Saturday, August 02, 2014

കേസന്വേഷണം ഉടന്‍ അട്ടിമറിക്കും?

'ഇവളുമാര്‍' ജീവിതം തകര്‍ക്കും, സജിയെ നോക്കിക്കൊള്ളണം! ബ്ലൂഫിലിം ബ്ലാക്‌മെയില്‍ കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍: കേസന്വേഷണം ഉടന്‍ അട്ടിമറിക്കും?

തിരുവനന്തപുരം: കൊച്ചി ബ്ലാക്‌മെയിലിംഗ് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ ഏകസാക്ഷി കൊല്ലം സ്വദേശി വില്‍സണ്‍ പെരേര. വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയ്ക്കു കാരണം ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിയാണെന്നാണ് വില്‍സണ്‍ പെരേര പറഞ്ഞത്. ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമെന്നായിരുന്നു യുവതികളുടെ ഭീഷണി. കേസിലെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി രവീന്ദ്രന്റെ സുഹൃത്താണ് വില്‍സണ്‍ പെരേര.
'ഇവളു'മാര്‍ എന്റെ ജീവിതം തകര്‍ക്കും എന്ന് തന്നോട് പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് രവീന്ദ്രന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും വില്‍സണ്‍ 'ഏഷ്യാനെറ്റ് ന്യൂസി'നു നല്‍കിയ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേസിലെ പ്രതി റുക്‌സാനയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത സിഡി പരാതിക്കാരനായ സജിക്കൊപ്പം താന്‍ കണ്ടിട്ടുണെ്ടന്നും വില്‍സണ്‍ പെരേര അറിയിച്ചു. അത്തരം സിഡികള്‍ ഇല്ലെന്നാണ് പോലീസ് നിലപാട്.
മൂന്നു കോടി രൂപയാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. ബിന്ധ്യയും റുക്‌സാനയുമാണ് ബ്ലാക്ക് മെയിലിംഗിന്റെ പ്രധാനികള്‍. മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണെ്ടന്ന് തനിക്കറിയില്ല. രാഷ്ട്രീയക്കാരടക്കമുള്ള പല ഉന്നതേരേയും ഇവര്‍ ലക്ഷ്യം വച്ചിരുന്നുവെന്നും വില്‍സണ്‍ പറഞ്ഞു.  കേസിലെ പ്രതികളിലൊരാളായ റുക്‌സാനയില്‍ നിന്നുമാണ് സിഡി പിടിച്ചെടുത്തത്. രവീന്ദ്രന്റെ മറ്റൊരു സുഹൃത്തായ സജികുമാറിനെയും യുവതികള്‍ കുടുക്കിയിരുന്നു. സജിയെ ശ്രദ്ധിക്കണമെന്നും അവന്‍ കടുംകൈ ചെയ്യാതെ നോക്കണമെന്നും രവി പലപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും വില്‍സണ്‍ പെരേര പറയുന്നു.
രവീന്ദ്രന്‍ അല്‍പം കൂടി ബോള്‍ഡായിരുന്നു. അതുകൊണ്ടുതന്നെ കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്നേയും സജിയേയും മൊഴിയെടുക്കാനായി പോലീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താനും സജികുമാറും കൊച്ചി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും കൂടിയിരുന്ന് ഈ സിഡി കണ്ടിരുന്നതായും അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയും തടി വ്യവസായിയും സംഘത്തിന്റെ ബ്ലാക്‌മെയിലിംഗിന് ഇരയായതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് റുക്‌സാന കൊച്ചിയിലെ ഒരു വ്യവസായിയില്‍ നിന്ന് 30 ലക്ഷത്തോളം തട്ടിയെന്നും വില്‍സണ്‍ പറഞ്ഞു. രവീന്ദ്രന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനില്‍ സജികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളി കാമറ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം ഇരകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. സജികുമാറിന്റെ ജീവന് ഭീഷണിയുണ്ടെന്നും വില്‍സണ്‍ പെരേര ആവര്‍ത്തിക്കുന്നുണ്ട്.
അതേസമയം കേസ് അന്വേഷണം ഏതാനും ദിവസത്തിനുള്ളില്‍ പൂര്‍ണമായും അട്ടിമറിയ്ക്കപ്പെടുമെന്ന് വിശ്വസീനിയ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചു. ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളിലൊരാളായ ജയചന്ദ്രന്റെ തെളിവെടുപ്പ് പ്രഹസനം അവസാനിക്കുന്നതോടെ കേസ് സോളാര്‍ കേസിന്റെ പിന്നാമ്പുറത്തെത്തും. കഴിഞ്ഞ ദിവസം ഉന്നത രാഷ്ട്രീയ നേതാവ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി കേസ് അവസാനിപ്പിക്കേണ്ടതെങ്ങിനെയെന്ന് വിവരിച്ചുവെന്നാണ് അറിയുന്നത്.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാതെ നോക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വില്‍സണ്‍ പെരേര നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും സാധ്യതയില്ല. അശ്ലീല രംഗങ്ങളടങ്ങിയ സിഡി പോലീസ് പിടിച്ചെടുത്തുവെന്നായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ സിഡി താനും മറ്റൊരു സുഹൃത്ത് സജികുമാറും  അസിസ്റ്റന്റ് പോലീസ് കമ്മീഷണറും കൂടിയിരുന്ന് കണ്ടുവെന്ന് ഇയാള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അന്വേഷണ വിഷയമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
സോളാര്‍ വിവാദത്തില്‍ പെട്ട് മന്ത്രിസഭ ചാഞ്ചാടിയിരുന്ന ഘട്ടത്തില്‍ നടന്നതെന്നു കരുതുന്ന ഒളി കാമറ ഓപറേഷനില്‍ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടെന്നാണ് വിവരം. എതിരാളികളെ തേജോവധം ചെയ്യാന്‍ ഒളികാമറ ഉപയോഗിച്ചുവെന്നാണ് ജയചന്ദ്രന്റെ ചോദ്യം ചെയ്യലില്‍ പോലീസിനു ലഭിച്ചിരുന്ന വിവരം. കേസിലെ പ്രധാന പ്രതികളായ ബിന്ധ്യയും റുക്‌സാനയും ചാനല്‍ അഭിമുഖങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങളെ കൊണ്ട് ഒളി കാമറയില്‍ കുടുക്കണമെന്ന് നിര്‍ദ്ദേശിച്ച ചില നേതാക്കളുടെ പേരും ഇവര്‍ വെളിപ്പെടുത്തി. കേസില്‍ ജയചന്ദ്രന്റെ മൊബൈല്‍ ടവര്‍ സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയോടെ ഹോസ്റ്റല്‍ റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് ഇയാളെ പിടികൂടിയാല്‍ ഭരണപക്ഷത്ത് അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനസിലാക്കിയ പോലീസ് മുറി ഉപയോഗിച്ചിരുന്ന സിനിമാ പ്രവര്‍ത്തകനെ ഉപയോഗിച്ച് ജയചന്ദ്രനെ ഫോണ്‍ ചെയ്ത് പുറത്തേയ്ക്ക് വരുത്തി രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നീടിയാള്‍ രക്ഷപ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന് പാറശാലയില്‍ വച്ച് പിടികൂടുകയും ചെയ്തു. കേസ് അട്ടിമറി ശ്രമം ആദ്യം മുതലേ ഉണ്ടായിരുന്നുവെന്നതിന് തെളിവാണിത്.


http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=15408&r_id=s2FNG



കൊച്ചി: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതികളുടെ സംഘത്തിലെ പ്രധാനിയായ ഹൈക്കോടതി അഭിഭാഷകന്‍ സനിലന്റെ ലാപ്‌ടോപ് പരിശോധിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന തെളിവുകള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലു പേരുടെ വിഡിയോദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ഒരു വിവരവും പോലീസ് പുറത്തുവിടില്ല.

റുക്‌സാന, സൂര്യ എന്നിവരുടെ വലയില്‍ കുരുങ്ങിയ ഒരാള്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ശേഷിക്കുന്ന ഇരകളും ഈ വഴി സ്വീകരിക്കാതിരിക്കാനാണ് പോലീസിന്റെ ഈ തീരുമാനം. കൊച്ചി ഡി.സി.പി: നിശാന്തിനിയുടെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് സി.ഐ: എന്‍.സി. സന്തോഷാണ് കേസ് അന്വേഷിക്കുന്നത്. ലാപ്‌ടോപ്പിലെ നീലച്ചിത്ര ചിത്രീകരണം തന്ത്രപരമായിട്ടാണു റുക്‌സാനയും സൂര്യയും നടത്തിയിരിക്കുന്നത്.

വീഡിയോയില്‍ ഇരകളുടെ മാത്രം മുഖമാണ് തെളിയുക. ഒരിക്കലും തങ്ങളുടെ മുഖം 'അഭിനയ'ത്തിനിടെ വീഡിയോയില്‍ പതിയാതിരിക്കാന്‍ റുക്‌സാനയും സൂര്യയും ശ്രദ്ധിക്കാറുണ്ട്. ഒന്നാന്തരമൊരു സംവിധായകന്റെയും കാമറാമാന്റെയും തഴക്കവും പഴക്കവും വീഡിയോ ചിത്രീകരിക്കുന്നതില്‍ ഇവര്‍ പുലര്‍ത്താറുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖം വീഡിയോയില്‍ വരാതിരിക്കാന്‍ മുടി വിടര്‍ത്തിയിട്ടു വരെ ഇവര്‍ മുഖം മറയ്ക്കുന്നുണ്ടെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇരയാക്കപ്പെടുന്ന പുരുഷന്മാരുടെ മുഖം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി പതിയാനും ശ്രദ്ധിച്ചിട്ടുണ്ട്. ഒരേസമയം രണ്ടുയുവതികളും പുരുഷനുമുള്ള ദൃശ്യങ്ങളും ലാപ്‌ടോപ്പില്‍ ഉള്ളതായിട്ടാണ് വിവരം. സംഘത്തിന്റെ ചതിക്കുഴിയില്‍ പൊലീസ് ഉദ്യോഗസ്ഥരും   വീണതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിടിയിലായ പ്രതികള്‍ തന്നെയാണ് പോലീസിന് ഈ വിവരം കൈമാറിയത്. എസ്.ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

വെണ്ണല ഡി.ഡി ഗോള്‍ഡന്‍ ഗെയിറ്റിലെ താമസക്കാരിയുമായ ബിന്ധ്യാ തോമസ് എന്നുവിളിക്കുന്ന സൂര്യ (32), ആലപ്പുഴ സ്വദേശിനിയും കടവന്ത്ര ചിലവന്നൂരിലെ ഗാലക്‌സി വിന്‍സ്റ്റണ്‍ ഫ്‌ളാറ്റിലെ താമസക്കാരിയുമായ റുക്‌സാന ബി. ദാസ് (29) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പോലീസുകാരും ഉള്‍പ്പെട്ട  വിവരങ്ങള്‍ പുറത്തുവന്നത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അന്വേഷണസംഘത്തിന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി.

ആറു വര്‍ഷമായി ഇവര്‍ ഇരകളെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമായിരുന്നു. ഒരു ദിവസത്തെ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍  മാത്രം പ്രതികള്‍ 50 ലക്ഷം രൂപ  വിവിധയാളുകളില്‍ നിന്ന് തട്ടിയെടുത്തതിന്റെ തെളിവുകള്‍ ലഭിച്ചു. അതുകൊണ്ടുതന്നെ ഇവര്‍ ബ്ലാക് മെയിലിംഗിലൂടെ കോടികള്‍ തട്ടിയെടുത്തിരിക്കാമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

നാണക്കേടായതിനാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കൊച്ചിയിലെ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഹൈക്കോടതി അഭിഭാഷകനായ വടുതല കുറ്റാട്ടുശ്ശേരിയില്‍ സനിലന്‍ ( 43), ഉദയംപേരൂര്‍ സൗത്ത് പറവൂര്‍   കണ്ടത്തില്‍ വീട്ടില്‍ പ്രജീഷ് എന്ന് വിളിക്കുന്ന ജേക്കബ്   തോമസ്(35) എന്നിവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

നഗരത്തിലെ വന്‍കിട ഫ്‌ളാറ്റുകളും ഹോട്ടല്‍ മുറികളും വന്‍തുകയ്ക്ക്   വാടകക്കെടുത്താണ്  തട്ടിപ്പിന് കളമൊരുക്കിയത്. ഇവിടേക്ക് വിളിച്ചുവരുത്തുന്ന ഇരകളുമായുള്ള കിടപ്പറരംഗങ്ങള്‍ മുറിയിലെ സണ്‍ഗ്‌ളാസിനു പിറകില്‍ ഒളിപ്പിച്ചുവയ്ക്കുന്ന കാമറയില്‍ പകര്‍ത്തുന്നതാണ് രീതി. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ സിഡിയിലാക്കി ഇരകളെ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. ഇതിനു  വഴങ്ങാത്തവര്‍ക്കെതിരെ പീഡനത്തിന് പോലീസില്‍ പരാതി നല്‍കും. ചിലരെ വക്കീല്‍ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തും.

മാനക്കേട് ഭയന്ന് പലരും  പണം നല്‍കി രക്ഷപ്പെടുകയാണ് പതിവ്. സിനിമാ താരവും ജൂവലറി ഉടമയുമെല്ലാം ഇത്തരത്തില്‍ രക്ഷപ്പെട്ടവരാണ്. പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി മൂന്നു കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ പരാതിയിലാണ് യുവതിളും കൂട്ടുകാരും കുടുങ്ങിയത്. 25 ലക്ഷം നല്‍കാമെന്ന് വ്യവസായി സമ്മതിച്ചിട്ടും സംഘം സമ്മതിക്കാതെ കൂടുതല്‍ പണത്തിനായി വില പേശുകയായിരുന്നു.
http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=15413&r_id=s2FNG
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബ്ലൂ ഫിലിം ബ്ലാക്‌മെയില്‍ കേസിലെ ഏക സാക്ഷി വില്‍സണ്‍ പെരേര കൈരളി പീപ്പിള്‍ ചാനലില്‍. ആത്മഹത്യ ചെയ്ത രവീന്ദ്രനെ കുടുക്കാന്‍ റുക്‌സാനയും ബിന്ധ്യയും ഉപയോഗിച്ച സിഡി താന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കുളിച്ച് ടര്‍ക്കിയുടുത്ത് കട്ടിലില്‍ കിടക്കുന്ന രവീന്ദ്രനെ സമീപിക്കുന്ന റുക്‌സാനയാണ് സിഡിയുടെ തുടക്കമെന്നും വില്‍സണ്‍ പെരേര പറയുന്നു.

എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് സിഡിയിലുള്ളത്. റുക്‌സാനയ്ക്കും സൂര്യയ്ക്കും എഡിറ്റിംഗില്‍ വലിയ പരിചയം കാണില്ല. ഇത് താന്‍ പോലീസുകാര്‍ക്കൊപ്പം കണ്ടിട്ടുണ്ട്. രവീന്ദ്രനെ ബ്ലാക്‌മെയില്‍ ചെയ്തത് ഈ സിഡി ഉപയോഗിച്ചാണ്. മൂന്നു കോടി രൂപയാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്. കൂടുതല്‍ സിഡികളുണ്ട്. ബിന്ധ്യയുടെ വീട്ടില്‍ നടത്തിയ റെയിഡിലാണ് ഈ സിഡികള്‍ കണ്ടെത്തിയതെന്നും അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ സൂര്യ പരാതിക്കാരനായ സജിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും കൈരളി പീപ്പിള്‍ പുറത്തുവിട്ടു. മൂന്നു കോടി രൂപയാണ് റോബര്‍ട്ട് എന്ന പേരില്‍ ശബ്ദം മാറ്റി വിളിക്കുന്ന സൂര്യ ആവശ്യപ്പെടുന്നത്. പത്തു ലക്ഷം നല്‍കാമെന്നും ബാക്കി പണം ഘട്ടം ഘട്ടമായി തരാമെന്ന് കാലുപിടിച്ച് സജി പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭാഷണം.

സജിയുടെ ഭാര്യയ്ക്കും താമസിക്കുന്ന ഫല്‍റ്റിലുള്ള പത്തു പേര്‍ക്കും പ്രായപൂര്‍ത്തിയായ മകള്‍ പഠിക്കുന്ന സ്‌കൂളിലും സിഡികള്‍ വിതരണം ചെയ്യുമെന്നും റോബര്‍ട്ട് (സൂര്യ) ഭീഷണി മുഴക്കുന്നുണ്ട്. എന്നാല്‍ രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നാണ് റുക്‌സാനയും ബിന്ധ്യയും ആരോപിക്കുന്നത്. തങ്ങളെ ഇരയാക്കാനുള്ള നീക്കമായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അഭിഭാഷകരുടെ നിര്‍ദേശ പ്രകാരമാകാം ഇപ്പോള്‍ ഇരുവരും ഇത്തരത്തില്‍ പറയുന്നതെന്നാണ് വില്‍സണ്‍ പറയുന്നത്.

പണം നല്‍കിയില്ലെങ്കില്‍ റേപ്പ് കേസില്‍ പെടുത്തും എന്നു ഭീഷണിയെ തുടര്‍ന്ന് താനാണ് സജിയെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും വില്‍സണ്‍ അവകാശപ്പെടുന്നു. റബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് റുക്‌സാന പരാതി നല്‍കിയത്. പേരു മാറ്റിയാണ് പരാതി നല്‍കിയിരുന്നത്. രവീന്ദ്രന്‍ ധനികനല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സജിയെ മാത്രമായി കുടുക്കാന്‍ യുവതികള്‍ ശ്രമിച്ചതെന്നും വില്‍സണ്‍ പറയുന്നു.
അതിനിടെ പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന്  കേസിലെ പ്രതികളായ റുക്‌സാനയും സൂര്യയും മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. രാഷ്ട്രീയനേതാക്കളുമായി ബന്ധമുണ്ടെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. പി.ജെ.കുര്യന്‍, കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു. ഇവരുടെ ചിത്രങ്ങള്‍ ഡി.സി.പി നിഷാന്തിനിയുടെ ലാപ്‌ടോപ്പില്‍ കാണിച്ചായിരുന്നു ഭീഷണി. തല ചുമരിലിടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.


കൊച്ചി: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രന്റെ സൗഹൃദവലയത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകനും. ജയചന്ദ്രനില്‍ നിന്നും പോലീസ് പിടിച്ചെടുത്ത പെന്‍ ഡ്രൈവില്‍ ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഡ്രൈവില്‍ നിന്നും നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീകള്‍ തന്റെ സുഹൃത്തുക്കളാണെന്ന് ജയചന്ദ്രന്‍ അവകാശപ്പെടുന്നത്.
ബ്ലാക്ക് മെയിലിംഗ് കേസില്‍ ഉന്നതരെ പെടുത്താന്‍ നാലാം പ്രതി സനലിന്റെ ഓഫീസില്‍ ഗൂഡാലോചനകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിന്ധ്യാസ്, റുക്‌സാന, ജയചന്ദ്രന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. അഡ്വ. സനിലനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ജയചന്ദ്രനോടൊപ്പം നിര്‍ത്തി ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസുകാര്‍ പറയുന്നു. നാലു പ്രതികളുടെയും പക്കലുണ്ടായിരുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിനു കൈമാറി.
പ്രതികളുടെ മൊബൈല്‍ കോള്‍ വിവരത്തില്‍നിന്നു കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് സംഘം ജയചന്ദ്രന്റെ സുഹൃത്തായ മൂര്‍ത്തിയുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇത് പ്രധാന പ്രതി ബിന്ധ്യയുടെ ലാപ്പ്‌ടോപ്പാണെന്നും ജയചന്ദ്രന്റെ കൈവശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നും പോലീസിന് കണ്ടെത്തി. കഴിഞ്ഞമാസം ബിന്ധ്യയുടെ വീട്ടില്‍ വച്ചാണ് ലാപ്പ്‌ടോപ്പ് ജയചന്ദ്രന് കൈമാറിയത്.
എറണാകുളം നോര്‍ത്ത് സി.ഐയുടെ കസ്റ്റഡിയിലുള്ള ജയചന്ദ്രനെ ഇന്നലെ കൊച്ചിയിലെ വിവിധയിടങ്ങളിലെത്തിച്ചു തെളിവെടുത്തു. റുക്‌സാന താമസിച്ചിരുന്ന ചിലവന്നൂരിലെ ഫഌറ്റ്, ബിന്ധ്യ താമസിച്ചിരുന്ന വാഴക്കാലയിലെ വീട്, അഡ്വ. സനിലന്റെ ഹൈക്കോടതി ജംഗ്ഷനിലുള്ള ഓഫീസ്, വടുതലയിലെ വീട് എന്നിവിടങ്ങളില്‍ ഇയാളെ കൊണ്ടുപോയി തെളിവെടുത്തു.
കൊച്ചി പെണ്‍വാണിഭ കേസില്‍ ഒളിവിലായിരുന്ന ജയചന്ദ്രനെ പോലീസ് പിടികൂടിയത് എംഎല്‍എ ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന സുനില്‍ കൊട്ടാരക്കരയെ ഉപയോഗിച്ച്. സുനിലിനെക്കൊണ്ടു ജയചന്ദ്രന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചാണ് എവിടെയുണെ്ടന്നു പോലീസ് തിരിച്ചറിഞ്ഞത്. ജയചന്ദ്രനെ പിഎംജിയിലെ മസ്കറ്റ് ഹോട്ടലിനു മുന്നിലെത്തിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം.
എന്നാല്‍, താന്‍ നഗരംവിട്ടെന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണെന്നും ജയചന്ദ്രന്‍ സുനിലിനോടു പറഞ്ഞു. നെയ്യാറ്റിന്‍കരയുള്ള സുഹൃത്തിന്റെ കാറിലാണെന്നും ഇയാള്‍ പറഞ്ഞു. കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ പോലീസ് കാര്‍ കണെ്ടത്തുന്നതിനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണു പാറശാലയ്ക്കു സമീപം പരശുവയ്ക്കലില്‍നിന്ന് ഇയാളെ പിടികൂടിയത്. മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലാണു സുനിലും ജയചന്ദ്രനും തങ്ങിയിരുന്നത്. ജയചന്ദ്രന്‍ ഉണെ്ടന്നറിഞ്ഞ് 23 നു രാവിലെ കൊച്ചി പോലീസ് എംഎല്‍എ ഹോസ്റ്റലില്‍ എത്തി.
അപ്പോഴേക്കും ഇയാള്‍ അവിടെനിന്നു രക്ഷപ്പെട്ടിരുന്നു. ജയചന്ദ്രന്‍ വരുന്നതും കാത്തു പോലീസ് നില്‍ക്കുന്നതിനിടെയാണു എംഎല്‍എ ഹോസ്റ്റലില്‍നിന്നു സുനില്‍ പുറത്തു കടന്നത്. അവിടെ വച്ച് രണ്ടംഗ പോലീസ്‌സംഘം സുനിലിനെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടുമ്പോള്‍ മാത്ര മാണു വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ സംഭവമറിഞ്ഞത്. കസ്റ്റഡിയിലെടുത്ത സുനിലുമായി പോലീസ് സംഘം നേരേ പാറശാലയിലേക്കു പോകുകയും ഇവിടെ വച്ചു ജയചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കേസില്‍ പങ്കില്ലെന്നു കണെ്ട ത്തിയ സുനിലിനെ വിട്ടയച്ചു.
അതിനിടെ കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പിടിയിലായ ബിന്ധ്യതോമസിനെയും റുക്‌സാനെയും പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച് എറണാകുളം റേഞ്ചില്‍പ്പെടാത്ത എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 19 നു രാവിലെ 11 ന് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചി ഡി.സി.പി. നിശാന്തിനി, സി.ഐ. സന്തോഷ്‌കുമാര്‍, എസ്.ഐ. അനന്തലാല്‍ എന്നിവര്‍ അന്നേദിവസം ആക്ഷേപം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ തങ്ങളെ മൃഗീയമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിന്ധ്യയും റുക്‌സാനയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജൂലൈ ഒന്‍പതിന് റുക്‌സാനയെ കൊച്ചി ഒബ്‌റോണ്‍ മാളില്‍ വിളിച്ചുവരുത്തി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് ജനങ്ങള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു. ജൂലൈ 10 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിശ്രുതവരനുമായി വരുമ്പോഴാണ് ബിന്ധ്യതോമസിനെ അറസ്റ്റ് ചെയ്തതെന്നും പരാതിയിലുണ്ട്. ഡി.സി.പി. നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.
അവശനിലയിലായ ബിന്ധ്യയെ ആശുപത്രിയിലെത്തിച്ചില്ല. പരാതിക്കാരനെ കൊണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചു. പരാതിക്കാരനായ സജികുമാര്‍ പോലീസിനു 30 ലക്ഷം കൈക്കൂലി നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ഫോട്ടോ കാണിച്ച് തങ്ങളുമായി ബന്ധമുണ്ടെന്നു കുറ്റസമ്മതം എഴുതാന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. ഇതിനു വിസമ്മതിച്ചപ്പോഴായിരുന്നു പീഡനം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിനോടു വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

No comments: