Sunday, September 14, 2014

സെക്‌സ് ടൂറിസം


ആലപ്പുഴയിലെ ഹൗസ് ബോട്ടുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് ടൂറിസം

. രാജ്യത്തിനകത്തും പുറത്തും നിന്നും ആയിരങ്ങള്‍ ആലപ്പുഴയിലെ ഓളം തെന്നലില്‍ രതിക്രീഡകള്‍ നുകരാന്‍ എത്തുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഇതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് നല്‍കിയ നിര്‍ദ്ദേശമാണ് വെള്ള കള്ളന്‍മാരെ പിടികൂടാന്‍ തീരുമാനിച്ചത്.

പതിനായിരക്കണക്കിനു രൂപയാണ് ഉല്ലാസ നൗകകളുടെ ഒരു ദിവസത്തെ വാടക. ദമ്പതികളാണെന്ന മട്ടിലാണ് പലരും നൗക വാടകയ്‌ക്കെടുക്കുന്നത്. വന്‍ മത്സരം നേരിടുന്ന ഉല്ലാസ നൗക ഇടപാടില്‍ ഇതിനു പിന്നിലെ വാസ്തവം മനസ്സിലാക്കാനൊന്നും ആരും മിനക്കെടാറില്ല. ഇത്രയും കാലം ഇതൊന്നും നിരീക്ഷിക്കാന്‍ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. വന്‍കിട ഹോട്ടലുകളില്‍ മുറിയെടുക്കണമെങ്കില്‍ പോലും ഐ.ഡി. കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ ഉല്ലാസ നൗകയില്‍ ഇതൊന്നും നിര്‍ബന്ധമില്ല. ഉല്ലാസ നൗകകള്‍ തമ്മിലുള്ള മത്സരമാണ് ഇതിനു കാരണം.


എന്നാല്‍ ഉല്ലാസ നാൗകയുടെ ഉടമസ്ഥര്‍ തന്നെ ഉപഭോക്താക്കള്‍ക്ക് പെണ്‍കുട്ടികളെ ഏര്‍പ്പാടാക്കി കൊടുക്കാറുണ്ട്. എറണാകുളത്തെ കോളേജുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ കമ്പനി കൂടാനെത്തുന്നത്. ആലപ്പുഴ ജില്ലയിലെ 1528 സെക്‌സ് വര്‍ക്കര്‍മാരില്‍ 800 പേര്‍ ആലപ്പുഴയിലെ ഉല്ലാസ നൗക ടൂറിസവുമായി ബന്ധപ്പെട്ടിട്ടുണ്ടന്ന് ആലപ്പുഴ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ സെക്രട്ടറി പറയുന്നു. എന്നാല്‍ 20 ഹൗസ് ബോട്ടുകളില്‍ മാത്രമാണ് കോണ്ടം ബോക്‌സുള്ളത്. എല്ലാ ഹൗസ് ബോട്ടുകളിലും കോണ്ടം ബോക്‌സ് സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ആരും അനുസരിക്കാറില്ലെന്നും സൊസൈറ്റി ഭാരവാഹികള്‍ പറയുന്നു.


ജില്ലയില്‍ 1200 ഉല്ലാസ നൗകകള്‍ ഉള്ളതില്‍ 637 എണ്ണം മാത്രമാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളതെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. രജിസ്‌ട്രേഷന്‍ ഇല്ലാത്തതിനാല്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയും.


ഉല്ലാസ നൗക വാടകയ്‌ക്കെടുക്കുന്നവരുടെ പൂര്‍ണ മേല്‍വിലാസം നൗകയില്‍ സൂക്ഷിക്കണമെന്ന് നിയമമുണ്ടെങ്കിലും അതും അനുസരിക്കാറില്ല. രജിസ്റ്റര്‍ ജില്ലാ ടൂറിസം അധികാരികളെ ബോധ്യപ്പെടുത്തണമെന്നാണ് നിയമം. അതേസമയം സെക്‌സ് ടൂറിസത്തിന്റെ പേരില്‍ ഉല്ലാസ നൗകയുടെ ബിസിനസ് തകര്‍ക്കാനുള്ള ഒരു ശ്രമവും അനുവദിക്കാനാവില്ലെന്നാണ് അസോസിയേഷന്റെ നലപാട്. എന്നിരുന്നാലും ഉല്ലാസ നൗകയില്‍ സെക്‌സ് ടൂറിസം പൊടിപൊടിക്കുകയാണെന്ന വാസ്തവം ഉടമകള്‍ നിഷേധിക്കുന്നില്ല. കേരളത്തില്‍ ഉല്ലാസ നൗകകള്‍ സ്വന്തമായുള്ളവര്‍ അതിസമ്പന്നരാണ്. അവരെ തൊടാനുള്ള ധൈര്യം സര്‍ക്കാരിനുണ്ടോയെന്ന് കണ്ടറിയണം.

http://malayalivartha.com/index.php?page=newsDetail&id=9035#sthash.kskEhCek.dpuf

No comments: