ആദ്യമായി കുട്ടമ്പുഴ ആദിവാസി കോളനിയിൽ
ഞാൻ എത്തുന്നത് ഏറണാകുളം കുടുംബശ്രീ മിഷൻ അധികാരികളുടെ ഒപ്പം
ആയിരുന്ന…. ആശ്രയ സർവേ നടത്തുന്നതിന്റെ ഭാഗമായി കുട്ടമ്പുഴ ആദിവാസി
ഊരുകൾ ഞങ്ങൾ കണ്ടു.
എന്നെ തേടി വന്ന കുട്ടമ്പുഴ
ആദിവാസി ഊരിനെ സംബന്ടിച്ച വാർത്തകളും ലേഖനങ്ങളും ആണ് എന്ന ഈ
വിഷയത്തിലേക്ക് അടുപ്പിച്ചത് .
അതിലും ഉപരി എന്തോ ഒന്നില്ലേ????
എന്ത് കൊണ്ട് ഞാൻ ? എന്തിനു വേണ്ടി ?
ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങളും ആയി ഞാൻ പല രാത്രികൾ തള്ളി
നീക്കി . ദൂരെ ആരോ ഒരാൾ
തേങ്ങുന്നതു പോലെ …… പലപ്പോഴായി
ആ തേങ്ങൽ എന്ന തേടി എത്തി .
തട്ടേക്കാടും പൂയംകുട്ടി പുഴയും
പിന്നിട്ടെ ഞാൻ പോകുമ്പോൾ ആ കരച്ചിലിന് ആക്കം കൂടി…….
പല ചോദ്യങ്ങൾക്കും ഉത്തരം തേടി ഉള്ള
യാത്ര ആയതിനാൽ ആ തേങ്ങൽ എന്നിൽ ഭയം ജനിപ്പിച്ചില്ല …..
ഈറകൾ സംഗീതം പൊഴിക്കുന്ന മുളം കാടുകൾ
പിന്നിടുമ്പോൾ എന്റെ മനസ് കൈ കുഞ്ഞിനെ നഷട്ടപ്പെട്ട
ഹതഭാഗ്യായ അമ്മയെ പോലെ തേങ്ങി.വിലമതിക്കന്നാകാത എന്തോ ഒന്ന് എനിക്ക്
നഷടപ്പെട്ടെരുക്കുന്നു.
മണക്കാട് ഹൈ സ്കൂൾ
വരാന്തയിൽ 3 വർഷം മുമ്പ് തലയും കുമ്പിട്ട് എൻറെ മുന്നിൽ നിന്ന ആ
ആദിവാസി ബാലന്റെ ചിത്രം എന്റെ മുന്നില് തെളിഞ്ഞു . ജീവിതം അവനു നേരെ
കൊഞ്ഞനം കുത്തിയപ്പോൾ അവനും തിരിച്ചു പല്ലിളിച്ച് ….. ജീവിതത്തിനു
നേരെ, തന്നെ കാൽ കാശിനു കൊള്ളാത്തവനായി മുദ്രകുത്തിയ സമൂഹത്തിനു നേരെ…….
ആരേയൂം പഴിക്കാതെ സ്വന്തം
ലോകത്ത് ജീവിച്ച ആ ബാലന്റെ ജീവിത യാത്രയിൽ വെളിച്ചം തെളിയിച്ച
ഒരുപ്പാട് പേരുണ്ട് . നല്ല ജോലിയും കുടുംബവും സ്വപ്നം
കണ്ട അവൻ ജീവിക്ക്കാൻ കൊതിച്ചു . പഠനം പൂർത്തിയാക്കി പൂയംകുട്ടി കാടിന്റെ
വിജനതയിലേക്ക് അവൻ മടങ്ങിയപ്പോൾ അവന്റെ നാടിനോടുള്ള ബന്ധം
എന്നന്നേക്കുമായി അവസാനിച്ചു. ഈറ്റ വെട്ടും കൂലി പണിയുമായി ഒരു
വിദ്യാഭ്യാസംഉള്ള ഒരു യുവാവ് അലയുമ്പോൾ ……….ഇതൊന്നു അറിയാതെ
എവ്ടെയോ ഞാൻ …..
ചോദ്യം
ചെയ്യപ്പെടാനാകാത്ത അവന്റെ നിലയും കഷടപാടുകളും ദൈവം കാണാതെ പോയി .
ഒരിക്കൽ എന്നെ തേടി ഒരു പഴയ സുഹൃത്തിന്റെ ഫോണ്‍ ……………..
കരയാൻ മറന്നു പോകെ തണുത്തു
മരവിച്ച ഒരു കാറ്റ് എന്നെ തലോടി കടന്നു പോയി. സ്വന്തം സുഹൃത്തിന്റെ ജീവനില്ലാത്ത
ശരീരം കാണാൻ മനസ് അനുവദിച്ചില്ല .
ഞാൻ നല്ല ആഹാരവും നല്ല വസ്ത്രവും
ധരിച്ചു സുഖമായി ഇരിക്കുമ്പോൾ എന്റെ സുഹൃത്ത് പനിചൂടിൽ
വിറച്ചു ജീവന് വേണ്ടി മല്ലിടുകയായെരുന്നു . ഒരു ജീവൻ
നഷട്മായതെന്റെ വ്രണവുമായി അവന്റെ വീടും നാടും തേങ്ങി .
അവിടുന്നങ്ങൊട്ട് കരഞ്ഞു
കലങ്ങിയ കണ്ണും പാതി കത്തി തീർന്ന മനസുമായി ഞാന്ൻ നടന്നു .
എന്തിനു വേണ്ടി അവനെ തിരിച്ചു
വിളിച്ചു എന്ന് എനിക്കറിയില്ല.
പക്ഷേ ആ മരണം എന്നിൽ
ഏല്പിച്ച മുറിവ് വളരെ ഏറെ ആയിരുന്നു .
അവന്റെ ഗന്ധം ഉള്ള കാറ്റും
പേറി വന്ന ഒരിളം കാറ്റ് എന്നെ തലോടി കടന്നു പോയി.
അവൻ അലിഞ്ഞു തീർന്ന
മണ്ണിൽ കാലൂന്നി ഒരു പദികനെ പോലെ ഞാൻ നടന്നു നീങ്ങി .
ആ കാടും കാടിന്റെ മനോഹാരിതക്കും
അപ്പുറം ഉള്ളിൽ എവിടേയോ ഒരു ചിത എരിഞ്ഞു . അത് കത്തി എന്നെയും
നിന്നെയും വിഴുങ്ങുന്ന ഒരു മഹാവിപത്തായി മാറി കൊണ്ടിരിക്കുന്നു എന്ന്
ഞാൻ മനസിലാക്കി .
എന്റെ ചോദ്യങ്ങക്ക് ഉത്തരം നല്കാൻ എനെ
മനസ് കൊതിച്ചു പക്ഷേ അവിടുന്നങ്ങൊട്ട് കരഞ്ഞു കലങ്ങിയ കണ്ണും
പാതി കത്തി തീർന്ന മനസുമായി ഞാന്ൻ നടന്നു .
എന്തിനു വേണ്ടി അവനെ തിരിച്ചു
വിളിച്ചു എന്ന് എനിക്കറിയില്ല.
പക്ഷേ ആ മരണം എന്നിൽ
ഏല്പിച്ച മുറിവ് വളരെ ഏറെ ആയിരുന്നു .
അവന്റെ ഗന്ധം ഉള്ള കാറ്റും
പേറി വന്ന ഒരിളം കാറ്റ് എന്നെ തലോടി കടന്നു പോയി.
അവൻ അലിഞ്ഞു തീർന്ന
മണ്ണിൽ കാലൂന്നി ഒരു പദികനെ പോലെ ഞാൻ നടന്നു നീങ്ങി .
ആ കാടും കാടിന്റെ മനോഹാരിതക്കും
അപ്പുറം ഉള്ളിൽ എവിടേയോ ഒരു ചിത എരിഞ്ഞു . അത് കത്തി എന്നെയും
നിന്നെയും വിഴുങ്ങുന്ന ഒരു മഹാവിപത്തായി മാറി കൊണ്ടിരിക്കുന്നു എന്ന്
ഞാൻ മനസിലാക്കി .
ജീവൻ നഷ്ടപ്പെട്ട ഒരു ആത്മാവ്
തേങ്ങുന്നത് ഞാൻ കണ്ടു ഞാൻ മാത്രം ..
അത് എന്നോടു
ചോദിച്ചു എന്തേ നീ വരാൻ താമസിച്ചു .???
എനിക്ക് ഉത്തരം ഇല്ല.
എന്റെ ചോദ്യങ്ങക്ക് ഉത്തരം നല്കാൻ എനെ
മനസ് കൊതിച്ചു പക്ഷേ അതിനുള്ള മറുപടി പറയാൻ എനിക്ക് ആകില്ല . കാരണം അവന്റെ
ജീവിതം പോലെ ഒരുപാട് സംഭവങ്ങള്ക്ക് മറുപടി നമ്മൾ പറയേണ്ടി വരും. ആദിവാസി
ജീവിതം ഇരുട്ടിൽ നിന്നും വെളിച്ചത്തിലേയ്ക്കു കൊണ്ട് വരാൻ രണ്ടു
കൈകളും മനസും ശുദ്ധമാക്കി വക്കുക.
19/10/ 12
No comments:
Post a Comment