Sunday, April 27, 2014

പിത്രുശൂന്യതയുടെ ഞരമ്പുരോഗങ്ങൾ

മാധ്യമങ്ങള്‍ കുടം തുറന്നു വിട്ട ലാവലിന്‍ അപവാദത്തിന്റെ ആയുസ് സിബിഐയുടെ കുറ്റപത്രവും ഒടുവിലത്തെ സത്യവാങ്മൂലവും കണ്ടതോടെ എണ്ണപ്പെട്ടു കഴിഞ്ഞിരുന്നു. 500 കോടി, 400 കോടി, 374.5 കോടി എന്നിങ്ങനെ അവരോഹണത്തിന്റെ അനിവാര്യതകള്‍ പിന്നിട്ട അഴിമതിക്കഥ100 കോടി, 98.3 കോടി, 86 കോടി എന്നിങ്ങനെ ചുരുങ്ങിച്ചുരുണ്ട് ഒടുവില്‍ സ്വന്തം പ്രദേശത്ത് ഒരു കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ "അധികാരദുര്‍വിനിയോഗം" നടത്തിയെന്ന "മഹാ അപരാധ"ത്തിന്റെ പേരില്‍ ഇന്ത്യന്‍ പീനല്‍ കോഡിന്റെ 120 ബി, 420, അഴിമതി നിരോധന നിയമത്തിന്റെ 13(1) വകുപ്പുകള്‍ പ്രകാരമുളള കുറ്റവിചാരണയിലെത്തവെയാണ്, ഇടനിലക്കാരില്‍ നിന്ന് പിണറായി പണം കൈപ്പറ്റിയതിന് തെളിവില്ലെന്ന സിബിഐയുടെ സത്യവാങ്മൂലം സിജെഎം കോടതിമുറിയില്‍ അവതരിച്ചത്.

ഇരുളിലും വെയിലിലും ഉപജാപം നീങ്ങുന്ന വഴി പഴയതു തന്നെയാണ്. അപവാദം ആദ്യം അച്ചടിമഷി പുരളുന്നത് അശ്ലീലവാരികയില്‍. പിന്നെ പത്രങ്ങള്‍ വഴിയൊരു കോളിളക്കം. തൊട്ടുപിന്നാലെ രാഷ്ട്രീയ എതിരാളികളുടെ വക ഹാലിളക്കം. ചൂടാറുന്നതിന് മുമ്പ് കോടതിയില്‍ ഹര്‍ജി. ഹര്‍ജിയ്ക്ക് തെളിവ് പത്രവാര്‍ത്തകള്‍. തെളിവും വെളിവുമില്ലാതെ പത്രത്താളുകളില്‍ നട്ടുനനച്ച അപവാദങ്ങള്‍ക്ക് കോടതി വഴി സ്വീകാര്യതയൊരുക്കിയത് അങ്ങനെയാണ്. പുതിയ കഥയുടെ, പുതിയ വേഷങ്ങളുടെ പിറവിയ്ക്കും അതേ തനിയാവര്‍ത്തനം.

അടവും ചുവടും പിഴച്ചുപോയത് തിരിച്ചറിഞ്ഞ ഉപജാപകവീരന്മാര്‍ പുതിയ പൂഴിക്കടകനുമായി അഴിഞ്ഞാടാനിറങ്ങുമ്പോള്‍ അങ്കത്തട്ടൊരുക്കാനുളള ചുമതല മനോരമ, മാതൃഭൂമി എഡിറ്റോറിയല്‍ ഡെസ്കുകള്‍ സസന്തോഷം ഏറ്റെടുത്തിട്ടുണ്ട്. 60 പേജ് നീളുന്ന സ്വന്തം കൈപ്പടയിലെ മൊഴിയും 140 പേജുകളുളള രേഖകളുമായി ചെന്നൈയിലെ സിബിഐ ഓഫീസിലേയ്ക്ക് ദീപക് കുമാറെന്ന പുതിയ അവതാരം നടന്നു കയറിയതും ആദ്യം നമ്മെ അറിയിച്ചത് സാക്ഷാല്‍ ക്രൈം നന്ദകുമാര്‍. പതഞ്ഞൊഴുകുന്ന ഹര്‍ഷോന്മാദത്തോടെ ദീപക് കുമാറിനെ മനോരമയും മാതൃഭൂമിയും മംഗളവും സ്വന്തമാക്കിയത് കണ്ടില്ലേ. ദീപക്കിന്റെ മൊഴിയ്ക്കു മേല്‍ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല മുതല്‍ വീരേന്ദ്രകുമാര്‍ വരെയുളളവരുടെ പത്രസമ്മേളനമാണ് പരിപാടിയിലെ അടുത്ത ഇനം. സാക്ഷിയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് സിബിഐ തന്നെ അന്വേഷിക്കണമെന്ന് നന്ദകുമാര്‍ വക പൊതുതാല്‍പര്യഹര്‍ജി ഹൈക്കോടതിയിലെത്തുന്നതോടെ കൊട്ടിക്കലാശം ശുഭം.

സിബിഐയുടെ കുറ്റപത്രം കണ്ട് പല്ലുറുമ്മിയത് സിപിഎമ്മുകാരാണെന്ന് കരുതിയവരോട് നല്ല നമസ്കാരം പറയാം. ഒരു സംഘം ഉപജാപകരുടെ ഉറക്കമാണ് ആ കുറ്റപത്രം നഷ്ടപ്പെടുത്തിയത്. കെട്ടിപ്പൊക്കിയതും കൊട്ടിഗ്ഘോഷിച്ചതമൊന്നും കുറ്റപത്രത്തില്‍ കാണാഞ്ഞപ്പോള്‍ ഉപജാപക ഞരമ്പുകളില്‍ പടര്‍ന്നത് വൈക്ലബ്യത്തിന്റെ കൊടുംശൈത്യം. പുതിയ സത്യവാങ്മൂലത്തിന്റെ ഉളളറകള്‍ വെളിപ്പെടണമെങ്കില്‍, പൈശാചികമായ നിരാശയുടെ ആഴങ്ങളില്‍ നിന്ന് 2009 ആഗസ്റ്റ് 4ന് കോഴിക്കോട് പുതിയറ റോഡില്‍ നിന്നും ചെന്നൈയിലെ ശാസ്ത്രി ഭവനിലെ സിബിഐ ആസ്ഥാനത്തേയ്ക്ക് പറന്ന ഒരു കത്തിനെക്കുറിച്ചറിയണം. അന്വേഷണ റിപ്പോര്‍ട്ടില്‍ വരേണ്ടിയിരുന്ന അന്തിമഫലങ്ങള്‍ അക്കമിട്ട് നിരത്തുന്ന ആ കത്ത് അയച്ചത് സാക്ഷാല്‍ ക്രൈം നന്ദകുമാര്‍.

ലാവലിന്‍ കേസിന്റെ അന്വേഷണത്തിനൊടുവില്‍ 2009 ജൂണ്‍ 11നാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഈ കേസില്‍ താല്‍പര്യമുളള സകലര്‍ക്കും ആ കുറ്റപത്രത്തിന്റെ ഉളളടക്കം കാണാപ്പാഠമാണ്. നന്ദകുമാറും അയാള്‍ക്ക് പിന്നിലുളള ഉപജാപകരും ആഗ്രഹിച്ച അന്വേഷണ ഫലമായിരുന്നില്ല സിബിഐയുടേത്. തല്‍ക്കാലത്തെ മാധ്യമകോലാഹലങ്ങള്‍ക്കപ്പുറത്ത് ഈ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉളളടക്കം നന്ദകുമാര്‍ തന്നെ നിശ്ചയിച്ച് സിബിഐയെ അറിയിക്കുന്നതാണ് കത്ത്. ഉപജാപകര്‍ ആഗ്രഹിച്ചതും പ്രചരിപ്പിച്ചതുമായ ഏതെല്ലാം ആരോപണങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതെ പോയത് എന്ന അന്വേഷണത്തിനാണ് ഇനി പ്രസക്തി പുതിയ സത്യവാങ്മൂലത്തിന്റെ ജാതകവും ഗ്രഹനിലയും ആ വിശകലനത്തില്‍ തെളിയും.

ടി പി നന്ദകുമാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ കേരള ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അശ്ലീലവാരികയുടെ താളുകള്‍ വഴി ആദ്യം, മലയാളത്തില്‍ മഹാമാധ്യമങ്ങള്‍ വഴി പിന്നീട്, ഒരു പൊതുതാല്‍പര്യഹര്‍ജി വഴി ഹൈക്കോടതി സമക്ഷം നന്ദകുമാര്‍ പ്രചരിപ്പിച്ച അപവാദങ്ങളെന്തെന്ന് അക്കമിട്ട് നമുക്ക് പരിശോധിക്കാം.

ആദ്യം വേറൊരു ചരിത്രം

2005 ഫെബ്രുവരി 15 -28 ലക്കം ക്രൈമിന്റെ കവര്‍ പേജില്‍ മാസ്റ്റ് ഹെഡിനും മീതെ ഇങ്ങനെ ഒരു തലക്കെട്ട് പ്രത്യക്ഷപ്പെട്ടു."പിണറായി വിജയനും റഷ്യന്‍ സുന്ദരിമാരും". കുടുംബത്തോടൊപ്പം ജീവിക്കുന്ന രണ്ട് മാന്യ വനിതകളുടെ ചിത്രങ്ങള്‍ക്ക് താഴെ തോമസ് ഐസക്കിന്റെയും പിണറായി വിജയന്റെയും ക്ലോസപ്പ് ദൃശ്യങ്ങള്‍ക്കൊപ്പം സംഭ്രമജനകമായ തലക്കെട്ടുകള്‍ കൂടി.. "തോമസ് ഐസക് പാര്‍ട്ടിയുടെ അന്തകനോ", "രണ്ട് സുന്ദരികള്‍ മാര്‍ക്സിസ്റ്റ് നേതാക്കളെ കയ്യിലിട്ട് അമ്മാനമാടുമ്പോള്‍" ‍,"പെണ്‍വിഷയത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തകരുമോ?"

ഗ്രൂപ്പുപോരിന്റെ പാരമ്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് ചേര്‍ന്നത് 2005 ഫെബ്രുവരി 19 മുതല്‍ 22 വരെയാണ്. പാര്‍ട്ടിയൊന്നാകെ പിടിച്ചടക്കാനും ചിലരെ പിടിച്ചിറക്കാനും മറ്റുചിലരെ പടിയടച്ച് പിണ്ഡം വെയ്ക്കാനും തീരുമാനിച്ചുറപ്പിച്ച് മലപ്പുറത്തെത്തയവര്‍ക്കുളള വയാഗ്രയായിരുന്നു ഈ ക്രൈം വാരിക. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയ്ക്കെതിരെ വിഷച്ചൂരുളള ലൈംഗിക അപവാദങ്ങള്‍ അച്ചടിച്ച് വില്‍ക്കാന്‍ ഒരു ഞരമ്പുരോഗിയ്ക്ക് ധൈര്യം കുത്തിയൊലിച്ചത് പാര്‍ട്ടിക്കുളളില്‍ നിന്നുതന്നെയായിരുന്നുവെന്നത് ഒട്ടും രഹസ്യമല്ല. റഷ്യന്‍ സുന്ദരിമാര്‍ക്കൊപ്പം ഗള്‍ഫില്‍ ഉല്ലാസനൗകയില്‍ രാസകേളിയാടുകയാണ് പിണറായി വിജയനെന്ന് അച്ചടിച്ച ക്രൈം വാരിക എറണാകുളത്ത് ദേശാഭിമാനി ബുക്ക് ഡിപ്പോയില്‍ പോലും വില്‍പനയ്ക്ക് വെച്ചിരുന്നു. അത്ഭുതമെന്ന് പറയട്ടെ, ക്രൈമിന്റെ ഈ ലക്കമൊന്നാകെ പരതിയാലും ലാവലിന്‍ എന്ന പേര് ഒരിടത്തുപോലുമില്ല!

ക്രൈം വഴി പ്രചരിച്ച ആരോപണങ്ങള്‍

2006 ലെ തിരഞ്ഞെടുപ്പുകാലത്ത് പിണറായി വിജയന്റെ മുഖചിത്രത്തോടെ ക്രൈം വില്‍പനയ്ക്കെത്തി. കവര്‍ പേജില്‍ "എസ്എന്‍സി ലാവലിനും കമല ഇന്റര്‍നാഷണലും ഇലക്ഷന്‍ രംഗം പ്രക്ഷുബ്ധമാക്കുന്നു", "കേരളം കണ്ട ഏറ്റവും വലിയ അഴിമതി വീരന്‍","എസ്എന്‍സി ലാവലിന്‍ ഇടപാടിലൂടെ 374.5 കോടി രൂപയുടെ അഴിമതി നടത്തിയ പിണറായി വിജയന് സിംഗപ്പൂരില്‍ ഭാര്യയുടെ പേരില്‍ കമല ഇന്റര്‍നാഷണല്‍ എക്സ്പോര്‍ട്ടിംഗ് കമ്പനി ഉണ്ടെന്ന വിവരം ക്രൈം പുറത്തുവിട്ടതോടെ വിഎസിന്റെ നേതൃത്വത്തില്‍ വന്‍മുന്നേറ്റം നടത്തിയ എല്‍ഡിഎഫ് പിന്നോട്ടടിച്ചു" എന്നിങ്ങനെയുളള അപവാദ സാഹിത്യം.

2005 സെപ്തംബര്‍ 22നാണ് ലാവലിന്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ആ ഹര്‍ജിയിലും വാരികയുടെ പല ലക്കങ്ങളിലും നന്ദകുമാര്‍ പിണറായി വിജയനെതിരെ നിരത്തിയ ആരോപണങ്ങള്‍ ഇവയാണ്.

  • അഴിമതിപ്പണം 500 കോടി മുതല്‍ 374.5 കോടി വരെ (തരാതരം പോലെ മാറിമറിയുന്നു).
  • പിണറായി വിജയന് ഭാര്യയുടെ പേരില്‍ സിംഗപ്പൂരില്‍ കമല എക്സ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ എന്ന ബിനാമി വ്യവസായ സ്ഥാപനമുണ്ട്. കോഴപ്പണം അവിടെയാണ് നിക്ഷേപിച്ചിരിക്കുന്നത്.
  • അന്താരാഷ്ട്ര തലത്തില്‍ അധോലോക ബന്ധമുളള നേതാവാണ് പിണറായി വിജയന്‍. കമല ഇന്റര്‍നാഷണല്‍ അധോലോക ബന്ധമുളള വ്യവസായ സ്ഥാപനമാണ്.
  • കോഴപ്പണത്തിന്റെ നിക്ഷേപത്തെ തുടര്‍ന്ന് നൂറിലേറെ തവണ പിണറായി വിജയന്‍ സിംഗപ്പൂര്‍, ദുബായ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

  • കരാറിന്റെ ഭാഗമായി 270 കോടി രൂപ ബ്രോക്കര്‍ ഫീസായി കൈമാറി. ഈ തുകയാണ് കമല എക്സ്പോര്‍ട്ട്സ് ഇന്റര്‍നാഷണലില്‍ നിക്ഷേപിച്ചത്.
  • മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിച്ച ടെക്നിവാലിയ (യഥാര്‍ത്ഥത്തില്‍ ടെക്നിക്കാലിയ) ഒരു ബിനാമി സ്ഥാപനമാണ്. കമല ഇന്റര്‍നാഷണലില്‍ മാത്രമല്ല, ടെക്നിവാലിയയിലും പിണറായി വിജയന് പങ്കാളിത്തമുണ്ട്.

  • പിണറായി വിജയന്‍ സ്വദേശത്ത് ഒരു കോടി രൂപ ചെലവില്‍ ആഡംബര മാളിക പണിയുന്നു.

  • ഒരുകോടി രൂപ ഫീസ് ചെലവുളള കോഴ്സുകള്‍ക്കാണ് പിണറായി വിജയന്റെ മകനും മകളും പഠിക്കുന്നത്.

  • കരാറില്‍ ഇടനില നിന്നതിന് സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ മകന് 25 കോടി രൂപ ലാവലിന്‍ നല്‍കി.
  • കോഴപ്പണം ഉപയോഗിച്ച് എകെജി സെന്റര്‍ നവീകരിക്കുകയും പാര്‍ട്ടി നേതാക്കള്‍ക്ക് ആഡംബര ഫ്ലാറ്റുകള്‍ പണിയുകയും ചെയ്തു.


ഇതൊക്കെയാണ് തന്റെ വാരിക വഴി, ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ വഴി നന്ദകുമാര്‍ പ്രചരിപ്പിച്ചത്. ഈ ആരോപണങ്ങള്‍ കണ്ട് കണ്ണുതളളിയാണ് കേസില്‍ വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. ഇതില്‍ എത്ര ആരോപണങ്ങള്‍ സിബിഐ അന്വേഷണം ശരിവെച്ചു എന്ന് പരിശോധിക്കുമ്പോഴാണ് ഉപജാപകഞരമ്പുകളില്‍ ചോരയുറഞ്ഞുപോയതെന്തുകൊണ്ട് എന്ന് ബോധ്യപ്പെടുന്നത്.
കമല ഇന്റര്‍നാഷണല്‍, ടെക്നിക്കാലിയ, ഒരു കോടിയുടെ വീട്, മകന്റെ വിദ്യാഭ്യാസ ചെലവ് തുടങ്ങിയ വിഷയങ്ങളിലുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര ആദായ നികുതി വകുപ്പ് 2008ല്‍ തന്നെ കേരള ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതായത് സിബിഐയുടെ അന്തിമ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പേ തന്നെ ആ കഥകള്‍ പൊളിഞ്ഞുവെന്ന് അര്‍ത്ഥം.

അങ്ങനെ ലാവലിന്‍ അഴിമതിക്കേസ് അഴിമതിയില്ലാത്ത കേസായി മാറി. സ്വന്തം നാട്ടില്‍ കാന്‍സര്‍ ആശുപത്രി സ്ഥാപിക്കാന്‍ ശ്രമിച്ചതും, കാര്‍ത്തികേയന്റെ കരാറുമായി മുന്നോട്ടു പോകാന്‍ മന്ത്രിയെന്ന അധികാരമുപയോഗിച്ച് ഉത്തമതാല്‍പര്യത്തോടെ കൈക്കൊണ്ട ഭരണപരമായ തീരുമാനവും "ഗൂഢാലോചന"യുടെയും "വഞ്ചന"യുടെയും പരിധിയില്‍ വരുമോയെന്ന കാര്യം സുപ്രിംകോടതി തീരുമാനിക്കും. സിബിഐയിലെ ഉണ്ടിരുന്ന പോലീസുകാര്‍ക്ക് കാര്‍ത്തികേയന്‍ "ഫൗണ്ടര്‍ ഓഫ് ദി കോണ്‍സ്പിറസി" ആയതു മുതല്‍ ഗൂഢാലോചനയുടെ ഗുണഫലം പറ്റാത്തതുകൊണ്ട് തൊട്ടടുത്ത നിമിഷം പ്രതിപ്പട്ടികയില്‍ നിന്നൊഴിവായതു വരെയുളള സംഭവങ്ങളുടെ നാനാര്‍ത്ഥങ്ങള്‍ അടക്കം കേസിന്റെ രാഷ്ട്രീയ വിവക്ഷകളെക്കുറിച്ചുളള ചര്‍ച്ച പൊതുസമൂഹത്തിലും നിര്‍ബാധം അരങ്ങേറും.

രാഷ്ട്രീയ എതിരാളികളും ഉപജാപകരും മെനഞ്ഞ അപവാദകഥകളെ അടിസ്ഥാനമാക്കി ഒരു രാഷ്ട്രീയനേതാവിനെ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് കോടതി നടപടികളുടെ നൂലാമാലകളില്‍ കുരുക്കുന്നതിനെതിരെ സിപിഎം നടത്തിയ സന്ധിയില്ലാ സമരം അനന്യമായ ഒരു ചരിത്രാനുഭവമായി തിരിച്ചറിയുമ്പോഴാണ് പുതിയ വേഷങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്.

ഒരു രൂപയെങ്കിലും പിണറായി വിജയന്‍ കോഴ കൈപ്പറ്റിയെന്നൊരു വാചകം സിബിഐയില്‍ നിന്ന് കേള്‍ക്കാന്‍ മോഹിച്ചവരെ നിരാശരാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടും കുറ്റപത്രവും ഒടുവിലത്തെ സത്യവാങ്മൂലവും അനിവാര്യമാക്കുന്നത് ഒരു ദൃക്സാക്ഷിയെയാണ്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ പോലും രംഗപ്രവേശം ചെയ്യാതിരുന്ന ദൃക്‍സാക്ഷി ചെന്നൈയിലെ പൊരിവെയിലില്‍ പെട്ടെന്നൊരു നിമിഷം പൊട്ടിമുളച്ചത് വെറുതേയല്ല. ക്രൈം നന്ദകുമാര്‍ മുതല്‍ പി സി ജോര്‍ജുവരെയുളളവരുടെ അശ്രാന്തപരിശ്രമമുണ്ട് ഈ സ്വയംഭൂവിന്റെ പിറവിയ്ക്ക് പിന്നില്‍. മൊഴി, നന്ദകുമാറിന്റെ വാര്‍ത്ത, ജോര്‍ജിന്റെ പത്രസമ്മേളനം, അതുവഴി മുഖ്യധാരാ മാധ്യമങ്ങളിലേയ്ക്ക് മാന്യമായ എന്‍ട്രി. ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിലെ നായകപ്രവേശത്തിന് തുല്യമായ ലാളിത്യം. ദീപക് കുമാറിന്റെ മൊഴി വേണ്ടിവന്നാല്‍ പരിശോധിക്കുമെന്ന് സിബിഐയും വ്യക്തമാക്കിയതോടെ അവതാരവേഷം ദീര്‍ഘനിശ്വാസം വിട്ടു.


"അഭിഭാഷകന്റെ കേസ് ഡയറി" എന്ന എസ് എന്‍ സ്വാമി - കെ മധു ചിത്രത്തില്‍ കൊലപാതകം നേരിട്ടു കാണുന്ന ഐ വിറ്റ്നസിനെ നിര്‍മ്മിക്കുന്ന അഭിഭാഷക കൗശലം ചിത്രീകരിക്കുന്നുണ്ട്. ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ പണം കൈപ്പറ്റിയെന്നതിന് ഒരു തെളിവുമില്ലെന്നും തെളിവുകളിലേയ്ക്ക് നയിക്കുന്ന ഉപയോഗപ്രദമായ സൂചനകള്‍ പോലുമില്ലെന്നും സിബിഐയ്ക്കു തന്നെ വിളിച്ചു പറയേണ്ടി വന്നപ്പോള്‍, പണം കൈമാറുന്നത് നേരില്‍ കണ്ട ഒരു ദൃക്സാക്ഷി തയ്യാറായി. ഇരുളില്‍ നിന്ന് പൊടുന്നനെ ഒരു ഐ വിറ്റ്നസ്. അയാളാണ് ദീപക് കുമാര്‍.

ദിലീപ് കുമാറിന് നിലമൊരുക്കിയതും നന്ദകുമാര്‍ തന്നെ. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് പിണറായിയ്ക്ക് ദിലീപ് രാഹുലന്‍ പണം കൈമാറിയിട്ടുണ്ടെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു, അത് നേരിട്ട് താന്‍ കണ്ടിട്ടുണ്ടെന്ന അവകാശവാദവുമായി പിന്നാലെ ദീപക് കുമാര്‍ എന്നൊരാള്‍ സിബിഐ ഓഫീസിലേയ്ക്ക് സ്വമേധയാ നടന്നു ചെല്ലുന്നു. പുരഞ്ജയത്തില്‍ തുടങ്ങി സൗഭദ്രമായി മാറുന്ന പുതിയൊരു പൂത്തൂരം അടവ്. അയാള്‍ തിരുവനന്തപുരം സ്വദേശിയെന്ന് മനോരമ, ചെന്നൈ സ്വദേശിയെന്ന് മംഗളം. ടെക്നിക്കാലിയ നടത്തുന്ന കാലത്ത് ദിലീപ് രാഹുലനൊപ്പം ജോലി ചെയ്തിരുന്നയാളെന്ന് മനോരമയും മാതൃഭൂമിയും പറയുമ്പോള്‍, ദിലീപ് രാഹുലന്റെ അടുത്ത സുഹൃത്താണ് വ്യവസായിയെന്ന് മംഗളം. എന്തു വ്യവസായമാണ് ചെയ്തതെന്നോ ചെയ്യുന്നതെന്നോ ഒരു പത്രത്തിലുമില്ല. ബിസിനസില്‍ വഞ്ചന കാട്ടിയതു കാരണം ദിലീപ് രാഹുലനുമായി തെറ്റിപ്പിരിഞ്ഞെന്ന് മനോരമ . എന്തു വ‍ഞ്ചനയെന്നില്ല, വഞ്ചനയ്ക്കെതിരെ കേസോ വഴക്കോ ഉണ്ടോയെന്നില്ല, ആളിനിപ്പോള്‍ എന്താണ് ജോലിയെന്നില്ല, ഊരും വിലാസവും ഇല്ലേയില്ല. എങ്കിലും, നിനച്ചിരിക്കാതെ കൈവന്ന ബമ്പര്‍ സൗഭാഗ്യത്തിന്റെ ആഘോഷം ഏഴുകോളത്തിലാണ് മനോരമ ആടിത്തിമിര്‍ത്തത്.

സാക്ഷിയുടെ രംഗപ്രവേശം ഉദ്ദേശിച്ച ഫലം ചെയ്തുവെന്ന് വേണം കരുതാന്‍. തെളിവുകള്‍ സിബിഐ മറച്ചുവെച്ചുവെന്ന ആരോപണത്തോടെയാണ് മംഗളം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ആരോപണങ്ങള്‍ വാസ്തവമാണെന്ന് ബോധ്യപ്പെട്ടാല്‍ ലാവലിന്‍ കേസിന്റെ ഗതി മാറുമെന്ന് മനോരമ പ്രവചിക്കുന്നു. (കേസിന്റെ ഗതി മനോരമ ഉദ്ദേശിച്ച രീതിയിലല്ല മുന്നേറുന്നതെന്ന് വ്യംഗ്യം). ഗതി മാറ്റണമെങ്കില്‍ ദൃക്‍സാക്ഷീനിര്‍മ്മാണം അനിവാര്യം. പൊരിവെയിലില്‍ പ്രത്യക്ഷപ്പെട്ട പെരുങ്കളളന്‍ ആരുടെയൊക്കെ അനിവാര്യതയായിരുന്നുവെന്ന് അറിയുക.

പിണറായി വിജയന്‍ ഇടനിലക്കാരില്‍ നിന്ന് പണം കൈപ്പറ്റിയതായോ സാമ്പത്തിക ലാഭം ഉണ്ടാക്കിയെന്നതിനോ തെളിവില്ലെന്ന സിബിഐയുടെ സത്യവാങ്മൂലം അനിവാര്യമാക്കുന്നത് മറ്റൊരു സംശയമാണ്. എന്തുകൊണ്ടാണ് ഈ വിവരം അന്വേഷണറിപ്പോര്‍ട്ടിന്റെ ഭാഗമായി സിബിഐ ഉള്‍പ്പെടുത്താത്തത്? കാര്‍ത്തികേയന്‍ സാമ്പത്തികലാഭമുണ്ടാക്കിയില്ലെന്നും ഗൂഢാലോചനയുടെ ഗുണഫലം കൈപ്പറ്റിയില്ലെന്നും എടുത്തു പറഞ്ഞ സിബിഐയ്ക്ക്, പിണറായി വിജയന്‍ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നതിന് തെളിവോ തെളിവിലേയ്ക്ക് നയിക്കുന്ന സൂചനകളോ ഇല്ലെന്ന് വെളിപ്പെടുത്താന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം 11 മാസം വേണ്ടി വന്നു. ഇതിനിടയില്‍ പിണറായി വിജയനെക്കുറിച്ച് പുതിയ ഒരന്വേഷണവും ഈ ഏജന്‍സി നടത്തിയിട്ടില്ല. ഈ സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനം പഴയ അന്വേഷണ റിപ്പോര്‍ട്ട് തന്നെയാണ്. അന്വേഷണത്തില്‍ വെളിപ്പെട്ട പ്രതിയെ സംബന്ധിക്കുന്ന ഏറ്റവും സുപ്രധാനമായ കണ്ടെത്തല്‍ എന്തുകൊണ്ട് റിപ്പോര്‍ട്ടില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തപ്പെട്ടില്ല എന്നറിയാന്‍ മറ്റൊരു സിബിഐ അന്വേഷണം തന്നെ വേണ്ടി വരും!

സിപിഎം എന്ന രാഷ്ട്രീയകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നുവെന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യയിലെ ഒരു രാഷ്ട്രീയ നേതാവും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത വിധം മാരകവും അശ്ലീലവുമായ ആരോപണങ്ങള്‍ക്കാണ് പിണറായി വിജയന്‍ വിധേയനാവുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും വരെ പ്രതികളാക്കി നന്ദകുമാര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍ എന്ന സിപിഎം നേതാവിന്റെ ഭാര്യയോ മക്കളോ ആയിപ്പോയി എന്ന കാരണത്താലാണ് കമലടീച്ചറും വിവേകും വീണയുമൊക്കെ കോടതി കയറിയിറങ്ങേണ്ടി വന്നത്.

തികച്ചും ദരിദ്രമായ കുടുംബത്തില്‍ പിറന്ന് ബാല്യത്തിലും കൗമാരത്തിലും പിന്നാക്കാവസ്ഥയുടെ മുഴുവന്‍ കയ്പും അനുഭവിച്ച്, ത്യാഗസമ്പൂര്‍ണമായ പൊതുപ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയ പിണറായി വിജയനെയും കുടുംബത്തെയും സവര്‍ണത കൊത്തിപ്പറിക്കുകയാണ്. അപവാദങ്ങളുടെയും കെട്ടുകഥകളുടെയും നിലയ്ക്കാത്ത പ്രവാഹം ഈ മനുഷ്യനെതിരെ ആര്‍ത്തിരമ്പുകയും അതിന് മദിച്ചു പുളച്ചൊഴുകാന്‍ അധികാരസവര്‍ണത അത്യാഹ്ലാദത്തോടെ ചാലുകീറുകയും ചെയ്യുമ്പോള്‍ ലാവലിന്‍ കേസ് പ്രത്യാക്രമണത്തിന്റെ ഇതിഹാസമാവുക തന്നെ വേണം.

ഇത്രമാത്രം കെട്ടുകഥകള്‍ പത്രങ്ങള്‍ സംഘടിതമായി മെനഞ്ഞ് പ്രചരിപ്പിച്ച മറ്റൊരനുഭവം മലയാളിയ്ക്ക് അപരിചിതമാണ്. കേവലം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെക്രട്ടറി പദം വഹിക്കുന്നു എന്നതു മാത്രമല്ല അപവാദപ്പിറവിയ്ക്ക് കാരണം. അപവാദത്തിന്റെ അക്ഷകീലം ചെത്തുതൊഴിലാളിയുടെ മകന്‍ അങ്ങനെ വളരേണ്ടെന്ന സവര്‍ണ നിശ്ചയം തന്നെയാണ്. ആരോപണങ്ങള്‍ നിര്‍മ്മിക്കുന്നവരുടെ, തൊണ്ടതൊടാതെ വിഴുങ്ങുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ, ഒന്ന് തകരുമ്പോള്‍ മറ്റൊന്നിനുവേണ്ടി തലപുകയ്ക്കുന്നവരുടെ, കേസിന്റെ ഗതിവിഗതികള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരുടെ സാമൂഹ്യപശ്ചാത്തലം നിശിതമായ വിചാരണയര്‍ഹിക്കുന്നു. സിപിഎമ്മിനുളളില്‍ രൂപപ്പെട്ട കേവലമായ ഗ്രൂപ്പുതാല്‍പര്യങ്ങളെ അതിസമര്‍ത്ഥമായി പൊതുസമൂഹത്തിലെ സവര്‍ണത ഹൈജാക്ക് ചെയ്തു കഴിഞ്ഞു. ഒരിക്കലും പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ കഴിയില്ലെന്ന് ആശ്വാസത്തോടെ ആത്മഗതം ചെയ്യുന്നവരുടെ ഉളളിലിരിപ്പിന് ഫ്യൂഡല്‍ വേരുകളുണ്ട്.

ചാനലുകളില്‍, പത്രങ്ങളില്‍, കോടതികളില്‍, ജനസമ്മതിയുടെ ഓരോ നിര്‍മ്മിതികേന്ദ്രത്തിലും ചുറ്റിപ്പടര്‍ന്ന സവര്‍ണ നീരാളികള്‍ തന്നെയാണ് പിണറായി വിജയനെ വേട്ടയാടുന്നത്.

THURSDAY, APRIL 22, 2010

http://oliyambukal.blogspot.in/

Saturday, April 26, 2014

കോണ്‍ഗ്രസ് നേതാക്കള്‍



ഇതാണ് യഥാര്ത്ഥ ക്രൈം .
വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിനിടെ
കോണ്‍ഗ്രസ്് നേതാക്കള്‍ പിടിയില്‍
വടക്കഞ്ചേരി: വോട്ടര്‍മാര്‍ക്ക് കൊടുക്കാന്‍ പണവും അശ്ളീലവാരികകളുമായി പോയ കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസ് പിടിയിലായി. ആലത്തൂര്‍ ലോകസഭാമണ്ഡലത്തിലാണ് സംഭവം.
പാലക്കാട് ഡിസിസി അംഗം പി എം അബ്ദുള്‍റഹ്മാന്‍, ആലത്തൂര്‍ ബ്ളോക്ക് പ്രസിഡന്റ് അബ്ദുള്‍റഹ്മാന്‍, കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് വി ഒ വര്‍ഗീസ്, കിഴക്കഞ്ചേരി സര്‍വീസ് കോ-ഓപറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് എം കെ ശ്രീനിവാസന്‍, യൂത്ത് കോണ്‍ഗ്രസ് കിഴക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, ഇളങ്കാവ് സണ്ണി എന്നിവരാണ് പിടിയിലായത്.
ബുധനാഴ്ച പകല്‍ ഒന്നിന് കിഴക്കഞ്ചേരി കണിയമംഗലം വക്കാല ഭാഗത്ത് സ്ക്വാഡ് ഇറങ്ങിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പാതയോരത്ത് നിര്‍ത്തിയിട്ട കെഎല്‍ 8 എ-എച്ച് 479 ടവേര വാനിലും കെഎല്‍ 11 സി 3036 നമ്പര്‍ ജീപ്പിലും എല്‍ഡിഎഫിനെ അധിക്ഷേപിക്കുന്ന നൂറുകണക്കിന് ക്രൈം വാരികകള്‍ കണ്ടെത്തി. കോണ്‍ഗ്രസ്നേതാക്കള്‍ റോഡിനോടു ചേര്‍ന്നുള്ള വീട്ടില്‍ പണം നല്‍കുന്നതും കണ്ടു. എന്നാല്‍, പണം വീട്ടുടമ നിരസിച്ചു.
വീട്ടുടമയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ എത്തിയ എല്‍ഡിഎഫ്പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്കാരെ പിടികൂടി. തുടര്‍ന്ന് വാഹനങ്ങള്‍ പരിശോധിച്ചപ്പോള്‍ 1000, 1500, 500 രൂപ വീതം കവറിലാക്കിയനിലയില്‍ 1,26,000 രൂപ, യുഡിഎഫ് ആലത്തൂര്‍ മണ്ഡലം ചെയര്‍മാന്റെ ഒപ്പോടുകൂടിയ കത്ത്, പണംവാങ്ങിയ വ്യക്തികള്‍ ഒപ്പിട്ട ബുക്ക് എന്നിവയും കണ്ടെത്തി. കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ മലയോരമേഖലകള്‍ കേന്ദ്രീകരിച്ച് പണംനല്‍കി വോട്ടുപിടിക്കാനുള്ള പദ്ധതിയായിരുന്നു കോണ്‍ഗ്രസിന്റേത്.
വിവരമറിഞ്ഞ് ആലത്തൂര്‍ ഡിവൈഎസ്പി ടി എസ് ജോസഫ്, വടക്കഞ്ചേരി സിഐ പി സി ബിജുകുമാര്‍, മംഗലംഡാം എസ്ഐ ദിലീപ് എന്നിവരെത്തി പ്രതികളെയും പണവും വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. പണവും മഞ്ഞപ്പത്രവും ഇറക്കി ജനവികാരം അട്ടിമറിക്കാമെന്ന കോണ്‍ഗ്രസ് മോഹം വിലപ്പോകില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. പ്രചാരണം പൂര്‍ത്തിയായതോടെ, എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് വ്യക്തമായി. ഇതില്‍ വിറളിപിടിച്ചാണ് സംസ്കാരശൂന്യമായ നടപടികളുമായി രംഗത്തിറങ്ങിയതെന്ന് എ കെ ബാലന്‍ പറഞ്ഞു.
http://pmmanoj.blogspot.in/2009/04/blog-post_16.html

Mark Shand


Mark Shand lived an inconspicuous life, despite his royal connections, mainly devoted to saving his beloved elephants.
He grew up in East Sussex, alongside his siblings Camilla and Annabel. His father, Major Bruce Shand won the military cross twice for bravery in the Second World War, and his mother, the Hon. Rosalind Maud Cubitt, was a member of the wealthy Cubitt family.
As children: Camilla Parker Bowles with brother Mark and sister Annabel (Rex)
His youth was somewhat rebellious, he was expelled from Milton Abbey School in Dorset for smoking cannabis and enjoyed frequenting nightclubs.
Following his expulsion, Mr Shand was sent by his father to Australia, but stopped off in India instead where he discovered elephants.
His career choices had been eclectic; he had stints as a rally driver and bobsleigh competitor and also dealt with art deco jewellery.
In eastern India Mr Shand bought Tara the elephant and rode her for 800 miles across the country, which he said confirmed his "absolute love" for elephants. The book he wrote as a result was called Travels on my Elephant.
The Duchess of Cornwall at the Elephant Parade exhibition with Mark Shand in 2010 (Getty)
He subsequently wrote numerous books about elephants, Hinduism and Indian culture. His book Queen of the Elephants, about the first female elephant guide in recent times, went on to win the Prix Litteraire d'Amis and was made into a BBC documentary.
In 2002 Mr Shand set up his own charity called Elephant Family which aims to save the endangered Asian elephant from extinction in the wild.
On the night of his death he was celebrating the success of a charity auction that had raised nearly £1 million, some of it for his charity.
Ian Walkden, chief executive of the Elephant Family, said "Mark Shand was a true force for conservation. He was a legend and inspiration and above all our great friend. We will miss him always.”




Elephant Family is making a real difference to the fate of the endangered Asian elephant.

By working where we are most needed and forming trusted partnerships, we are saving one the world’s most magnificent and threatened creatures.
Success highlights:
  • Saving Habitat: The fourth settlement of one of the world’s most important wildlife corridors has been secured, leaving just one more before the whole 2,200 acre corridor is protected. This corridor links two large forest areas, which are home to the 6,500 Asian elephants. The largest population on the planet.
  • Raising Awareness: Elephant Parade London raised awareness for the plight of the Asian elephant in a way it never has been before. Their endangered status was communicated to an audience of 25 million people and attracted international media coverage.
  • Preventing Conflict: The spread of palm oil plantations in Indonesia is having a devastating effect on the 2,000 – 2,500 Sumatran elephants who list there. Conflict with the human population is rife with regular violent confrontations. Now a training and education centre is teaching local people how to avoid conflict using peaceful, practical methods to turn this volatile situation around.
  • Fundraising: So far we’ve invested over £6m for the endangered Asian elephant – making us the UK’s biggest funder for their conservation in the wild.

Elephant Family is the UK's biggest funder for the endangered Asian elephant.

Massive habitat loss has caused their numbers to plummet by 90% in the past 100 years, earning them an unwanted place on the IUCN red list.
Elephant Family exists to save this iconic animal from extinction in the wild, along with tigers, orangutans and all the other animals who share their habitat. Working with local people and partner NGOs, we currently fund 20 projects across Asia and invest where we are needed most: to protect habitat, prevent conflict and reconnect the forest homes of the endangered Asian elephant.
We would love to hear from you, so feel free to email us, pick up the phone – or even drop in and see us at elephant HQ.
Elephant Family Office - 17-18 Hayward's Place, London EC1R 0EQ
17-18 Hayward's Place
London, EC1R 0EQ
(Closest tube: Farringdon)
info@elephantfamily.org
T: +44 (0)20 7251 5099
F: +44 (0)20 7253 7007

GOD'S HAND again

HISTORY
Lynn learned his craft on a backyard pitch built by his father Col and the upbringing had the ultimate payday with his selection in the Australian T20 side for three matches against England.
The 23-year-old Brisbane Heat and Queensland batsman will use the games as an audition for the T20 World Cup in Bangladesh in March.
Lynn has been on the radar of national selectors for some time and his turbo-charged hitting for the Heat this season, with 197 runs at a strike rate of 148, have sealed the deal.
Chris Lynn speaks to the media after being named in the T20 squad. Picture: Mark Cranitch.
Chris Lynn speaks to the media after being named in the T20 squad. Picture: Mark Cranitch. Source:News Limited
Lynn has at times looked like a baseball-hitter with his innovative cross-batted swats targeting straight boundaries in T20 cricket this season.
Lynn has never played baseball but would be a natural at the sport. No cricket ground is able to contain his huge hits swatted from his powerful forearms.
The right-hander endured a painful season last year with a seriously injured testicle but has been back with a bang for the Heat.
The Heat had three players named in the Australian T20 squad on with teammates Ben Cutting and Dan Christian to join Lynn for the T20 international series against the Poms, starting on January 29.
ANOTHER HISTORY
In Indian Premier League cricket there is a match between kkr kolkatha and rc bangalore at sharja stadium Dubai on 24th apr 2014. At last over RCB needs 9 runs to win The first  three balls only one run each Fourth ball bouler Vinaykumar  bouled  batsmaan Abe D Villiers flighted into six But at boundry  line it is incredibly acrobatically amazingly cought by Chriss Lynn.Fifth ball 2 run  and 6th ball 1 run Finally what happened is RCB lost the match in cup and lip
THE saying “catches win matches” has again been proven by Queensland’s Chris Lynn, who produced a stunning piece of fielding to lift his side to a victory in the Indian Premier League.
Playing for the Kolkata Knight Riders, Lynn top scored with 45 from 31 balls, including three sixes, to help his team set a defendable total of 7 for 150 from their 20 overs.
Australian paceman Mitchell Starc took 2-33 off his four overs for Royal Challengers Bangalore.
However, it was the catch Lynn took on the third last ball of the match that people will remember.
Lynn slipped as he tried to settle under a ball hoicked to the onside by AB de Villiers, but managed to recover to take the catch at full stretch overhead and somehow still stay inside the boundary rope.

With top photo agencies boycotting the IPL, Lynn's catch can only be found in video recordings. There will be no Rhodes-like photographs that shall record it for posterity. It was truly an acrobatic effort, but what made it extra special was a 'slip' as the burly Aussie lined himself up to pouch a De Villiers skier. In spite of slipping, Lynn recovered and balanced well on his hunches, kept his eyes on the ball, arched backwards and held on to the ball, doing well to avoid the ropes. There are diving catches, running backwards catches, against the light catches and there are reflex catches. Lynn's effort was a sum total all of these.
His acrobatic efforts helped turn the game Kolkata’s way
Chriss Lynn in Action





His action is attractive and he has a good fielding record.May  he be the worlds  best fielder after South Africa's Johnty Rhodes
                                                               Rhodes in action

Rhodes, who is the fielding coach of reigning Indian Premier League (IPL) champions Mumbai Indians, said his opinion of Indian fielders not being up to it has changed.

"You see the current Indian team and it is full of brilliant fielders, not afraid to dive around. The Sri Lankans have always been agile fielders but in recent years the Indians and Pakistanis have taken their standard of fielding to a new level," Rhodes told the IPL's official website ahead of the seventh edition of the event starting from Wednesday.

SHOBANA - The Danseuse Actress

April 24 at 6:58pm · Chennai · 
She is perhaps one of the few Bharatanatyam dancers with no worry about audiences for her classical dance presentations. In the jam-packed auditorium of Chennai Music Academy, Shobana’s breezy performance began with a welcoming number in Sanskrit, composed by Patanjali, and went on with many exciting numbers like the Ashtapathi, Achuthya Ashtakam, Sufi, Vivaldi and Bach. She collaborated with great instrumentalists like Anil Srinivasan (grand piano), Vijay Ghate (tabla), Kyun Woo Chung (Western violin) and Sanjay Das (guitar). This was a fundraising show organised by B Force, a charitable trust that aims to provide medical assistance to the Tamil Nadu police force with a focus in the field of cancer management.





Friday, April 25, 2014

'പുലിക്കുട്ടി' ഗോവിന്ദരാജന്‍


ചെന്നൈ: ഡിജിറ്റല്‍ രൂപകല്‍പ്പനയിലൂടെ പക്ഷിമൃഗാദികളെയും അവയും മനുഷ്യരും തമ്മിലുള്ള ഇണക്കവും പിണക്കവും മറ്റും കൃത്രിമമായി സൃഷ്ടിക്കാന്‍ കഴിയുന്ന സിനിമയുടെ ഇന്നത്തെ സാങ്കേതിക കുതിച്ചുചാട്ടത്തിനിടയില്‍ 'പുലിക്കുട്ടി' ഗോവിന്ദരാജന്‍ എന്ന പേരിന് അത്ര പ്രസക്തിയൊന്നും കണ്ടേക്കില്ല. പക്ഷേ, ഒരു കാലത്ത് ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങിയ കാനന ചിത്രങ്ങളിലും മൃഗങ്ങളെ കേന്ദ്ര കഥാപാത്രമാക്കിയുള്ള സിനിമകളിലും പുലിക്കുട്ടി ഗോവിന്ദരാജന്റെ സാന്നിധ്യം സിനിമക്കാര്‍ക്ക് അത്യന്താപേക്ഷിതമായിരുന്നു. കാട്ടില്‍ നിന്നും മൃഗങ്ങളെ പിടിച്ചു കൊണ്ടുവന്ന് വിട്ടില്‍വെച്ച് അവയെ സ്നേഹപൂര്‍വം ഓമനിച്ചും പരിലാളിച്ചും വയറു നിറയെ ആഹാരം നല്‍കിയും മെരുക്കിയെടുത്ത്, അഭിനയത്തിന് പാകപ്പെടുത്തി സിനിമാചിത്രീകരണത്തിനു നല്‍കുകയായിരുന്നു ഗോവിന്ദരാജന്റെ ജോലി. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഉള്‍പ്പെടെ 13 ഭാഷകളിലായി ആയിരത്തോളം സിനിമകള്‍ക്ക് വേണ്ടി മൃഗങ്ങളെയും പാമ്പുകളെയും നല്‍കിയ ഗോവിന്ദരാജന്‍ ബുധനാഴ്ച രാത്രിയാണ് ചെന്നൈ വടപളനിയിലെ വസതിയില്‍ മരിക്കുന്നത്. 102 വയസ്സായിരുന്നു പ്രായം. സിനിമയിലെ ഒരു കാലത്തെ വിസ്മയമായിരുന്ന ഈ മനുഷ്യനെ അവസാനമായി ഒരു നോക്കുകാണാന്‍ പോലും സിനിമക്കാരില്‍ പലരും സമയം കണ്ടെത്തിയില്ല. 

സേലം ആത്തൂര്‍ സ്വദേശിയായ ഗോവിന്ദരാജന്‍ വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ രംഗസാമി നായിഡുവിന്റെ കൂടെ കാട്ടില്‍പ്പോയി കുട്ടിക്കാലത്തു തന്നെ മൃഗങ്ങളുമായി ചങ്ങാത്തം കൂടുകയായിരുന്നു. കൂട്ടു കൂടുന്ന മൃഗങ്ങളെ അനുനയിപ്പിച്ച് വീട്ടിലെത്തിക്കും. അവയ്ക്ക് അഭിനയിക്കാന്‍ പരിശീലനം നല്‍കും. പിന്നീട് ചിത്രീകരണത്തിനായി ലൊക്കേഷനുകളില്‍ എത്തിക്കും. ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന മൃഗങ്ങളത്രയും ഗോവിന്ദരാജന്റെ പരിശീലനം സിദ്ധിച്ചവയായിരുന്നു. സേലം മോഡേണ്‍ തിയേറ്ററുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് ഗോവിന്ദരാജന്‍ സിനിമയില്‍ സജീവമാകുന്നത്. ഹിന്ദിയില്‍ @ഷി കപൂര്‍, രാജ് കപൂര്‍, അമിതാഭ് ബച്ചന്‍, ധര്‍മേന്ദ്ര, തമിഴില്‍ എം.ജി.ആര്‍., ശിവാജി ഗണേശന്‍, ജയലളിത, രജനീകാന്ത്, തെലുങ്കില്‍ എന്‍.ടി. രാമറാവു, മോഹന്‍ ബാബു, ചിരഞ്ജീവി, മലയാളത്തില്‍ പ്രേംനസീര്‍, സത്യന്‍, ജയന്‍, മമ്മൂട്ടി, ജയറാം എന്നിവര്‍ക്കൊപ്പം ഗോവിന്ദരാജന്‍ പരിശീലനം നല്‍കിയ മൃഗങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ 'മൈറ്റി ഹിമാലയ മാന്‍' , 'ടാര്‍സന്‍ ഗോ ടു ഇന്ത്യ' എന്നീ ചിത്രങ്ങളിലും ഗോവിന്ദരാജന്‍ സഹകരിച്ചു. പുലി, സിംഹം. കരടി, ചീറ്റപ്പുലി, കഴുതപ്പുലി, കുരങ്ങ്, പട്ടി, വിവിധയിനം പാമ്പുകള്‍ തുടങ്ങിയവയെയായിരുന്നു ഗോവിന്ദരാജന്‍ പരിശീലനം നല്‍കി സിനിമാചിത്രികരണത്തിനായി നല്‍കിയിരുന്നത്. 'മൃഗയ' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പല സീനുകളിലും പ്രത്യക്ഷപ്പെട്ട പുള്ളിപ്പുലിയെ ഗോവിന്ദരാജനാണ് നല്‍കിയത്.

മലയാളത്തില്‍ കാട്ടുമൈന, തച്ചോളി അമ്പു, ആന വളര്‍ത്തിയ വാനമ്പാടി, പാലാട്ട് കോമന്‍, മൃഗയ, ഗുരുശിഷ്യന്‍ തുടങ്ങി നൂറോളം സിനിമകളില്‍ ഗോവിന്ദരാജന്‍ പ്രവര്‍ത്തിച്ചു. മൃഗങ്ങളും താനും തമ്മിലുള്ള ബന്ധം നില നിര്‍ത്താന്‍ തുടര്‍ച്ചയായ 70 വര്‍ഷക്കാലം കുളിയും പല്ലു തേപ്പും അദ്ദേഹം ഉപേക്ഷിച്ച കാര്യം സിനിമയിലെ പഴമക്കാര്‍ ഇന്നും വിസ്മയത്തോടെയാണ് ഓര്‍ക്കുന്നത്. ഗോവിന്ദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരു വിദേശ സംവിധായകന്‍ ഡോക്യുമെന്‍ററി ചിത്രം തയ്യാറാക്കിയിട്ടുണ്ട്. 70 വര്‍ഷം കുളിക്കാതെയും പല്ലു തേക്കാതെയും ജീവിച്ച ഗോവിന്ദരാജനില്‍ നിന്നും യാതൊരു ദുര്‍ഗന്ധവും വമിച്ചിരുന്നില്ലെന്ന് ചിരിച്ചു കൊണ്ട് പറഞ്ഞാണ് ഒരു മാസക്കാലം അദ്ദേഹത്തിന്റെ വീട്ടില്‍ കൂടെത്താമസിച്ച ഡോക്യുമെന്‍റി സംവിധായകന്‍ വിദേശത്തേക്ക് മടങ്ങിപ്പോയതെന്ന് പേരക്കുട്ടിയായ രാജേശ്വരി പറഞ്ഞു .

വന്യമൃഗങ്ങളെ സിനിമാചിത്രീകരണത്തിനു നല്‍കി മെച്ചപ്പെട്ട സമ്പാദ്യമുണ്ടാക്കിയ ഗോവിന്ദരാജന്‍ 1983-ല്‍ 'പുലിപെറ്റ പിള്ളൈ' എന്ന ചിത്രം നിര്‍മിച്ച് സമ്പാദ്യമൊക്കെ കളഞ്ഞുകുളിച്ചു. കടം വീട്ടാനായി നെട്ടോട്ടമോടുന്നതിനിടയിലാണ് രാജ്യത്ത് മൃഗസംരക്ഷണ നിയമം കര്‍ക്കശമാക്കുന്നത്. മൃഗങ്ങളെ സിനിമയ്ക്കു നല്‍കുന്ന ഗോവിന്ദരാജന്‍ അങ്ങനെ അധികൃതരുടെ നോട്ടപ്പുള്ളിയായി. ഒരു ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍വസന്നാഹങ്ങളുമായി എത്തി ഗോവിന്ദരാജന്റെ പൊന്നോമന മൃഗങ്ങളെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി മൃഗശാലകളിലെ കാഴ്ചവസ്തുക്കളാക്കി മാറ്റി. അതോടെ ഗോവിന്ദരാജന്റെ ഉപജീവന മാര്‍ഗം വഴിമുട്ടി. ക്രമേണ മൃഗങ്ങള്‍ സിനിമയ്ക്ക് ആവശ്യമില്ലാതെ വന്നു. അതോടെ സിനിമക്കാരും ഗോവിന്ദരാജനെ മറന്നു. ഒടുവില്‍ സാന്ത്വനമായി മരണമെത്തി.



PrithviRaj

New Delhi: They might not be the central focus of the film, but actors who play the supporting roles in films provide a backbone to the story. Most of the time, the lead characters hog the limelight but these actors still manage to turn heads with their striking, 'hatke' performances.
And the winner of the IBN Live Movie Award for Best Supporting Actor is Prithviraj for 'Aurangzeb'.
Silent, restrained characters have become Prithviraj's alter egos. The Malayalam superstar made his Bollywood debut with Rani Mukherjee's 'Aiyyaa' and then showed a very different aspect of his self in 'Aurangzeb'. His character was not all white or all black, but an interesting shade of grey, where he played a Gurgaon cop who has to choose between the truth, and responsibilities that he has towards his family.


The IBN award may a turning point in Prithvi’s career The notable performance and its recognition  will helpful to this youngster to attain top place in bollywood film industry.He is already well worked in Malayalam and Thamil films. He can perform in national level and can lead the commercial bollywood film field. which can’t achieved even by Mammooty and Lal who are the national winners

Wednesday, April 23, 2014

മഴപ്പൂക്കള്‍



“കരളിന്‍റെ പാതി കാണിക്കയായ് തന്നാല്‍
നിന്‍റെ കണ്ണിലെ കടല്‍ത്തിര അടങ്ങുമെങ്കില്‍,
ചോരയില്‍ ചാലിച്ച പൂവൊന്നു തന്നാല്‍
നിന്‍റെ കവിളും അതുപോലെ ചുവക്കുമെങ്കില്‍,
പരുത്ത ഈ കഠിനമാം വിരലിന്‍ തലോടലാല്‍
നിന്‍റെ മനസ്സിന്‍റെ മന്ദാരം പൂക്കുമെങ്കില്‍
ഇഷ്ടമെന്നുരയുമെന്‍ നിശ്വാസം പുല്‍കുമ്പോള്‍
ആ കോപവും മിഴികളും തണുക്കുമെങ്കില്‍,
കാത്തിരിക്കുന്നോരേന്‍ കൈകളില്‍ അണയുവാന്‍
ചടുലമായ് നീ കുതിച്ചെത്തുമെങ്കില്‍
നിനക്കായി മാത്രം ഞാന്‍ കാത്തിരിക്കും.
എന്‍റെ മനസ്സും കവിതയും കാത്തുവെയ്ക്കും.”

Monday, April 07, 2014

ഇലക്ഷൻ 2014



വീണ്ടും ഒരു ഇലക്ഷൻ ലോകസഭാ തിരെഞ്ഞെടുപ്പ് പടിവാതില്കലിൽ.ഭാരതത്തിൽ അഞ്ചു വർഷത്തിൽ അരങ്ങേറുന്ന ഒരു മാമാങ്കമായിട്ടാണു തിരഞ്ഞെടുപ്പു നടക്കുന്നത് ക്രാന്തദർശികളായ ഭരണകർത്താക്കൾക്ക് പകരം പ്രാദേശിക വാദത്തിന്റെ അപ്പൊസ്തലന്മാരാണു പലപ്പൊഴും തിരഞ്ഞെടുക്കപ്പെടുന്നത് അങ്ങനെയുള്ളവരാണു ഭരണം നിയന്ത്രിക്കുന്നതു കഴിഞ്ഞ പത്തു വർഷത്തെ യുപി എ ഭരണം ഈ അവസ്തയ്ക് കുറച്ചു മാറ്റം വരുത്തിയിട്ടുണ്ടു.ഭരണത്തിൽ ജനങ്ങൾക്കുള്ള അഭിപ്രായം രേഖപ്പെടുത്താൻ കിട്ടുന്ന അവസരമാണു വോട്ടെടുപ്പ്.അതു ഫലപ്രദമായി വിനിയോഗിക്കേണ്ടതു ഓരോരുത്തരുടേയും കടമയാണു പലപ്പൊഴും രാഷ്ട്രീയ കക്ഷികൾ അടിച്ചെല്പ്പിക്കുന്ന സ്താനാർതികൾക്കു വോട്ട് ചെയ്യെണ്ട ഗതികേടിലായിരുന്നു വോട്ടെർമാർ.ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പ് ശ്രദ്ദേയമായതും നിർണായകവുമായ ഒരു പരിഷ്കരണം നടപ്പിലാക്കുന്നുണ്ട്.“നിന്നെയൊന്നും കൊള്ളില്ലെടാ” എന്നു വ്യക്തമാക്കുന്ന “ഇവരാരുമല്ല” എന്ന ഒരു ഓപ്ഷൻ കൂടെ വൊട്ടിങ്ങ് മഷീനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.ഇലെക്ഷൻ ബഹിഷ്കരിച്ചിരുന്നവർക്കും അസാധുവാക്കിയിരുന്നവർക്കും ഇഷ്ടമില്ലാത്തവർക്കു വോട്ട് ചെയ്തിരുന്നവർക്കും  വളരെ പ്രതീക്ഷയേകുന്ന നടപടിയാനിതു.സ്താനാർത്തിയുടെ യഥാർത്ത ജനപിന്തുണ  കൃത്യമായി അറിയാൻ ഇതു സഹായിക്കും. വെറും ഭൂരിപക്ഷം മാത്രമല്ല ജനപിന്തുണയും നിർണായകമാവുന്ന കാലമാണു വരാൻ പോവുന്നത്.ഭാരതത്തിലെ യുവാക്കളായ വൊട്ടെർമാർ പ്രത്യെകിച്ചും ഇന്റെർനെറ്റിന്റെയും ഇ-മെയിലിന്റെയും കാലത്തെ യുവാക്കൾ അവർ ഇതു ശരിയായി വിനിയൊഗിക്കും എന്നു തന്നെയാണു ആം ആദ്മി പാർടിയുടെ കടന്നു വരവു തെളിയിക്കുന്നതു എപ്രിൽ 10 ലെ കേരള ഇലെക്ഷൻ ഇത്തരമൊരു മാറ്റത്തിനു നാന്ദിയാവുമൊ?

മാധ്യമ വിശേഷങ്ങൾ



ന്യൂസ്‌ സ്റ്റുഡിയോയെ വാര്‍ത്താ വായനക്കാര്‍ക്ക് ഒരു കംഫര്‍ട്ടബില്‍ സോണാക്കി മാറ്റുന്ന കാര്യത്തില്‍ മാതൃഭൂമിയുടെ അമരത്തിരിക്കുന്നവര്‍ പരാജയപ്പെട്ടുവോ എന്നൊരു സംശയം ഇല്ലാതില്ല. ഏതായാലും ഒറ്റദിവസത്തെ പെര്‍ഫോമന്‍സ് വെച്ചു വിധിയെഴുതുന്നത് ശരിയല്ല. അല്പം ചില ബാലാരിഷ്ടതകള്‍ നാം വകവെച്ചു കൊടുക്കേണ്ടതുണ്ട്. പക്ഷെ മാതൃഭൂമിയെപ്പോലൊരു മാധ്യമ സ്ഥാപനം ഏറെക്കാലത്തെ ഹോം വര്‍ക്കിനു ശേഷം ഒരു സംരംഭം തുടങ്ങുമ്പോള്‍ നാം പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അതിലേക്കു അവര്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. സ്മൃതി പരുത്തിക്കാട്, ഹര്‍ഷന്‍, അപര്‍ണ കുറുപ്പ്, ആരതി തുടങ്ങി വാര്‍ത്താവായന രംഗത്ത് പരിചയ സമ്പന്നരായ ഒരു ടീം മാതൃഭൂമിയില്‍ ഉണ്ട്. അത് മാത്രം പോരല്ലോ. വാര്‍ത്തക്ക് പിറകിലും അത്രതന്നെ ഭാവനാസമ്പന്നമായ ഒരു ടീം ഉണ്ടാകേണ്ടതുണ്ട്.

ഏതായിരുന്നാലും ചാനല്‍ യുദ്ധം മുറുകുകയാണ്. മലയാളത്തിലെ ആറാമത്തെ ന്യൂസ് ചാനലായാണ് മാതൃഭൂമി രംഗത്ത് വന്നിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനലും രംഗത്തെത്തും. ഫെബ്രുവരി പത്തിനാണ് അവരുടെ ഉദ്ഘാടനം. ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചീഫായിരുന്ന സി എല്‍ തോമസിനെ മലയാള മാധ്യമ രംഗത്തെ റെക്കോര്‍ഡ്‌ വില കൊടുത്താണ് മീഡിയ വണ്‍ സ്വന്തമാക്കിയിരിക്കുന്നത്. എന്നിരുന്നാലും വാര്‍ത്താ വായനക്കാരും അവതാരകരും പുതുമുഖങ്ങള്‍ തന്നെയാണ്. ഒരു 'താരശോഭ'യുടെ കുറവുണ്ടെന്നര്‍ത്ഥം .

രാജകീയ പ്രൌഢിയോടെ കഴിഞ്ഞിരുന്ന സ്വന്തം കസേരകള്‍ വലിച്ചെറിഞ്ഞ് പുതിയ ലാവണങ്ങള്‍ തേടി പുറപ്പെട്ട്‌ ഇപ്പോഴും ക്ലച്ചു പിടിക്കാതെ നടക്കുന്ന ബ്രിട്ടാസ്, ശ്രീകണ്‌ഠന്‍ നായര്‍ തുടങ്ങിയ പഴയ പുലികളില്‍ ആരെയെങ്കിലും അല്പം 'മാനിറച്ചി' കൊടുത്ത് ഇറക്കിക്കൊണ്ടു വരാന്‍ സാധിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാര്യം ഉറപ്പാണ്. വെല്ലുവിളികളെ അതിജയിച്ചു മാധ്യമം പത്രം വിജയിപ്പിച്ചെടുത്ത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഈ ചാനലും വിജയിപ്പിച്ചെടുക്കാനുള്ള അക്ഷീണ ശ്രമം നടത്തും. അതിലവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി  മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ചാനല്‍ യുദ്ധം മുറുകുന്നതിനനുസരിച്ചു തുപ്പലിറക്കി ചിരി തുടച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമുണ്ട്. ജയശങ്കര്‍, ഭാസുരേന്ദ്ര ബാബു, അജിത, എം എന്‍ കാരശ്ശേരി, എം ഐ ഷാനവാസ്, ഒ അബ്ദുള്ള, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, ടി എന്‍ പ്രതാപന്‍ തുടങ്ങിയ 'പ്രതികരണ വ്യവസായി'കള്‍!!.  ന്യൂസ് അവര്‍ സ്റ്റുഡിയോകളിലെ സ്ഥിരം ചെണ്ടക്കാരായ ഇവര്‍ക്ക് ഇനി ശുക്രദശയാണ്‌ വരാന്‍ പോകുന്നത്. ചാനല്‍ കൂടുന്നതനുസരിച്ച് അവരുടെ 'റേറ്റിംഗും' കൂടും. പണ്ട് കോട്ടയം പുഷ്പനാഥിന്റെ മുന്നില്‍ 'മ' വാരികകള്‍ കാത്തു നിന്നിരുന്ന പോലെ ഈ ചെണ്ടക്കാര്‍ക്ക് മുന്നില്‍ ചാനലുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. ചര്‍ച്ചകളിലും സംവാദങ്ങളിലും വേണ്ടത്ര കഴിവുള്ള പുതുമുഖങ്ങളെ പങ്കെടുപ്പിക്കാന്‍ ചാനലുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ കേട്ട് മടുത്ത ഈ പ്രതികരണ വ്യവസായികളില്‍ നിന്ന് അല്പമൊരു മോചനം മലയാളികള്‍ക്ക് കിട്ടുമായിരുന്നു!!.

കൂടുതല്‍ വാര്‍ത്താ ചാനലുകള്‍ ഉണ്ടാകുന്നത് നല്ലതാണ്. പ്രേക്ഷകര്‍ക്ക്‌ തിരഞ്ഞെടുക്കാനുള്ള അവസരം കിട്ടും. പക്ഷെ ലഗോണ്‍ കോഴികളെപ്പോലെ നിറത്തിലും രൂപത്തിലും തൂക്കത്തിലും ഒരേപോലിരിക്കുന്ന നൂറു ചാനലുകള്‍ ഉണ്ടായിട്ടെന്തു കാര്യം?. റിമോട്ട് ഞെക്കി കൈ കുഴയും എന്നതല്ലാതെ അതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ല. ദാ ഇപ്പോള്‍ മാതൃഭൂമിയില്‍ 'ഡയല്‍ 100'. ഒരു ദിവസത്തെ കുറ്റകൃത്യങ്ങളുടെ കലക്കിയൊഴിക്കല്‍.. എഫ് ഐ ആറിന്റെയും ക്രൈം ഫയലിന്റെയും അതേ മടുപ്പിക്കുന്ന ഫോര്‍മാറ്റ്.. അതേ ബോറന്‍ പരിപാടി..

" വെല്ലുവിളികളെ അതിജയിച്ചു മാധ്യമം പത്രം വിജയിപ്പിച്ചെടുത്ത ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ ഈ ചാനലും വിജയിപ്പിച്ചെടുക്കാനുള്ള അക്ഷീണ ശ്രമം നടത്തും. അതിലവര്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം. ഇസ്ലാമിക ഭരണകൂടം സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആശയങ്ങളെ കഴിയുന്നത്ര പുറത്തു കാണിക്കാതെ ഒരു മതേതരമുഖം നിലനിര്‍ത്തി മുന്നോട്ടു പോവുകയെന്നതായിരിക്കും ആശയതലത്തില്‍ മീഡിയ വണ്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി."

അതിനുള്ള തൊലിക്കട്ടിയൊക്കെ അവര്‍ക്കുണ്ട് ബഷീര്‍ക്കാ. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ സാധിക്കുമെന്ന് ബോധ്യപ്പെട്ടാലല്ലാതെ വോട്ടുചെയ്യുന്ന പ്രശ്നമേ ഇല്ലാ എന്നും,ഇന്ന് വോട്ടു ചെയ്യുന്നവരൊക്കെ ഈ അനിസ്ലാമിക ഗവര്‍മെന്റിനെ അനുസരിക്കുക എന്ന മഹാപാപമാണ് (ശിര്‍ക്ക്, അഥവാ സാക്ഷാല്‍ ദൈവത്തില്‍ പങ്കുചേര്‍ക്കല്‍) ചെയ്തുകൊണ്ടിരിക്കുന്നതെന്നും എഴുതിക്കൂട്ടിയ, ക്ലാസ്സുകള്‍ സംഘടിപ്പിച്ചു തൊണ്ടകീറിയ ഇക്കൂട്ടര്‍ ഇപ്പോള്‍ വോട്ടുചെയ്യുന്നു എന്നുമാത്രമല്ല- സ്വന്തം സ്ഥാനാര്‍ഥികളെ നിറുത്തി ഈ അനിസ്ലാമിക ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചില്ലേ!!. ഇതിലും വലിയ തൊലിക്കട്ടിയൊന്നും ഒരു ചാനലിന്റെ കാര്യത്തില്‍ വേണ്ടിവരില്ല.