Monday, April 07, 2014

ഇലക്ഷൻ 2014



വീണ്ടും ഒരു ഇലക്ഷൻ ലോകസഭാ തിരെഞ്ഞെടുപ്പ് പടിവാതില്കലിൽ.ഭാരതത്തിൽ അഞ്ചു വർഷത്തിൽ അരങ്ങേറുന്ന ഒരു മാമാങ്കമായിട്ടാണു തിരഞ്ഞെടുപ്പു നടക്കുന്നത് ക്രാന്തദർശികളായ ഭരണകർത്താക്കൾക്ക് പകരം പ്രാദേശിക വാദത്തിന്റെ അപ്പൊസ്തലന്മാരാണു പലപ്പൊഴും തിരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയുള്ളവരാണു ഭരണം നിയന്ത്രിക്കുന്നതു കഴിഞ്ഞ പത്തു വർഷത്തെ യുപി എ ഭരണം ഈ അവസ്തയ്ക് കുറച്ചു മാറ്റം വരുത്തിയിട്ടുണ്ടു.ഭരണത്തിൽ ജനങ്ങൾക്കുള്ള അഭിപ്രായം രേഖപ്പെടുത്താൻ കിട്ടുന്ന അവസരമാണു വോട്ടെടുപ്പ്.അതു ഫലപ്രദമായി വിനിയോഗിക്കേണ്ടതു ഓരോരുത്തരുടേയും കടമയാണു പലപ്പൊഴും രാഷ്ട്രീയ കക്ഷികൾ അടിച്ചെല്പ്പിക്കുന്ന സ്താനാർതികൾക്കു വോട്ട് ചെയ്യെണ്ട ഗതികേടിലായിരുന്നു വോട്ടെർമാർ.ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് ശ്രദ്ദേയമായതും നിർണായകവുമായ ഒരു പരിഷ്കരണം നടപ്പിലാക്കുന്നുണ്ട്.നിന്നെയൊന്നും കൊള്ളില്ലെടാഎന്നു വ്യക്തമാക്കുന്ന ഇവരാരുമല്ലഎന്ന ഒരു ഓപ്ഷൻ കൂടെ വൊട്ടിങ്ങ് മഷീനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇലെക്ഷൻ ബഹിഷ്കരിച്ചിരുന്നവർക്കും അസാധുവാക്കിയിരുന്നവർക്കും ഇഷ്ടമില്ലാത്തവർക്കു വോട്ട് ചെയ്തിരുന്നവർക്കും  വളരെ പ്രതീക്ഷയേകുന്ന നടപടിയാനിതു.സ്താനാർത്തിയുടെ യഥാർത്ത ജനപിന്തുണ  കൃത്യമായി അറിയാൻ ഇതു സഹായിക്കും. വെറും ഭൂരിപക്ഷം മാത്രമല്ല ജനപിന്തുണയും നിർണായകമാവുന്ന കാലമാണു വരാൻ പോവുന്നത്.ഭാരതത്തിലെ യുവാക്കളായ വൊട്ടെർമാർ പ്രത്യെകിച്ചും ഇന്റെർനെറ്റിന്റെയും ഇ-മെയിലിന്റെയും കാലത്തെ യുവാക്കൾ അവർ ഇതു ശരിയായി വിനിയൊഗിക്കും എന്നു തന്നെയാണു ആം ആദ്മി പാർടിയുടെ കടന്നു വരവു തെളിയിക്കുന്നതു എപ്രിൽ 10 ലെ കേരള ഇലെക്ഷൻ ഇത്തരമൊരു മാറ്റത്തിനു നാന്ദിയാവുമൊ?

No comments: