ചെന്നൈ: ഡിജിറ്റല്‍
രൂപകല്‍പ്പനയിലൂടെ പക്ഷിമൃഗാദികളെയും അവയും മനുഷ്യരും തമ്മിലുള്ള ഇണക്കവും
പിണക്കവും മറ്റും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്ന സിനിമയുടെ ഇന്നത്തെ
സാങ്കേതിക കുതിച്ചുചാട്ടത്തിനിടയില്‍ 'പുലിക്കുട്ടി' ഗോവിന്ദരാജന്‍ എന്ന പേരിന് അത്ര
പ്രസക്തിയൊന്നും കണ്ടേക്കില്ല. പക്ഷേ, ഒരു കാലത്ത്
ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങിയ കാനന ചിത്രങ്ങളിലും മൃഗങ്ങളെ കേന്ദ്ര
കഥാപാത്രമാക്കിയുള്ള സിനിമകളിലും പുലിക്കുട്ടി ഗോവിന്ദരാജന്റെ സാന്നിധ്യം
സിനിമക്കാര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. കാട്ടില്‍ നിന്നും മൃഗങ്ങളെ പിടിച്ചു
കൊണ്ടുവന്ന് വിട്ടില്‍വെച്ച് അവയെ സ്നേഹപൂര്‍വം ഓമനിച്ചും പരിലാളിച്ചും വയറു നിറയെ
ആഹാരം നല്‍കിയും മെരുക്കിയെടുത്ത്, അഭിനയത്തിന്
പാകപ്പെടുത്തി സിനിമാചിത്രീകരണത്തിനു നല്‍കുകയായിരുന്നു ഗോവിന്ദരാജന്റെ ജോലി.
ഇംഗ്ലീഷ്, മലയാളം, ഹിന്ദി,
തെലുങ്ക്, തമിഴ് ഉള്‍പ്പെടെ 13 ഭാഷകളിലായി ആയിരത്തോളം സിനിമകള്‍ക്ക് വേണ്ടി മൃഗങ്ങളെയും പാമ്പുകളെയും
നല്‍കിയ ഗോവിന്ദരാജന്‍ ബുധനാഴ്ച രാത്രിയാണ് ചെന്നൈ വടപളനിയിലെ വസതിയില്‍
മരിക്കുന്നത്. 102 വയസ്സായിരുന്നു പ്രായം. സിനിമയിലെ ഒരു
കാലത്തെ വിസ്മയമായിരുന്ന ഈ മനുഷ്യനെ അവസാനമായി ഒരു നോക്കുകാണാന്‍ പോലും
സിനിമക്കാരില്‍ പലരും സമയം കണ്ടെത്തിയില്ല.
സേലം ആത്തൂര്‍ സ്വദേശിയായ ഗോവിന്ദരാജന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ രംഗസാമി നായിഡുവിന്റെ കൂടെ കാട്ടില്‍പ്പോയി കുട്ടിക്കാലത്തു തന്നെ മൃഗങ്ങളുമായി ചങ്ങാത്തം കൂടുകയായിരുന്നു. കൂട്ടു കൂടുന്ന മൃഗങ്ങളെ അനുനയിപ്പിച്ച് വീട്ടിലെത്തിക്കും. അവയ്ക്ക് അഭിനയിക്കാന്‍ പരിശീലനം നല്‍കും. പിന്നീട് ചിത്രീകരണത്തിനായി ലൊക്കേഷനുകളില്‍ എത്തിക്കും. ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന മൃഗങ്ങളത്രയും ഗോവിന്ദരാജന്റെ പരിശീലനം സിദ്ധിച്ചവയായിരുന്നു. സേലം മോഡേണ്‍ തിയേറ്ററുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് ഗോവിന്ദരാജന്‍ സിനിമയില്‍ സജീവമാകുന്നത്. ഹിന്ദിയില്‍ @ഷി കപൂര്‍, രാജ് കപൂര്‍, അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, തമിഴില്‍ എം.ജി.ആര്‍., ശിവാജി ഗണേശന്‍, ജയലളിത, രജനീകാന്ത്, തെലുങ്കില്‍ എന്‍.ടി. രാമറാവു, മോഹന്‍ ബാബു, ചിരഞ്ജീവി, മലയാളത്തില്‍ പ്രേംനസീര്‍, സത്യന്‍, ജയന്‍, മമ്മൂട്ടി, ജയറാം എന്നിവര്‍ക്കൊപ്പം ഗോവിന്ദരാജന്‍ പരിശീലനം നല്‍കിയ മൃഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ 'മൈറ്റി ഹിമാലയ മാന്‍' , 'ടാര്‍സന്‍ ഗോ ടു ഇന്ത്യ' എന്നീ ചിത്രങ്ങളിലും ഗോവിന്ദരാജന്‍ സഹകരിച്ചു. പുലി, സിംഹം. കരടി, ചീറ്റപ്പുലി, കഴുതപ്പുലി, കുരങ്ങ്, പട്ടി, വിവിധയിനം പാമ്പുകള്‍ തുടങ്ങിയവയെയായിരുന്നു ഗോവിന്ദരാജന്‍ പരിശീലനം നല്‍കി സിനിമാചിത്രികരണത്തിനായി നല്‍കിയിരുന്നത്. 'മൃഗയ' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പല സീനുകളിലും പ്രത്യക്ഷപ്പെട്ട പുള്ളിപ്പുലിയെ ഗോവിന്ദരാജനാണ് നല്‍കിയത്.
മലയാളത്തില്‍ കാട്ടുമൈന, തച്ചോളി അമ്പു, ആന വളര്‍ത്തിയ വാനമ്പാടി, പാലാട്ട് കോമന്‍, മൃഗയ, ഗുരുശിഷ്യന്‍ തുടങ്ങി നൂറോളം സിനിമകളില്‍ ഗോവിന്ദരാജന്‍ പ്രവര്‍ത്തിച്ചു. മൃഗങ്ങളും താനും തമ്മിലുള്ള ബന്ധം നില നിര്‍ത്താന്‍ തുടര്‍ച്ചയായ 70 വര്‍ഷക്കാലം കുളിയും പല്ലു തേപ്പും അദ്ദേഹം ഉപേക്ഷിച്ച കാര്യം സിനിമയിലെ പഴമക്കാര്‍ ഇന്നും വിസ്മയത്തോടെയാണ് ഓര്‍ക്കുന്നത്. ഗോവിന്ദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു വിദേശ സംവിധായകന്‍ ഡോക്യുമെന്‍ററി ചിത്രം തയ്യാറാക്കിയിട്ടുണ്ട്. 70 വര്‍ഷം കുളിക്കാതെയും പല്ലു തേക്കാതെയും ജീവിച്ച ഗോവിന്ദരാജനില്‍ നിന്നും യാതൊരു ദുര്‍ഗന്ധവും വമിച്ചിരുന്നില്ലെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞാണ് ഒരു മാസക്കാലം അദ്ദേഹത്തിന്റെ വീട്ടില്‍ കൂടെത്താമസിച്ച ഡോക്യുമെന്‍റി സംവിധായകന്‍ വിദേശത്തേക്ക് മടങ്ങിപ്പോയതെന്ന് പേരക്കുട്ടിയായ രാജേശ്വരി പറഞ്ഞു .
വന്യമൃഗങ്ങളെ സിനിമാചിത്രീകരണത്തിനു നല്‍കി മെച്ചപ്പെട്ട സമ്പാദ്യമുണ്ടാക്കിയ ഗോവിന്ദരാജന്‍ 1983-ല്‍ 'പുലിപെറ്റ പിള്ളൈ' എന്ന ചിത്രം നിര്‍മിച്ച് സമ്പാദ്യമൊക്കെ കളഞ്ഞുകുളിച്ചു. കടം വീട്ടാനായി നെട്ടോട്ടമോടുന്നതിനിടയിലാണ് രാജ്യത്ത് മൃഗസംരക്ഷണ നിയമം കര്‍ക്കശമാക്കുന്നത്. മൃഗങ്ങളെ സിനിമയ്ക്കു നല്‍കുന്ന ഗോവിന്ദരാജന്‍ അങ്ങനെ അധികൃതരുടെ നോട്ടപ്പുള്ളിയായി. ഒരു ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വസന്നാഹങ്ങളുമായി എത്തി ഗോവിന്ദരാജന്റെ പൊന്നോമന മൃഗങ്ങളെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി മൃഗശാലകളിലെ കാഴ്ചവസ്തുക്കളാക്കി മാറ്റി. അതോടെ ഗോവിന്ദരാജന്റെ ഉപജീവന മാര്‍ഗം വഴിമുട്ടി. ക്രമേണ മൃഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമില്ലാതെ വന്നു. അതോടെ സിനിമക്കാരും ഗോവിന്ദരാജനെ മറന്നു. ഒടുവില്‍ സാന്ത്വനമായി മരണമെത്തി.

No comments:
Post a Comment