Thursday, August 28, 2014

സ:എം.ഗോപാലപിള്ള




                                                      സ:എം.ഗോപാലപിള്ള



                     സഖാവ് പിള്ളച്ചേട്ടൻ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു 77 വർഷം നീണ്ട സംഭവബഹുലമായ ജീവിതത്തിനു 11-8-2014 പ്രഭാതത്തിൽ തിരശ്ശീല വീണിരിക്കുന്നു പോരാട്ടങ്ങളുടേയും വെല്ലുവിളികളുടേയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു ആ ജീവിതം. വർക്കലയിലെ ബാല്യകാലം മുതൽ അട്ടപ്പാടിയിലെ അന്ത്യ നിമിഷങ്ങളിൽ വരെ ആ പോരാട്ടം നീണ്ടു നിന്നു വ്യക്തികളോടും സമൂഹത്തോടും വിധിയോടു പോലും!രാജഭരണത്തിന്റേയും സ്വാതന്ത്ര്യസമരങ്ങളുടെയും കാലഘട്ടത്തിലായിരുന്നു ജനനം വറുതിയുടെ ഒരു കാലഘട്ടം കൂടിയായിരുന്നു അത് വിദ്യാഭ്യാസം പ്രാഥമിക തലത്തിലൊതുങ്ങി ജീവിതാഭ്യാസങ്ങളുടെ ആരംഭം അവിടെ തുടങ്ങി അന്നന്നത്തെ അന്നത്തിനു വേണ്ടി പല തൊഴിലാളി വേഷങ്ങളും കെട്ടി അങ്ങിനെയാണു കോഴിക്കോടു ജില്ലയിലെ കക്കയം ഡാം നിർമാണത്തിനു പോകുന്നത് തൊഴിലാളിവർഗ സംഘാടനത്തിന്റെയും സജീവരാക്ഷ്ട്രിയ പ്രവർത്തനത്തിന്റെയും ഒരു കാലഘട്ടമായിരുന്നു അത് ഇക്കാലത്ത് ഒരു ജീവിതസഖിയേയും അദ്ദേഹം കൂടെ കൂട്ടി തിരുവനന്തപുരം പൊറ്റയിൽ സ്വദേശി ബേബിയെന്ന് അദ്ദേഹം വിളിക്കുന്ന സരോജിനിയമ്മ അവർക്ക് രണ്ടാണ്മക്കളും പിറന്നു ഡാം നിർമാണം പൂർത്തിയായി പുതിയ തൊഴിലിടം കണ്ടെത്താനായി അടുത്ത യാത്ര അട്ടപ്പാടിയിലേക്ക് സൈലന്റ് വാലി ഡാം നിർമാണം ആരംഭിക്കുന്ന അവസരം മുക്കാലിയിലും പരിസരപ്രദേശങ്ങളിലുമായി തങ്ങിയ അനേകം തൊഴിലാളികൾക്ക് പിന്നീട് കേൾക്കാൻ കഴിഞ്ഞത് ജൈവവൈവിധ്യ സംരക്ഷണത്തിനായി ഡാം നിർമാണം ഉപേക്ഷിച്ച വാർത്ത! പലരും മടങ്ങിപ്പോയി സഖാവും സുഹൃത്തുക്കളും ആലോചിച്ചെടുത്ത തീരുമാനം ഈ മണ്ണിൽ കാലുറപ്പിച്ചു നില്ക്കാനായിരുന്നു അങ്ങിനെ കക്കുപ്പടിയിലെ ഭവാനിപ്പുഴയോരത്ത് അവർ ആറു പേർ കൂട് കൂട്ടി സഖാവിനെക്കൂടാതെ കെ എസ് ഇ ബി ജീവനക്കാരൻ സഹദേവൻ തുണിക്കട നടത്തിയിരുന്ന രാംദാസ് കൃഷിപ്പണിയുമായി നടന്ന ദാമോദരൻ തോമസ് തുടങ്ങിയവർ ആനകളും കുറുനരികളും കാട്ടുപന്നികളും വിഷപ്പാമ്പുകളും കടുവയും കരടിയും വരെ വിഹരിച്ചിരുന്ന നാട്ടിൽ പറക്കമുറ്റാത്ത പൊടിക്കുഞ്ഞുങ്ങളുമായി കൂടുവയ്ക്കുംബോൾ സഖാവിനു കൈമുതലായുണ്ടായിരുന്നത് ജന്മസിദ്ധമായ കരളുറപ്പ് മാത്രം.ഈശ്വരവിശ്വാസം പണ്ടെ സഖാക്കൾക്ക് പറഞ്ഞിട്ടുള്ളതല്ലല്ലൊ?

                                        മരണംവരേയും സഖാവിന്റെ കിടയ്ക്കയ്ക്കു ചുറ്റും കാവലിരുന്നത് സഖ:എ കെ ജി യും കൃഷ്ണപിള്ളയും വി എസ്സും നായനാരും മാത്രമല്ല മാർക്സും ഏംഗൽസും ലെനിനും സ്റ്റാലിനുമെല്ലാം ആണു അടച്ചു കെട്ടിയ മുറികൾക്കുള്ളിലെ അരണ്ട വെളിച്ചത്തിലെ ദൈവങ്ങളെ  അദ്ദേഹത്തിനു പഥ്യമല്ലായിരുന്നു ആപത്തുകാലത്ത് ഒരു കൈ സഹായിക്കുന്ന മനുഷ്യ ദൈവങ്ങളുമായിട്ടായിരുന്നു അദ്ദേഹത്തിന്റെ ചങ്ങാത്തം.അദ്ദേഹം ഏതെങ്കിലും ഒരു ക്ഷേത്ര നടയിൽ കൈ കൂപ്പി നില്ക്കുന്നതു കണ്ടവരാരുമില്ല.അഥവാ അങ്ങിനെ ഒരു സാക്ഷിയുണ്ടെങ്കിൽ അത് ബേബിച്ചേച്ചിയായിരിക്കും ആറ്റുകാലമ്മയുടെയുടെ ഭക്തയായിരുന്നു പണ്ടുമുതലെ അവർ. തന്റെ ഈശ്വര വിശ്വാസത്തെക്കുറിച്ചു തർക്കിക്കുന്നവരോട് ശക്തമായി പ്രതികരിച്ചിരുന്ന സഖാവ് പക്ഷെ സഹധർമ്മിണിയുടെ പരിഹാസത്തെ ചെറുചിരിയോടെയാണു തള്ളിക്കളഞ്ഞിരുന്നത് കാലക്രമേണ അദ്ദേഹത്തിന്റെ നിലപാടിൽ മയം വന്നു. ഇളയമകന്റെ തുടർച്ചയായ ചികിത്സ  അദ്ദേഹത്തെ തളർത്തിയിരുന്നു ചില പാർടി നേതാക്കളുടെ ക്ഷേത്ര ദർശനങ്ങളും ഈശ്വരാരാധന സഖാക്കളുടെ വ്യക്ത്തിപരമായവിശ്വാസമാണെന്ന പാർടിനിലപാടും ക്ഷേത്രങ്ങളുമായുള്ള അദ്ദേഹത്തിന്റെ അകലം കുറച്ചു.എങ്കിലും മനുഷ്യരെയാണു അദ്ദേഹം  എന്നും വിശ്വാസത്തിലെടുത്തിട്ടുള്ളത്. സ്വന്തം ചങ്കുറപ്പായിരുന്നു അദ്ദേഹത്തിന്റെ ബലം. ആ ഒരു ബലമാണു കൊടിയ ചൂഷണങ്ങളുടേയും അതിക്രമങ്ങളുടേയും നാട്ടിൽ പോരാട്ടം നടത്താനും ഇടതുപക്ഷ പ്രസ്ഥാനത്തോടൊപ്പം മരണം വരെ ഉറച്ചു നില്ക്കാനും അദ്ദേഹത്തിനു തുണയായത് ഭൂപ്രഭുക്കന്മാർക്കും സ്ഥലത്തെ പ്രമാണിമാർക്കും എതിരെ വിരൽ ചൂണ്ടി സംസാരിക്കാൻ അദ്ദേഹത്തിനു ഒട്ടും മടിയുണ്ടായില്ല അതുവരെ ഓഛ്ചാനിച്ചു മാത്രം ശീലിച്ച ആദിവാസികൾക്കും തൊഴിലാളികൾക്കും തങ്ങളുടെ യജമാനന്മാരുടെ മുഖത്തു നോക്കി സംസാരിക്കാൻ അദ്ദേഹം പ്രേരണയായി ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട അദ്ദേഹം മുഖം നോക്കാതെ നിലപാടെടുത്തു ഒരു ചോദ്യത്തിനു അദ്ദേഹത്തിനു ഒരു ഉത്തരമെയുള്ളു പല ഉത്ത്തരങ്ങളില്ല ഇത് അദ്ദേഹത്തെ പല പ്രമുഖന്മാരുടെയും കണ്ണിലെ കരടാക്കി മാറ്റി എങ്കിലും പാർശ്വവല്കരിക്കപ്പെട്ട ജനതയ്ക്ക് അദ്ദേഹം പ്രിയങ്കരനായിരുന്നു അവർ തങ്ങളുടെ അനിഷേധ്യ നേതാവായി അദ്ദേഹത്തെ അവരോധിച്ചിരുന്നു നേത്രുനിരയിൽ നില്ക്കുംബോളും അധികാരത്തിന്റെ വേലിക്കെട്ടുകൾക്കു പുറത്തായിരുന്നു അദ്ദേഹം വിരൽ ഞൊടിച്ചാൽ ലക്ഷങ്ങൾ കാല്കീഴിൽ വരുന്ന ഒരു ഭൂതകാലം അദ്ദേഹത്തിനുണ്ടായിരുന്നു എന്നാൽ സംബത്തിന്റേയൊ അധികാര ജ്വരത്തിന്റെയൊ കണക്കു പുസ്തകമായിരുന്നില്ല ആ ജീവിതം അട്ടപ്പാടിയിൽ കാലുറപ്പിച്ചപ്പോൾ സ്വന്തമായ്ക്കിയ ഒരു പിടി മണ്ണല്ലാതെ മരണം വരെ വേറെ സംബാദ്യമൊന്നും അദ്ദേഹത്തിനില്ല പിന്നെയുള്ളതു നാലുമക്കൾ. ഒരു പാടു പേരെ സഖാവ് സഹായിച്ചിട്ടുണ്ട് ഒരു പാടു പേർ സഖാവിന്റെ സഹായം ചോദിച്ചു വാങ്ങിയിട്ടുണ്ട് അതിനൊന്നും സഖാവ് തിരിച്ചൊന്നും പ്രതീക്ഷിച്ചിട്ടില്ല അതുകൊണ്ടുകൂടിയാവാം തൈയ്ക്കാട് വൈദ്യുതശ്മശാനത്തിൽ അദ്ദേഹത്തെ ചിതയിലേയ്ക്കെടുക്കുംബോൾ സാക്ഷികളായുണ്ടായിരുന്നത് മക്കളും അടുത്ത ബന്ധുക്കളും മാത്രം പക്ഷെ പ്രകൃതി മനുഷ്യരെ പോലെയല്ല ആർത്തലയ്ക്കാൻ അതിനു മടിയേതുമില്ല സഖാവിനെ യാത്രയാക്കുംബൊൾ അട്ടപ്പാടിയിലെ പ്രകൃതി ആർത്തലച്ചു പെയ്യുകയായിരുന്നു മുൻപെങ്ങുമില്ലാത്തവണ്ണം!!

                            പാർടിപ്രവർത്തകന്റെ അച്ചടക്കം വ്യക്തിജീവിതത്തിലും പുലർത്തിയിരുന്ന ആളായിരുന്നു ഗോപാലപിള്ള.അദ്ദേഹം ശക്തനായൊരു കുടുംബനാഥനായിരുന്നു അദ്ദേഹം പറയുന്നതുപോലെയല്ലാതെ ആരും കാര്യങ്ങൾ ചെയ്യുമായിരുന്നില്ല.കഷ്ടപ്പാടുകൾക്കിടയിലും മക്കളെയെല്ലാം പ0ഇപ്പിച്ചു ബിരുദധാരികളാക്കി.രണ്ടു പേർ അച്ചന്റെ അതെ വകുപ്പിൽ അതെ ജോലിയിൽ പ്രവേശിച്ചു.ഒരു കെ എസ് ഇ ബി കുടുംബം അപാരമായ ഒരു മനസ്സാന്നിദ്ധ്യത്തിന്റെ കഥ കൂടിയാണത്.രണ്ട് ദശകങ്ങൾക്കു മുൻപ് ചെമ്മണ്ണൂർ കോവിലിനു സമീപമുള്ള ട്രാൻസ്ഫൊർമെർ കണക്ഷൻ റിപ്പയർ ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നിമിഷം ഷോക്കേറ്റു പിടഞ്ഞു ആ ശരീരം. ആശുപത്രിയിലെത്തിക്കുംബോൾ എല്ലാവർക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു.ഒരു കൈ കത്തിക്കരിഞ്ഞിരിക്കുന്നു,ശരീരമാസകലം പൊള്ളലേറ്റിരിക്കുന്നു.പക്ഷെ സഖാവു തിരിച്ചു വന്നു.ഒരു കൈ നഷ്ടപ്പെട്ടിരിക്കുന്നു.ശരീരത്തിൽ പലയിടത്തും മാംസം വച്ചു പിടിപ്പിച്ചിരിക്കുന്നു. പെരിന്തൽ മണ്ണ മൗലാന ആശുപത്രിയിൽ പതിവായി സന്ദർശിക്കുംബോൾ ഒരാൾ ജീവിതത്തിലേയ്ക്ക് എങ്ങിനെ ശക്തമായി തിരിച്ചു വരുന്നു എന്നതു കണ്ട് വിസ്മയിച്ചിട്ടുണ്ട്. ആദ്യത്തെ കുറച്ചു ദിവസങ്ങളിൽ കുത്തിക്കീറുന്ന വേദനയുടെ കണ്ണുനീരായിരുന്നു സഖാവിനു പിന്നീട് അടുപ്പമുള്ളവർ വരുംബോൾ ഒരിറ്റ് കണ്ണുനീർ. ഒരു വാക്ക്. “പറ്റിപ്പോയി.”അവിടെ തീർന്നു വിഷമങ്ങളെല്ലാം.പിന്നെ ഒരു പോരാട്ടം തുടങ്ങുകയായി.ജീവിതത്തിലേക്കുള്ള തേരോട്ടം.ആശുപത്രിക്കിടക്കയിലും ദേശാഭിമാനിയാണു പഥ്യം.സംസാരം മലബാറിലെ വിപ്ലവകാരികളെക്കുറിച്ചും ഇമ്പിച്ചിബാവയെയും ടി കെ ഹംസയെയുമെല്ലാം പലകുറി പറയും.അപകടത്തിന്റെ ഒന്നാം വാർഷികം ആയപ്പോൾ സഖാവ് തല ഉയർത്തിപ്പിടിച്ചു തന്നെ നിന്നു ഉണ്ണാനും ഉടുക്കാനും എനിക്ക് ഒരു കൈ തന്നെ ധാരാളം എന്നൊരു ധ്വനിയുണ്ടായിരുന്നു ആ നില്പിൽ.വർഷങ്ങൾക്കിപ്പുറം മക്കൾ രണ്ടു പേരും ഇതെ ജോലിയിൽ ചേരാനൊരുങ്ങുംബോൾ തടസ്സം നില്ക്കാൻ അമ്മ മാത്രം! അച്ചനു കുലുക്കമൊന്നുമില്ല.മക്കൾക്കതു ലവലേശമില്ല!!ഒരു മകളുണ്ടായിരുന്നതിനെ പറഞ്ഞുവിട്ടിരിക്കുന്നതു പട്ടാളക്കാരന്റെ കൂടെ അതുകൊണ്ട് മരുമകനും കുലുക്കമൊന്നുമില്ല! കണ്ടുനില്ക്കുന്ന നമ്മുടെ മുട്ട് കൂട്ടിയിടിക്കുന്നു. അതാണു ഈ കെ എസ് ഇ ബി കുടുംബം!!

                      സർക്കാർ ജോലി കിട്ടുന്നതിനു മുൻപും അതിനു ശേഷവും ഒരു തികഞ്ഞ കർഷകൻ കൂടിയായിരുന്നു അദ്ദേഹം പുലരും മുൻപെ പറമ്പിലേക്കിറങ്ങിയിരുന്ന അദ്ദേഹം നേരമിരുട്ടിയാലും കയറാൻ മടിച്ചിരുന്നു.ആറു പേരടങ്ങുന്ന കുടുംബത്തിനെ അന്നമൂട്ടാൻ അതല്ലാതൊരു വഴിയില്ലായിരുന്നു അന്ന്.ആ ശീലം ജീവിതാവസാനം വരേയും അദ്ദേഹം കൊണ്ടു നടന്നു പാർട്ടി പ്രവർത്തനമൊ മറ്റൊ ഉള്ളപ്പോൾ മാത്രമെ ഇതിനൊരു മാറ്റം വന്നിരുന്നുള്ളു.തന്റെ കൃഷിയിടത്തിൽ അദ്ദേഹം ചെയ്യാത്ത കൃഷിയില്ല.ഇഞ്ചി,മഞ്ഞൾ,കുരുമുളക്,അടക്ക,തെങ്ങ്,കാപ്പി ഏലം വാഴ ജാതി അങ്ങിനെ അങ്ങിനെ എന്തും അവിടെ വളർത്തും .കാച്ചിൽ,കൂർക്ക,കൂവ മധുരച്ചേമ്പ്,കരിമ്പ് തുടങ്ങി ചില പ്രത്യേക ഇനങ്ങൾ അവിടെയെ കാണാറുള്ളു കൊക്കൊച്ചെടികളും കക്കിരിക്കയും അവിടെ വളർത്തിനോക്കിയിട്ടുണ്ട്.ക്ഷീരകർഷകൻ കൂടിയായിരുന്നു അദ്ദേഹം മുക്കാലി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആദ്യകാലമെംബെർമാരിൽ ഒരാളായിരുന്നു അദ്ദേഹം പശു,എരുമ,ആട്,കോഴി,താറാവ്,മുയൽ,പട്ടി,പൂച്ച എന്നിങ്ങനെ ജീവജാല സംബന്നമായ ഒരു വീടായിരുന്നു സഖാവിന്റേത് നെല്കൃഷി ഉണ്ടായിരുന്ന കാലത്ത് നെല്ല് വീട്ടിലേക്കും വൈക്കോൽ പശുക്കൾക്കും എന്നതത്വത്തിലായിരുന്നു അദ്ദേഹം.അക്കാലത്ത് പാതിരാത്രിയില്പ്പോലും അയല്ക്കാരേയും കൂട്ടി വെള്ളം കൊണ്ടുവരാൻ പോകുവാൻ അദ്ദേഹത്തിനു മടിയേതുമുണ്ടായിരുന്നില്ല.എങ്ങിനെ അധ്വാനിച്ചു ജീവിക്കാമെന്നു മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം.അന്യന്റെ വിയർപ്പിന്റെ പങ്കു പറ്റരുതെന്നു അദ്ദേഹം യുവാക്കളെ പടിപ്പിച്ചു.അന്നത്തെ തലമുറ അതു പിന്തുടർന്നു കാരണം അവർക്ക് അദ്ദേഹം നല്ലൊരു മാതൃകയായിരുന്നു.അദ്ദേഹത്തെ മദ്യപിച്ചു കൊണ്ടൊ അല്ലെങ്കിൽ ചീട്ടു കളി സംഘത്തിലൊ കാണാൻ കഴിയുക അസാധ്യമായിരുന്നു.ഉണ്ടായിരുന്ന ഏക ദുശ്ശീലം എല്ലാ സഖാക്കൾക്കും ഉള്ളതു തന്നെ-ദിനേശ് ബീഡി,പരിപ്പുവട,കട്ടൻ ചായ--പുകവലിയെക്കുറിച്ചോർത്തു പിന്നീട് അദ്ദേഹം വിഷമിച്ചിട്ടുണ്ട്. ശക്തമായ ചുമയും ശ്വാസം മുട്ടും അലട്ടിയപ്പോൾ ഇതൊഴിവാക്കെണ്ടതായിരുന്നു എന്ന് അദ്ദേഹം ചിന്തിച്ചിരുന്നു.ഒരു കാലത്ത് അദ്ദേഹം യുവാക്കളെ നയിച്ചിരുന്നു നിയന്ത്രിച്ചിരുന്നു.യുവാക്കളുടെ അഭിലാഷങ്ങൾക്ക് അദ്ദേഹം എതിരു നിന്നിരുന്നില്ല.അദ്ദേഹത്തിന്റെ മക്കളെല്ലാം നല്ല കായികതാരങ്ങളായിരുന്നു.ആദ്യ കാല ക്ളബ്ബുകളായ നവജീവന്റെയും എമറാൾഡിന്റെയും ഇപ്പോഴുള്ള ഫീനിക്സിന്റേയും പ്രവർത്തകരായിരുന്നു അവർ.എന്നാൽ യുവാക്കളുടെ അതിരുവിട്ട പെരുമാറ്റങ്ങളോടും വാക്കുകളോടുപോലും അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു.യുവാക്കളോടെന്നല്ല ആരോടും പദവിയും പ്രായവും നോക്കാതെ അദ്ദേഹം പ്രതികരിച്ചു.സഖാവിന്റെ കാഴ്ച്ചവട്ടത്തിനുള്ളിൽ നിന്നുകൊണ്ട് മോശമായി പെരുമാറാനൊ സംസാരിക്കാനൊ ആരും ധൈര്യപ്പെട്ടിട്ടില്ല അന്നും ഇന്നും. ഇപ്പോൾ കാലം മാറി ജീവിതസാഹചര്യങ്ങൾ മാറി യുവാക്കളുടെ കാഴ്ച്ചപ്പാടുകൾ മാറി ചരിത്രമറിയാത്ത ഒരു തലമുറയാണുള്ളത് ഇവിടെ സ്പന്ദിക്കുന്ന ചരിത്രമായി കുറച്ചു മനുഷ്യർ ജീവിച്ചിരുന്നു. അവരിൽ നിന്നും അനുഭവങ്ങളുടെ ആ മഹാസാഗരം ഏറ്റുവാങ്ങാൻ ആവാതെ പോയത് ജീവിതത്തിലെ തീരാനഷ്ടം.ആദ്യം പോയത് സഹദേവൻ ഒരുദശകങ്ങൾക്കിപ്പുറം രാംദാസ് ഒരു പതിറ്റാണ്ടിനിപ്പുറം ഇതാ അവസാന കണ്ണിയും വേർപെട്ടിരിക്കുന്നു, സഖാവ് ഗോപാലപിള്ള.

                                 സഖാവ് ഗോപാലപിള്ളയുടെ അട്ടപ്പാടിയിലെ അരനൂറ്റാണ്ടുകാലത്തെ ജീവിതം അവിടുത്തെ മാർക്സിസ്റ്റ് പാർടിയുടെ ചരിത്രം കൂടിയാണു.സഖാവ് പ്രവർത്തിച്ചിരുന്ന മുക്കാലി ബ്രാഞ്ചിനെ അട്ടപ്പാടിയിലെ ഏറ്റവും ശക്തമായ ബ്രാഞ്ച് ആക്കി മാറ്റിയെടുത്തതിൽ സഖാവിനുള്ള പങ്ക് നിസ്തുലമാണു ഒരുവേളയിൽ അട്ടപ്പാടിയിലെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചിരുന്നത് ഈ ബ്രാഞ്ചിൽ നിന്നുള്ളവരായിരുന്നു സഖാവിന്റെ പാദസ്പർശനമേല്ക്കാത്ത ഒരിടവും അട്ടപ്പാടിമണ്ണിൽ ഇല്ല ഭരണസിരാകേന്ദ്രമായ അഗളി മുതൽ ഉൾപ്രദേശങ്ങളായ ഷോളയൂർ,പുതൂർ,ഗലസി,ചിണ്ടെക്കി,പാലൂർ,കള്ളമല,കാരറ,ചിറ്റൂർ എല്ലായിടത്തും സഖാവെത്തിയിരുന്നു തികഞ്ഞ കേഡറിസത്തോടെ പാർടി കെട്ടിപ്പടുത്ത സഖാവായിരുന്നു അദ്ദേഹം.പാർടിയുടെ മുക്കാലി ബ്രാഞ്ചിലെ ആദ്യകാല പ്രവർത്തകനും പിന്നീട് അട്ടപ്പാടി ഏരിയസെക്രട്ടറിയുമായ സഖാവും കൂട്ടരും പാർടി വിട്ടപ്പോഴും സഖാവിനു പാർടിയിൽ തുടരാൻ സംശയമേതുമില്ലായിരുന്നു പാർടി നയപരിപാടികളെക്കുറിച്ച് സഖാവിനുണ്ടായിരുന്ന വ്യക്ത്തയായിരുന്നു കാരണം.ദേശാഭിമാനിയുടെ സ്ഥിരം വായനക്കാരനായിരുന്ന അദ്ദേഹം പാർടിപത്രം തലയിണയാക്കിയിരുന്ന പലരിൽനിന്നും വ്യത്യസ്ഥനായിരുന്നു രാവിലെത്തെ ഓട്ടപ്രദക്ഷിണത്തിനുശേഷം വൈകുന്നേരത്തിനായി പലതും മാറ്റിവയ്ക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു ചിലപ്പോൾ രാത്രി ഒരുപാടു വൈകുവോളം മാറ്റിവച്ചവയുമായി സഖാവ് സംവദിച്ചിരുന്നു പാർടിയുടെ പിറവിയെക്കുറിച്ചും വളർച്ചയെക്കുറിച്ചുമെല്ലാം അദ്ദേഹത്തിനു തികഞ്ഞ അറിവുണ്ടായിരുന്നു സ:എ.കെ.ജി.യുടെയും കൃഷ്ണപിള്ളയുടെയും ഇ എമ്മിന്റെയുമെല്ലാം ജീവചരിത്രം അദ്ദേഹത്തിനു മനപ്പാ0മായിരുന്നു.അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ പാർടിയെക്കുറിച്ചും അതിന്റെ നയപരിപാടികളെക്കുറിച്ചും ഇത്ര അറിവും ആർജ്ജവവും ഉള്ള വേറൊരാൾ അട്ടപ്പാടിയിൽ ഇല്ല എന്നു തന്നെ പറയാം പാർടി പിന്നീട് വളർന്ന് ഒരുപാട് ബ്രാഞ്ചുകളും എൽ.സി.കളും ഒക്കെ ആയപ്പോഴും സഖാവ് മുക്കാലിയിലെ സാധാ പ്രവർത്തകനായി തുടർന്നു.മരണം വരേയും അദ്ദേഹം സി.പി.എം കാരനായിരുന്നു.പാർടിയൊടും പാർടി സെക്രെട്ടറിയോടും വിധേയനായിരിക്കുംബോഴും പ്രതിപക്ഷ നേതാവിന്റെ നിലപാടുകളിലെ ശരി അദ്ദേഹം ചിലരോടെങ്കിലും വ്യക്തമാക്കിയിരുന്നു.പാർടിയുടെ മേല്ഘടകം മുതൽ താഴെത്തട്ടുവരെയുള്ളവയുടെ പ്രവർത്തനത്തിൽ വിഭാഗീയത സൃഷ്ടിച്ച മുരടിപ്പിൽ അദ്ദേഹം ഖിന്നനായിരുന്നു.അട്ടപ്പാടിയിലേക്കും അതിന്റെ അനുരണനങ്ങളെത്തിയപ്പോൾ അദ്ദേഹം പ്രവർത്തനങ്ങൾ കുറച്ചു.പ്രായത്തിന്റെ വെല്ലുവിളികളും ഒരു കാരണമായി.എങ്കിലും അദ്ദേഹം തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണു ഒരുപാട് വെല്ലുവിളികൾ നേരിട്ട പാർടിയാണു സി.പി.എം കൂടുതൽ ശക്തിനേടി അതു തിരിച്ചു വരും എന്നു അദ്ദേഹം ശക്തമായി വിശ്വസിച്ചു.മരണം വരേയ്ക്കും പാർടിയെയും പാർടിപത്രത്തേയും അദ്ദേഹം ചേർത്തു പിടിച്ചു.മരണത്തിലും അദ്ദേഹം ഏറ്റുവിളിക്കുന്നത് മുൻ ഗാമികളുയർത്തിയ മുദ്രാവാക്യം തന്നെ. സഖാക്കളെ.......


“മണ്ണിൽ പിറന്നു വീണവർ നമ്മൾ

മണ്ണിൽ പണിയെടുത്തു വളർന്നവർ നമ്മൾ

മരണം വന്നു വിളിക്കുംബോൾ

മണ്ണിലേയ്ക്കു മടങ്ങുന്നവർ നമ്മൾ



ചേറു പുരണ്ട കൈകളിത്

ചെങ്കൊടിയേന്തിയ കൈകളിത്

ചെഞ്ചോരയൊഴുകുംബോഴും

സഖാക്കളെ നാം ... മുന്നോട്ട്.......മുന്നോട്ട്.......!“

Saturday, August 02, 2014

ഹായ് ആം ശശി

ആസിഫ് അലിയുടെ ഗുണ്ടകള്‍ അറിയുന്നതിന്... HI, i'm Sasi

ഹായ് ആം ടോണി കണ്ട് ശശിയായിപ്പോയ ഒരു പെണ്‍കുട്ടി ഹായ് ആം ശശി എന്ന് ഫേസ്ബുക്കില്‍ എഴുതിയതിന് ആസിഫ് അലി ഫാന്‍സുകാര്‍ പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പട്ടാപ്പകല്‍ പൊതുജനമധ്യത്തില്‍ വെച്ച് അക്രമിച്ചു. അടികൊണ്ട കുട്ടികള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ഇതുവരെയും പ്രതികരിക്കാന്‍ ആസിഫ് അലി തയാറായിട്ടുമില്ല.
പറഞ്ഞുവന്നപ്പോ ഒരു സംശയം മധു മുരളിക്കുണ്ട്. ആ ആസിഫലിക്കും ഫാന്‍സോ. കഷ്ടിച്ച് ഒരു സിനിമ പോലും സ്വന്തം നിലയില്‍ വിജയിപ്പിക്കാന്‍ കഴിയാത്ത ഒരു കൊച്ചു ചെറുക്കനാണ് ഇപ്പറയുന്ന ആസിഫലി. കാസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെയുള്ള മുഴുവന്‍ ജനതക്കും ടിയാനെ അറിയുമോ എന്ന് പോലും സംശയമാണ്. നമ്മുടെ സീരിയില്‍ താരങ്ങളുടെ പോപ്പുലാരിറ്റിയെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ അതുമില്ല. അങ്ങനെയുള്ള ഈപ്പറയുന്ന ആസിഫ് അലിയെന്ന എലിക്കുഞ്ഞിന് എവിടുന്നാണ് പത്തു ഫാന്‍സിനെ തികച്ചു കിട്ടുന്നത്. ഫാന്‍ പോയിട്ട് ഒരു വിശറി പോലും കിട്ടാനുള്ള യോഗ്യത ആസിഫലിക്കില്ല. അപ്പോ പിന്നെ ആരാണ് തിരുവനന്തപുരത്ത് ആസിഫിനായി പിച്ചാത്തിയെടുത്തത്. തീര്‍ച്ചയായും അത് ക്വട്ടേഷന്‍ ഗുണ്ടകള്‍ തന്നെയാവും.
മേല്‍പ്പറഞ്ഞ അടിപിടി സംഭവത്തിന് താനുമായി ബന്ധമില്ല എന്ന് ആസിഫ് പറയുന്നത് വരെ ഉറപ്പിച്ചു വിശ്വസിക്കാം ഇത് ആസിഫ് അലിയുടെ ക്വട്ടേഷന്‍ ഗുണ്ടകളാണെന്ന്. കേരളത്തില്‍ അങ്ങോളം ഇങ്ങോളം ക്വട്ടേഷന്‍ ഗുണ്ടകളുള്ള ഈ കാലത്ത് എപ്പോഴും കൈവെട്ടാനും കാലുവെട്ടാനും ക്വട്ടേഷന്‍ കിട്ടിയെന്ന് വരില്ല. അപ്പോള്‍ പിന്നെ ഉപജീവനം നടക്കേണ്ട. ഗുണ്ടാപ്പണിയല്ലാതെ മറ്റൊന്നും ഈവക പാര്‍ട്ടികള്‍ക്ക് അറിയാനും വയ്യ. അപ്പോ പിന്നെ തിയറ്ററില്‍ പോയി കൂവുക, ഏത് മണിക്കൂസന്റെ പടത്തിനും കാശുകിട്ടിയാല്‍ കൈയ്യടിക്കുക, പടം കൊള്ളില്ലെന്ന് പറയുന്നവന്റെ അപ്പനും അമ്മക്കും വിളിക്കുക, ഇടിക്കുക തുടങ്ങിയ ചില്ലറ കേസുകളും ക്വട്ടേഷന്‍ ഗ്രൂപ്പുകള്‍ ഏറ്റെടുത്ത് നടത്തി തുടങ്ങി എന്നതിന്റെ തെളിവാണ് ആസിഫലി സംഭവം  എന്ന് പറയാതെ വയ്യ.
പക്ഷെ മധുമുരളിയുടെ പ്രശ്‌നം ഇതൊന്നുമില്ല. ആസിഫ് അലിയുടെ ഒന്നു രണ്ടു സിനിമകള്‍ കണ്ടുപോയി എന്ന ക്രിമിനല്‍ കുറ്റം മധുമുരളിയും ചെയ്തിട്ടുണ്ട്. രണ്ടു ഡലയോഗ് പറയുമ്പോള്‍ നാലു തവണ അണയ്ക്കുന്ന ദുര്‍ബലജീവിയാണ് ഈപ്പറയുന്ന ആസിഫലി. ക്വട്ടേഷന്‍ ഗ്രൂപ്പുകാര്‍ ദയവ് ചെയ്ത് വല്ല  കറുത്ത മുട്ടനാടിന്റെ ചോര പോലെയുള്ള ഒറ്റമൂലിയും കൊടുത്ത് തങ്ങളുടെ തലവനെ ഒന്ന് മിനുക്കിയെടുക്കുന്നത് നന്നാവും. കുറഞ്ഞ പക്ഷം പെണ്‍പിള്ളാരുടെ വീട്ടുകാരുടെ കൈയ്യില്‍ നിന്ന് അടി കിട്ടുമ്പോള്‍ ഓടാനെങ്കിലും അതുപകരിക്കും.
ഇനി ഹായ് ആം ശശി, സോറി ഹായ് ആം ടോണി എന്ന സിനിമയെക്കുറിച്ച് രണ്ടു വാക്ക്. സിദ്ധിഖ് ലാലുമാരിലെ ലാലിന്റെ മകനായ ജൂനിയര്‍ ലാലാണ് ഈ സിനിമയുടെ സംവിധായകന്‍. ഇപ്പറഞ്ഞ ജൂണിയറിന്റെ ആദ്യ സിനിമയായ ഹണിബീ വൃത്തികേടുകളുടെ കൂമ്പാരം തന്നെയായിരുന്നു. ഇത്തവണ വിവരക്കേടുകളുടെ കുമ്പാരമുണ്ടാക്കാനാണ് ജൂണിയര്‍ ശ്രമിച്ചത്. സിനിമയെടുക്കുന്നതിന് മുമ്പ് മിനിമം ഒന്നോ രണ്ടോ സിനിമകളെങ്കിലും കുറഞ്ഞത് സ്വന്തം അച്ഛന്റെ സിനിമകളെങ്കിലും ഒന്ന് കാണുന്നത് ജൂണിയര്‍ ലാലിന് നന്നായിരിക്കും. മറ്റൊന്നിനുമല്ല, സിനിമ എന്താണെന്ന് മനസിലാക്കാന്‍ ഇത് ഉപകരിക്കും.
ആസിഫലിയും മിയയും സിനിമയിലെ നായകനും നായികയുമാണ്. (ഒറിജിനല്‍ പേര്‍ ഓര്‍മ്മയില്ല. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ തലക്ക് ബോധമില്ലായിരുന്നു). ഇവര്‍ രണ്ടുപേരും പണി തീരാത്ത ഒരുഫ്‌ളാറ്റ് കെട്ടിടത്തിലെ ഫുള്‍ ഫര്‍ണിഷ്ഡ് ഫ്‌ളാറ്റില്‍ താമസമാക്കുന്നു. പിന്നെ അവിടേക്ക് ഒരു ടോണി വരും. പിന്നെ ഇടിയോട് ഇടിയും ചോദ്യം ചോദിക്കലുമൊക്കെയാണ്. സിനിമ കണ്ട് കണ്ട് ഒരുമാതിരിപ്പെട്ടവര്‍ക്കൊക്കെ ഭ്രാന്തന്‍മാരാകും. ഭ്രാന്ത് വരാതിരിക്കാന്‍ പിന്നീട് പ്രേക്ഷകരാരും ടോണിയുള്ള തിയറ്ററുകളുടെ വഴിയേ പോയതേയില്ല.
ഇനി സിനിമയില്‍ ടോണി ചോദിക്കുന്നത് പോലെ ഒരു ചോദ്യം മധുമുരളി ജൂണിയറിനോടും ആസിഫ് അലിയുടോയും പുള്ളിയുടെ ക്വട്ടേഷന്‍ പണിക്കാരോടും ചോദിക്കാം. ചോദ്യം നമ്പര്‍ വണ്‍- നിങ്ങള്‍ക്കൊക്കെ ഈ പണി നിര്‍ത്തിക്കൂടേ. അതായത് സിനിമാ പിടുത്തവും ക്വട്ടേഷന്‍ പണിയും. നിങ്ങളുടെ കാര്യത്തില്‍ രണ്ടും ക്രിമിനല്‍ പരിപാടികളാണ്. ഉത്തരം തരണം എന്ന് നിര്‍ബന്ധമില്ല. വെറുതെയൊന്ന് ചോദിച്ചന്നെയുള്ളു.
റേറ്റിംഗ് - റേറ്റിംഗ് എന്ന വാക്കു തന്നെ ഹായ് ആം ടോണിയുടെ കാര്യത്തില്‍ മധുമുരളി പിന്‍വലിച്ചിരിക്കുന്നു. ഈ ബോറന്‍ വസ്തുവിന് കൊടുക്കേണ്ടത് ചാണകവെള്ളം മുക്കിയ ചൂലിനുള്ള അടിയാണ്. ഇത്രയും പറഞ്ഞതുകൊണ്ട് മധുമുരളിയെ പഞ്ഞിക്കിടാന്‍ ആസിഫ് അലി ക്വട്ടേഷന്‍ ഗ്രൂപ്പിന് പദ്ധതിയുണ്ടെങ്കില്‍ ഞാന്‍ ഒരു കാര്യം പറയാം. ഞാന്‍ തലൈവന്‍ ഫാനാണ്. തലൈവന്‍ എന്നാല്‍ സാക്ഷാല്‍ തലൈവന്‍ രജനികാന്ത്. തലൈവന്‍ ഫാന്‍സിനോട് കളിച്ചാല്‍ പഴയ അനിസ്‌പ്രേയുടെ പരസ്യം ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. 'പൊടിപോലുമില്ല കണ്ടുപിടിക്കാന്‍'.

ടാക്കീസ്/ മധു മുരളി
Saturday August 02, 2014
http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=15543&r_id=xCTqr&Itemid=259

കേസന്വേഷണം ഉടന്‍ അട്ടിമറിക്കും?

'ഇവളുമാര്‍' ജീവിതം തകര്‍ക്കും, സജിയെ നോക്കിക്കൊള്ളണം! ബ്ലൂഫിലിം ബ്ലാക്‌മെയില്‍ കേസില്‍ സാക്ഷിയുടെ വെളിപ്പെടുത്തല്‍: കേസന്വേഷണം ഉടന്‍ അട്ടിമറിക്കും?

തിരുവനന്തപുരം: കൊച്ചി ബ്ലാക്‌മെയിലിംഗ് കേസില്‍ പുതിയ വെളിപ്പെടുത്തലുകളുമായി കേസിലെ ഏകസാക്ഷി കൊല്ലം സ്വദേശി വില്‍സണ്‍ പെരേര. വെഞ്ഞാറമ്മൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യയ്ക്കു കാരണം ബ്ലാക്‌മെയില്‍ സംഘത്തിന്റെ ഭീഷണിയാണെന്നാണ് വില്‍സണ്‍ പെരേര പറഞ്ഞത്. ദൃശ്യങ്ങള്‍ ഭാര്യയെ കാണിക്കുമെന്നായിരുന്നു യുവതികളുടെ ഭീഷണി. കേസിലെ പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശി രവീന്ദ്രന്റെ സുഹൃത്താണ് വില്‍സണ്‍ പെരേര.
'ഇവളു'മാര്‍ എന്റെ ജീവിതം തകര്‍ക്കും എന്ന് തന്നോട് പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് രവീന്ദ്രന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും വില്‍സണ്‍ 'ഏഷ്യാനെറ്റ് ന്യൂസി'നു നല്‍കിയ നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. കേസിലെ പ്രതി റുക്‌സാനയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത സിഡി പരാതിക്കാരനായ സജിക്കൊപ്പം താന്‍ കണ്ടിട്ടുണെ്ടന്നും വില്‍സണ്‍ പെരേര അറിയിച്ചു. അത്തരം സിഡികള്‍ ഇല്ലെന്നാണ് പോലീസ് നിലപാട്.
മൂന്നു കോടി രൂപയാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നത്. ബിന്ധ്യയും റുക്‌സാനയുമാണ് ബ്ലാക്ക് മെയിലിംഗിന്റെ പ്രധാനികള്‍. മറ്റാരൊക്കെ ഉള്‍പ്പെട്ടിട്ടുണെ്ടന്ന് തനിക്കറിയില്ല. രാഷ്ട്രീയക്കാരടക്കമുള്ള പല ഉന്നതേരേയും ഇവര്‍ ലക്ഷ്യം വച്ചിരുന്നുവെന്നും വില്‍സണ്‍ പറഞ്ഞു.  കേസിലെ പ്രതികളിലൊരാളായ റുക്‌സാനയില്‍ നിന്നുമാണ് സിഡി പിടിച്ചെടുത്തത്. രവീന്ദ്രന്റെ മറ്റൊരു സുഹൃത്തായ സജികുമാറിനെയും യുവതികള്‍ കുടുക്കിയിരുന്നു. സജിയെ ശ്രദ്ധിക്കണമെന്നും അവന്‍ കടുംകൈ ചെയ്യാതെ നോക്കണമെന്നും രവി പലപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും വില്‍സണ്‍ പെരേര പറയുന്നു.
രവീന്ദ്രന്‍ അല്‍പം കൂടി ബോള്‍ഡായിരുന്നു. അതുകൊണ്ടുതന്നെ കടുംകൈ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തന്നേയും സജിയേയും മൊഴിയെടുക്കാനായി പോലീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി താനും സജികുമാറും കൊച്ചി പോലീസ് അസിസ്റ്റന്റ് കമ്മീഷണറും കൂടിയിരുന്ന് ഈ സിഡി കണ്ടിരുന്നതായും അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
കൊല്ലത്തെ ഒരു കശുവണ്ടി വ്യവസായിയും തടി വ്യവസായിയും സംഘത്തിന്റെ ബ്ലാക്‌മെയിലിംഗിന് ഇരയായതായും അദ്ദേഹം വെളിപ്പെടുത്തി. താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞ് റുക്‌സാന കൊച്ചിയിലെ ഒരു വ്യവസായിയില്‍ നിന്ന് 30 ലക്ഷത്തോളം തട്ടിയെന്നും വില്‍സണ്‍ പറഞ്ഞു. രവീന്ദ്രന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനില്‍ സജികുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഒളി കാമറ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത ശേഷം ഇരകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന സംഘത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്. സജികുമാറിന്റെ ജീവന് ഭീഷണിയുണ്ടെന്നും വില്‍സണ്‍ പെരേര ആവര്‍ത്തിക്കുന്നുണ്ട്.
അതേസമയം കേസ് അന്വേഷണം ഏതാനും ദിവസത്തിനുള്ളില്‍ പൂര്‍ണമായും അട്ടിമറിയ്ക്കപ്പെടുമെന്ന് വിശ്വസീനിയ കേന്ദ്രങ്ങളില്‍നിന്ന് വിവരം ലഭിച്ചു. ഇന്നലെ പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളിലൊരാളായ ജയചന്ദ്രന്റെ തെളിവെടുപ്പ് പ്രഹസനം അവസാനിക്കുന്നതോടെ കേസ് സോളാര്‍ കേസിന്റെ പിന്നാമ്പുറത്തെത്തും. കഴിഞ്ഞ ദിവസം ഉന്നത രാഷ്ട്രീയ നേതാവ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി കേസ് അവസാനിപ്പിക്കേണ്ടതെങ്ങിനെയെന്ന് വിവരിച്ചുവെന്നാണ് അറിയുന്നത്.
സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുകളുണ്ടാകാതെ നോക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വില്‍സണ്‍ പെരേര നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കാനും സാധ്യതയില്ല. അശ്ലീല രംഗങ്ങളടങ്ങിയ സിഡി പോലീസ് പിടിച്ചെടുത്തുവെന്നായിരുന്നു ഇയാള്‍ വെളിപ്പെടുത്തിയത്. ആത്മഹത്യ ചെയ്ത രവീന്ദ്രന്റെ സിഡി താനും മറ്റൊരു സുഹൃത്ത് സജികുമാറും  അസിസ്റ്റന്റ് പോലീസ് കമ്മീഷണറും കൂടിയിരുന്ന് കണ്ടുവെന്ന് ഇയാള്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അന്വേഷണ വിഷയമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
സോളാര്‍ വിവാദത്തില്‍ പെട്ട് മന്ത്രിസഭ ചാഞ്ചാടിയിരുന്ന ഘട്ടത്തില്‍ നടന്നതെന്നു കരുതുന്ന ഒളി കാമറ ഓപറേഷനില്‍ കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകള്‍ക്കും പങ്കുണ്ടെന്നാണ് വിവരം. എതിരാളികളെ തേജോവധം ചെയ്യാന്‍ ഒളികാമറ ഉപയോഗിച്ചുവെന്നാണ് ജയചന്ദ്രന്റെ ചോദ്യം ചെയ്യലില്‍ പോലീസിനു ലഭിച്ചിരുന്ന വിവരം. കേസിലെ പ്രധാന പ്രതികളായ ബിന്ധ്യയും റുക്‌സാനയും ചാനല്‍ അഭിമുഖങ്ങളില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തങ്ങളെ കൊണ്ട് ഒളി കാമറയില്‍ കുടുക്കണമെന്ന് നിര്‍ദ്ദേശിച്ച ചില നേതാക്കളുടെ പേരും ഇവര്‍ വെളിപ്പെടുത്തി. കേസില്‍ ജയചന്ദ്രന്റെ മൊബൈല്‍ ടവര്‍ സന്ദേശം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് ഇയാള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
തുടര്‍ന്നാണ് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയോടെ ഹോസ്റ്റല്‍ റെയ്ഡ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് ഇയാളെ പിടികൂടിയാല്‍ ഭരണപക്ഷത്ത് അതു ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനസിലാക്കിയ പോലീസ് മുറി ഉപയോഗിച്ചിരുന്ന സിനിമാ പ്രവര്‍ത്തകനെ ഉപയോഗിച്ച് ജയചന്ദ്രനെ ഫോണ്‍ ചെയ്ത് പുറത്തേയ്ക്ക് വരുത്തി രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നുവെന്നാണ് സൂചന. പിന്നീടിയാള്‍ രക്ഷപ്പെട്ട വാഹനത്തെ പിന്തുടര്‍ന്ന് പാറശാലയില്‍ വച്ച് പിടികൂടുകയും ചെയ്തു. കേസ് അട്ടിമറി ശ്രമം ആദ്യം മുതലേ ഉണ്ടായിരുന്നുവെന്നതിന് തെളിവാണിത്.


http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=15408&r_id=s2FNG



കൊച്ചി: അനാശാസ്യം ഒളികാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവതികളുടെ സംഘത്തിലെ പ്രധാനിയായ ഹൈക്കോടതി അഭിഭാഷകന്‍ സനിലന്റെ ലാപ്‌ടോപ് പരിശോധിച്ച പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന തെളിവുകള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം നാലു പേരുടെ വിഡിയോദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതായാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ഇതു സംബന്ധിച്ച് ഒരു വിവരവും പോലീസ് പുറത്തുവിടില്ല.

റുക്‌സാന, സൂര്യ എന്നിവരുടെ വലയില്‍ കുരുങ്ങിയ ഒരാള്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ശേഷിക്കുന്ന ഇരകളും ഈ വഴി സ്വീകരിക്കാതിരിക്കാനാണ് പോലീസിന്റെ ഈ തീരുമാനം. കൊച്ചി ഡി.സി.പി: നിശാന്തിനിയുടെ നേതൃത്വത്തില്‍ എറണാകുളം നോര്‍ത്ത് സി.ഐ: എന്‍.സി. സന്തോഷാണ് കേസ് അന്വേഷിക്കുന്നത്. ലാപ്‌ടോപ്പിലെ നീലച്ചിത്ര ചിത്രീകരണം തന്ത്രപരമായിട്ടാണു റുക്‌സാനയും സൂര്യയും നടത്തിയിരിക്കുന്നത്.

വീഡിയോയില്‍ ഇരകളുടെ മാത്രം മുഖമാണ് തെളിയുക. ഒരിക്കലും തങ്ങളുടെ മുഖം 'അഭിനയ'ത്തിനിടെ വീഡിയോയില്‍ പതിയാതിരിക്കാന്‍ റുക്‌സാനയും സൂര്യയും ശ്രദ്ധിക്കാറുണ്ട്. ഒന്നാന്തരമൊരു സംവിധായകന്റെയും കാമറാമാന്റെയും തഴക്കവും പഴക്കവും വീഡിയോ ചിത്രീകരിക്കുന്നതില്‍ ഇവര്‍ പുലര്‍ത്താറുണ്ടെന്നാണ് പോലീസ് പറയുന്നത്. മുഖം വീഡിയോയില്‍ വരാതിരിക്കാന്‍ മുടി വിടര്‍ത്തിയിട്ടു വരെ ഇവര്‍ മുഖം മറയ്ക്കുന്നുണ്ടെന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ഇരയാക്കപ്പെടുന്ന പുരുഷന്മാരുടെ മുഖം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി പതിയാനും ശ്രദ്ധിച്ചിട്ടുണ്ട്. ഒരേസമയം രണ്ടുയുവതികളും പുരുഷനുമുള്ള ദൃശ്യങ്ങളും ലാപ്‌ടോപ്പില്‍ ഉള്ളതായിട്ടാണ് വിവരം. സംഘത്തിന്റെ ചതിക്കുഴിയില്‍ പൊലീസ് ഉദ്യോഗസ്ഥരും   വീണതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിടിയിലായ പ്രതികള്‍ തന്നെയാണ് പോലീസിന് ഈ വിവരം കൈമാറിയത്. എസ്.ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.

വെണ്ണല ഡി.ഡി ഗോള്‍ഡന്‍ ഗെയിറ്റിലെ താമസക്കാരിയുമായ ബിന്ധ്യാ തോമസ് എന്നുവിളിക്കുന്ന സൂര്യ (32), ആലപ്പുഴ സ്വദേശിനിയും കടവന്ത്ര ചിലവന്നൂരിലെ ഗാലക്‌സി വിന്‍സ്റ്റണ്‍ ഫ്‌ളാറ്റിലെ താമസക്കാരിയുമായ റുക്‌സാന ബി. ദാസ് (29) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെയാണ് പോലീസുകാരും ഉള്‍പ്പെട്ട  വിവരങ്ങള്‍ പുറത്തുവന്നത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അന്വേഷണസംഘത്തിന് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി.

ആറു വര്‍ഷമായി ഇവര്‍ ഇരകളെ ഹോട്ടലില്‍ വിളിച്ചുവരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം വാങ്ങുകയുമായിരുന്നു. ഒരു ദിവസത്തെ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍  മാത്രം പ്രതികള്‍ 50 ലക്ഷം രൂപ  വിവിധയാളുകളില്‍ നിന്ന് തട്ടിയെടുത്തതിന്റെ തെളിവുകള്‍ ലഭിച്ചു. അതുകൊണ്ടുതന്നെ ഇവര്‍ ബ്ലാക് മെയിലിംഗിലൂടെ കോടികള്‍ തട്ടിയെടുത്തിരിക്കാമെന്നാണ് അന്വേഷണ സംഘം വിശ്വസിക്കുന്നത്.

നാണക്കേടായതിനാല്‍ പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കൊച്ചിയിലെ വന്‍കിട ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പു നടത്തിയത്. തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ച ഹൈക്കോടതി അഭിഭാഷകനായ വടുതല കുറ്റാട്ടുശ്ശേരിയില്‍ സനിലന്‍ ( 43), ഉദയംപേരൂര്‍ സൗത്ത് പറവൂര്‍   കണ്ടത്തില്‍ വീട്ടില്‍ പ്രജീഷ് എന്ന് വിളിക്കുന്ന ജേക്കബ്   തോമസ്(35) എന്നിവരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.

നഗരത്തിലെ വന്‍കിട ഫ്‌ളാറ്റുകളും ഹോട്ടല്‍ മുറികളും വന്‍തുകയ്ക്ക്   വാടകക്കെടുത്താണ്  തട്ടിപ്പിന് കളമൊരുക്കിയത്. ഇവിടേക്ക് വിളിച്ചുവരുത്തുന്ന ഇരകളുമായുള്ള കിടപ്പറരംഗങ്ങള്‍ മുറിയിലെ സണ്‍ഗ്‌ളാസിനു പിറകില്‍ ഒളിപ്പിച്ചുവയ്ക്കുന്ന കാമറയില്‍ പകര്‍ത്തുന്നതാണ് രീതി. പിന്നീട് ഇതിന്റെ ദൃശ്യങ്ങള്‍ സിഡിയിലാക്കി ഇരകളെ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടും. ഇതിനു  വഴങ്ങാത്തവര്‍ക്കെതിരെ പീഡനത്തിന് പോലീസില്‍ പരാതി നല്‍കും. ചിലരെ വക്കീല്‍ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തും.

മാനക്കേട് ഭയന്ന് പലരും  പണം നല്‍കി രക്ഷപ്പെടുകയാണ് പതിവ്. സിനിമാ താരവും ജൂവലറി ഉടമയുമെല്ലാം ഇത്തരത്തില്‍ രക്ഷപ്പെട്ടവരാണ്. പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തി മൂന്നു കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ പരാതിയിലാണ് യുവതിളും കൂട്ടുകാരും കുടുങ്ങിയത്. 25 ലക്ഷം നല്‍കാമെന്ന് വ്യവസായി സമ്മതിച്ചിട്ടും സംഘം സമ്മതിക്കാതെ കൂടുതല്‍ പണത്തിനായി വില പേശുകയായിരുന്നു.
http://www.rashtradeepika.com/index.php?option=com_k2&view=item&layout=item&id=15413&r_id=s2FNG
തിരുവനന്തപുരം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബ്ലൂ ഫിലിം ബ്ലാക്‌മെയില്‍ കേസിലെ ഏക സാക്ഷി വില്‍സണ്‍ പെരേര കൈരളി പീപ്പിള്‍ ചാനലില്‍. ആത്മഹത്യ ചെയ്ത രവീന്ദ്രനെ കുടുക്കാന്‍ റുക്‌സാനയും ബിന്ധ്യയും ഉപയോഗിച്ച സിഡി താന്‍ കണ്ടിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. കുളിച്ച് ടര്‍ക്കിയുടുത്ത് കട്ടിലില്‍ കിടക്കുന്ന രവീന്ദ്രനെ സമീപിക്കുന്ന റുക്‌സാനയാണ് സിഡിയുടെ തുടക്കമെന്നും വില്‍സണ്‍ പെരേര പറയുന്നു.

എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് സിഡിയിലുള്ളത്. റുക്‌സാനയ്ക്കും സൂര്യയ്ക്കും എഡിറ്റിംഗില്‍ വലിയ പരിചയം കാണില്ല. ഇത് താന്‍ പോലീസുകാര്‍ക്കൊപ്പം കണ്ടിട്ടുണ്ട്. രവീന്ദ്രനെ ബ്ലാക്‌മെയില്‍ ചെയ്തത് ഈ സിഡി ഉപയോഗിച്ചാണ്. മൂന്നു കോടി രൂപയാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പേരിലാണ് ഭീഷണിപ്പെടുത്തിയത്. കൂടുതല്‍ സിഡികളുണ്ട്. ബിന്ധ്യയുടെ വീട്ടില്‍ നടത്തിയ റെയിഡിലാണ് ഈ സിഡികള്‍ കണ്ടെത്തിയതെന്നും അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പുരുഷ ശബ്ദത്തില്‍ സൂര്യ പരാതിക്കാരനായ സജിയെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും കൈരളി പീപ്പിള്‍ പുറത്തുവിട്ടു. മൂന്നു കോടി രൂപയാണ് റോബര്‍ട്ട് എന്ന പേരില്‍ ശബ്ദം മാറ്റി വിളിക്കുന്ന സൂര്യ ആവശ്യപ്പെടുന്നത്. പത്തു ലക്ഷം നല്‍കാമെന്നും ബാക്കി പണം ഘട്ടം ഘട്ടമായി തരാമെന്ന് കാലുപിടിച്ച് സജി പറഞ്ഞെങ്കിലും സമ്മതിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ് സംഭാഷണം.

സജിയുടെ ഭാര്യയ്ക്കും താമസിക്കുന്ന ഫല്‍റ്റിലുള്ള പത്തു പേര്‍ക്കും പ്രായപൂര്‍ത്തിയായ മകള്‍ പഠിക്കുന്ന സ്‌കൂളിലും സിഡികള്‍ വിതരണം ചെയ്യുമെന്നും റോബര്‍ട്ട് (സൂര്യ) ഭീഷണി മുഴക്കുന്നുണ്ട്. എന്നാല്‍ രവീന്ദ്രന്റെ മരണം കൊലപാതകമാണെന്നാണ് റുക്‌സാനയും ബിന്ധ്യയും ആരോപിക്കുന്നത്. തങ്ങളെ ഇരയാക്കാനുള്ള നീക്കമായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ അഭിഭാഷകരുടെ നിര്‍ദേശ പ്രകാരമാകാം ഇപ്പോള്‍ ഇരുവരും ഇത്തരത്തില്‍ പറയുന്നതെന്നാണ് വില്‍സണ്‍ പറയുന്നത്.

പണം നല്‍കിയില്ലെങ്കില്‍ റേപ്പ് കേസില്‍ പെടുത്തും എന്നു ഭീഷണിയെ തുടര്‍ന്ന് താനാണ് സജിയെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും വില്‍സണ്‍ അവകാശപ്പെടുന്നു. റബര്‍ തോട്ടത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് റുക്‌സാന പരാതി നല്‍കിയത്. പേരു മാറ്റിയാണ് പരാതി നല്‍കിയിരുന്നത്. രവീന്ദ്രന്‍ ധനികനല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് സജിയെ മാത്രമായി കുടുക്കാന്‍ യുവതികള്‍ ശ്രമിച്ചതെന്നും വില്‍സണ്‍ പറയുന്നു.
അതിനിടെ പോലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്ന്  കേസിലെ പ്രതികളായ റുക്‌സാനയും സൂര്യയും മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി. രാഷ്ട്രീയനേതാക്കളുമായി ബന്ധമുണ്ടെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിച്ചതായും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. പി.ജെ.കുര്യന്‍, കെ.വി.തോമസ്, കെ.സി.വേണുഗോപാല്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേരുപറയാന്‍ നിര്‍ബന്ധിച്ചു. ഇവരുടെ ചിത്രങ്ങള്‍ ഡി.സി.പി നിഷാന്തിനിയുടെ ലാപ്‌ടോപ്പില്‍ കാണിച്ചായിരുന്നു ഭീഷണി. തല ചുമരിലിടിക്കുകയും അടിവയറ്റില്‍ തൊഴിക്കുകയും ചെയ്തുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.


കൊച്ചി: ബ്ലാക്ക്‌മെയില്‍ പെണ്‍വാണിഭക്കേസിലെ പ്രതി ജയചന്ദ്രന്റെ സൗഹൃദവലയത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ മകനും. ജയചന്ദ്രനില്‍ നിന്നും പോലീസ് പിടിച്ചെടുത്ത പെന്‍ ഡ്രൈവില്‍ ഇത് തെളിയിക്കുന്ന ചിത്രങ്ങള്‍ ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍. പെന്‍ഡ്രൈവില്‍ നിന്നും നിരവധി സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീകള്‍ തന്റെ സുഹൃത്തുക്കളാണെന്ന് ജയചന്ദ്രന്‍ അവകാശപ്പെടുന്നത്.
ബ്ലാക്ക് മെയിലിംഗ് കേസില്‍ ഉന്നതരെ പെടുത്താന്‍ നാലാം പ്രതി സനലിന്റെ ഓഫീസില്‍ ഗൂഡാലോചനകള്‍ നടന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിന്ധ്യാസ്, റുക്‌സാന, ജയചന്ദ്രന്‍ എന്നിവര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തു. അഡ്വ. സനിലനെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി ജയചന്ദ്രനോടൊപ്പം നിര്‍ത്തി ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസുകാര്‍ പറയുന്നു. നാലു പ്രതികളുടെയും പക്കലുണ്ടായിരുന്ന ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിനു കൈമാറി.
പ്രതികളുടെ മൊബൈല്‍ കോള്‍ വിവരത്തില്‍നിന്നു കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പോലീസ് സംഘം ജയചന്ദ്രന്റെ സുഹൃത്തായ മൂര്‍ത്തിയുടെ വീട്ടില്‍ നിന്നും ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇത് പ്രധാന പ്രതി ബിന്ധ്യയുടെ ലാപ്പ്‌ടോപ്പാണെന്നും ജയചന്ദ്രന്റെ കൈവശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണെന്നും പോലീസിന് കണ്ടെത്തി. കഴിഞ്ഞമാസം ബിന്ധ്യയുടെ വീട്ടില്‍ വച്ചാണ് ലാപ്പ്‌ടോപ്പ് ജയചന്ദ്രന് കൈമാറിയത്.
എറണാകുളം നോര്‍ത്ത് സി.ഐയുടെ കസ്റ്റഡിയിലുള്ള ജയചന്ദ്രനെ ഇന്നലെ കൊച്ചിയിലെ വിവിധയിടങ്ങളിലെത്തിച്ചു തെളിവെടുത്തു. റുക്‌സാന താമസിച്ചിരുന്ന ചിലവന്നൂരിലെ ഫഌറ്റ്, ബിന്ധ്യ താമസിച്ചിരുന്ന വാഴക്കാലയിലെ വീട്, അഡ്വ. സനിലന്റെ ഹൈക്കോടതി ജംഗ്ഷനിലുള്ള ഓഫീസ്, വടുതലയിലെ വീട് എന്നിവിടങ്ങളില്‍ ഇയാളെ കൊണ്ടുപോയി തെളിവെടുത്തു.
കൊച്ചി പെണ്‍വാണിഭ കേസില്‍ ഒളിവിലായിരുന്ന ജയചന്ദ്രനെ പോലീസ് പിടികൂടിയത് എംഎല്‍എ ഹോസ്റ്റലില്‍ ഒപ്പമുണ്ടായിരുന്ന സുനില്‍ കൊട്ടാരക്കരയെ ഉപയോഗിച്ച്. സുനിലിനെക്കൊണ്ടു ജയചന്ദ്രന്റെ മൊബൈല്‍ ഫോണിലേക്കു വിളിച്ചാണ് എവിടെയുണെ്ടന്നു പോലീസ് തിരിച്ചറിഞ്ഞത്. ജയചന്ദ്രനെ പിഎംജിയിലെ മസ്കറ്റ് ഹോട്ടലിനു മുന്നിലെത്തിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം.
എന്നാല്‍, താന്‍ നഗരംവിട്ടെന്നും കൊച്ചിയിലേക്കുള്ള യാത്രയിലാണെന്നും ജയചന്ദ്രന്‍ സുനിലിനോടു പറഞ്ഞു. നെയ്യാറ്റിന്‍കരയുള്ള സുഹൃത്തിന്റെ കാറിലാണെന്നും ഇയാള്‍ പറഞ്ഞു. കാറിന്റെ നമ്പര്‍ തിരിച്ചറിഞ്ഞ പോലീസ് കാര്‍ കണെ്ടത്തുന്നതിനുള്ള ശ്രമം തുടങ്ങി. അങ്ങനെയാണു പാറശാലയ്ക്കു സമീപം പരശുവയ്ക്കലില്‍നിന്ന് ഇയാളെ പിടികൂടിയത്. മുന്‍ എംഎല്‍എ ശരത്ചന്ദ്ര പ്രസാദിന്റെ പേരിലെടുത്ത മുറിയിലാണു സുനിലും ജയചന്ദ്രനും തങ്ങിയിരുന്നത്. ജയചന്ദ്രന്‍ ഉണെ്ടന്നറിഞ്ഞ് 23 നു രാവിലെ കൊച്ചി പോലീസ് എംഎല്‍എ ഹോസ്റ്റലില്‍ എത്തി.
അപ്പോഴേക്കും ഇയാള്‍ അവിടെനിന്നു രക്ഷപ്പെട്ടിരുന്നു. ജയചന്ദ്രന്‍ വരുന്നതും കാത്തു പോലീസ് നില്‍ക്കുന്നതിനിടെയാണു എംഎല്‍എ ഹോസ്റ്റലില്‍നിന്നു സുനില്‍ പുറത്തു കടന്നത്. അവിടെ വച്ച് രണ്ടംഗ പോലീസ്‌സംഘം സുനിലിനെ പിടികൂടുകയായിരുന്നു. ഇയാളെ പിടികൂടുമ്പോള്‍ മാത്ര മാണു വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ സംഭവമറിഞ്ഞത്. കസ്റ്റഡിയിലെടുത്ത സുനിലുമായി പോലീസ് സംഘം നേരേ പാറശാലയിലേക്കു പോകുകയും ഇവിടെ വച്ചു ജയചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കേസില്‍ പങ്കില്ലെന്നു കണെ്ട ത്തിയ സുനിലിനെ വിട്ടയച്ചു.
അതിനിടെ കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പിടിയിലായ ബിന്ധ്യതോമസിനെയും റുക്‌സാനെയും പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ചതിനെക്കുറിച്ച് എറണാകുളം റേഞ്ചില്‍പ്പെടാത്ത എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 19 നു രാവിലെ 11 ന് എറണാകുളം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കൊച്ചി ഡി.സി.പി. നിശാന്തിനി, സി.ഐ. സന്തോഷ്‌കുമാര്‍, എസ്.ഐ. അനന്തലാല്‍ എന്നിവര്‍ അന്നേദിവസം ആക്ഷേപം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ തങ്ങളെ മൃഗീയമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബിന്ധ്യയും റുക്‌സാനയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. ജൂലൈ ഒന്‍പതിന് റുക്‌സാനയെ കൊച്ചി ഒബ്‌റോണ്‍ മാളില്‍ വിളിച്ചുവരുത്തി പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
തുടര്‍ന്ന് ജനങ്ങള്‍ നോക്കിനില്‍ക്കെ മര്‍ദ്ദിച്ചു. ജൂലൈ 10 നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിശ്രുതവരനുമായി വരുമ്പോഴാണ് ബിന്ധ്യതോമസിനെ അറസ്റ്റ് ചെയ്തതെന്നും പരാതിയിലുണ്ട്. ഡി.സി.പി. നിശാന്തിനിയുടെ നേതൃത്വത്തില്‍ പാലാരിവട്ടം സ്‌റ്റേഷനില്‍ തങ്ങളെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിയില്‍ പറയുന്നു.
അവശനിലയിലായ ബിന്ധ്യയെ ആശുപത്രിയിലെത്തിച്ചില്ല. പരാതിക്കാരനെ കൊണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മര്‍ദ്ദിച്ചു. പരാതിക്കാരനായ സജികുമാര്‍ പോലീസിനു 30 ലക്ഷം കൈക്കൂലി നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു. രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെയും ഫോട്ടോ കാണിച്ച് തങ്ങളുമായി ബന്ധമുണ്ടെന്നു കുറ്റസമ്മതം എഴുതാന്‍ നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. ഇതിനു വിസമ്മതിച്ചപ്പോഴായിരുന്നു പീഡനം. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മജിസ്‌ട്രേറ്റിനോടു വിവരങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

ജസ്റ്റ് ഡിസംബർ ദാറ്റ്!!?

 

മുഖ്യമന്ത്രി പറയുന്നത്, ഓരോരുത്തരുടെയും നെഞ്ചത്തും വിമാനത്താവളം വേണമെന്നോ? ഉമ്മന്‍ചാണ്ടിക്കെതിരെയും പൊതുമരാമത്ത് മന്ത്രിക്കെതിരേയും വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി


കൊല്ലം: ആറന്മുള വിമാനത്താവള വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. ഓരോരുത്തരുടെ നെഞ്ചത്തും വിമാനത്താവളം വേണമെന്നാണു മുഖ്യമന്ത്രി പറയുന്നതെന്ന് സുരേഷ് ഗോപി ആരോപിച്ചു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെയും സാംസ്‌കാരികവകുപ്പിന്റെയും നേതൃത്വത്തില്‍ നടക്കുന്ന അക്ഷരയാത്രയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കു കയായിരുന്നു അദ്ദേഹം.

പഠിച്ച് വിവരം ഇല്ലെങ്കില്‍ ആ വിവരക്കേട് ജനങ്ങളോട് പറയരുത്. വിവരം ഉളളവരുടെ അടുത്ത് നിന്ന് പഠിച്ച് അപഗ്രഥിച്ചതിന് ശേഷം മാത്രമാകണം ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍  ഭാവി തലമുറയ്ക്കു വേണ്ടി കരുതി വച്ചിരിക്കുന്ന പ്രകൃതി ഉള്‍പ്പെടെ പലതും നമ്മള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.  അതേസമയം സുരേഷ് ഗോപിക്കെതിരേ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. നരേന്ദ്ര മോദിയുടെ സ്തുതി പാഠകനായ സുരേഷ് ഗോപി ഉമ്മന്‍ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. സിനിമയില്‍ ലഭിക്കുന്ന കൈയ്യടി ജീവിതത്തില്‍ ലഭിക്കുമെന്ന് സുരേഷ് ഗോപി കരുതേണ്ടെന്നും ഡീന്‍ കൂട്ടിചേര്‍ത്തു.

പൊതുമരാമത്ത് വകുപ്പിനെതിരേയും മന്ത്രിക്കെതിരേയും പ്രമുഖ മാധ്യമത്തില്‍ കുറിപ്പെഴുതിയതിനു പിന്നാലെയാണ് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരേ രംഗത്തുവന്നതെന്നത് ശ്രദ്ധേയമാണ്. കൊച്ചിയില്‍ നിന്നാണ്, കോട്ടയത്തേക്കുള്ള യാത്രയില്‍ ഏറ്റുമാനൂര്‍ മുതലുള്ള ദുരിതയാത്രയില്‍ മനസു മടുത്ത അനുഭവo കുറിപ്പില്‍ അദ്ദേഹം വിവരിച്ചിരിക്കുന്നത്. ഏറ്റുമാനൂരടുത്തതോടെ കാര്‍ ഇഴയാന്‍ തുടങ്ങി. കോട്ടയത്തെ റോഡുകളുടെ അവസ്ഥ മ്ളേഛം എന്നു പറയേണ്ടി വരും. കുഴികളില്‍ നിന്നു കുഴികളിലേക്കു വീണ് ഓരോ തവണയും കാര്‍ കുലുങ്ങി. ജനങ്ങളില്‍ നിന്നു പിരിച്ചെടുക്കുന്ന പണംകൊണ്ട് ഇത്തരം റോഡ് നിര്‍മിക്കുന്ന തട്ടിപ്പ് അവസാനിപ്പിക്കേണ്ട കാലമായെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

15 വര്‍ഷത്തേക്ക് ഒരു കുഴപ്പവും വരാത്ത റോഡ് ഉണ്ടാക്കി കാണിക്കാമെന്നു പൊതുമരാമത്ത് മന്ത്രിയോടു താന്‍ ഒരിക്കല്‍ പറഞ്ഞതാണെന്നും സുരേഷ്‌ഗോപി പറയുന്നു. അതില്‍ ഒരു കിലോമീറ്റര്‍ റോഡ് സ്വന്തം ചെലവില്‍ നിര്‍മിച്ചു കാണിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ മന്ത്രി പ്രതികരിച്ചു പോലുമില്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. അതതു പ്രദേശത്തെ ഭൂമിയുടെ അവസ്ഥയും അതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ സ്വഭാവവും അടിസ്ഥാനമാക്കി വേണം റോഡ് നിര്‍മിക്കാന്‍ എന്ന ഉപദേശവും താരം നല്‍കുന്നു.

ഓരോ തവണയും മെറ്റലും പാറപ്പൊടിയും വഴിപാടുപോലെ വിതറി റോഡു പണിയുമ്പോള്‍ റോഡിന് വെറുതെ ഉയരം വയ്ക്കുന്നു. കുറച്ചു നാള്‍ കഴിയുമ്പോള്‍ അതു വീണ്ടും ചെളിക്കുളമാകും. നല്ല റോഡു നിര്‍മിക്കാന്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് അറിയാം. അവര്‍ ചെയ്യില്ല. ഒന്നാംഘട്ടം മുതല്‍ ആരംഭിക്കുന്ന കയ്യിട്ടുവാരലും പങ്കുപറ്റലും അവസാനിപ്പിച്ചേ മതിയാകൂ. ദുബായ് പോലുള്ള വന്‍കിട നഗരങ്ങളില്‍ റോഡുകള്‍ നിര്‍മിക്കുന്നത് ഇന്ത്യന്‍ എന്‍ജിനീയര്‍മാരും ജോലിക്കാരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.