21.8.2015 ദീർഘ നാളത്തെ
കാത്തിരിപ്പിനുശേഷം “നെറ്റ് കണക്ഷൻ” ലഭിച്ച ദിവസം.ഏകദേശം അഞ്ച് മാസത്തെ പരിശ്രമം വേണ്ടി വന്നു
ഇതു ലഭിക്കാൻ ഞാൻ ഒരു അട്ടപ്പാടിക്കാരനായതു കൊണ്ട് അന്യദേശത്ത് താമസിക്കുന്നതിനു
തെളിവു വേണം എങ്കിലെ ഫോൺ/നെറ്റ് കണക്ഷൻ
ലഭിക്കൂ അതിനു അപേക്ഷ തയ്യാറാക്കാൻ ഒരു മാസം വേണ്ടി വന്നു അതു തരാൻ പഞ്ചായ്ത്
ഓഫീസ് ഒരു മാസമെടുത്തു 6.6.2015. .ബി.എസ്.എൻ.എൽ എന്റെ അപേക്ഷ സ്വീകരിച്ച തീയതി. രണ്ടു മാസം അതിൽ അടയിരുന്നിട്ട് ഒടുവിൽ 11.8.2015നു ഫോൺ കണക്ഷൻ പിന്നെയും 10 ദിവസം കഴിഞ്ഞപ്പോഴാണു “നെറ്റ്” കണക്ഷൻ തരാൻ സൗകര്യപ്പട്ടത്.കണക്ഷൻ ലഭിച്ച്
അരമണിക്കൂറിനുള്ളിൽ അതു നഷ്ട്ടപ്പെടുകയും ചെയ്തു.പരാതി ബുക് ചെയ്തു എന്നതല്ലാതെ വേറെ പരിഹാര നടപടി ഒന്നും
ഉണ്ടായില്ല.വീണ്ടും കണക്ഷൻ ശരിയാക്കാൻ ഒരാഴചയെടുത്തു .പാലക്കാട് ജില്ലാ
ആസ്ഥാനത്തിനു 10 കിലൊമീറ്റർ ചുറ്റളവിൽ ഇതാണു ബി
എസ് എൻ എൽ ന്റെ സ്ഥിതി അപ്പോൾ
താലൂക്കുകളിലും വില്ലേജ് കളിലും എന്തായിരിക്കും അവസ്ഥ.ഇവരാണു ഇന്ത്യയെ “കണക്റ്റ് ” ചെയ്യാനും “റിലേഷൻ ബിൽഡ്” ചെയ്യാനും പോകുന്നത് നല്ല നിലയിൽ പ്രവർത്തിക്കുന്ന മറ്റ് നെറ്റ് വർക്കുകൾ
ഇല്ലാത്തതാണു ബി എസ് എൻ എൽ ന്റെ ശക്തി രാജ്യം മുഴുവൻ നെറ്റ് വർക്കും ജീവനക്കാരും ഉണ്ടായിട്ടും ഉപഭോക്ത്രുസേവനത്തിൽ
ഇന്നും വളരെ പിന്നിൽ ആണു ബി എസ് എൻ
എൽ.ആവശ്യത്തിനു ടവർ ഇല്ല ഉണ്ടെങ്കിൽ തന്നെ സിഗ്നൽ സ്ട്രെങ്ങ്ത് ഇല്ല.റേഞ്ച്
സ്ഥിരമല്ലാതിരിക്കുക പരാതിപറഞ്ഞാൽ തിരിഞ്ഞു നോക്കാതെ ഇരിക്കുക കൃത്യമായി തകരാർ
പരിഹരിക്കാതിരിക്കുക ഇങ്ങിനെ പോവുന്നു ബി
എസ് എൻ എൽ കലാപരിപാടികൾ ലോകം 2ജി കടന്ന് 4ജിയും 5ജിയും ഒക്കെ
ആവുംബോൾ ഉള്ള 2ജി തന്നെ മര്യാദയ്ക്കു കൊടുകാൻ
ബി എസ് എൻ എൽ നു കഴിയുന്നില്ല എന്നാണു ഇന്ത്യ ഡിജിറ്റൽ സാക്ഷരത കൈവരിക്കുക....!!!!?
No comments:
Post a Comment