കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് തൂപ്പുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിനുശേഷം ചാക്കില്‍ക്കെട്ടി കുളത്തില്‍ താഴ്ത്തിയ സംഭവത്തിന്
സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായരുടെ ദുരൂഹമായ നിലമ്പൂര്‍ സന്ദര്‍ശനത്തിന് ബന്ധമുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു.
അതേസമയം തൂപ്പുകാരിയായ രാധയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് സെക്രട്ടറിയുമായ ബിജു നായര്‍ കൊല്ലപ്പെട്ടേക്കുമോയെന്ന സംശയവുമുയരുന്നു.
സോളാര്‍ തട്ടിപ്പുകേസ് പുറത്താകുന്നതിനു മുമ്പാണ് സരിത നിലമ്പൂര്‍ സന്ദര്‍ശിച്ചത്. സോളാര്‍ തട്ടിപ്പുകേസ് പുറത്താകുന്നതിന് മുമ്പായിരുന്നതിനാല്‍ സരിതയു
ടെ സന്ദര്‍ശനം ആരും ശ്രദ്ധിച്ചിരുന്നില്ല. ഈ ദുരൂഹ സന്ദര്‍ശനത്തിനിടെ ചില പ്രമുഖരുടെ വീടുകളിലേക്കും ഒപ്പം കോണ്‍ഗ്രസിന്റെ ബ്ലോക്ക് ഓഫീസിലും സരിത സന്ദര്‍ശനം നടത്തിയെന്നതരത്തിലുള്ള കഥകളാണ് നിലമ്പൂര്‍ പ്രദേശത്ത് വ്യാപിക്കുന്നത്. സരിതയുടെ ദുരൂഹമായ ഈ സന്ദര്‍ശനങ്ങളില്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കളും പങ്കാളികളായിരുന്നെന്നും ബ്ലോക്കോഫീസിലെ ചില സംഭവങ്ങള്‍ക്ക് തൂപ്പുകാരിയായ രാധ ദൃക്‌സാക്ഷിയാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനത്തെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് കെട്ടടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ രാധ ജീവനോടെ തുടരുന്നത് അപകടമാണെന്നും കണ്ടാണ് അവരെ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും പറയുന്നു. ഇതാണ് തന്റെ അവിഹിത ബന്ധങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി രാധ പണംവാങ്ങിയിരുന്നെന്നും ഈ ബന്ധങ്ങള്‍ പുറത്തറിയുമെന്ന് ഭയന്നാണ് രാധയെ കൊലപ്പെടുത്തിയതെന്നും ബിജു നായര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍ അത് വെറുമൊരു അവിഹിതബന്ധമല്ലെന്നും ഉന്നതങ്ങളിലേക്ക് നീളാവുന്ന ബന്ധമാണെന്നുമുള്ള ഊഹാപോഹങ്ങള്‍ പരക്കുന്നത്.

ഈ സാഹചര്യത്തിലാണ് സോളാര്‍ തട്ടിപ്പുകേസ് കത്തിനിന്ന അവസരത്തില്‍ ചില മന്ത്രിമാരുടെ പേരുകള്‍ സരിതയുമായി പറഞ്ഞുകേട്ടതും സി ഡികളുടെ രഹസ്യങ്ങളുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും. ഇതില്‍ ഒരു മന്ത്രി സരിതയില്‍നിന്നും 10 ലക്ഷം രൂപ വാങ്ങിയെന്നും ലൈംഗികമായി ഉപയോഗിച്ചെന്നതരത്തിലുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ സി പി എമ്മുമായുള്ള ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് ആ വാദങ്ങളും വിവാദങ്ങളുമെല്ലാം ഒറ്റദിവസംകൊണ്ട് കെട്ടടങ്ങുകയും ചെയ്തിരുന്നു. അതിനെ തുടര്‍ന്ന് മന്ത്രിമാര്‍ ആരെല്ലാമെന്ന അന്വേഷണംപോലും ഉണ്ടായില്ല.
സരിതയുടെ ദുരൂഹ സന്ദര്‍ശനത്തില്‍ പങ്കാളിയെന്ന് ആരോപിക്കപ്പെടുന്ന മന്ത്രിയുടെ പേരില്‍ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് മുന്‍പും ശക്തമായ ആരോപണങ്ങളുണ്ടായിരുന്നു. അടുത്തിടെ മലപ്പുറത്തെ ഒരു വനിതാ സി ഐയെ പീഢിപ്പിക്കാന്‍ ഇദ്ദേഹം ശ്രമിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ സത്രീയുമൊത്ത് ട്രാന്‍സ്ഫര്‍ കാര്യം സംസാരിക്കാന്‍ മന്ത്രിയുടെ വീട്ടിലെത്തുകയും ട്രാന്‍സ്ഫര്‍ ശരിയാക്കാമെന്ന് മന്ത്രി ഏറ്റശേഷം പോകാനിറങ്ങിയ വിതാ സി ഐയെ മന്ത്രി 'ഇന്ന് ഇവിടെ കിടന്നിട്ടുപോകാം' എന്നുപറഞ്ഞ് കൈയില്‍ കടന്നുപിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയെന്നും അവര്‍ അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നെന്നും പറയുന്നു. ഈ സി ഐയെ പിന്നീട് കൈയിലെ ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിച്ച് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവത്രെ. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍നിന്നും സ്ഥലംമാറ്റം ലഭിച്ച ഇവര്‍ മധ്യകേരളത്തെലെ ഒരു ജില്ലയിലെ വനിതാ സെല്ലില്‍ ജോലിനോക്കുന്നതായാണ് പറയുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട്, കുറ്റകൃത്യം നടത്താന്‍ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഒരാഴ്ച കഴിയുമ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന് പ്രധാനപ്രതി ബിജു നായര്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായാണ് അറിയുന്നത്. ഒപ്പം തന്റെ ജീവനിലുള്ള ആശങ്കയും ബിജു പ്രകടിപ്പിച്ചതായി പറയുന്നു.
കുഞ്ഞാലിയെന്നെ സി പി എം എല്‍ എയെ വെടിവച്ചുകൊലപ്പെടുത്തിയെന്ന ആരോപണം ഒരുകാലത്ത് ആര്യാടന്‍ മുഹമ്മദ് നേരിട്ടിരുന്നു. അന്ന് ഈ കേസില്‍ ഒരു ദിവസം ജയിലില്‍ കിടന്ന ആര്യാടന്‍ മറ്റൊരാള്‍ കുറ്റം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. സി പി എം നേതാവിനെ വെടിവച്ചു കൊലപ്പെടുത്തിയതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ നടന്നെങ്കിലും കുറ്റമേറ്റെടുത്ത് ഒരാള്‍ വന്നതോടെ കേസും അവസാനിച്ചു. ഇതിനിടെ കുറ്റം ഏറ്റെടുത്തയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് 1982ല്‍ നിലമ്പൂരില്‍ മത്സരിച്ച ഈ ആര്യാടന്‍ മുഹമ്മദിനെതന്നെ സി പി എം പിന്തുണയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ജീവനില്‍ ബിജു ആശങ്കപ്രകടിപ്പിച്ചതെന്നു പറയുന്നു.
രാധ കൊല്ലപ്പെട്ട കേസില്‍ ബലാത്സംഗശ്രമത്തിന്റെ സൂചനയുണ്ടെന്ന് വിലയിരുത്തിയ ഫോറന്‍സിക് വകുപ്പ് മേധാവിയും സംഘവും ജഡം കണ്ടെത്തിയ കുളം സന്ദര്‍ശിച്ചു. പ്രതികളായ ബിജു നായര്‍, ഷംസുദീന്‍ എന്നിവരുമായി ഇന്നലെ പൊലീസ് കൂടുതല്‍ തെളിവെടുപ്പ് നടത്തി. പൂക്കോട്ടുംപാടം പറമ്പയിലെ സ്വകാര്യതോട്ടത്തില്‍ വലിച്ചെറിഞ്ഞ രാധയുടെ മൊബൈല്‍ഫോണിന്റെ ആവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഫോണിന്റെ ബാറ്ററി, സിംകാര്‍ഡ്, പിന്‍കവര്‍ എന്നിവ ഇവിടെ ഇല്ലായിരുന്നു. ചെരങ്ങാത്തോട് പരിസരത്ത് വസ്ത്രങ്ങള്‍ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും പരിശോധിച്ചു. പ്രതികള്‍ കുളത്തിലേക്ക് ജഡം കൊണ്ടുപോകാന്‍ ഉപയോഗിച്ച ടോര്‍ച്ച് കണ്ടെത്തി. ടോര്‍ച്ചും കയറും വാങ്ങിയ കടയില്‍ കൊണ്ടുപോയും തെളിവെടുത്തു. വസ്ത്രങ്ങള്‍ കത്തിക്കാന്‍ ഉപയോഗിച്ച പെട്രോള്‍വാങ്ങിയ പമ്പിലും പ്രതികളെ കൊണ്ടുപോയി.
ഇന്ന് രാവിലെ മന്ത്രി ആര്യാടന്‍ മുഹമ്മദ് കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ചു. സി പി എമ്മുകാര്‍ വഴിതടഞ്ഞെങ്കിലും അദ്ദേഹം വീട്ടില്‍ സന്ദര്‍ശനം നടത്തി.സംഭവത്തില്‍ മന്ത്രിയുടെ മകന്‍ ആര്യാടന്‍ ഷൌക്കത്തിനെയും ബന്ധുവായ അഭിഭാഷകനെയും ചോദ്യം ചെയ്യണമെന്ന് ആവശ്യം ഉന്നയിച്ച രാധയുടെ സഹോദരന്‍ ഈസമയം വീട്ടില്‍ ഉണ്ടായിരുന്നില്ല.
No comments:
Post a Comment