത്തിന്റെയും ചൂഷണത്തിന്റെയും അവഗണനയുടെയും വേദന നൂറ്റാണ്ടുകളായി പേറുന്ന ദളിതര്‍ക്ക് ക്രിസ്തുമതവും യഥാര്‍ത്ഥ അഭയകേന്ദ്രമല്ല. സ്ഥാപിത താല്പര്യക്കാര്‍ കോടികള്‍ വാരിയെറിഞ്ഞ് ആഘോഷിക്കുന്ന കൂട്ടമതപരിവര്‍ത്തനം ദളിതരുടെ പിന്നാക്കാവസ്ഥയെ നേര്‍ക്കു നേര്‍ നേരിടുന്നേയില്ല. സ്വന്തം മതത്തിനുളളില്‍ പ്രത്യേക തുരുത്ത് നിര്‍മ്മിച്ച് ദളിതരെ അവിടെ നിക്ഷേപിക്കുകയാണ് യാഥാസ്ഥിതിക ക്രൈസ്തവര്‍. ഇടയലേഖനങ്ങളിറക്കി പ്രതിഷേധിക്കാന്‍ മാത്രം വലിപ്പമൊന്നും അവര്‍ നേരിടുന്ന ദുരന്തങ്ങള്‍ക്കില്ല.
അതുകൊണ്ട്, ഒറീസയില്‍ പടരുന്ന കലാപങ്ങള്‍ക്കെതിരെ രൂപതകളില്‍ നിന്ന് ഇടയലേഖനം പ്രതീക്ഷിക്കുന്നവര്‍ നിരാശരാകും. തൊഗാഡിയ, ദാരാ സിംഗ് എന്നിവരുടെയൊക്കെ മനസു മാറ്റാന്‍ പവ്വത്തില്‍ പിതാവ് വക ജപമാലാ സമര്‍പ്പണവും താഴത്ത് തിരുമേനി വക സമാധാന പ്രാര്‍ത്ഥനയും ഡാനിയേല്‍ അച്ചാരു പറമ്പില്‍ വക മനഃസ്താപ പ്രകരണവും ഉടന്‍ പ്രതീക്ഷിപ്പിന്‍!!
സഹോദരരെ, നിങ്ങളെല്ലാവരും സ്വരചേര്‍ച്ചയോടും ഐക്യത്തോടും ഏകമനസ്സൊടും ഏകാഭിപ്രായത്തോടും കൂടെ സ്വാശ്രയ നിയമത്തിനും പാഠപുസ്തക പരിഷ്കരണത്തിനും എതിരെ വര്‍ത്തിക്കുക. പാഠപുസ്തകം വഴി നിരീശ്വരത്വവും വര്‍ഗ സമരവും പ്രചരിപ്പിക്കുന്നവരോട് ഒരു സന്ധിയും വേണ്ടെന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ സര്‍പ്പ സന്തതികള്‍ക്ക് എങ്ങനെ കഴിയും എന്ന് കര്‍ത്താവ് ചോദിച്ചത് ഒന്നും കാണാതെയല്ലല്ലോ. അകലങ്ങള്‍ കണ്ട കര്‍ത്താവേ, ഒറീസയിലെ പാവങ്ങളെയും പരിവര്‍ത്തിത ക്രൈസ്തവരെയും കാത്തുകൊള്ളേണമേ...

http://oliyambukal.blogspot.in/
No comments:
Post a Comment