Monday, October 05, 2015

കള്ളനോട്ട്

കൈവശമുള്ള നോട്ടിനെ വിശ്വസിക്കാനാവാത്ത അവസ്ഥ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തുണിക്കടയിലോ ഹോട്ടലിലോ കയറി ബില്ലടയ്ക്കാൻ കൗണ്ടറിലെത്തുമ്പോൾ ‘ ഇതു കള്ളനോട്ടാണ്, ഇങ്ങോട്ടു മാറി നിൽക്കൂ, പൊലീസ് വന്നിട്ടു പോയാൽ മതി’ എന്നു കേൾക്കുമ്പോഴുള്ള മാനസികാവസ്ഥ എന്തായിരിക്കും? പണ്ടൊക്കെ മാറ്റാർക്കോ സംഭവിച്ചിരുന്ന ഇത്തരം അനുഭവം ഇന്നു നമ്മുടെ സ്വന്തം അനുഭവമാവുന്ന നിലയിലാണ്. അത്രയ്ക്കാണു കള്ളനോട്ട് വ്യാപകമായിരിക്കുന്നത്.
എടിഎമ്മിൽ നിന്നു പോലും കള്ളനോട്ട് ലഭിക്കുന്ന സ്ഥിതിയിലാണു കാര്യങ്ങൾ. ദിവസങ്ങൾക്കു മുൻപ് ആലുവയിൽ ഒരാൾ അടുത്തടുത്ത കടകളിൽ കയറി കുറഞ്ഞ തുകയ്ക്കു സാധനങ്ങൾ വാങ്ങി ആയിരത്തിന്റെ നോട്ടുകൾ മാറിയെടുക്കാൻ തുടങ്ങിയപ്പോഴാണു കള്ളനോട്ട് ആണെന്ന കാര്യം വ്യാപാരികൾ ശ്രദ്ധിച്ചത്. കള്ളനോട്ടുകൾ തടയാനായി എല്ലാ കറൻസി നോട്ടുകളിലും പുതിയ നമ്പറിങ് സംവിധാനവും ഏഴു പുതിയ സുരക്ഷാക്രമീകരണങ്ങളും ഉൾപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം പ്രശ്നത്തിന്റെ ഗൗരവം വിളിച്ചു പറയുന്നുണ്ട്.
കള്ളനോട്ട് അബദ്ധത്തിൽ കയ്യിൽപ്പെട്ടാൽ നശിപ്പിച്ചു കളയുകയാണ് ആദ്യ മാർഗം. പൊലീസിൽ വിവരമറിയിക്കുകയാണു രണ്ടാമത്തെ മാർഗം. കള്ളനോട്ടുമായി ബന്ധപ്പെട്ട കേസുകൾക്ക് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പൊലീസിനും ബാങ്കുകൾക്കും നോഡൽ ഓഫിസർമാരുണ്ടാകും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2011 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണു നോഡൽ ഓഫിസറെ നിയമിച്ചിരിക്കുന്നത്.
കള്ളനോട്ട് കയ്യിലെത്തിയാൽ അത്രയും പണം നഷ്ടപ്പെട്ടു എന്നു കരുതേണ്ടിവരും. ഈ നോട്ട് ബാങ്കിൽനിന്നു മാറിക്കിട്ടാനുള്ള സാധ്യത വിരളമാണ്. ബാങ്ക് കൗണ്ടർ വഴി നോട്ട് കൈപ്പറ്റുമ്പോൾ കള്ളനോട്ട് ആണെന്നു മനസ്സിലായാൽ അപ്പോൾത്തന്നെ മാറ്റി വാങ്ങാം. എടിഎം വഴി എടുക്കുന്ന മുഴുവൻ നോട്ടുകളും നമ്പർ കാണുന്നവിധം എടിഎം മെഷീനിലെ ക്യാമറയ്ക്കു മുന്നിൽ പിടിക്കണമെന്നാണു ബാങ്കുകൾ നിർദേശിക്കാറുള്ളത്.
കിട്ടിയതു കള്ളനോട്ടാണെന്നു പിന്നീടു മനസ്സിലായാൽ നോട്ട് സഹിതം ബാങ്കിലെത്തി പരാതി നൽകാം. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു ബോധ്യപ്പെട്ടാൽ നോട്ട് മാറ്റി നൽകും.
കള്ളനോട്ട് കണ്ടെത്താൻ
യഥാർഥ നോട്ടിൽ റിസർവ് ബാങ്ക് നിരവധി സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഈ സുരക്ഷാ സംവിധാനമെല്ലാം അതേപടി പകർത്താൻ ആർക്കും കഴിയില്ല. എങ്കിലും സാധാരണക്കാരന് ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിൽ സൂക്ഷമതയോടെ ചിലർ കള്ളനോട്ട് അച്ചടിക്കുന്നുണ്ട്.
∙ തടിപ്പു തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഇന്റാഗ്ലിയോ അച്ചടി (കാഴ്‌ചശക്‌തി ഇല്ലാത്തവർക്കും നോട്ടിന്റെ മൂല്യം തിരിച്ചറിയാനുള്ള വഴിയാണിത്).
∙ അച്ചടിക്കാത്ത ഭാഗത്തെ ഗാന്ധിജിയുടെ ജലരേഖാ ചിത്രം വെളിച്ചത്തിനു നേരെ പിടിച്ചാൽ കാണാൻ കഴിയും.
∙ പല കോണുകളിൽ നോക്കിയാൽ നിറ വ്യത്യാസം തോന്നിപ്പിക്കുന്ന മഷിയിലാണു യഥാർഥ നോട്ടിന്റെ മൂല്യം അച്ചടിച്ചിരിക്കുന്നത്. (പച്ച, നീല നിറത്തിൽ ഇവ വായിക്കാൻ കഴിയും.)
∙ അഞ്ചു രൂപയ്‌ക്കു മുകളിലുള്ള നോട്ടുകളിൽ സുരക്ഷാ ഇഴയുണ്ടാവും. പുതിയ നോട്ടുകളിൽ ഇടവിട്ടു തിളങ്ങുന്ന വെള്ളി രേഖ സുരക്ഷിതത്വ ഇഴയ്‌ക്കു മുകളിൽ ദൃശ്യമാകും. നോട്ട് വെളിച്ചത്തിനു നേരെ പിടിച്ചാൽ ധാര മുറിയാതെ രേഖ കാണാം.
∙ അൻപതു മുതൽ 1000 വരെയുള്ള നോട്ടുകളിൽ രൂപയുടെ മൂല്യം മറഞ്ഞിരിക്കുന്ന പ്രതിബിംബമായി അച്ചടിച്ചിട്ടുണ്ടാവും.
∙യഥാർഥ നോട്ടിന്റെ ഇടതു ഭാഗത്തുള്ള ജലരേഖ ജാലകത്തിനടുത്തായി കാണപ്പെടുന്ന മൂല്യം എഴുതിയതു കൃത്യമായി വായിക്കാൻ പ്രകാശത്തിനു നേരെ പിടിച്ചുവായിക്കണം.
∙ ക്രമനമ്പർ തിളക്കമുള്ള മഷിയിലാണു യഥാർഥ നോട്ടിൽ അച്ചടിക്കുക. അൾട്രാ വയലറ്റ് പ്രകാശത്തിൽ ഇതിലെ ഒപ്‌റ്റിക്കൽ നാരുകൾ തെളിഞ്ഞുകാണും.
∙ യഥാർഥ നോട്ടുകൾ അച്ചടിക്കുന്നതു മേൽത്തരം റാഗ് പേപ്പറിലാണ്. ഒടിച്ചാൽ ഒടിയുകയും എണ്ണുമ്പോൾ പടപട ശബ്‌ദം കേൾക്കുകയും ചെയ്യുന്നതാണ് ഇത്തരം പേപ്പറുകളുടെ പ്രത്യേകത.
∙ യഥാർഥ നോട്ട് കയ്യിലിരുന്നു മുഷിഞ്ഞാലും ഇതിലെ അച്ചടിക്കു മാറ്റം വരാറില്ല. നോട്ട് ചുരുട്ടിക്കൂട്ടിയാലും ഇതു സ്വയം നിവർന്നു വരും.
ഇ പെയ്മെന്റ് കൂടുന്നു
ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ച് ഇടപാടു നടത്താനാണ് ഇപ്പോൾ വ്യാപാരികളും ആഗ്രഹിക്കുന്നത്. ബസുകളിൽ ദിവസവും മൂന്നും നാലും കള്ളനോട്ടുകൾ ലഭിക്കാറുണ്ടെന്നാണു ജീവനക്കാർ പറയുന്നത്. നൂറിന്റെ കള്ളനോട്ടുകൾ ഇപ്പോൾ വ്യാപകമല്ലെങ്കിലും ഇതരസംസ്ഥാന തൊഴിലാളികൾക്കു കൂലി കള്ളനോട്ടായി നൽകുന്ന വൻറാക്കറ്റുകൾ കേരളത്തിൽ സജീവമായതോടെ നൂറിന്റെയും അൻപതിന്റെയും കള്ളനോട്ട് വ്യാപകമായിട്ടുണ്ട്.
ഓണക്കാലത്തു വിപണിയിൽ കള്ളനോട്ടുകൾ പ്രചരിക്കാനുള്ള സാധ്യത പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സഹകരണബാങ്കിങ് മേഖലയ്ക്കു പുറമേ സർക്കാരിന്റെ കാഷ് കൗണ്ടറുകളിലും കള്ളനോട്ടുകൾ കണ്ടെത്തുന്നുണ്ട്.
ട്രഷറിയിലും ആർടി ഓഫിസിലും മറ്റും അൾട്രാ വയലറ്റ് രശ്മികൾ ഉപയോഗിച്ചു കള്ളനോട്ടുകൾ തിരിച്ചറിയുന്ന മാർഗമാണ് അവലംബിക്കുന്നത്. ചെറുകിട ധനകാര്യ സ്ഥാപനങ്ങളിലും കടകളിലും ഇപ്പോൾ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ട്.
‘അടി പാഴ്സലായി വരുമെന്ന’ പഴയ തമാശപ്രയോഗം കള്ളനോട്ടിന്റെ കാര്യത്തിൽ യാഥാർഥ്യമായിരിക്കുകയാണ്. കേരളത്തിലേക്ക് ഇപ്പോൾ കള്ളനോട്ട് എത്തുന്നതു കുറിയർ സർവീസ് വഴിയാണെന്ന പൊലീസിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണ്. കള്ളനോട്ടും ഹവാലയും കടത്തുന്നതു മുഖ്യ ബിസിനസായി കൊണ്ടുനടക്കുന്ന ഏജൻസികളെ ഇതര സംസ്ഥാന പൊലീസിന്റെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം കേരളാ പൊലീസും തുടങ്ങി.
മുൻകാലങ്ങളിൽ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വണ്ടികളിലും മാടു ലോറികളിലും കള്ളനോട്ട് കടത്തുന്നതാണു രീതിയെങ്കിൽ ഇന്നതു ചുരുക്കം ചില കുറിയർ സർവീസ് ഏജൻസികൾ ഏറ്റെടുത്തു കഴിഞ്ഞു.
ബോംബെ ഹൈക്കോടതിയുടെ ആശ്വാസവിധി
കള്ളനോട്ട് കൈവശം വച്ചു എന്നതു കൊണ്ടു മാത്രം ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ കഴിയില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിധി സാധാരണക്കാരനു വലിയ ആശ്വാസമാണ്. കൈവശക്കാരനു തന്റെ പക്കലുള്ളതു കള്ളനോട്ടാണെന്ന് അറിയാമായിരുന്നുവെന്നു തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനും അന്വേഷണ ഏജൻസിക്കുമാണെന്ന കോടതിയുടെ തീർപ്പ് നിരപരാധികൾക്കു വലിയ ആശ്വാസമാണ്.
മുംബൈ പൊലീസ് കുറ്റപത്രം സമർപ്പിച്ച ഇത്തരമൊരു കേസിൽ പ്രതിക്കു സെഷൻസ് കോടതി വിധിച്ച അഞ്ചുവർഷം തടവുശിക്ഷ ഈ ഉത്തരവിന്റെ വെളിച്ചത്തിൽ ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ 489 (ബി), 489 (സി) വകുപ്പുകൾ പ്രകാരമാണു പ്രതിക്കു ശിക്ഷവിധിച്ചതെങ്കിലും വ്യാജകറൻസി കൈവശം വച്ചതു കൊണ്ടുമാത്രം ഇത്തരം ശിക്ഷാ നടപടി നീതിപൂർവമാവില്ലെന്നു കോടതി നിരീക്ഷിച്ചിരുന്നു.
നിയമം പറയുന്നത്
നാലു കള്ളനോട്ട് വരെ ഒരാളുടെ പക്കൽ കണ്ടെത്തിയാൽ അത് ‘ഇന്നസന്റ് പൊസഷൻ’ (നിഷ്കളങ്ക പ്രവർത്തി) ആയി കണക്കാക്കും. കള്ളനോട്ട് ആണെന്ന് അറിയാതെ കയ്യിൽ വയ്ക്കുകയോ, കൈമാറ്റം ചെയ്യുകയോ ചെയ്തു എന്ന ആനുകൂല്യം ലഭിക്കും.

നേരത്തേ ഒരു കള്ളനോട്ട് എങ്കിലും കൈവശം വച്ചാൽ കേസെടുത്തിരുന്നു. ഇപ്പോൾ പ്രതിയുടെ നിഷ്കളങ്കത പൊലീസിനു ബോധ്യപ്പെട്ടാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യേണ്ടെന്നാണു നിർദേശം.

നാസയുടെ ചാന്ദ്രയാത്രാ

ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ലെന്നു മാത്രമല്ല; ശാസ്ത്രം ഇതുവരെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യകൾകൊണ്ട് ചന്ദ്രനിൽ ഇറങ്ങി സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയില്ലെന്ന പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുടെ കണ്ടെത്തലിന് നാസയുടെ ഇന്ത്യയിലെ ഒരേയൊരു റിസോഴ്സ് പേഴ്സണായ ഗഫൂർ മാസ്റ്ററുടെ മറുപടി.
വർഷങ്ങളായി നാസയുടെ ചാന്ദ്രയാത്രാ പര്യവേക്ഷണത്തിന്റെ സകലവിവരങ്ങളും ചിത്രങ്ങളും മുഴുവൻ യാത്രകളുടെയും വിവരങ്ങൾ ശേഖരിച്ച ഏക ഇന്ത്യക്കാരനായ തനിക്ക് ഇതിനുള്ള മറുപടി നൽകാനാകും എന്നറിയിച്ചുകൊണ്ടാണ് അദ്ദേഹം ഒരോ വാദത്തിനും കൃത്യമായ മറുവാദം കുറിച്ചിരിക്കുന്നത്.
മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയിട്ട് 46 വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ചാന്ദ്രയാത്ര ഒരു തട്ടിപ്പായിരുന്നുവെന്ന് പല വിമർശനങ്ങളും ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയമായ വാദഗതികൾ എന്നതിനുപരിയായിട്ട് മറ്റു പല വികാരങ്ങളുമാണ് ഇത്തരക്കാരെ ന‌യിക്കുന്നത് എന്നതാണ് രസകരം. മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്നതിനെ ചോദ്യം ചെയ്യുന്ന ഏതാനും വാദങ്ങളും അവയ്ക്കുള്ള മറുപടിയും താഴെ ചേർക്കുന്നു.
ചന്ദ്രനിൽ വായുവില്ല, എന്നിട്ടും അവിടെ നാട്ടിയ അമേരിക്കൻ പതാക പാറുന്നതായി കാണപ്പെടുന്നു?
∙ പതാകയുടെ മുകളിൽ '┐'ആകൃതിയിൽ ഒരു കമ്പി ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പതാക നിവർന്നിരിക്കുന്നത്. പതാകയുടെ ചുരുളുകൾ നിവരാതെ കാണപ്പെടുന്നത് അതു നിർമിച്ചിരിക്കുന്ന പദാർഥത്തിന്റെ പ്രത്യേകതകൊണ്ടാണ്. തുണിയല്ല മെഷ് ആണ് ഉപയോഗിക്കുന്നത്.
  ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ എപ്പോഴും ഇരുണ്ട ആകാശമാണ്. നക്ഷത്രങ്ങൾ എപ്പോഴും ദൃശ്യമാകും. എന്നാൽ ചന്ദ്രനിൽ നിന്നെടുത്ത ഒരു ചിത്രത്തിലും നക്ഷത്രങ്ങൾ കാണുന്നില്ല?
∙ ‘മിർ’, ‘അന്താരാഷ്ട്ര ബഹിരാകാശ നിലയം’ എന്നിവയിൽ നിന്നുമെടുത്ത നൂറുകണക്കിന് ചിത്രങ്ങളിലും നക്ഷത്രങ്ങൾ ദൃശ്യമല്ല. കൂടിയ ഷട്ടർ സ്പീഡിൽ ക്യാമറ ചിത്രങ്ങൾ പകർത്തുന്നതുകൊണ്ടാണിത്. താരതമ്യേന മങ്ങിയ വെളിച്ചമുള്ള നക്ഷത്രങ്ങൾ കൂടുതൽ വേഗതയുള്ള ഷട്ടർ സ്പീഡിൽ എടുത്ത ചിത്രങ്ങളിൽ കാണാനാകില്ല.
   ചന്ദ്രനിൽ നിന്നും കൊണ്ടുവന്നു എന്നു പറയുന്ന പാറക്കഷണങ്ങൾ, അന്റാർട്ടിക്കയിൽ നിന്നും പര്യവേഷകർ ശേഖരിച്ചതിനു സമാനമാണ്?
∙ 1970 കളിൽ മാത്രമാണ് അമേരിക്കൻ സംഘം അന്റാർട്ടിക്കയിൽ വിദഗ്ധ പര്യവേക്ഷണം ആരംഭിക്കുന്നത്. മാത്രമല്ല, അന്റാർട്ടിക്കയിൽ നിന്നും ഇതേവരെ ലഭിച്ച ഉൽക്കാശിലകൾ എല്ലാം കൂടി 2.5 കിലോഗ്രാമേ വരൂ. എന്നാൽ ചന്ദ്രനിൽ നിന്നും 382 കിലോഗ്രാമോളം പാറക്കഷണങ്ങൾ ആറ് അപ്പോളോ പര്യവേക്ഷണങ്ങളിൽ കൂടി ഭൂമിയിലെത്തിച്ചിട്ടുണ്ട്. മാത്രമല്ല ഇവ എല്ലാ പ്രമുഖ വിദേശ രാജ്യങ്ങളുടേയും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലേയ്ക്ക് പരീക്ഷണത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അവർ പരിശോധിച്ചുപറയുന്നത് ഇത് കൃത്രിമമായിട്ടുപോലും ഭൂമിയിൽ നിർമ്മിക്കാൻ സാധ്യമല്ല എന്നാണ്.
  ചന്ദ്രനിൽ നിന്നുമെടുത്ത ചിത്രങ്ങളിലെ നിഴലുകളെക്കുറിച്ച്?
∙ ചന്ദ്രനിൽ നിന്നുമെടുത്ത എല്ലാ ചിത്രങ്ങളിലും ഒരു വസ്തുവിന് ഒരു നിഴൽ മാത്രമെ കാണൂ. ഒന്നിലധികം പ്രകാശ സ്രോതസ് ഉണ്ടായിരുന്നെങ്കിൽ ഒന്നിലധികം നിഴലുകൾ കാണുമായിരുന്നു.നിഴലുകൾക്ക് സഞ്ചരിക്കുവാൻ മാധ്യമം വേണ്ട. ശൂന്യതയിൽ കൂടിയും നിഴലുകൾ സഞ്ചരിക്കുന്നു. ഭൂമിയിൽ ഗ്രഹണങ്ങൾ അനുഭവപ്പെടുന്നതും ശൂന്യതയിൽ കൂടി നിഴൽ സഞ്ചരിച്ചിട്ടാണല്ലോ?
 ബഹിരാകാശത്തെ വാൻ അലൻ റേഡിയേഷൻ ബെൽറ്റ് എങ്ങനെ മുറിച്ചുകടന്നു?
∙ വാൻ അലൻ ബെൽറ്റ് മുറിച്ചു കടക്കാൻ അപ്പോളോ വാഹനത്തിന് ഒന്നരമണിക്കൂർ വേണം. ഈ സമയം കൊണ്ട് പരമാവധി രണ്ട് REM(Radiation Emission Man)റേഡിയേഷൻ മാത്രമെ ഏൽക്കാൻ സാധ്യതയുള്ളൂ. റേഡിയേഷൻ മൂലമുള്ള അസുഖങ്ങൾ പിടിപ്പെടാൻ ചുരുങ്ങിയത് 25 REM വേണം.അപ്പോളോ വാഹനത്തിന്റെ വേഗത മണിക്കൂറിൽ 25000 കി, മീറ്ററാണ്.
  ചന്ദ്രനിൽ ഉപയോഗിച്ച ഫോട്ടോഫിലിം അവിടത്തെ കൂടിയ ചൂടിൽ ഉരുകില്ലേ?
∙ കൊഡാക് കമ്പനി നിർമ്മിച്ചുനൽകിയ ഹസൽ ബാഡ് ക്യാമറയും ഫിലീമും ആണ് ചാന്ദ്രയാത്രികർ ചന്ദ്രോപരിതലത്തിൽ ഉപയോഗിച്ചത്. 150 ഡിഗ്രി ചൂടിൽ മാത്രം ഉരുകുന്ന ഫിലീമാണ് ഇത്. ചന്ദ്രനിലെ ഉപരിതല ഊഷ്മാവ് രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ 137 ഡിഗ്രിയാണ്. ഉപരിതല ഊഷ്മാവിനെക്കാളും വളരെ കുറവാണ് അന്തരീക്ഷ ഊഷ്മാവ്. മാത്രമല്ല ചാന്ദ്രയാത്രികർ ഉപയോഗിച്ച ഫിലിം ഒരിക്കലും പുറത്ത് എടുക്കേണ്ടതില്ല. ഫിലിം കെയ്സ് ഒന്നാകെ ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്.
ചുരുക്കത്തിൽ മനുഷ്യന്റെ ചാന്ദ്രയാത്ര ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിരുന്നു. അപ്പോളോ 11 ചന്ദ്രനിൽ സ്ഥാപിച്ച Apollo Lunar Retro Package ലോകമെമ്പാടുമുള്ള വാനനിരീക്ഷകർ നാസയുടെ അനുമതിയോടെ ഇന്നും ഉപയോഗിക്കുന്നു. ലേസർ രശ്മികൾ ഉപയോഗിച്ച് ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം കണ്ടുപിടിക്കുവാനാണ് ഇത് ഉപയോഗിക്കുന്നത്.
മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയിൽ ഇന്ത്യക്കാർക്കും അഭിമാനിക്കാം. നീൽ ആംസ്ട്രോങ് ചന്ദ്രനിൽ സ്ഥാപിച്ച ലോക രാഷ്ട്രതലവൻമാരുടെ സന്ദേശങ്ങളടങ്ങിയ ഫലകത്തിൽ ഇന്ത്യൻ പ്രസിഡന്റായിരുന്ന വി വി ഗിരിയുടെ സന്ദേശവുമുണ്ടായിരുന്നു. ‘ ലോക നന്മ കൈ വരാൻ മനുഷ്യന്റെ ചാന്ദ്ര യാത്രയ്ക്കു കഴിയട്ടെ’ എന്ന രൂപത്തിൽ.....
നീല്‍ ആംസ്ട്രോങ്ങുമായി 20 വര്‍ഷത്തോളം സൗഹൃദബന്ധം തുടർന്ന വ്യക്തിയാണ് ലേഖകനായ മലപ്പുറം പാണക്കാട്ടെ ഗഫൂര്‍ മാസ്റ്റര്‍. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഇന്ത്യയിലെ ഒരേയൊരു റിസോഴ്സ് പേഴ്സൻ കൂടിയാണ് ഗഫൂര്‍

അന്യഗ്രഹജീവികൾ

പ്രപഞ്ചത്തിലെ അന്യഗ്രഹജീവികൾ ഭൂമിയുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. അവർ എപ്പോൾ വേണമെങ്കിലും ഭൂമിയിൽ എത്തിയേക്കാമെന്നും ഗവേഷകനായ ഡോ നതാലി കബ്രോളിന്റെ പഠനറിപ്പോർട്ട്. പ്രപഞ്ചം നീണ്ടുകിടുക്കയാണ്. അവിടെ എന്തെല്ലാം സംഭവിക്കുന്നു എന്ന കാര്യത്തിൽ ഗവേഷകർക്കുള്ള വിവരങ്ങൾ പരിമിതമാണെന്നും നതാലി കബ്രോൾ പറയുന്നു.
മറ്റു ഗ്രഹങ്ങളിലെയോ പ്രപഞ്ചങ്ങളിലേയോ അതിബുദ്ധിമാന്‍മാരായ അന്യഗ്രഹജീവികള്‍ ഭൂമിയുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവരുടെ സാന്നിധ്യം മനസിലാക്കാനോ തരംഗങ്ങള്‍ പിടിച്ചെടുക്കാനോ ആവശ്യമായ സംവിധാനങ്ങൾ മനുഷ്യന് ഇല്ലെന്നും കബ്രോൾ പറഞ്ഞു. വർഷങ്ങളയി അന്യഗ്രഹജീവികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനാണ് നതാലി കബ്രോള്‍.
പ്രപഞ്ചത്തിൽ ആയിരം വർഷത്തേക്കാൾ പഴക്കമുള്ള സംസ്കാരങ്ങൾ ഉണ്ടായേക്കാം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവർ മറ്റുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടാവാമെന്നും കബ്രോൾ പറഞ്ഞു. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണ്. ഇവിടെ നിന്നുകൊണ്ടുള്ള കാഴ്ചപാടിലാണ് നമ്മൾ പ്രപഞ്ചത്തെ നോക്കികാണുന്നത്. അങ്ങനെ വരുമ്പോൾ ഈ പ്രപഞ്ചത്തെ കുറിച്ചുള്ള ഉപരിതല വിജ്ഞാനം മാത്രമെ നമുക്ക് ഉൾക്കൊള്ളാൻ കഴിയൂവെന്നം കബ്രോൾ പറഞ്ഞു.
പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാം. പ്രപഞ്ചത്തിലെ ഏതോ കോണിലുള്ള അന്യഗ്രഹജീവികളേയും അവരുടെ സംസ്കാരത്തെയും വൈകാതെ മനുഷ്യന്‍ കണ്ടെത്തുമെന്നും കബ്രോൾ സൂചിപ്പിച്ചു. അടുത്ത 20 വർഷത്തിനകം ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രപഞ്ചത്തിലെ ജീവികളെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായി റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിവരികയാണ്. ഈ വര്‍ഷം തുടക്കത്തിൽ സൗരയൂഥത്തിന് പുറത്ത് ചില അജ്ഞാത ശബ്ദങ്ങള്‍ പിടിച്ചെടുത്തതായി വാർത്തവന്നിരുന്നു. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെ നിന്നാണ് അജ്ഞാത ശബ്ദതരംഗങ്ങള്‍ വന്നിരിക്കുന്നതെന്നും കബ്രോൾ സൂചിപ്പിച്ചു.

അന്ധവിശ്വാസമോ ജ്യോതിഷം...?

ജ്യോതിഷം അന്ധവിശ്വാസമാണെന്നും അതു നിരോധിക്കണം എന്നും വാദിക്കുന്നവർ ഈയിടെ കൂടുതലായി രംഗത്തുവരുന്നുണ്ട്. അന്ധവിശ്വാസം നിരോധിക്കണം എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. ഈ പരിഷ്കൃതസമൂഹത്തിൽ പ്രത്യേകിച്ചും. എന്നാൽ ജ്യോതിഷം ശാസ്ത്രമാണോ കപടശാസ്ത്രമാണോ വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്നൊക്കെയുള്ള കാര്യത്തിലാണു തർക്കം.
ഏതായാലും, അന്ധവിശ്വാസം നിരോധിക്കാനുള്ള നിയമം സർക്കാരിന്റെ പണിപ്പുരയിൽ തയാറായിക്കൊണ്ടിരിക്കുകയാണ്. നല്ലതു തന്നെ.
മഹാരാഷ്ട്രയിൽ നിലവിലുള്ള അന്ധവിശ്വാസ നിരോധന നിയമത്തിന്റെ ചുവടു പിടിച്ചാണ് കേരളത്തിലും ഇത്തരമൊരു നിയമം തയാറാക്കുക എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിലും സംസ്ഥാനത്തു വിവിധ പൊതുവേദികളിലും പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാന പൊലീസിലെ ഇന്റലിജൻസ്‌ വിഭാഗം എഡിജിപി അന്ധവിശ്വാസ നിരോധന ബിൽ സംബന്ധിച്ചു കരടു തയാറാക്കുകയും ചെയ്തു. മഹാരാഷ്ട്ര മാതൃകയിൽ അന്ധവിശ്വാസ നിയന്ത്രണബില്ലിനു രൂപം നൽകാൻ മന്ത്രി രമേശ് ചെന്നിത്തല ആഭ്യന്തര സെക്രട്ടറി നിവേദിത പി. ഹരനു നിർദേശം നൽകുകയും ചെയ്തിരുന്നു. നിയമവകുപ്പിന്റെ കൂടി പരിഗണനയ്ക്കു ശേഷം മാത്രമേ ഇതുസംബന്ധിച്ച കൂടുതൽ നടപടികൾ ഉണ്ടാകൂ എന്നറിയുന്നു. മലപ്പുറത്തും പത്തനംതിട്ടയിലും കഴിഞ്ഞ വർഷം മന്ത്രവാദത്തിനിടയിൽ പെൺകുട്ടികൾ മരിച്ചതിനെ തുടർന്നാണ് ഇത്തരമൊരു നിയമത്തിനു രൂപം നൽകാൻ സർക്കാർ തയാറായത്.
അഭ്യസ്തവിദ്യരുടെ നാടായ കേരളത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉണ്ടാകാൻ പാടില്ല എന്ന കാര്യത്തിൽ തർക്കമില്ല. അന്ധവിശ്വാസങ്ങളുടെ തുടർച്ചയായി സാമ്പത്തിക ചൂഷണങ്ങളും കൊലപാതകങ്ങൾ പോലും നടക്കുമ്പോൾ കയ്യുംകെട്ടി നോക്കിനിൽക്കാൻ ഒരു സർക്കാരിനും കഴിയുകയുമില്ല. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിലപാട് എടുക്കേണ്ടതു കാലഘട്ടത്തിന്റെ തന്നെ ആവശ്യമാണ്. എന്നാൽ, ജ്യോതിഷം അന്ധവിശ്വാസമാണോ അതു നിരോധിക്കപ്പെടേണ്ടതാണോ എന്നതാണ് ഇവിടത്തെ വിഷയം. യഥാർഥത്തിൽ, ജ്യോതിഷം എന്തെന്നു ശരിക്കു മനസ്സിലാക്കാത്തവരാണ് അത് അന്ധവിശ്വാസമാണ് എന്നു വാദിക്കുന്നത്. യഥാർഥ ജ്യോതിഷം ദുർമന്ത്രവാദങ്ങളെയോ അതിന്റെ പേരിൽ ആരെയെങ്കിലും പീഡിപ്പിക്കുന്നതിനെയോ കൊലപ്പെടുത്തുന്നതിനെയോ അംഗീകരിക്കുന്നില്ല.
ജ്യോതിസ്സുകളെ സംബന്ധിച്ചത് എന്നു മാത്രമാണ് ജ്യോതിഷം എന്ന സംസ്കൃതവാക്കിന് അർഥം. പ്രപഞ്ചത്തിലെ ജ്യോതിർഗോളങ്ങളെ സംബന്ധിച്ച പഠനമാണത്. ലോകത്തെ ആധുനികജ്യോതിശ്ശാസ്ത്രത്തിന്റെ ചുവടു തന്നെ ഭാരതീയമായ ജ്യോതിശ്ശാസ്ത്ര അറിവുകൾ ആണെന്നു കൂടി ഓർക്കണം.
ലോകത്തിനു തന്നെ വിസ്മയാവഹമായ അറിവു സമ്മാനിച്ച ഭാരതത്തിലെ ചതുർ‌വേദങ്ങളുടെ ആറ് അംഗങ്ങളിൽ ഒന്നാണു ജ്യോതിഷം. ‘‘ജ്യോതിഃ കൽപോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ ഛന്ദോവിചിതിരേതാനി ഷഡംഗാനി വിദുഃ സ്മൃതേഃ’’ എന്നാണു വേദാംഗങ്ങളെക്കുറിച്ചു പറയുന്നത്. ജ്യോതിഷം, കൽപം, നിരുക്തം, ശിക്ഷാ, വ്യാകരണം, ഛന്ദശ്ശാസ്ത്രം എന്നിവയാണ് വേദത്തിന്റെ ആറ് അംഗങ്ങൾ എന്നർഥം. ഈ അംഗങ്ങൾ ഓരോന്നും എന്തെന്നും എന്തിനെന്നും നമ്മുടെ പൂർവികഗ്രന്ഥങ്ങളിൽ വ്യക്തവും വിശദവുമായി പറഞ്ഞിട്ടുണ്ട്.

‘‘ജ്യോതിശ്ശാസ്ത്രം വദത്യത്ര കാലം വൈദികകർമണാം...’’ എന്നാണു ജ്യോതിഷത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. വൈദികകർമങ്ങളുടെ കാലനിർണയത്തിനുള്ള ശാസ്ത്രമാണു ജ്യോതിഷം എന്ന്. ഇതുപോലെ കൽപത്തിനും നിരുക്തത്തിനും ശിക്ഷാശാസ്ത്രത്തിനും വ്യാകരണത്തിനും ഛന്ദശ്ശാസ്ത്രത്തിനുമൊക്കെ അതിന്റേതായ ദൗത്യമുണ്ട്.
രവീന്ദ്രൻ കളരിക്കൽ

രഹസ്യ ചാറ്റ്

മുറിക്കുള്ളിൽ അടച്ചിരുന്ന് തങ്ങളുടെ പതിനാറുവയസുകാരൻ എന്തെടുക്കയാണെന്നറിയാൻ ആ മാതാപിതാക്കൾ കുറച്ചുകാലമായി ശ്രമിക്കുകയാണ്. എന്തെങ്കിലും ചോദിച്ചാൽ മുറി കൊട്ടിയടയ്ക്കുയോ ശകാരമോ ആണ് ഫലം. ഒടുവിൽ , അവർ ഒളിച്ചിരുന്നു അവന്റെ മുറിക്കുള്ളിൽ... അവൻ ആരോടോ ചാറ്റിങ്ങിലാണ്. അവൻ മുഖം കഴുകാൻ പോയ തക്കത്തിന് അവർ അന്റെ മെസേജുകൾ പരതി. വഴിവിട്ടുള്ള അശ്ളീല മെസേജുകൾ കണ്ട് എന്തുചെയ്യണമെന്നറിയാതെ അവർ പൊട്ടിക്കരഞ്ഞു. ! ഇത് ഒരു കുടുംബത്തിലെ മാത്രം കഥയല്ല ഒട്ടുമിക്ക വീടുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സത്യാവസ്ഥയാണ്. സോഷ്യൽ മീഡിയ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇന്ന് കുട്ടികൾക്കിടയിലാണ്. പലരും അറിയാതെ ചതിക്കുഴികളില്‍ വീഴുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്.
മാതാപിതാക്കളുടെ മുന്നിലിരുന്ന് ചാറ്റ് ചെയ്യുന്നവരുടെ സംഖ്യകളും ഏറുകയാണ്. പി999, സിഡി9 എന്നൊക്കെ ടൈപ്പ് ചെയ്താൽ ആർക്ക് എന്ത് മനസിലാകാൻ? കുട്ടികളുടെ വഴിവിട്ടുള്ള പോക്കിന് നിയന്ത്രണം ഏർപ്പെടുത്താൽ ബ്രിട്ടൻ വിദ്യാഭ്യാസ വകുപ്പ് പുതിയ ഓൺലൈൻ പദാവലിയുമായി രംഗത്ത്. കൗമാരപ്രായക്കാർ ഉപയോഗിക്കുന്ന പ്രധാന ചാറ്റിങ് പദങ്ങളുടെ വ്യാഖാനങ്ങളെല്ലാം ഇതിൽ നിന്നും മാതാപിതാക്കൾക്ക് കിട്ടും. വ്യക്തിപരമായ കാര്യങ്ങൾ വിശദീകരിക്കാനായി ടീനേജുകാർ ഉപയോഗിക്കുന്ന ജിഎൻഒസി അഥവാ ഗെറ്റ് നേക്ഡ് ഒാണ്‍ ക്യാമറ, എഎസ്എ​ൽ അഥവാ എയ്ജ്, സെക്സ്, ലൊക്കേഷൻ തുടങ്ങിയ പ്രധാന ചാറ്റിങ് പദങ്ങളുടെയെല്ലാം പട്ടിക ഇതിലുണ്ട്.
രക്ഷിതാക്കള്‍ ചുറ്റുവട്ടത്തുള്ളപ്പോൾ സോഷ്യൽ മീഡിയയിൽ കോഡ് ഭാഷയിൽ സംസാരിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. പി999, PAW എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ട‌െന്ന് ചാറ്റിനപ്പുറത്തുള്ള ആളെ അറിയിക്കാൻ ഉപയോഗിക്കുന്നവയാണ്. ഓൺലൈൻ സെക്ഷ്വൽ ബന്ധങ്ങൾക്കു വേണ്ടി കൗമാരക്കാർ ഉപയോഗിക്കുന്ന പ്രധാന പദങ്ങളാണ് ഡിക്ഷ്ണറിയിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. IWSN( i want sex now) LMIRL(lets meet in real life) എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
തങ്ങളുടെ മക്കൾ ഓൺലൈനിൽ സുരക്ഷിതരാണെന്ന് ഇതിലൂടെ രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താനാകുമെന്ന് ബ്രിട്ടൻ വിദ്യാഭ്യാസവകുപ്പും സെക്രട്ടറിയും വനിതാക്ഷേമ മന്ത്രിയുമായ നിക്കി മോർഗൻ പറഞ്ഞു. ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ആൻഡ് ഓൺലൈൻ പ്രൊട്ടക്ഷൻ സെന്റർ, പാരന്റ് സോൺ എന്നിവയുടെ നേതൃത്വത്തിലാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
സോഷ്യൽ മീഡിയയിൽ ടീനേജുകാർ ഉപയോഗിക്കുന്ന ചില കോഡുകളും അവയുടെ അർഥങ്ങളും.
ASL – age, sex, location (could mean your child uses an anonymous chat room)
CD9 – Code 9 (meaning parents are around)
GNOC – get naked on camera
KPC – keep parents clueless
IRL – in real life
MIRL – meeting in real life
LMIRL – let’s meet in real life (fine if it’s their friends)
IWSN – I want sex now
MOOS – member of the opposite sex
P911/P999 – parent alertPAW – parents are watching
POS/MOS – parents over shoulder/mum over shoulder
RU/18 – are you over 18?

WYRN – what’s your real name?

വീട്ടമ്മയുടെ ജീവിതം

വാട്സാപ്പിലും ഫേസ്ബുക്കിലുമൊക്കെയായി നമ്മുടെ യുവ തലമുറ ജീവിതം ആഘോഷിക്കുമ്പോൾ അവരുടെ അതിരു കവിഞ്ഞ ക്രൂരത മൂലം തകർത്തെറിയപ്പെടുന്ന കുറെ ജീവിതങ്ങളുണ്ട്‌. വരും വരായ്കൾ ആലോചിക്കാതെ ഇവർ ചെയ്യുന്ന വികൃതികൾക്ക് സാക്ഷികളായി മാറേണ്ടി വരുന്നത് മറ്റു ചില കുടുംബങ്ങളാണ്. ഇതാ ഒരു മറുനാടൻ മലയാളി വീട്ടമ്മയുടെ ജീവിതം മാറി മറിഞ്ഞ കഥ.

കഴിഞ്ഞ ഇരുപതു വർഷമായി ഹൈദരാബാദിൽ സ്ഥിരതാമസക്കാരിയും, ഒരു പ്രൈവറ്റ് കമ്പനിയിൽ ഓഡിറ്റർ ആയി ജോലിയും ചെയ്യുന്ന നാല്പ്പത് വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. സന്തുഷ്ടമായ കുടുംബ ജീവിതം നയിക്കുന്നതിനിടയിലാണ് കേരളത്തിലെ കുറെ ചെറുപ്പക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ എന്റെ പേരും, ഫോണ്‍ നമ്പറും, ഫോട്ടോയും പ്രചരിക്കുന്നത്. ഒപ്പം എന്നെക്കുറിച്ച് അവർ പരസ്പരം നടത്തുന്ന അശ്ലീല ചാറ്റിങ്ങും. പുതിയതായി കിട്ടിയ ഇര പോലെ എന്റെ പേരും, ഫോട്ടോയും, ഫോണ്‍ നമ്പരും തകൃതിയായി അവർ അവരുടെ ഫ്രെണ്ട്സിനും മറ്റു പല ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. അങ്ങനെ എന്റെ ഡീറ്റൈൽസ് കിട്ടിയവർ കിട്ടിയവർ എന്റെ പേർസണൽ ഫോണിലെ വാട്സാപ്പിലേക്ക് അശ്ലീല മെസേജുകൾ അയച്ചും ഫോണ്‍ വിളിച്ചും എന്റെ മാനത്തിനു വിലയിടുന്നു.എന്താണ് നടക്കുന്നതെന്ന് മനസ്സിലാകാത്ത ഞാൻ ഏതൊരു വ്യക്തിയും ചെയ്യുന്ന പോലെ എല്ലാവരെയും ബ്ലോക്ക്‌ ചെയ്തു. എന്നിട്ടും പല പല നമ്പരുകളിൽ നിന്നും മേസേജിന്റെയും ഫോണിന്റെയും പ്രവാഹമായിരുന്നു.
കേവലം ഒരു മണിക്കൂറിനുള്ളിൽ ഇരുപത്തിയെട്ടോളം നമ്പരുകളിൽ നിന്ന് മെസേജും ഫോണ്‍ വിളികളും ഉണ്ടായി. സഹികെട്ടപ്പോൾ ഈ മൊബൈൽ നമ്പരുകൾ ഞാനും സേർച്ച്‌ ചെയ്തു ഒരു ലിസ്റ്റും തയ്യാറാക്കി. അങ്ങനെ എല്ലാ നമ്പരും കേരളത്തിലെ മൊബൈൽ നെറ്റ്‌വർക്ക് ആണെന്നും മനസ്സിലായി. അതുകൊണ്ട് ആദ്യം ബ്ലോക്ക്‌ ചെയ്തവരെ ഞാൻ ബ്ലോക്ക്‌ ലിസ്റ്റിൽ നിന്നും ഒഴിവാക്കി ആരാണ് ഇതിനു പിന്നിൽ എന്നറിയുവാൻ. ഞാൻ ബ്ലോക്ക്‌ ചെയ്തു ഒഴിവാക്കിയ ഒരു നമ്പരിൽ നിന്നും പിന്നെയും മെസേജുകൾ വന്നു കൊണ്ടിരുന്നു.
അതുകൊണ്ട് ഞാൻ ആ നമ്പരിലേക്ക് ഫോണ്‍ ചെയ്തു. എവിടെ നിന്നുമാണ് എന്റെ നമ്പർ കിട്ടിയതെന്നും ഞാൻ ആരാണെന്ന് അറിയാതെ എന്തിനു മെസേജുകൾ അയക്കുന്നുവെന്നുമുള്ള എന്റെ ചോദ്യങ്ങൾക്ക് ആ പയ്യനിൽ നിന്നും കിട്ടിയ മറുപടികൾ ശെരിക്കും ഞെട്ടിക്കുന്നത് തന്നെയായിരുന്നു.
പ്രതികളുടെ ക്രൂരവിനോദം
അവൻ പറഞ്ഞതിങ്ങനെ., ഒരു വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് നമ്പർ കിട്ടിയത്. ബുള്ളെറ്റ് വാങ്ങിച്ചപ്പോൾ എന്നെ ആരോ അതിൽ ചേർത്തതാണ്" ഞാൻ സൈബർ സെല്ലിൽ പരാതി കൊടുത്തിട്ടുണ്ട്‌ എന്നു പറഞ്ഞപ്പോൾ എന്നെ വിശ്വസിപ്പിക്കുവാൻ വേണ്ടിയും അവനെ കേസിൽ നിന്നും ഒഴിവാക്കി കൊടുക്കുവാനും വേണ്ടി അവനുൾപ്പെട്ട ആ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ട് എനിക്കു അയച്ചു തന്നു. കിട്ടിയ സ്ക്രീൻ ഷോട്ടിലൂടെ ഏകദേശം കാര്യങ്ങൾ എനിക്കും മനസ്സിലായി. എന്റെ നമ്പറും ഫോട്ടോയും പേരും പോസ്റ്റ്‌ ചെയ്തത് ആരെന്നും വ്യക്തമായി. പേരും ഫോണ്‍ നമ്പരും ഇട്ട പയ്യന്റെ പേരും വിശദാംശങ്ങളും ലഭിച്ചു. അവനെ വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്.
അങ്ങനെ കിട്ടിയ സ്ക്രീൻ ഷോട്ടിലൂടെ ഏകദേശം കാര്യങ്ങൾ എനിക്കും മനസ്സിലായി. എന്റെ നമ്പറും ഫോട്ടോയും പേരും പോസ്റ്റ്‌ ചെയ്തത് ആരെന്നും വ്യക്തമായി. പേരും ഫോണ്‍ നമ്പരും ഇട്ട പയ്യന്റെ പേരും വിശദാംശങ്ങളും ലഭിച്ചു. അതിനടിസ്ഥാനത്തിൽ ഞാനവനെയും വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. "WHO HAS ME " എന്നൊരു ഗൂഗിൾ അപ്ലിക്കേഷൻ മുഖേനെയാണ് എന്റെ നമ്പർ സേർച്ച്‌ ചെയ്ത് എടുത്തതെന്നും പിന്നെ TRUE CALLER വഴി ഫേസ് ബുക്കുമായി കണക്ട് ചെയ്തപ്പോൾ ഫോട്ടോയും കിട്ടിയെന്നു പറഞ്ഞു. "WHO HAS ME " എന്ന ഈ അപ്ലിക്കേഷൻ സ്മാർട്ട്‌ ഫോണിൽ ഡൌണ്ലോലഡ് ചെയ്‌താൽ ആരുടേയും പേരുകൾ ടൈപ്പ് ചെയ്‌താൽ മൊബൈൽ നമ്പരും , ഇമെയിൽ ID ടൈപ്പ് ചെയ്‌താൽ ഇന്ത്യയിൽ എവിടെയും താമസിക്കുന്ന ആരുടേയും പേരുകൾ ടൈപ്പ് ചെയ്‌താൽ നമുക്ക് അവരുടെ മൊബൈൽ നമ്പരും ഇമെയിൽ ID ടൈപ്പ് ചെയ്‌താൽ പേരുകളും ഒക്കെ ലഭിക്കുമെന്നും അങ്ങനെ ഞങ്ങൾ പലരുടെയും നമ്പരുകൾ എടുക്കുകയും ഷെയർ ചെയ്തിട്ടുമുണ്ടെന്നും എന്നാലിതു വരെ ആരും തിരിച്ചു വിളിക്കുകയോ പരാതിപ്പെടുകയോ ചെയ്തിട്ടില്ലെന്നും ആ പയ്യൻ പറഞ്ഞു. ഇരുപതു പേരുടെ ഗ്രൂപ്പാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്. ഇതിൽ കേരളത്തിലെ ഒരു എസ്. ഐ യുടെ മകനും ഉണ്ട്. സമൂഹത്തിലെ ഉന്നതരുടേയും സാധാരണക്കാരുടേയും മക്കൾ. ഇവരെല്ലാം 19 നും 21 നും ഇടയ്ക്ക് പ്രായമുള്ള വിദ്യാർഥികളാണ്.
എന്നാൽ ലഭിച്ച വിശദാംശങ്ങൾ സഹിതം ഞാൻ എറണാകുളം റൂറൽ എസ്. പിക്കു കൊടുത്ത പരാതി അന്യേഷിച്ച സർക്കിൾ ഇൻസ്പെക്ടറിൽ നിന്നും എനിക്കു ലഭിച്ച പ്രതികരണം വളരെ വിചിത്രമായിരുന്നു . ബഹുമാനപ്പെട്ട സുപ്രീം കോർട്ട് റദ്ദു ചെയ്ത IT ACT 66A -യുടെ മറവിൽ എന്റെ കേസോതുക്കുവാനും കുട്ടികളുടെ ഭാവി നശിപ്പിക്കാതെ ഒത്തുതീർപ്പിലാക്കാനും അവർ ശ്രമിച്ചു. അവരുടെ ചോദ്യം ചെയ്യലിൽ ആദ്യം തന്നെ കുട്ടികൾ അവരുടെ തെറ്റുകൾ അംഗീകരിക്കുകയും ചെയ്തതാണ്. എന്നിട്ടും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനു അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ ഉത്തരവ് മറയാക്കി എനിക്കു നീതി നിഷേധിക്കാൻ ആരാണ് പോലീസുകാർക്ക് അനുവാദം കൊടുത്തത്.? മറ്റുള്ളവരുടെ ജീവിതം തകർക്കാനോ ഉപദ്രവിക്കാനോ അല്ല IT ACT 66A റദ്ദു ചെയ്തതു കൊണ്ട് സുപ്രീം കോർട്ട് അനുവദിച്ചു കൊടുത്തത്. അപരിചിതരായ ആളുകൾ എന്നെ പബ്ലിക്‌ പ്ലേസിൽ അപകീർത്തിപ്പെടുത്തുകയും എന്റെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതിനും എന്റെ ജീവിതം തന്നെ നശിപ്പിച്ചതിനുമാണ് ഞാൻ പരാതി നല്കിയത് . അപ്പോൾ പിന്നെ ഇതെങ്ങനെ IT ACT 66A യിൽ പ്രതിപാദിക്കുന്ന അഭിപ്രായ സ്വാതന്ത്യമാകും...?
കഴിഞ്ഞ ഒരു വർഷമായി ഞാനീ കേസുമായി കേരളത്തിലെ പോലീസ് സ്റ്റേഷൻ കയറിയിറങ്ങുകയാണ്. ഇത്രയും വിശദാംശങ്ങൾ നല്കിയിട്ടും ഇതൊന്നും ഒരു തെളിവല്ലെന്നും അന്വേഷിക്കാം, അറിയിക്കാം എന്നൊക്കെയുള്ള ഒഴുക്കൻ മറുപടിയാണ് ലഭിക്കുന്നത്. ഈ രീതിയിലുള്ള പോലീസിന്റെ അലംഭാവം മൂലമാകാം മിക്ക സ്ത്രീകളും ഇത്തരം കേസുമായി മുന്നോട്ടു പോകാത്തതും, തങ്ങൾക്കു സംഭവിക്കുന്ന നഷ്ടങ്ങൾ പുറത്തു പറയാൻ പോലും മടിക്കുന്നത്.
ക്രൂരത തകർത്തത് എന്റെ ജീവിതം
ഫോൺവിളികളുടേയും സന്ദേശങ്ങളുടെയും ‍കാര്യം ഞാൻ എന്റെ ഭർത്താവിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കോളുകൾ അവഗണിക്കാനാണ് അദ്ദേഹം പറഞ്ഞത്. " പക്ഷേ നിരന്തരം രാത്രിയിലും പകലും കോളുകൾ വരുന്നു, അശ്ലീല സന്ദേശങ്ങൾ വരുന്നു. 63-ളം അജ്ഞാത നമ്പറുകളിൽ നിന്ന് നിരന്തരം ഫോണും മെസേജും വന്നതു കൊണ്ട് ഭർത്താവിനും എന്നെ സംശയമായി. " നീ കൊടുക്കാതെ എങ്ങനെയാണ് നിന്റെ നമ്പരും പേരും ഫോട്ടോയും പരസ്യമായത്? ഫോണെടുത്ത അദ്ദേഹത്തോടും വളരെ മോശമായ രീതിയിലുള്ള പ്രതികരണമാണ് ലഭിച്ചത്. ഇതെല്ലാം കണ്ടപ്പോൾ അദ്ദേഹത്തിനും സംശയമായി. ഒരാളെ വിശ്വസിപ്പിക്കുന്നതിന് ഒരു പരിധിയില്ലേ? പിന്നീട് വഴക്കായി, പൊട്ടിത്തെറിയായി. ഒരു ദിവസം അദ്ദേഹം വീടു വിട്ടിറങ്ങി.
എന്റെ ജീവിതവും ഭാവിയും എല്ലാം കേവലം ഒരു നിമിഷത്തെ മാനസികോല്ലാസത്തിനു വേണ്ടി ആ കുട്ടികൾ എറിഞ്ഞുടച്ചു. എന്നെപ്പോലെ എത്രയോ പേർ ഇവരെപ്പോലെ ഉള്ളവർക്ക് ഇരയായിട്ടുണ്ടാവാം അല്ലെങ്കിൽ ഇനിയും ഉണ്ടാകുമായിരിക്കും. അതുകൊണ്ട് മാതാപിതാക്കൾക്കും ഇവരുടെ തെറ്റിൽ വ്യക്തമായ പങ്കുണ്ടെന്ന് പറയാതെ വയ്യ.
*പോലീസുകാരോടും ഒരപേക്ഷ :- *

പരാതിയുമായി നിങ്ങളെ സമീപിക്കുന്ന സ്ത്രീകളെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ കുറഞ്ഞ പക്ഷം മാനസികമായി അവരെ അപമാനിക്കാതെയെങ്കിലും അവർക്കുള്ള ബഹുമാനം കൊടുക്കുക . എന്തു തെറ്റ് ചെയ്തിട്ട് വന്നാലും മാതാപിതാക്കളും, രാഷ്ട്ട്രീയക്കാരും പോലീസും സഹായിക്കാനുണ്ടാകും എന്ന ചിന്താരീതികൾ മാറ്റിയെടുക്കുക. കുറ്റവാളികളുടെ മുഖം നോക്കാതെ നടപടികൾ എടുക്കും എന്നൊരു ഉറപ്പു ഏതൊരു സാധാരണക്കാരനും കൊടുക്കുന്ന ഊർജ്ജം ഇത്തരം കുറ്റകൃത്യങ്ങൾ പെരുകാതെയിരിക്കാൻ പ്രാപ്തമാകട്ടെ. ഏതൊരു പരാതിക്കാരുടേയും നീതി അവരുടെ അവകാശവും ആണെന്ന് ഉറപ്പു വരുത്തുക.
തയാറാക്കിയത്: രാജശ്രീ സത്യപാൽ
Top of Form

വെൽഫി

സെൽഫി പോയി ഇപ്പോൾ വെൽഫി . ഇങ്ങനെ സ്വയം ഷൂട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ പല പെൺകുട്ടികളും കണ്ണടയ്ക്കുകയാണ് പതിവ്. പുതിയൊരു ചുരിദാർ ടോപ്പിട്ട് കൂട്ടുകാർക്ക് അയച്ച ഫോട്ടോയാവാം. അല്ലെങ്കിൽ ഒരു തമാശയ്ക്ക് വേണ്ടി എടുത്തു വച്ച സ്വകാര്യ വിഡിയോ ആവാം.
ഇത്തരം ചിത്രങ്ങളിലും വിഡിയോകളിലും നഗ്നത പേരിനെങ്കിലും ഉണ്ടെങ്കിൽ, ഓര്‍ക്കുക, നിങ്ങൾ പോവുന്നത് വിലിയൊരാപത്തിലേക്കാണ്. നാളെ ഇത് നിങ്ങൾക്കെതിരേയുളള ആയുധമായേക്കാം. ഇതു വച്ച് നിങ്ങളെ ചൂഷണം ചെയ്ത് പണം തട്ടിയെടുക്കാം. അല്ലെങ്കിൽ മറ്റു താൽപര്യങ്ങള്‍ക്ക് കീഴടങ്ങി കൊടുക്കേണ്ടി വന്നേക്കാം.
ഒളിക്യാമറ പോലെ തന്നെ അപകടമാണ് നഗ്ന സെൽഫി വിഡിയോകളും ഫോട്ടോകളും. അത്രയൊന്നും വേണ്ട, നിങ്ങളുടെ സാധാരണ ഫോട്ടോകൾ മുതൽ പ്രൊഫൈൽ ഫോട്ടോകൾ വരെ അശ്രദ്ധയോടെയാണു കൈകാര്യം ചെയ്യുന്നതെങ്കിൽ ഏതു നിമിഷവും അപകടത്തിലാവാം.
നമ്മുടെ സ്വന്തം മൊബൈലിലുളള സ്വകാര്യ ചിത്രങ്ങള്‍ എങ്ങിനെയാണ് ‘ഹോട്ട് മല്ലു വിഡിയോസ്’ ആയി മാറുന്നത് ? ഇന്റർനെറ്റിലെ അശ്ലീല സൈറ്റുകളിൽ ഏറ്റവും വിലയുളള വാക്കാണ് ‘അമച്വർ വിഡിയോസ്’. ഒട്ടും നാടകീയത ഇല്ലാതെ ഷൂട്ട് ചെയ്യപ്പെടുന്ന ഈ അശ്ലീല വിഡിയോ കൂട്ടത്തിലേക്ക് ഇങ്ങനെ കിട്ടുന്ന ഓരോന്നും ചെന്നെത്തിയേക്കാം. നിങ്ങളുടെ കുഞ്ഞു മുറിയും നിങ്ങളുടെ സ്വകാര്യതയും ചുമരുകളില്ലാത്ത ലോകത്തിനു മുന്നിലേക്ക് എത്ര വേഗമാണ് തുറക്കപ്പെടുന്നതെന്ന് തിരിച്ചറിയുക.
ഇനി നിങ്ങള്‍ ഇത്തരം ചിത്രങ്ങളൊന്നുമെടുത്തിട്ടില്ലെങ്കിൽ പോലും ആപത്തുകൾ ഒഴിയുന്നില്ല. കോട്ടയത്തു നിന്നൊരു അനുഭവം കേൾക്കാം. വിദേശത്തുളള ഭാര്യ നാട്ടിൽ വന്നപ്പോള്‍ കുടുംബവുമൊത്തുപോയ ഉല്ലാസ യാത്ര. വെളളച്ചാട്ടത്തിൽ കുളിച്ചു കഴിഞ്ഞ് ഭാര്യയും ഭർത്താവും ഒരുമിച്ച് ഫോട്ടോ എടുത്തു. ഫേസ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തപ്പോൾ നനഞ്ഞ ചുരിദാറില്‍ നിൽക്കുന്ന ഒരു ചിത്രം ഉൾപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ചിത്രം അശ്ലീല സൈറ്റില്‍ പ്രത്യക്ഷപ്പെട്ടു. ചിത്രത്തിൽ ഭർത്താവുണ്ടായിരുന്നില്ല. മാത്രമല്ല ഇങ്ങനെയൊരു കുറിപ്പും കൂടി ഉണ്ടായിരുന്നു. ‘ഹോട്ട് മല്ലു ആന്റി ജസ്റ്റ് 13 കിലോമീറ്റർ എവേ’. ഒടുവില്‍ സൈബർ സെൽ വഴി ആ ചിത്രം പിൻവലിപ്പിച്ചു.
ഇനി പറയുന്നത് കൊച്ചിയിലെ ഒരു മൊബൈൽ ഷോപ്പിലെ ചെറുപ്പക്കാരന്റെ കുമ്പസാരമാണ്. ഒരു പെൺകുട്ടിയെ ചതിയിൽപ്പെടുത്താനായി പലരും ചെയ്യുന്ന തന്ത്രങ്ങളുടെ വിവരണം.
‘‘ഇത്തരം ചിത്രങ്ങൾക്കും വിഡിയോകൾക്കും നല്ല മാർക്കറ്റാണ്. ഇന്റർനെറ്റിലൂടെയല്ലാതെ കോപ്പി ചെയ്താൽ ഇതിന്റെ യഥാർ ത്ഥ ഉറവിടമാര് എന്ന് ആർക്കും കണ്ടു പിടിക്കാൻ കഴിയില്ല. ചില മൊബൈൽ ഷോപ്പുകളിലും ഇത്തരം വിഡിയോകൾ വില്‍ക്കാറു മുണ്ട്. പലപ്പോഴും അന്യസംസ്ഥാന തൊഴിലാളികളാണ് ഇതിന്റെ ആവശ്യക്കാർ. ഹിന്ദി പാട്ടിനുവേണ്ടി എന്നു പറഞ്ഞു വരും. ഇത്തരം വിഡിയോകളും വാങ്ങും.
ഇത്തരം വിഡിയോകൾ ചിത്രീകരണത്തിനായി ഒരു പെൺകുട്ടിയെ ‘വളയ്ക്കണമെങ്കിൽ’ ഇപ്പോൾ വളരെ എളുപ്പമാണ്. നമ്പർ കിട്ടിക്കഴിഞ്ഞാൽ വാട്സ് ആപ് വഴി ഹായ് പറഞ്ഞു തുടങ്ങാം. രാത്രിയിൽ ചാറ്റ് ചെയ്യുന്ന സ്വഭാവമുണ്ടോ എന്നറിയാൻ ലാസ്റ്റ് സീൻ നോക്കിയാൽ മതി. അതൊരു ‘പ്രതീക്ഷയാണ്’ പല ലേറ്റ് നൈറ്റ് ചാറ്റിങ്ങും കുറച്ചു കഴിയുമ്പോൾ നൂഡ് ചാറ്റാവും. അപ്പുറത്തിരിക്കുന്നത് ഇതെല്ലാം കാണുന്നത് ‘കാമുകന്‍’ മാത്രമാവില്ല, ഒരു കൂട്ടം ആൾക്കാരാണെന്ന് അവളറിയില്ല.
ലേഡീസ് ഹോസ്റ്റുകളാണ് മറ്റൊരു സ്ഥലം. കൂട്ടത്തിൽ ഏതെങ്കിലും കുട്ടി വലയിൽ പെട്ടാൽ മതി ബാക്കിയുളള കുട്ടികളുടെ പലതരത്തിലുളള ചിത്രങ്ങളും വിഡിയോകളും കിട്ടാൻ എളുപ്പമാണ്. ശരീരം അൽപം പുറത്തു കാണുന്ന മലായാളി പെൺകുട്ടികളുടെ ഫോട്ടോകൾക്ക് വൻ ഡിമാന്റാണ്. പിന്നെ സിനിമാ തിയറ്ററുകളിലെ സിസിടിവി ക്യാമറകൾ, ഇന്റർനെറ്റ് കഫേകളിലെ ഒളിക്കാമറകള്‍....’’

അതുകൊണ്ട് ലൈംഗികചുവയുള്ള സെൽപി ചിത്രങ്ങളും വിഡിയോയും എടുക്കും മുമ്പ് ഒന്നോർക്കുക. നിങ്ങൾ നിൽക്കുന്നത് ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല. ഒരാൾക്കൂട്ടത്തിനു നടുവിലാണ്. ഇന്നല്ലെങ്കിൽ നാളെ ആൾക്കൂട്ടത്തിനു മുന്നിലേക്ക് ആ ചിത്രങ്ങൾ എത്തിയേക്കാം..

byവിജീഷ് ഗോപിനാഥ്

ഒസിആർഡി

ഒരു ഇ– മെയിൽ വരുന്നുെണ്ടന്ന ക്രമാതീതമായ തോന്നലുണ്ടോ? ഇ– മെയിലും ഫെയ്സ്ബുക്കും വാട്സ്ആപ്പുമെല്ലാം എപ്പോഴും റിഫ്രഷ് ചെയ്യാനുള്ള പ്രവണതയുണ്ടോ? ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാത്ത സമയം കടുത്ത അസ്വസ്ഥത അനുഭവപ്പെടാറുണ്ടോ? അതുമൂലം കോപം വർധിക്കുന്നുണ്ടോ?
ഉണ്ടെങ്കിൽ, ഒബ്സസീവ് കംപൽസീവ് റിഫ്രഷ് ഡിസോഡർ (ഒസിആർഡി) എന്ന ആ മാനസികാരോഗ്യ പ്രശ്നമുണ്ടെന്ന് ഉറപ്പാക്കാം. അതെ, ഇന്റർനെറ്റ് അഡിക്‌ഷൻ ഡിസോഡർ (ഐഎഡി) എന്ന അഡിക്ടീവ് ഡിസോഡറിലുൾപ്പെടുന്ന മാനസിക വൈകല്യങ്ങൾ കേരളത്തെ കാർന്നുതിന്നുകയാണ്. പ്രോബ്ലമെറ്റിക് ഇന്റർനെറ്റ് യൂസ് (പിഐയു) അഥവാ കംപൽസീവ് ഇന്റർനെറ്റ് യൂസ് (സിഐയു) എന്നൊക്കെ അറിയപ്പെടുന്നതാണ് ഈ മാനസിക പ്രശ്നം. ഗെയിമിങ്, സോഷ്യൽ നെറ്റ്‌വർക്കിങ്, ബ്ലോഗിങ്, ഇ–മെയിൽ, ഇന്റർനെറ്റ് പോണോഗ്രഫി, ഇന്റർനെറ്റ് ഷോപ്പിങ് തുടങ്ങിയവയോടുള്ള ഭ്രമം ഐഎഡിയിൽ ഉൾപ്പെടും. മസ്തിഷ്കത്തിലെ പ്രധാന ന്യൂറോട്രാൻസ്മിറ്ററായ സിറോടോണിനുണ്ടാവുന്ന താഴ്ചകൾ വിഷാദത്തിനു കാരണമാവുന്നു. ഈ വിഷാദം അഥവാ ഡിപ്രഷൻ, ഇന്റർനെറ്റ് അഡിക്‌ഷനു കാരണമാവാം. വിഷാദവും ഉന്മാദവും ഇടകലർന്ന മാനസികാവസ്ഥയുടെ പരിണതഫലമാണു വികസ്വര രാജ്യങ്ങളിലെ ഐഎഡിയുടെ പിന്നിലെന്നു പഠനങ്ങൾ തെളിവേകുന്നു.

പുതിയ യുഗം സൈബർ യുഗമാണെന്നതിൽ സംശയമില്ല. പക്ഷേ, മദ്യവും ലഹരിമരുന്നും ഒരാളിലുണ്ടാക്കുന്ന ആസക്തിയെക്കാൾ നാലു മടങ്ങു കൂടുതലാണ് ഇന്റർനെറ്റ് ആസക്തിയുടെ തീവ്രതയെന്നു മനഃശാസ്ത്രജ്ഞർ പറയുന്നു. ലഹരിമരുന്നു സൈക്കോസിസിലേക്കു വ്യക്തിയെ നയിക്കുമെങ്കിൽ കഠിനമായ ന്യൂറോസിസിലേക്കാവും സൈബർ അഡിക്‌ഷൻ ആളുകളെ കൊണ്ടെത്തിക്കുന്നത്. വിശപ്പും ദാഹവും നഷ്ടപ്പെടുന്ന അനോറക്സിയ നെർവോസ, അമിത ഉത്കണ്ഠ തുടങ്ങിയവയ്ക്കെല്ലാം സൈബർ അഡിക്‌ഷൻ കാരണമാവുന്നു.
തലച്ചോറിലെ ലിംബിക് സംവിധാനത്തിൽ, എന്നും ഉറങ്ങിക്കിടക്കേണ്ട ചില ന്യൂറോണുകളുടെ ഉണർവിനു കാരണമാവുകയും ആത്മഹത്യ, കൊലപാതകം തുടങ്ങിയവയിലേക്കു കൊണ്ടെത്തിക്കുകയും ചെയ്യും. അകാരണമായ ദേഷ്യം, ആക്രമണോത്സുകത, സാധനങ്ങൾ എറിഞ്ഞുപൊട്ടിക്കാനുള്ള ത്വര തുടങ്ങിയവ ഉൾച്ചേർന്ന ഇന്റർമിറ്റന്റ് എക്സ്പ്ലോസീവ് ഡിസോഡർ (IED) സൈബർ അഡിക്‌ഷന്റെ പ്രശ്നാധിഷ്ഠിതമായ മുഖമാണ്.
ഇന്റർനെറ്റ് ദൗർബല്യം മുതലാക്കാൻ, ‘വല’യ്ക്കു പിന്നിൽ ലക്ഷങ്ങളും കോടികളും തട്ടിയെടുക്കുന്ന സംഘങ്ങളുണ്ട്. വീട്ടമ്മമാരുടെയും വിദ്യാർഥിനികളുടെയും മാനത്തിനു വിലപറയുന്ന വിരുതന്മാരുണ്ട്. ജോലിയും സമ്മാനങ്ങളും വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തുന്നവരുണ്ട്. ടച്ച്സ്ക്രീനിന്റെ മിനുപ്പിൽ വെറുതെയും അല്ലാതെയും വിരലോടിക്കുമ്പോൾ ഓർക്കേണ്ടത് ഇതാണ്, ഒരു സ്പർശം കൊണ്ടു ചിലപ്പോൾ സ്മാർട്ടായ സേവനം സൈബർ ലോകം തന്നേക്കാം; ചിലപ്പോൾ മറിച്ചും.


ഫെയ്സ്ബുക്കിൽ ഉണ്ട്, ഉറങ്ങി ഹിരൺമയി
തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രം കരുണാസായിയിൽ നിന്നു ഡിസ്ചാർജ് വാങ്ങി പോകുമ്പോൾ കുഞ്ഞിനെ ഹിരൺമയി വഴിയിലെങ്ങാൻ ഉപേക്ഷിക്കുമോ എന്ന പേടിയുണ്ടായിരുന്നു. പ്രസവത്തോടനുബന്ധിച്ചു ചിലർക്കുണ്ടാകുന്ന പോസ്റ്റ്പാർട്ടം സൈക്കോസിസാണെന്നു കരുതിയാണു കരുണാസായിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനോട് അത്ര വെറുപ്പും ദേഷ്യവുമായിരുന്നു അവൾക്ക്. ഭർത്താവ് ഹരിഗോവിന്ദനോടു ചോദിച്ചപ്പോഴാണു കാര്യങ്ങൾ വ്യക്തമായത്.
പ്ലസ് ടു പഠനകാലത്തു ഹിരൺമയി ഫെയ്സ്ബുക്കിന് അടിപ്പെട്ടു. ഫെയ്സ്ബുക്ക് തുറക്കാൻ കഴിയാതെ വരുന്ന ദിവസം അവൾ അക്രമാസക്തയായി. ഈ ആസക്തിയെ എതിർത്ത അമ്മയോട് അവൾ പകരം വീട്ടിയത് അമ്മ വസ്ത്രം മാറുന്ന ചിത്രമെടുത്തു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്താണ്. ഇതറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു. ഒരു രാത്രി ഹിരൺമയി ഫെയ്സ്ബുക്ക് സുഹൃത്തായ ഹരിഗോവിന്ദനോടൊപ്പം ജീവിക്കാൻ തുടങ്ങി. ഹിരൺ നല്ല പങ്കാളിയാവുമെന്നു കരുതിയ ഹരിക്കു തെറ്റി. ഹിരണിനു വർത്തമാനം പറയാൻ പോലും സമയമുണ്ടായിരുന്നില്ല. മുഴുവൻ സമയം ഫെയ്സ്ബുക്കിലായിരുന്നു അവൾ. ഇതു ചോദ്യം ചെയ്തതോടെ അവൾ അക്രമാസക്തയായി.
ഇന്റർനെറ്റ് ലഭിക്കാത്ത ഒരു ദിവസം ഹരിയുടെ അമ്മയെ അവൾ അലമാരയോടു ചേർത്തു കെട്ടിയിട്ടു. രോഗിയായി തളർന്നു കിടക്കുകയായിരുന്ന അച്ഛനെ കട്ടിലിൽ നിന്നു വലിച്ചു താഴെയിട്ടു. ഉന്മാദാവസ്ഥയിലായിരുന്നു അവൾ എന്നു ഹരി കൗൺസലിങ്ങിനിടെ ഡോ. എൽ.ആർ. മധുജനോടു പറഞ്ഞു. പ്രസവത്തിനു ശേഷം കുഞ്ഞിനെ നോക്കുന്നില്ലെന്നു കണ്ടപ്പോഴാണു ഗൈനക്കോളജിസ്റ്റ് കരുണാസായിയിലേക്കു ഹിരൺമയിയെ അയച്ചത്.
(പേരുകൾ യഥാർഥമല്ല)
അഞ്ചു മണിക്കൂർ മുൾമുനയിൽ; പോയത് 9000 പൗണ്ട്
യുകെയിൽ പഠിക്കാൻ പോയതാണു തൃശൂർ പഴുവിൽ സ്വദേശിയായ യുവാവ്. അവിടെ എത്തിയതിന്റെ അടുത്ത ദിവസം മൊബൈൽ ഫോണിലേക്കു ഫോൺ. ഇന്ത്യയിൽ നിങ്ങൾക്കെതിരെ ഒരു കേസ് ഉണ്ടെന്നും വിവരങ്ങൾ മറച്ചുവച്ചു വീസ സംഘടിപ്പിച്ചതിന് ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു സംഭാഷണം. നമ്പർ പരിശോധിച്ചപ്പോൾ യുകെയിലെ ക്രൈം സ്റ്റോപ്പർ സെല്ലിന്റേതു തന്നെ. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വീണ്ടും മറ്റൊരു കോൾ. ഇതേ സംഭാഷണം. കേസിൽനിന്ന് ഒഴിവായില്ലെങ്കിൽ ഇംഗ്ലണ്ടിൽ നിന്നു നാടുകടത്തുമെന്നായി ഭീഷണി. മറ്റാരോടെങ്കിലും പറഞ്ഞാൽ, ഉടൻ താമസസ്ഥലത്തു പൊലീസ് എത്തുമെന്നും പറഞ്ഞു.

‘കേസിൽ’ നിന്ന് ഒഴിവാകുകയല്ലാതെ യുവാവിനു മറ്റു മാർഗമില്ലായിരുന്നു. ക്രൈം സ്റ്റോപ്പറിൽ നിന്നു നിർദേശിച്ചതു പോലെ, ഇന്ത്യയിലെ ചില അക്കൗണ്ട് നമ്പറുകളിലേക്ക് അഞ്ചു തവണയായി 9000 പൗണ്ട് (ഏകദേശം ഒൻപതു ലക്ഷം രൂപ) നൽകി. യുവാവിനെ നാലു മണിക്കൂർ ഫോൺ വിച്ഛേദിക്കാൻ പോലും അനുവദിക്കാതെ, മുൾമുനയിൽ നിർത്തിയായിരുന്നു തട്ടിപ്പ്. ഇനി നൽകാൻ പണമില്ലെന്നു പറഞ്ഞപ്പോഴാണു ഭീഷണി അവസാനിപ്പിച്ചത്. തട്ടിപ്പുവിളിയാണു വന്നത് എന്നു പിന്നീടു മനസ്സിലായ യുവാവു യുകെ നാഷനൽ ഫ്രോഡ് ആൻഡ് സൈബർ ക്രൈം റിപ്പോർട്ടിങ് സെന്ററിൽ പരാതി നൽകിയിരിക്കുകയാണ്.

ഹ്രൈബ്രിഡ് തീയറ്റർ


ഭൂമിയും ആകാശവും സൗരയൂഥവും പ്രപഞ്ചോൽപ്പത്തിയും കൺമുന്നിൽ! ഹോളിവുഡ് സിനിമകളിലെ വിസ്മയിപ്പിക്കുന്ന അനിമേഷൻ അഭ്യാസങ്ങളല്ല. ഉപഗ്രഹങ്ങൾ പകർത്തിയ യഥാർഥ ചിത്രങ്ങളും വിഡിയോകളും സംയോജിപ്പിച്ചുള്ള നേർക്കാഴ്ച. തിരുവനന്തപുരം പ്രിയദർശിനി പ്ലാനറ്റേറിയമാണ് ആറു കോടി രൂപ ചെലവിൽ നവീകരിച്ച് ഹ്രൈബ്രിഡ് തീയറ്റർ എന്ന വിസ്മയലോകം തുറന്നിരിക്കുന്നത്. തലസ്ഥാനത്തെത്തുന്നവർ ഇൗ കാഴ്ചകൾ മിസ് ചെയ്യല്ലേ? പ്ലാനറ്റേറിയത്തിലേക്കു മാത്രമായി ഒരു വിനോദ, വിജ്ഞാന യാത്രയുമാകാം. ഒരു ദിവസം മുഴുവനെടുത്തു കാണാനുള്ള കാഴ്ചകളുണ്ടവിടെ.
∙ ഹൈബ്രിഡ് ഷോ
രാവിലെ 10.30, ഉച്ചയ്ക്കു 12, മൂന്ന്, വൈകിട്ട് അഞ്ച് എന്നിങ്ങനെയാണ് പ്ലാനറ്റേറിയത്തിലെ ഷോകൾ. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ഷോ ഒരുക്കും. പ്രകാശത്തിന്റെ വീക്ഷണകോണിലൂടെ പ്രപഞ്ചോൽപ്പത്തി വിവരിക്കുന്ന അര മണിക്കൂർ ഷോയാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ വൈകിട്ട് ആറിന് എക്സ്പ്ലോറിങ് ദി യൂണിവേഴ്സ് എന്ന ഷോയുമുണ്ട്. മൂന്നു മുതൽ 10 വയസു വരെ പ്രായക്കാർക്ക് 30 രൂപയും 11 വയസിനു മുകളിലുള്ളവർക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂൾ കോളജ് വിദ്യാർഥികളും മറ്റു പഠന സംഘങ്ങളും സ്ഥാപനത്തിൽ നിന്നുള്ള കത്തുമായി എത്തിയാൽ 30 രൂപ നിരക്കിൽ ഷോ കാണാം.
∙ സയൻസ് പാർക്ക്
ബഹിരാകാശം, ഇലക്ട്രിക്കൽ എൻജിനീയറിങ്, അസ്ട്രോണമി, ഗണിതശാസ്ത്രം, റോബോട്ടിക്സ് തുടങ്ങിയെക്കുറിച്ച് അറിവു പകരുന്ന ദൃശ്യങ്ങളും ഉപകരണങ്ങളും പാർക്കിലുണ്ട്. നമ്മുടെ പരിമിതമായ അറിവിനപ്പുറമുള്ള അതിശയങ്ങളിലേക്ക് ഇവ കൂട്ടിക്കൊണ്ടു പോകും. കുട്ടികൾക്കും പഠനസംഘങ്ങൾക്കും 15 രൂപയും മറ്റുള്ളവർക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
∙ 3ഡി ഷോ തീയറ്റർ
15 മിനിറ്റ് ദൈർഘ്യമുള്ള ശാസ്ത്ര സംബന്ധമായ ത്രിമാന വിഡിയോകൾ കാണാം. കുട്ടികൾക്കും പഠനസംഘങ്ങൾക്കും 15 രൂപയും മറ്റുള്ളവർക്ക് 25 രൂപയും.
∙ 6ഡി ഷോ തീയറ്റർ
ദൃശ്യത്തിനനുസൃതമായി ഇരിപ്പിടം ആടിയുലയുകയും കറങ്ങുകയുമൊക്കെ ചെയ്യുന്ന 6ഡി തീയറ്ററിലെ സ്ക്രീനിൽ കാണുന്ന പൂക്കളുടെ സുഗന്ധവും ആസ്വദിക്കാം. 15 മിനിറ്റ് ദൈർഘ്യമുള്ള ഷോയ്ക്ക് 20, 30 എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്.
∙* മ്യൂസിക്കൽ ഫൗണ്ടനു ലേസർ ഷോയും*
എല്ലാ ദിവസവും വൈകിട്ട് ഏഴിനാണ് അര മണിക്കൂർ ദൈർഘ്യമുള്ള മ്യൂസിക്കൽ ഫൗണ്ടനും ലേസർ ഷോയും. ടിക്കറ്റ് നിരക്ക് 20 ഉം 30 ഉം.
∙ കുടുംബശ്രീ കന്റീൻ

പകൽ മുഴുവൻ പ്ലാനറ്റേറിയത്തിൽ ചെലവിടുന്നവർക്ക് ഭക്ഷണവും ഉള്ളിൽ നിന്നു തന്നെ കഴിക്കാം. കുടുംബശ്രീ വക കന്റീനിൽ നിന്ന് ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ലഭിക്കും. ഭക്ഷണവുമായി എത്തുന്നവർക്ക് പ്ലാനറ്റേറിയം വളപ്പിൽ ഇരുന്നു കഴിക്കാനുള്ള സൗകര്യവുമുണ്ട്. വലിയ സംഘങ്ങൾക്ക് ഭക്ഷണം ഒരുക്കണമെങ്കിൽ അക്കാര്യം മുൻകൂട്ടി അറിയിക്കണം.

സൈറ്റുകളുടെ നിരോധനം


അശ്ലീല ഉള്ളടക്കമുള്ള സൈറ്റുകളുടെ നിരോധനം സംബന്ധിച്ച ചർച്ചകൾക്കിടയിൽ മുങ്ങിപ്പോയത് സാമൂഹ്യ സുരക്ഷ മുൻനിർത്തിയുള്ള കേന്ദ്രസർക്കാരിന്റെ ചില നീക്കങ്ങൾ കൂടെയായിരുന്നു എന്നാണ് പുതുതായി ലഭിച്ച ചില സൂചനകൾ വിരൽ ചൂണ്ടുന്നത്. ഏകദേശം ഒരു മാസം മുൻപ് തന്നെ കേന്ദ്ര ടെലകോം വകുപ്പ് 857 അശ്ലീല സൈറ്റുകൾ നിരോധിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇവയിൽ മിക്ക സൈറ്റുകളും അശ്ലീലത്തിന്റെ മറപറ്റി നെറ്റിലൂടെ മയക്കു മരുന്നു വിൽപ്പനയും ,ആയുധ കടത്തും , വെറുപ്പും വിദ്വേഷവും ഉളവാക്കുന്ന വീഡിയോകളുകളും കൈമാറ്റവും നടത്തുന്ന ഓണ്‍ലൈൻ ചന്തകളിലേക്കുള്ള ലിങ്കുകൾ പേറുന്നവയാണ് എന്ന കണ്ടെത്തലായിരുന്നു ഈയൊരു നിർദ്ദേശത്തിനു പിന്നിൽ.
ജൂണ്‍ 12 നു പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഓണ്‍ലൈൻ കരിഞ്ചന്തകളായ സിൽക്ക് റോഡ്‌, ആഗോറ എന്നിവയിലേക്കുള്ള പ്രവേശനം പൂർണമായും ബ്ലോക്ക്‌ ചെയ്യാൻ സർക്കാർ കർശനമായി നിർദ്ദേശിച്ചിരുന്നു. നിരോധിത മരുന്നുകൾ ഉൾപ്പടെയുള്ള കച്ചവടങ്ങൾക്ക് ഇടനിലക്കാരായി വർത്തിക്കുന്ന സൈറ്റാണ് സിൽക്ക് റോഡ്‌, 2011 ഫെബ്രുവരിയിൽ സ്ഥാപിതമായ ഈ സൈറ്റ് പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഈയിടെ വരെ ഈ സൈറ്റ് യാതൊരു നിയന്ത്രണവുമില്ലാതെ ലഭിച്ചിരുന്നുവെന്നത് ഞെട്ടലുളവാക്കുന്നതാണ്. 2014 നവംബറിൽ ആഗോള സുരക്ഷാ ഏജൻസികളുടെ ഇടപെടലിലൂടെ ഈ സൈറ്റ് ലോകത്താകെ ബ്ലോക്ക് ചെയ്യപ്പെട്ടുവെങ്കിലും 'സിൽക്ക് റോഡ്‌ റീലോഡഡ്' എന്ന പേരിൽ 2015 ജനുവരിയിൽ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.
ഇൻവിസിബിൾ ഇന്റർനെറ്റ്‌ പ്രോടോകോൾ (ഐ2പി) അധിഷ്ഠിതമായി തിരിച്ചെത്തിയ സിൽക്ക് റോഡ്‌ എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന ബ്ലോഗുകളിലെ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം തന്നെ ഈ സൈറ്റുകളുടെ മേലുള്ള നിരോധനം ഉൾപ്പടെയുള്ള സർക്കാർ തീരുമാനങ്ങൾക്ക് ആക്കം കൂട്ടി. ഇത്തരത്തിൽ 8 സൈറ്റുകളാണ് അടിയന്തിരമായി ബ്ലോക്ക് ചെയ്യാൻ സർക്കാർ നിർദ്ദേശിച്ചത് . അനോണിമസ് ബ്രൌസിംഗ് സാധ്യമാക്കുന്ന ഒണിയൻ പോലുള്ള ഡൊമൈൻ നാമങ്ങളിൽ സിൽക്ക് റോഡ്‌ ഇന്ത്യയിലും 2015 ന്റെ ആദ്യ പകുതികളിൽ സജീവമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബിറ്റ് കോയിൻ പോലുള്ള ക്രിപ്ടോ-കറൻസി സേവനത്തിലായിരുന്നു ഇത്തരം സൈറ്റുകൾ പ്രവർത്തിച്ചു പോന്നത് എന്നതിനാൽ ഇന്റർനെറ്റ് ബാങ്കിംഗ് നടത്തുന്നത് വഴിയുള്ള തിരിച്ചറിയൽ പോലും ഈ സൈറ്റുകളിലെ ക്രയവിക്രയങ്ങൾക്ക് സാധ്യമായിരുന്നില്ല. സർക്കാർ സദാചാര പോലീസ് ചമയുന്നുവെന്ന ആരോപണ ങ്ങൾക്കിടെ കുട്ടികൾ ഉള്പ്പെടുന്ന ലൈംഗിക വീഡിയോകൾ നിലവിലുള്ള സൈറ്റുകളിലേക്ക് നിരോധനം ചുരുക്കാൻ സർക്കാർ നിർബന്ധിതരാകുകയും ചെയ്തു.ഈ സൂചനകളുടെ വെളിച്ചത്തിൽ കേന്ദ്രം നടക്കിയ നീക്കം സദുദ്ദേശപരമാണെന്ന് വേണമെങ്കിൽ കരുതാം. രാജ്യസുരക്ഷയും വ്യക്തിസ്വാതന്ത്ര്യവും ഒരേ പ്രാധാന്യത്തോടെ പരിഗണിച്ചു കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാനും നെറ്റിലൂടെയുള്ള ഇത്തരം അദൃശ്യ നുഴഞ്ഞു കയറ്റങ്ങൾ നിയന്ത്രിക്കാനുമുള്ള നീക്കങ്ങളാണ് ഇനി സർക്കാരിന്റെ ഭാഗത്ത് നിന്നും പ്രതീക്ഷിക്കുന്നത്.

ടൈറ്റാനിക്കിലെ മെനു

ആദ്യ യാത്രയിൽ തന്നെ മുങ്ങിയ ടൈറ്റാനിക്കിലെ മെനു കാർഡ് ലേലം ചെയ്തു. ഓണ്‍ലൈനിലൂടെ നടത്തിയ ലേലത്തിൽ 88,000 ഡോളറാണ് മെനുവിന് ലഭിച്ചത്. ഒരു ഫസ്റ്റ് ക്ലാസ് യാത്രക്കാരൻ സൂക്ഷിച്ചിരുന്ന മെനു കാർഡ് സ്വകാര്യ വ്യക്തിയാണ് കൈപ്പറ്റിയത്. 1912 ഏപ്രിൽ 14 എന്ന തീയതി പതിപ്പിച്ചിട്ടുള്ള കാർഡാണിത്. വൈറ്റ് സ്റ്റാർ ലൈൻ ലോഗോ കാർഡിലുണ്ട്.
ഗ്രിൽഡ് മട്ടൺ ചാപ്്സ്, കസ്റ്റർഡ് പുഡ്ഡിങ്, കോർണേഡ് ബീഫ്, മൽസ്യം, പ്രേസ്ട്രി, ചീസ് തുങ്ങിയവയാണ് മെനുവിലെ വിഭവങ്ങൾ. അപകടത്തിൽ നിന്നു രക്ഷപെട്ട എബ്രഹാം ലിങ്കൺ സോളമൻ എന്നയാളുടെ കൈവശമുണ്ടായിരുന്ന മെനുവാണ് ലേലത്തിൽ വച്ചത്.

Human Soul


The Human Soul Captured Leaving The Body After Death! 


If you have wondered for a long time whether the human spirit is indeed real, or a figment of an overactive imagination, thought up thousands of years ago by someone less informed about science than we are today, then Russian scientist Konstantin Korotkov might just have the answer for you. Using a technique first discovered in 1939 by Semyon Kirlian, Korotkov claims to be able to capture the actual moment of the soul leaving the body of dead humans by using Bioelectrographic photography, also called electrophotonics, or more colloquially, Kirlian Photography after the gentleman who discovered this much researched topic some 76 years ago.

How it works can be explained in fairly simple terms. Based on the principle that Kirlian photography can capture the life energy of a living creature by creating electromagnetically charged fields, and using a gas emission discharge to capture that energy in a process known as Gas Discharge visualisation or (GDV), so the Russian scientist claims to be successfully able to manipulate this process to capture that exact moment when the soul is said to vacate the human body, at the time of death. Interviews, images and video showing the events as Konstantin Korotkov explains them are widely available.

This type of photography is mainly used in relation to electric coronal discharges, and measuring various aspects of electricity during it's transfer through wires, however what the Russian scientist, Konstantin Korotkov is describing in his new found use for this process is only now possible thanks to the development of new technology.


We humans have believed collectively in body and soul since the beginning of time. What Konstantin Korotkov has discovered now has the potential to tell us once and for all that the soul does exist and that the life after death that we hope for throughout life is awaiting us. This is a phenomenally important experiment that must not be dismissed without full and proper research. There are relatively few questions that someone somewhere at some time in history hasn't answered to a greater or lesser extent. However, the question of whether the soul exists within the body can only be answered by visual evidence of the soul vacating the body at the appropriate time. If this can be done, then we have the answer. If not, then we can keep wondering until the inevitable day when we will all find out.

Wednesday, September 09, 2015

Sarathy Sarathy Bangalore, India

         Cow is a Holy animal and for Indians its a goddess but the way they are treated before they are killed in slaughter houses is worse than anything we will see.The Cows which are transported in Jam packed vehicles are not allowed to sit or sleep during the cruel journey for more than 24 hours without water and food.If they sit there wont be enough space to carry animals more than allowed permit so what they do is Barbaric, They just keep green chilies inside the eyes of the cows so that they wont sleep or sit due to the irritation.What we call this?? Is this the way we treat the cows which gives it blood to us as Milk??? We cant stop them getting killed but at least treat them well before killing them.Dear PM Ji Kindly take some action on this.
Needed Actions : 
The transport company needs to be given an approval letter after checking the animals and their safety in the vehicle by the authorities and the vehicles needs to be checked at frequent Check posts.The animals should also be checked by the authorities in the slaughter house and barbaric treatments should enforce seizing the animals.This will atleast ensure they travel well before their last breath.


Stop this Cruelty (Cows forced with Green chilies on their eyes before Slaughtering) Make approvals mandatory from authorities to load all animals in the vehicle in the accepted manner and the vehicle needs to be checked in at chekposts for cruelty.

Sarathy Sarathy Bangalore, India https://www.change.org/p/animal-welfare