Saturday, February 22, 2014

സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ


അമൃതാനന്ദമയിക്കും അമൃത സ്വരൂപാനന്ദക്കുമെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ആശ്രമത്തിലെ അന്തേവാസി ആയിരുന്ന ഗായത്രി എന്ന ഗെയ്ല്‍ ട്രഡ്വല്‍ തന്റെ ഹോളി ഹെല്‍ എന്ന പുസ്തകത്തിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. വര്‍ഷങ്ങളായി അമൃതാന്ദമയിക്കും അമൃത ആശ്രമത്തിനുമെതിരെ വ്യക്തമായ ആരോപണങ്ങള്‍ പുറത്തുവന്നിട്ടും അതിനെയെല്ലാം സ്വാധീനം ഉപയോഗിച്ചും കായികമായും അടിച്ചൊതുക്കുകയാണ് ചെയ്തത്. രാഷ്ട്രപതിമാരും മുഖ്യമന്ത്രിമാരും ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ഉദ്യോഗസ്ഥരുമെല്ലാം അമ്മ ഭക്തന്മാരായി മാറിയതോടെ ആരോപണങ്ങളുടെ മുനയൊടിക്കാനും ആരോപിക്കുന്നവരെ പരലോകപ്രാപ്തരാക്കാനും ആശ്രമം അധികൃതര്‍ക്ക് കഴിഞ്ഞു. പ്രതികരിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ആശ്‌ളേഷിക്കുന്നതാണ് അമ്മ സംഘത്തിന്റെ രീതി. ബീഹാര്‍ സ്വദേശി സത്‌നംസിംഗാണ് വിശുദ്ധ മാതൃത്വത്തിന്റെ ആശ്ലേഷം അവസാനമായി അനുഭവിച്ചറിഞ്ഞത്.
ഗെയ്ല്‍ ട്രഡ്വലിന്റെ പുസ്തകം പുറത്തുവന്നതോടെ സുധാമണിയുടെ ആശ്രമത്തിന്റെ തട്ടിപ്പുകള്‍ക്ക് വിധേയരായ നിരവധിപേര്‍ ദൃശ്യമാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളിലൂടെയും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. പോലീസില്‍ പരാതി നല്‍കിയാല്‍ അന്വേഷണം ഉണ്ടാകില്ലെന്നും പരാതി നല്‍കുന്നവരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉണ്ടാകില്ലെന്നും തിരിച്ചറിഞ്ഞവര്‍ പലരും വിവരങ്ങള്‍ അടക്കിവയ്ക്കുകയായിരുന്നു. പ്രതികരിക്കാന്‍ ഒരു സാഹചര്യമൊത്തുവന്നതോടെ ഫേസ് ബുക്ക് അടക്കമുള്ള സോഷ്യല്‍ മാധ്യമങ്ങളില്‍ അവര്‍ പ്രതിഷേധമുയര്‍ത്തി. അതേസമയം ആശ്രമത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകള്‍ ഉണ്ടായിട്ടും അതിനെതിരെ നടപടി എടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നു. പകരം നെറികേടുകളെ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തുറന്നുകാട്ടിയവര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഗയ്‌ലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അമൃതാനന്ദമയിക്കും അമൃത ആശ്രമത്തിനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് നിരവധിപേര്‍ മുഖ്യമന്ത്രിയുടെ പരാതി പരാഹാര സെല്ലിലേക്കും ഔദ്യോഗിക ഇമെയിലിലേക്കും പരാതി അയച്ചിട്ടുണ്ട്. പൊതുജനത്തിന്റെ ഈ പരാതികളൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് സംസ്ഥാന ആഭ്യന്തരമന്ത്രി.
എന്ത് തരത്തിലുള്ള വിധ്വംസക പ്രവൃത്തനങ്ങളും നടത്താവുന്ന രീതിയിലാണ് കൊല്ലം വള്ളിക്കാവിലെ അമൃത ആശ്രമം. ചുറ്റും കടലായതുകൊണ്ടും പരിശോധന ഇല്ലാത്തതുകൊണ്ടും നിരവധി നിഗൂഢതകള്‍ ആശ്രമവുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. കൊലപാതകവും പീഡനവും ബലാത്സംഗവും അവിടെ തുടര്‍കഥയാണ്. തുച്ഛമായ ശമ്പളത്തിന് നിയമിതരാകുന്ന അമൃത ആശ്രമത്തിന്റെ വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് പറഞ്ഞുറപ്പിച്ച വേതനം പലപ്പോഴും നല്‍കാറില്ല. കൂലി ആവശ്യപ്പെടാതെ സ്വന്തം കുടുംബത്തെപ്പോലും മറന്ന് സേവനം ചെയ്യണമെന്നതാണ് ചട്ടം.
വിദേശത്തുനിന്ന് കേരളത്തില്‍വരുന്ന സ്ത്രീകളെല്ലാം വ്യഭിചരിക്കാനാണ് എത്തുന്നതെന്ന മലയാളിയുടെ പൊതുബോധം അമൃത ആശ്രമത്തില്‍ ഭംഗിയായി ചൂഷണം ചെയ്യുന്നുണ്ടെന്നാണ് ഗെയ്‌ലിന്റെ പുസ്തകം വ്യക്തമാക്കുന്നത്. ബാലു എന്ന അമൃതസ്വരൂപാനന്ദയുടെ ലൈംഗികാതിക്രമങ്ങള്‍ക്കെത്തിതിരെ വ്യാപക പരാതികള്‍ നേരത്തെയും ഉയര്‍ന്നിരുന്നു. വിദേശ വനിതകള്‍ വഴിവിട്ട് ജീവിക്കുന്നവരാണെന്ന ധാരണ കേരളീയര്‍ക്കുണ്ടെന്നും എന്നാല്‍, അത് ശരിയല്ലെന്നും ആത്മീയജീവിതം ആഗ്രഹിച്ച് മനസ്സും ശരീരവും ഈശ്വരന് സമര്‍പ്പിക്കാനാഗ്രഹിച്ച തനിക്ക് ഈ ബലാത്സംഗങ്ങള്‍ താങ്ങാന്‍ കഴിയാത്തതായിരുന്നുയെന്നും ഗെയ്ല്‍ തന്റെ പുസ്തകത്തില്‍ പറയുന്നു. താന്‍ ആശ്രമം വിടാനുള്ള പ്രധാന കാരണം ക്രൂരമായ ലൈംഗിക ചൂഷണമായിരുന്നുവെന്നും പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ തദ്ദേശീയരും വിദേശീയരുമായ നിരവധി സ്ത്രീകള്‍ അമൃത ആശ്രമത്തില്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നു. ഗെയ്‌ലിന്റെ പുസ്തകത്തില്‍ ബാലു തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കുന്നതിനൊപ്പം അയാള്‍ക്ക് അമ്മയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും പറയുന്നു. താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഒരു യുവതി വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സംഭവം നടന്ന പ്രദേശത്തെ പോലീസിന് സ്വമേധയാ കേസെടുക്കാവുന്നതാണ് ഇന്ത്യന്‍ നിയമം. അതിന് ഇരയുടെ പരാതിയുടെ പോലും ആവശ്യമില്ല.
കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റൂട്ടില്‍ ചികിത്സതേടുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ചികിത്സ നിഷേധിക്കുന്നതും ഇവിടെ പതിവാണ്. ശമ്പള നിഷേധത്തിന്റെ പേരില്‍ സമരം ചെയ്ത നഴ്‌സുമാരെ ആശ്രമത്തിലെ ഗുണ്ടകളെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരുന്നു. സമരത്തിനുനേരെ അമൃതാനന്ദമയി ബോധപൂര്‍വ്വം കണ്ണടക്കുകയും ചെയ്തു. അമൃത ആശുപത്രിയില്‍ മരണപ്പെടുന്ന പലരോഗികളുടെയും കിഡ്‌നി തട്ടിയെടുക്കുന്നതായും ആക്ഷേപമുണ്ട്, പല മൃതദേഹങ്ങളും അന്ത്യകര്‍മ്മങ്ങള്‍ക്കായി കുളിപ്പിക്കാന്‍ എടുക്കുമ്പോഴാണ് സര്‍ജറി നടത്തിയ മുറിവുകള്‍ കാണാന്‍ കഴിയുന്നതെന്നും ആരോപണമുയരുന്നു. ചില ആസ്ഥാന സ്വാമിമാര്‍ക്ക് വന്‍തുക കമ്മീഷന്‍ നല്‍കിയാല്‍ ഏത് നിലവാരം കുറഞ്ഞ മരുന്നും അമൃത ആശുപത്രിയിലൂടെ വിറ്റഴിക്കാവുന്ന അവസ്ഥയാണെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പിടിച്ചുനില്‍ക്കാന്‍ വേണ്ടി മാത്രം ഏതെങ്കിലും പാവങ്ങള്‍ക്ക് നിസാരമായ ശസ്ത്രക്രീയ സൗജന്യമായി നല്‍കുകയും മുഖ്യമന്ത്രിയുടേയും മറ്റും ധനസഹായ നിധിയിലൂടെ ചിലവാക്കിയ തുക തിരികെ പിടിച്ചെടുക്കുകയും ചെയ്യുന്ന രീതിയും ആശുപത്രി അധികൃതര്‍ അവലംബിക്കുന്നത് പതിവാണ്. ഇതില്‍ എവിടയാണ് സേവനമെന്ന് മനസ്സിലാകുന്നില്ല. ഭക്തിയുടെ പേരില്‍ നടക്കുന്ന ഒന്നാംകിട തട്ടിപ്പ് മാര്‍ക്കറ്റിംഗ് എന്നാല്ലാതെ ഇതിനെ എന്തുപറയാന്‍.
ഭൗതികമായ ജീവിതത്തില്‍ നിരാശരായവരും വിരക്തി തോന്നുന്നവരും ആത്മീയവാസത്തിനായി അമൃത ആശ്രമത്തില്‍ എത്താറുണ്ട്. ആശ്രമത്തിന്റെ ആത്മീയമായ അന്തരീക്ഷത്തില്‍ ഇഴുകി ചേര്‍ന്ന് ഭക്തിയും പ്രാര്‍ത്ഥനയുമായി മനശാന്തിക്ക് എത്തുന്നവരാണ് വിദേശീയരടക്കമുള്ള ഇവരില്‍ അധികവും. ചിലരാകട്ടെ ആയുഷ്‌കാലം മുഴുവന്‍ ആത്മീയജീവിതം നയിക്കാന്‍ ആഗ്രഹിച്ച് എത്തുന്നവരും. അമൃത ആശ്രമത്തില്‍ ദീര്‍ഘകാലം കഴിയാനെത്തുന്നവരുടെ സ്വത്തും പണവും വീടുമെല്ലാം ആശ്രമ അധികൃതര്‍ വളരെ ദുഖകരമായ രീതിയില്‍ എഴുതിവാങ്ങുന്നുണ്ട്. മാത്രവുമല്ല അന്തേവാസികളുടെ ഭവനങ്ങള്‍ ഉടമസ്ഥരുടെ അനുവാദമില്ലാതെ ആശ്രമ ഭരണാധികാരികള്‍ വാടകക്ക് നല്‍കുന്നതും പതിവാണത്രെ.
ഗ്രീന്‍ചാനല്‍ വഴി സഞ്ചാര സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് അമൃതാനന്ദമയിയുടെ വിദേശയാത്രകളില്‍ നിന്നും കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതുമായ ലഗേജുകളൊന്നും പരിശോധിക്കാറില്ല. രാജ്യ ദ്രോഹ പരമായ കര്‍മ്മങ്ങള്‍ക്കാണ് അമൃതയുടെ സംഘം ഗ്രീന്‍ചാനല്‍ ഉപയോഗിക്കുന്നതെന്നും ആക്ഷേപമുണ്ട്. അമേരിക്കന്‍ ചാരസംഘടനയുടെ ഏജന്റുമാര്‍ അമൃതയുടെ സംഘത്തില്‍ ഉണ്ടോയെന്നും സംസാരമുണ്ട്. അത് അമൃതയുടെ അറിവോടയാണോ അല്ലയോ എന്ന് വ്യക്തമല്ല. അമൃത ആശ്രമത്തിലേക്ക് കോടികള്‍ ഡൊണേഷന്‍ സ്വീകരിക്കുകയും അതില്‍ നിന്ന് തുച്ചമായ തുക മാത്രം ചാരിറ്റിയുടെ പേരില്‍ ചെലവാക്കുന്നതുമാണ് പൊതുവേയുള്ള രീതി. കേരളത്തിലെ മിക്ക രാഷ്ട്രീയക്കാരുടേയും കള്ളപ്പണവും ഇക്കൂട്ടത്തിലുണ്ട്. നിധികാക്കുന്ന ഭൂതമായതിനാല്‍ ആരും ഇവര്‍ക്കെതിരെ ശബ്ദിക്കില്ല. നാഗര്‍കോവില്‍ സ്വദേശിയായ ഒരു ഹവാല രാജാവുമായായി നേരത്തെ അമൃതാനന്ദമയി കള്ളപ്പണ ഇടപാടുകള്‍ നടത്തിയതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഒടുവില്‍ കമ്മീഷന്റെ പേരില്‍ അയാളുമായി ഇടയുകയായിരുന്നുവത്രേ.
ശ്രീ രാമനും ശ്രീ കൃഷ്ണനും അടക്കമുള്ള സകല ദൈവങ്ങളും സ്വന്തം മാതാപിതാക്കളുടെ പാദം തൊട്ടു വണങ്ങുകയും മാതാപിതാക്കളെ പൂജിക്കുന്നതുമാണ് ലോകത്തിനു കാണിച്ചു കൊടുത്തിട്ടുള്ളത്. ആത്മീയതയുടെ അവസാനവാക്കാണ് താനെന്ന് കാണിക്കാന്‍വേണ്ടി സുധാമണി സ്വന്തം മാതാപിതാക്കളെ കൊണ്ടുപോലും പാദപൂജ നടത്തിപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളെക്കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച് സുധയുടെ ആള്‍ദൈവമാര്‍ക്കറ്റിംഗ് കൊഴുപ്പിച്ചു. സ്വന്തം മാതാപിതാക്കളെക്കൊണ്ട് കാല്‍ കഴുകിക്കുന്ന ഏര്‍പ്പാട് ഏത് മതഗ്രന്ഥങ്ങളിലാണ് സൂചിപ്പിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ? സനാതന ധര്‍മ്മത്തെ പിന്തുടരുന്ന അമൃത ആശ്രമത്തിലെ എല്ലാ സന്യാസിമാരേയും അടച്ചാക്ഷേപിക്കുകയല്ല ഇവിടെ. നീതിയും ധര്‍മ്മവും ഭക്തിവിശ്വാസങ്ങളും കാത്തുസൂക്ഷിക്കുന്ന ആശ്രമത്തിലെ ചില സ്വാമിമാരെ അമൃതാനന്ദമയിയും അമൃതസ്വരൂപാനന്ദയും മറ്റു നീചരും ചേര്‍ന്ന് അടക്കി ഭരിക്കുകയാണ്.
അമൃതാനന്ദമയിയുടെ തട്ടിപ്പുകള്‍ ഒരോന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ അമൃത ട്രസ്റ്റിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ വിവിധ സ്വത്തുവകകളും പണവും ചില ആസ്ഥാനസ്വാമിമാര്‍ സ്വന്തംപേരിലാക്കാന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. പ്രസവിക്കാത്ത അമ്മയുടെ കാലശേഷം ഈ ഭാരിച്ച സ്വത്തിനൊക്കെ ആരാണ് അവകാശി എന്ന ആശയക്കുഴപ്പത്തിലാണ് അമൃതശിഷ്യരായ സ്വാമിമാരെല്ലാം. പലരും ഈ സ്വത്ത് മോഹിച്ചാണ് അമ്മയുടെ വത്സലശിഷ്യന്മാരായി ഒപ്പമുള്ളതെന്ന് ആശ്രമത്തിലെ ജീവനക്കാര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. കോടികളുടെ സ്വിസ് ബേങ്ക് അക്കൗണ്ടുകളിലാണ് പലരുടെയും കണ്ണ്.
അമൃതാനന്ദമയിയുടേയും ആശ്രമത്തിലെയും ലൈംഗിക പീഡനത്തെക്കുറിച്ചും സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ചും രൂക്ഷമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളും പുറത്തുവന്നിട്ടും അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാന്‍ അമ്മയോ വത്സലശിഷ്യന്‍മാരോ ധൈര്യപ്പെട്ടിട്ടില്ല. എങ്ങോ കിടക്കുന്ന രാഹുല്‍ ഈശ്വരനെയാണ് ആ അമ്മദൈവം ദൂതുമായി വിട്ടിരിക്കുന്നത്. രാഹുല പുത്രനാകട്ടെ ആയമ്മയുടെ കെട്ടിപ്പിടുത്തത്തിന്റെ നിര്‍വൃതിയെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും യാതൊരു ബോധവുമില്ല. ചാനല്‍ ചര്‍ച്ചകളിലിരുന്ന് വികടസരസ്വതി വിളിച്ചുകൂവുമ്പോള്‍ കേരളത്തിലെ പൊതുജനം അത്ര വിഡ്ഢികളല്ലെന്ന് ആ ചെറുപ്പക്കാരന്‍ മനസിലാക്കേണ്ടിയിരിക്കുന്നു. നികുഞ്ജം ഹോട്ടലില്‍ നിന്നും ബീഫും തിന്ന് ഭാര്യദീപയുടെ ഒപ്പം ചിലവഴിച്ച് അശുദ്ധിയോടെ പുണ്യഭൂമിയായ ശബരിമലയില്‍ കയറുന്ന ആ മഹാന്‍ ഇങ്ങനെ പെരുമാറുന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ല. മാതൃമല്ല ഈ രാഹുലന്റെ സ്ത്രീപക്ഷ താല്‍പര്യം മലയാളി ഹൗസ് എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ലോകരെല്ലാം ദര്‍ശിച്ചതാണ്. ഇയാളെക്കുറിച്ച് കൂടുതലൊന്നും തല്‍ക്കാലം ഇവിടെ പറയുന്നില്ല.
മനുഷ്യന് ആത്മീയമായ പ്രകാശം ദാനം ചെയ്യുന്ന നിരവധി ആശ്രമങ്ങളും ഗുരുകുലങ്ങളും ഇന്ത്യയിലുണ്ട്. ആര്‍ഷഭാരതം എന്ന പരിപാവനമായ സംസ്‌കാരം ചില വ്യജ ആചാര്യന്മാരും കള്ള സ്വാമിമാരും ആള്‍ദൈവങ്ങളുമായി നടക്കുന്ന ചിലരുടെ തട്ടിപ്പുകളുടെപേരില്‍ കളഞ്ഞുകുളിക്കാനുള്ളതല്ല. സ്വന്തം സുഖസൗകര്യങ്ങള്‍ വെടിഞ്ഞുകൊണ്ട് നീതിനിഷേധത്തിനെതിരേയും സാമൂഹിക ഉന്നമനത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നവരാകണം സന്യാസിമാര്‍. പൊതുസമൂഹത്തിനുണ്ടാകുന്ന നെറികേടുകള്‍ക്കെതിരെ വാക്കുകൊണ്ടും തപം ചെയ്‌തെടുത്ത സിദ്ധികൊണ്ടും ആത്മീയജ്ഞാനംകൊണ്ട് പ്രതികരിക്കാന്‍ സന്യാസിമാര്‍ക്ക് കഴിയണം. അല്ലാതെ സിംഹാസനാരോപിതയായി ഇരുന്ന് അഭയം തേടിയെത്തുന്നവരെക്കൊണ്ട് കാല്‍ കഴുകിക്കുന്നവരാകരുത്.
നിങ്ങള്‍ക്ക് യോഗമുണ്ടെങ്കില്‍ ആത്മീയ ജ്ഞാനം ലഭിക്കും. അതിനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. നമ്മുടെ ഗുരു മോശമെന്നോര്‍ത്തു ദുഖിക്കുന്നതില്‍ അര്‍ത്ഥമില്ല. തങ്ങളുടെ യോഗ്യതക്ക് അനുസരിച്ചുള്ള ഗുരുവിനെ മാത്രമേ ലഭിക്കുകയുള്ളൂ. ഗുരുഗീത പഠിച്ചവര്‍ക്ക്‌ പഠിച്ചവര്‍ക്ക് ഇതിനെ കുറിച്ച് വ്യക്തമാകും. എന്റെ വാക്കുകള ശ്രവിച്ച് ആരും വിധി എഴുതരുത്. എല്ലാവരും ബുദ്ധിയുള്ളവരാണ്. സ്വന്തം ബുദ്ധി ഉപയോഗിച്ച് സത്യം കണ്ടെത്തണം. മറ്റുള്ളവര്‍ പറയുന്നത് വിശ്വസിക്കുന്നവരാണ് പലപ്പോഴും പ്രയാസപ്പെടുന്നത്. അമൃതാനന്ദ ഒരു കോടീശ്വരിയായ കച്ചവടക്കാരിയാണ്. അവര്‍ ഒരിക്കലും ഒരു ആത്മീയ നേതാവല്ല. ഒരു തുറന്ന ആത്മീയ സംഗമത്തില്‍ അതിഥിയായി ക്ഷണിച്ചാല്‍ അവര്‍ വരില്ല. ആത്മീയ സംവാദങ്ങളില്‍ പങ്കെടുത്താല്‍ തന്റെ തിരുഅരുളുകള്‍ ചോദ്യംചെയ്യപ്പേട്ടാക്കാം എന്ന് അവര്‍ ഭയക്കുന്നു. കൂടെയുള്ളവര്‍ എഴുതി പഠിപ്പിച്ചു കൊടുക്കുന്നത് മാത്രമേ അമൃതക്ക് പറയാന്‍ സാധിക്കു. ആത്മീയതയുടെ മറവില്‍ എന്ത് കച്ചവടവും നടത്താം. സമൂഹത്തില്‍ കൂടുതലും പശുക്കളാണ്. അവരെ പറ്റിക്കാന്‍ എളുപ്പവുമാണ്.
ഗജമുത്തിനെ ഉപേക്ഷിച്ച് കാട്ടാളത്തി കുന്നികുരുവിന്റെ പുറകെ പോകുന്നതുപോലെയാണ് ആത്മീയത ഉപേക്ഷിച്ച് അമൃത ധനത്തിന്റെ പിന്നാലെ പോകുന്നത്. സുധക്ക് സാമാന്യ ബുദ്ധിയുണ്ടെങ്കില്‍ സ്വയം ഹാരവും കീരിടവും അണിഞ്ഞ് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ ഇമ്മാതിരി കോമാളി വേലകള്‍ കാണിക്കുമോ? പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത അമൃതക്ക് വിദ്യാഭ്യാസമില്ലാത്തത് ഒരു വലിയ പ്രശ്‌നമാണ്. ലോക പരിജ്ഞാനമില്ലന്നെതു മറ്റൊരു പോരായ്മ. വന്യ ജീവികള്‍ക്കൊപ്പം ജീവിക്കുന്ന ഒരു കട്ടാളത്തിയെ പോലെ ആത്മീയതയുടെ പേരില്‍ സര്‍വ്വതും കീഴടക്കാമെന്ന കരുതി പ്രവൃത്തിക്കുന്ന ഒരു കൂട്ടം കുബുദ്ധികളുടെ ഇടയില്‍ കിടന്ന് അമൃതക്ക് ലഭിച്ച ഈ പുണ്യ മനുഷ്യ ജന്മം അവര്‍ പാഴാക്കുന്നു.
കലിയുഗത്തില്‍ ആള്‍ ദൈവങ്ങളുടെ പുറകില്‍ നടന്നാല്‍ ആത്മീയജ്ഞാനമോ മോക്ഷമോ ലഭിക്കില്ല. അമൃതയെപ്പോലുള്ളവരുടെ കര്‍മ്മശുദ്ധിയെ ചോദ്യം ചെയുന്നതുകൊണ്ടാണ് എനിക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടാകുന്നത്. സവര്‍ണ്ണരായ ചിലരുടെ അജ്ഞതയുടേയും അഹങ്കാരത്തിന്റേയും ഇരയായവനാണ് ഞാന്‍. എനിക്ക് സ്വന്തമായി വീടോ ബാങ്ക് നിക്ഷേപമോ സ്വത്തുവകളോ ഒന്നുംതന്നെയില്ല. ആത്മീയ കച്ചവടം നടത്തി ധനം സമ്പാദിക്കുകയോ സമൂഹത്തെ ചൂഷണം ചെയുകയോ മറ്റ് അധര്‍മ്മ പാതയില്‍ സഞ്ചരിക്കുകയോ ചെയ്തിട്ടില്ല. അതേസമയം അമൃതയുടെ ആശ്രമത്തില്‍ റെയ്ഡ് നടത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്നെ തോക്കിന്റെ പേരില്‍ കള്ള കേസ് ചുമത്തി 31 ദിവസം ജയിലിലടച്ചു ക്രിമിനലാക്കി സമൂഹത്തില്‍ അവതരിപ്പിച്ചു. അമൃത അടുത്ത ജന്മത്തിലെങ്കിലും ഒരു സന്യാസിയായി തീരാന്‍ ഞാന്‍ ജഗദ് ഗുരുവിനോട് പ്രാര്‍ത്ഥിക്കുന്നു.

No comments: